Click to Download Ihyaussunna Application Form
 

 

ബറാഅത്ത്

ബറാഅത്ത്

ബറാഅത്ത് നോമ്പും മൂന്നു യാസീനും

ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനു ഷ്ഠിക്കുകയും ചെയ്യുവീന്‍. എന്ന ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിനെക്കുറിച്ച് ‘ലൈ ലതുല്‍ ബറാഅത്ത് എങ്ങനെ ആചരിക്കണം’ എന്ന ലേഖനത്തില്‍ പറഞ്ഞുവല്ലോ.

Read More ..

ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?

ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”. അല്ലാമാ ഇബ്നുഹജര്‍(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും [...]

Read More ..

ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം

ശഅബാന്‍ പതിനഞ്ചാം രാവ് ഒരു പുണ്യരാവ് തന്നെയാണെന്ന് ‘ലൈലതുല്‍ ബറാഅത്ത്’, ‘ലൈലതുല്‍ ബറാഅത് ഹദീസുകളില്‍’ എന്നീ ലേഖനങ്ങളില്‍ പരാമര്‍ശിച്ച പ്രമാണങ്ങളിലില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരിക്കും. പ്രസ്തുത രാത്രിയില്‍ അല്ലാഹുവില്‍ നി ന്ന് പ്രത്യേകമായി പാപമോചനവും കരുണയും പ്രാര്‍ഥനക്കുത്തരവും ലഭിക്കുമെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ നിന്നും ശരിക്കും ഗ്രഹിച്ചതുകൊണ്ടുതന്നെയാണ് ഖാലിദുബ്നു മഅ്ദാന്‍,. മക്ഹൂല്‍, ലുഖ്വ്മാനുബ്നു ‘ആമിര്‍ തുടങ്ങിയ പണ്ഢിതന്മാര്‍ ആ രാത്രിയില്‍ ആരാധനകളില്‍ കൂടുതല്‍ വ്യാപൃതരായത്. ശാമുകാരായ താബിഈങ്ങളില്‍ പെട്ടവരായിരുന്നു ഇവരെല്ലാം. ആ രാത്രിയെ പുണ്യകര്‍മ്മങ്ങളില്‍ മുഴുക്കി സജീവമാക്കേണ്ട രീതിയെ [...]

Read More ..

ലൈലതുല്‍ ബറാഅ: ഹദീസുകളില്‍

ഈ വിഷയകമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീസുകളിലേക്ക് കണ്ണോടിക്കാം: നബി(സ്വ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട് വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’. മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്. ഈ ഹദീസ് മൂ’അാദ്(റ) മുഖേന ഇബ്നുഹിബ്ബാന്‍, ത്വബ്റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസല്‍അശ്’അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്‍(റ)വഴി ബസ്സാര്‍, ബൈഹ ഖ്വി(റ.ഹും) എന്നിവരും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ് [...]

Read More ..

ലൈലത്തുല്‍ ബറാഅ: താത്വിക വിശകലനം

യുഗാന്തരങ്ങളായി ഇസ്ലാമിക സമൂഹം പ്രാധാന്യം കല്‍പിച്ചു വരുന്ന ഒരു സുപ്രധാന രാവത്രെ ലൈലതുല്‍ ബറാഅ. ഈ രാത്രിയെക്കുറിച്ച് ഖൂര്‍ആന്‍, ഹദീസ് പ്രാമാണങ്ങളില്‍ തന്നെ പരാമര്‍ശം കാണാവുന്നതാണ്. സൂറ അദ്ദൂഖാനില്‍ പരാമര്‍ശിക്കപ്പെട്ട രാവ് ലൈലതുല്‍ ബറാഅ അഥവാ ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വീക്ഷി ച്ചിട്ടുള്ളത്. പ്രസ്തുത രാവിന്റെ പ്രസക്തി ആ രാവില്‍ സര്‍വ കാര്യങ്ങളും വേര്‍തിരിച്ചെഴുതപ്പെടുന്നു എന്നതാണെന്ന് ഖൂര്‍ആന്‍ പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാണ്. മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകള്‍ വ്യാപിച്ചിരിക്കുന്ന അവസ്ഥാമാറ്റങ്ങള്‍, പരിണാമങ്ങള്‍ എല്ലാം തന്നെ ഈ യൊരു [...]

Read More ..

ലൈലതുല്‍ ബറാഅ:

പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ. അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് എന്നപേരില്‍ പരക്കെ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ശഅബാന്‍ പതിനഞ്ചാം രാവ്. ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു. ഒരു വിഭാഗം [...]

Read More ..