Click to Download Ihyaussunna Application Form
 

 

ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം

ശഅബാന്‍ പതിനഞ്ചാം രാവ് ഒരു പുണ്യരാവ് തന്നെയാണെന്ന് ‘ലൈലതുല്‍ ബറാഅത്ത്’, ‘ലൈലതുല്‍ ബറാഅത് ഹദീസുകളില്‍’ എന്നീ ലേഖനങ്ങളില്‍ പരാമര്‍ശിച്ച പ്രമാണങ്ങളിലില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരിക്കും. പ്രസ്തുത രാത്രിയില്‍ അല്ലാഹുവില്‍ നി ന്ന് പ്രത്യേകമായി പാപമോചനവും കരുണയും പ്രാര്‍ഥനക്കുത്തരവും ലഭിക്കുമെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ നിന്നും ശരിക്കും ഗ്രഹിച്ചതുകൊണ്ടുതന്നെയാണ് ഖാലിദുബ്നു മഅ്ദാന്‍,. മക്ഹൂല്‍, ലുഖ്വ്മാനുബ്നു ‘ആമിര്‍ തുടങ്ങിയ പണ്ഢിതന്മാര്‍ ആ രാത്രിയില്‍ ആരാധനകളില്‍ കൂടുതല്‍ വ്യാപൃതരായത്. ശാമുകാരായ താബിഈങ്ങളില്‍ പെട്ടവരായിരുന്നു ഇവരെല്ലാം. ആ രാത്രിയെ പുണ്യകര്‍മ്മങ്ങളില്‍ മുഴുക്കി സജീവമാക്കേണ്ട രീതിയെ സംബന്ധിച്ചു അത് പള്ളിയില്‍വെച്ചു ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്താണെന്നാണ് പ്രസ്തുത മഹാന്മാരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇസ്ഹാഖ്വുബ്നു റാഹവൈഹി(റ) ഈ അഭിപ്രായത്തോട് യോജിക്കുകയും അങ്ങനെ ചെയ്യുന്നത് അനാചാരമല്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പള്ളിയില്‍വെച്ച് ബറാഅത്ത് രാവ് കൂട്ടായി ആചരിക്കല്‍ കറാഹത്താണെന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട്. വ്യക്തികള്‍, ഓരോരുത്തരായി അത് നിര്‍വഹിക്കണമെന്നാണ് അവര്‍ പറയുന്നത്. സിറിയയിലെ ഏറ്റവും വലിയ പണ്ഢിതനും ഫഖ്വീഹുമായ ഇമാം ഔസാ’ഇ ഈ അഭിപ്രായമാണ് സ്വീകരിച്ചത്. ശൈഖ് ഇബ്നുറജബ്(റ) പറയുന്നതും ഏറ്റവും അനുയോജ്യമായത് ഇങ്ങനെയാണെന്നാണ്(സുര്‍ഖ്വാനി).

ഇമാം ഇബ്നുമാജ(റ) മര്‍ഫൂ ആയി അലി(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ്വ) പറയുന്നു: ‘ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോ മ്പനുഷ്ഠിക്കുകയും ചെയ്യുവീന്‍. നിശ്ചയം അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും  (അല്ലാഹുവിന്റെ വിശാലമായ കരുണാകടാക്ഷം പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം) എന്നിട്ട് മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാന്‍ പൊറുത്തുതരാം, ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം, ആരോഗ്യം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ ആരോഗ്യം നല്‍കാം, ഇന്നവനുണ്ടോ ഇന്നവനുണ്ടോ എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും’. എന്നാല്‍ ഈ ഹദീസ് ബലഹീനമാണ്.

പക്ഷേ, ഇതിന്റെ നിവേദക പരമ്പരയില്‍ വ്യാജം പറയുന്നവരാരുമില്ല. ഇതിന്റെ അടിസ്ഥാനം സ്ഥിരപ്പെടുത്തുന്നതായി മറ്റു പല തെളിവുകളുമുണ്ട്താനും എന്നാണ് ഇമാം സുര്‍ഖ്വാനി(റ)

വ്യക്തമാക്കിയിരിക്കുന്നത്(സുര്‍ഖ്വാനി 7/412). ബലഹീനമായ ഹദീസുകള്‍ സ്വീകരിക്കാമോ? ഇമാമുകള്‍ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നു നോക്കാം. സല്‍ക്കര്‍മ്മങ്ങളിലേക്ക് ആശ വെപ്പിക്കാനും ദുഷ്കര്‍മ്മങ്ങളെക്കുറിച്ച് ഭയപ്പെടുത്താനും വ്യാജനിര്‍മിതമല്ലാത്ത ഹദീസുകള്‍ ഉപയോഗിക്കുന്നത് അനുവദനീയവും സുന്നത്തുമാണെന്ന് ഹദീസ് വ്യാഖ്യാതാക്കളും കര്‍മശാസ്ത്രപടുക്കളും മറ്റുമായ പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ഫിഖ്വ്ഹ് ഗ്രന്ഥങ്ങളിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.

പുണ്യകര്‍മ്മങ്ങളില്‍, പ്രബലമല്ലാത്ത ഹദീസും സ്വീകാര്യമാണെന്ന് പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമുണ്ട് (മിര്‍ഖ്വാത് 2/472). ഇതൊന്നും ഗ്രഹിക്കാതെയാണ് ചിലര്‍ ഈ ഹദീസ് ള’ഈഫാണെന്ന് കേള്‍ക്കുമ്പോഴേക്കും അതിനുനേരെ ചന്ദ്രഹാസമിളക്കുന്നത്. ഇത് വിവരക്കേടല്ലെങ്കില്‍ തനി ധിക്കാരമാണ്. ബലഹീനമായ ഹദീസുകളെ സംബന്ധിച്ചാണ് ഈ പറഞ്ഞിട്ടുള്ളത്. വ്യാജനിര്‍മിതമായ ഹദീസുകള്‍ തികച്ചും വര്‍ജിക്കപ്പെടേണ്ടതാണ്. അപ്രകാരം തന്നെ മേലുദ്ധരിച്ചവയില്‍ നിന്നും വ്യക്തമായത് പോലെ അധികം ദുര്‍ബലമായ ഹദീസും (അടിസ്ഥാനം സ്ഥിരപ്പെടുത്തുന്ന മറ്റു തെളിവുകളില്ലാത്ത ഹദീസുകള്‍) ഉപേക്ഷിക്കേണ്ടതാണ്. ശറഹുല്‍ ‘അദ്കാറിലും മറ്റും ഈ കാര്യം വിശദമാക്കിയിട്ടുണ്ട്.

പുണ്യകര്‍മ്മങ്ങളുടെ വിഷയത്തില്‍ ളഈഫായ ഹദീസുകള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കല്‍ സുന്നത്താണെന്ന് പണ്ഢിതശ്രേഷ്ഠനായ ഇമാം നവവി(റ) തന്റെ അദ്കാറില്‍ രേഖപ്പെടുത്തിയത് നാം കണ്ടു. ഈ നിലയില്‍ അതിനെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതും എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമായ ഹദീസുകളഇലൂടെ ശഅബാന്‍ പതിനഞ്ചാം രാവിന്റെ ക്രേഷ്ഠത തെളിഞ്ഞിരിക്കെ അതിനെ ചിലര്‍ തള്ളിപ്പറയുന്നത് അജ്ഞത കൊണ്ടാണ്.


RELATED ARTICLE

  • ബറാഅത്ത് രാവില്‍ ചൊല്ലേണ്ട ദിക്റുകളും ദുആയും
  • ബറാഅത്ത് നോമ്പും മൂന്നു യാസീനും
  • ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?
  • ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം
  • ലൈലതുല്‍ ബറാഅ: ഹദീസുകളില്‍
  • ലൈലത്തുല്‍ ബറാഅ: താത്വിക വിശകലനം
  • ലൈലതുല്‍ ബറാഅ: