Click to Download Ihyaussunna Application Form
 

 

പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ

വായുവും ജലവും പോലെ മനുഷ്യന്റെ ജീവന്‍ നിലനില്‍ക്കുന്നതിന് അനുപേക്ഷണീയമായതും എന്നാല്‍ ശരീരത്തില്‍ മാത്രം ഉല്‍പാദിപ്പിക്കപ്പെടുന്നതുമായ ഒരു ദ്രാവകമാണു രക്തം. ശ്വാസകോശങ്ങളില്‍ നിന്ന് ഓക്സിജനും കുടലില്‍ നിന്നു പോഷകാംശങ്ങളും ധമനികളിലൂടെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും കലകളില്‍ എത്തിക്കുന്നതും അവിടെ നിന്നു കാര്‍ബണ്‍ ഡയോക്സൈഡും മറ്റു മാലിന്യങ്ങളും സിരകളിലൂടെ തിരിച്ചു കൊണ്ടുവരുന്നതും രക്തമാണ്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ഏതാണ്ട് 9 പിന്റ് (ജശി) അഥവാ അഞ്ചര ലിറ്റര്‍ രക്തമുണ്ടായിരിക്കും. അര എന്ന ഭിന്നം ഒഴിവാക്കി 5 ലിറ്റര്‍ എന്നും അതു റൌണ്ടു ചെയ്ത് 6 ലിറ്റര്‍ എന്നും പറയാറുണ്ട്.

ആരോഗ്യവാനായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നു മൂന്നിലൊരു ഭാഗം രക്തം നഷ്ടപ്പെട്ടാലും അവനു ജീവിക്കാന്‍ സാധിക്കും. എന്നാല്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ക്കു രക്ത നഷ്ടം അപകടകരമാണ്. രണ്ടു പിന്റിലധികം രക്തം നഷ്ടപ്പെട്ടാല്‍ രോഗിക്കു ‘ഷോക്ക്’ ഉണ്ടാകും. അഞ്ചു പിന്റിലധികം നഷ്ടപ്പെട്ടാല്‍ മരണത്തിനിടയാകും.

രക്തസ്രാവം ശാരീരിക ക്ഷീണത്തിനും അമിത സ്രാവം മരണത്തിനും കാരണമാകുമെന്നതു കൊണ്ട് ദേഹത്തില്‍ മുറിവുണ്ടാകുമ്പോള്‍ രക്തപ്രവാഹം തടുക്കുന്നതിനു പ്രകൃതി തന്നെ ഒരു രക്ഷാമാര്‍ഗ്ഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതാണു രക്തം കട്ട പിടിക്കുക എന്ന പ്രക്രിയ (Blood Clotting)

മുറിവേറ്റാല്‍ പെട്ടെന്നു മുറിവില്‍ നിന്നും രക്തം പ്രവഹിക്കുന്നു. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ രക്തസ്രാവം നിലയ്ക്കുന്നതായി കാണാം. മുറിവായില്‍ ‘ഫൈബ്രിന്‍‘ എന്നൊരു പദാര്‍ഥം രൂപം കൊള്ളുന്നു. രക്തത്തിലടങ്ങിയ ‘ഫൈബ്രിനോജന്‍’ എന്ന ഒരു പ്രോട്ടീന്‍ തന്മാത്രയില്‍ നിന്നുമാണ് ഫൈബ്രിന്‍ ഉണ്ടാകുന്നത്. ഫൈബ്രിന്‍ നാരുകള്‍ കൂടിപ്പിണഞ്ഞ് ഒരു വലയുടെ രൂപം പ്രാപിക്കുന്നു. രക്താണുക്കള്‍ ഫൈബ്രിന്‍ വലയില്‍ കുടുങ്ങി മുറിവായുടെ മുകളില്‍ പശപോലെ കട്ടയാകുന്നു. ഇതു ചെറിയ രക്തക്കുഴലുകളുടെ തുറന്ന ഭാഗം അടയുന്നതിനും അങ്ങനെ രക്തസ്രാവം നിലയ്ക്കുന്നതിനും സഹായകമാകുന്നു.

ചില ആളുകളുടെ രക്തം കട്ട പിടിക്കുകയില്ല. ഇതു ഗുരുതരമായ ഒരു രോഗമാണ്. ‘ഹെമോഫീലിയ’ എന്നാണ് ഈ രോഗത്തിനു പറയുന്നത്. ഇത്തരക്കാര്‍ക്കു മുറിവു പറ്റിയാല്‍ രക്തപ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കും. ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മരിക്കാനിടവരും.


RELATED ARTICLE

  • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
  • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
  • കൃത്രിമാവയവങ്ങള്‍
  • അവയവ മാറ്റത്തിന്റെ ചരിത്രം
  • പെന്‍സിലിന്‍ വന്ന വഴി
  • ഡയാലിസിസ്
  • ബി പി കുറയുമ്പോള്‍
  • രക്ത ഗ്രൂപ്പുകള്‍
  • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
  • ബ്ളഡ് ശേഖരം അനിവാര്യം
  • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍