Click to Download Ihyaussunna Application Form
 

 

ആരോഗ്യം

രക്ത ഗ്രൂപ്പുകള്‍

രക്തം, എല്ലാവരുടേതും കാഴ്ചയില്‍ ഒന്നു തന്നെ. പക്ഷേ, വിശദ പരിശോധനക്കു വിധേയമാക്കുമ്പോള്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. രണ്ടുപേരുടെ രക്തം തമ്മില്‍ ചേരുമ്പോള്‍ പരസ്പരം പൊരുത്തപ്പെടാത്തതാണെങ്കില്‍ അതു കട്ട പിടിക്കുകയും അപകടം വരുത്തുകയും ചെയ്യുന്നു. രക്തത്തിലെ ഒരു ഘടകമായ പ്ളാസ്മയിലെ ‘അഗ്ളൂട്ടിനിന്‍‘ (Agglutinin) എന്ന പദാര്‍ഥമാണ് ഈ കട്ടപിടിക്കലിനടിസ്ഥാനം. ഇരുപേരുടെ രക്തം പരസ്പരം പൊരുത്തപ്പെടുന്ന വിധം പരസ്പര പൂരകമാണെങ്കില്‍ കട്ടപിടിക്കല്‍ (Agglutinisation) സംഭവിക്കുകയില്ല. ഇത് ഉറപ്പുവരുത്തുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി മനുഷ്യരക്തത്തെ പ്രധാനമായും നാലു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. [...]

Read More ..

പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ

വായുവും ജലവും പോലെ മനുഷ്യന്റെ ജീവന്‍ നിലനില്‍ക്കുന്നതിന് അനുപേക്ഷണീയമായതും എന്നാല്‍ ശരീരത്തില്‍ മാത്രം ഉല്‍പാദിപ്പിക്കപ്പെടുന്നതുമായ ഒരു ദ്രാവകമാണു രക്തം. ശ്വാസകോശങ്ങളില്‍ നിന്ന് ഓക്സിജനും കുടലില്‍ നിന്നു പോഷകാംശങ്ങളും ധമനികളിലൂടെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും കലകളില്‍ എത്തിക്കുന്നതും അവിടെ നിന്നു കാര്‍ബണ്‍ ഡയോക്സൈഡും മറ്റു മാലിന്യങ്ങളും സിരകളിലൂടെ തിരിച്ചു കൊണ്ടുവരുന്നതും രക്തമാണ്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ഏതാണ്ട് 9 പിന്റ് (ജശി) അഥവാ അഞ്ചര ലിറ്റര്‍ രക്തമുണ്ടായിരിക്കും. അര എന്ന ഭിന്നം ഒഴിവാക്കി 5 ലിറ്റര്‍ എന്നും അതു റൌണ്ടു [...]

Read More ..

ബ്ളഡ് ശേഖരം അനിവാര്യം

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് എത്രയും പെട്ടെന്നു രക്തം വേണമെന്നു പറയുമ്പോള്‍ ബന്ധുമിത്രാദികള്‍ കൈ മലര്‍ത്തുന്ന ദയനീയ രംഗങ്ങള്‍ നിത്യ സംഭവങ്ങളാണ്. രോഗിയുടെ കൂടെയുള്ളവരുടെ രക്തഗ്രൂപ്പുപോലും അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. മനസ്സിലാക്കിയാല്‍ തന്നെ രക്തം നല്‍കാന്‍ പലപ്പോഴും ധൈര്യം കാണിക്കില്ല. എന്നിട്ടു പിന്നെ രക്തത്തിനു വേണ്ടിയുള്ള ഓട്ടമാണ്, അന്യരുടെ രക്തത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നു. സ്വന്തക്കാര്‍ രക്തം കൊടുക്കാന്‍ നീരസം കാണിച്ചാല്‍ അന്യരുടെ നിലപറയാനില്ലല്ലോ. ഈ നില മാറണം, വേണം നമുക്കൊരു സന്നദ്ധസംഘം. മറ്റു ബ്ളഡ് ഡോണേഴ്സ് ഫോറങ്ങളുമായി സഹകരിച്ചു [...]

Read More ..

ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍

ശിശുക്കളുടെ ദേഹത്ത് കാണുന്ന ചുമപ്പും ചില പാടുകളും മാതാപിതാക്കളെ ഏറെ അസ്വസ്ഥമാക്കാറുണ്ട്. ശരീരത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തുവിന്റെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്ന പാടാണിത്. ചുവന്ന കുത്തുകള്‍ പോലെയോ തടിപ്പുകള്‍ പോലെയോ കാണപ്പെടുന്ന പാടുകള്‍ക്ക് എരിത്തീമിയ ടോക്സിക്കം എന്നാണു പേര്. അലര്‍ജിയാണ് ചുവന്ന തടിപ്പിന് കാരണം. ഒന്നു രണ്ടാഴ്ചക്കുള്ളില്‍ ഇവ അപ്രത്യക്ഷമാകും. തവിട്ടു നിറത്തിലുള്ള പാടുകള്‍ വളരെ കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കണം. കരപ്പന്‍ എന്നു വിളിക്കുന്ന (അലോപ്പതിയിലെ അറ്റോപ്പിക് എക്സിമ) ചര്‍മ രോഗമാണ് കൊച്ചുകുട്ടികളില്‍ കൂടുതല്‍ [...]

Read More ..