Click to Download Ihyaussunna Application Form
 

 

വ്രതം

വ്രതം

നോമ്പിന്റെ സമയം

നോമ്പില്‍ പ്രവേശിക്കുന്ന സമയത്തെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നത് കാണുക: “പ്രഭാതം വിടരുന്ന മാത്ര അഥവാ, കറുത്ത നൂലില്‍ നിന്ന് വെറുത്ത നൂല്‍ വ്യക്തമാകുന്നത് വരെ നിങ്ങള്‍ക്ക് അന്നപാനാദികള്‍ ഉപയോഗിക്കാവുന്നതാണ്. അതുമുതല്‍ രാവിന്റെ തുടക്കം വരെ വ്രതം പൂര്‍ത്തീകരിക്കുക”. ഈ ആയത്തില്‍ പറഞ്ഞ കറുത്തതും വെളുത്തതുമായ നൂലുകളെ സംബന്ധിച്ച് ഹദീസില്‍ പറയുന്നതു കാണുക: അദിയ്യുബ്നുല്‍ ഹാതിം(റ) ഓര്‍ക്കുന്നു: ‘മേല്‍ പറയപ്പെട്ട ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ കറുത്തതും വെളുത്തതുമായ നൂലുകള്‍ സംഘടിപ്പിച്ചു തലയണക്കുകീഴെ വെച്ചു. രാവും പകലും വേര്‍തിരിച്ചറിയുക എന്നതായിരുന്നു [...]

Read More ..

നോമ്പ് ഖ്വള്വാഅ് വീട്ടല്‍

ഖ്വളാഇന്റെ വിധികള്‍ പ്രതിബന്ധങ്ങള്‍ കാരണമായി നോമ്പ് ഉപേക്ഷിച്ചവര്‍ പ്രതിബന്ധം നീങ്ങിയതിനു ശേഷം നോമ്പ് ഖ്വള്വാഅ് വീട്ടേണ്ടതാണ്. രോഗമോ യാത്രയോ കാരണം നഷ്ടപ്പെട്ട നോമ്പ് മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നു ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. രണ്ടുവിധത്തില്‍ ഖളാആകാം. (1) പ്രത്യേകമായ കാരണങ്ങളാല്‍ ഉദാഹരണം ആര്‍ത്തവം, നിയ്യത്ത് മറന്നുപോവുക, രോഗം, യാത്ര തുടങ്ങിയവ. (2) യാതൊരു കാരണവുമില്ലാതെ. രണ്ടുവിധത്തിലും നഷ്ടമായ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതിന് പെരുന്നാള്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11, 12, 13 എന്നിവയല്ലാത്ത ഏതു [...]

Read More ..

ഇസ്തിഹാളത് കാരിയുടെ നോമ്പ്

ആര്‍ത്തവ സമയമല്ലാത്തപ്പോള്‍ സ്രവിക്കുന്ന രക്തത്തിനാണ് ഇസ്തിഹാളത് എന്ന് പറഞ്ഞുവരുന്നത്. ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഢിതന്മാരുടെയും നിര്‍വ്വചനപ്രകാരം ആര്‍ത്തവത്തിന്റെ കൂടിയ ദിവസം(15ദിവസം) കഴിഞ്ഞിട്ടും രക്തം സ്രവിച്ച് കൊണ്ടേയിരിക്കുക എന്നാണ്. ഇങ്ങനെയല്ലാതെ പുറപ്പെടുന്നതും ആര്‍ത്തവമല്ലാത്തതുമായ രക്തത്തിന് ദമുഫസാദ് (തകരാറ് സംഭവിച്ച രക്തം) എന്നവര്‍ പേര് പറയുന്നു. ഇപ്രകാരമുള്ള സ്ത്രീക്ക് ആര്‍ത്തവ ദിവസങ്ങള്‍ ഇന്നതാണെന്ന് മനസ്സിലാക്കാന്‍ വല്ല മാര്‍ഗേണയും സാധിക്കുമെങ്കില്‍ റമള്വാന്‍ മാസത്തിലെ ആ ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും കഴിഞ്ഞുപോയ ദിവസങ്ങളിലെ നോമ്പ് പിന്നീട് ഖ്വള്വാഅ് വീട്ടുകയും വേണം. ആര്‍ത്തവമല്ലാത്ത പ്രസ്തുത രക്തങ്ങള്‍ സ്രവിക്കുന്നത് [...]

Read More ..

നോമ്പില്‍ ഇളവുള്ളവര്‍

രോഗികള്‍ വ്രതത്തിന്റെ കാര്യത്തില്‍ ആനുകൂല്യം അനുവദിക്കപ്പെട്ടവരാണ് രോഗികള്‍. വിശുദ്ധഖുര്‍ആന്‍ പറയു ന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ അവര്‍ക്ക് മറ്റൊരുദിവസം നോ മ്പ് വീണ്ടെടുക്കാവുന്നതാണ്. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പത്തെയാണു ദ്ദേശിക്കുന്നത്, ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല (അല്‍ബഖറ 185 വാക്യത്തിന്റെ സാരാംശം). രോഗം കാരണം ശരീരത്തിനു ഗുരുതരമായ പ്രയാസം നേരിടുന്ന അവസ്ഥയിലേ നോമ്പു പേക്ഷിക്കല്‍ അനുവദനീയമാവുകയുള്ളൂ. നിസ്കാരം നിര്‍വഹിക്കാന്‍ തയമ്മും ചെയ്യല്‍ അനുവദനീയമായ തരത്തിലുള്ള വിഷമം എന്നാണുദ്ദേശ്യം. അഥവാ നോമ്പനുഷ്ഠിക്കുന്ന പക്ഷം ശരീരത്തിന്റെയോ ശരീരത്തിലെ ഒരവയവത്തിന്റെയോ ഉപകാരം നഷ്ടപ്പെടുമെന്ന [...]

Read More ..

നോമ്പിന്റെ സുന്നത്തുകള്‍

അത്താഴപ്പെരുമ റമള്വാന്‍ മാസത്തിലെ വിശേഷപ്പെട്ട ഭക്ഷണരീതിയാണ് അത്താഴം. അത്താഴം കഴിക്കല്‍ സുന്നത്താണ്. ഈ വിഷയത്തില്‍ ധാരാളം ഹദീസുകള്‍ കാണാം. ചിലത് ശദ്ധിക്കുക:  അനസ്(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അത്താഴമുണ്ണുക. തീര്‍ച്ച, അത്താഴത്തില്‍ ബറകതുണ്ട്’(ബുഖാരി, മുസ്ലിം, തിര്‍മുദി, നസാഇ, ഇബ്നുമാജ), സല്‍മാന്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: മൂന്നു കാര്യത്തില്‍ പുണ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ ഒന്നാണ് അത്താഴം’(ത്വബ്റാനി). അംറുബ്നു ആസ്വി(റ)വില്‍ നിന്ന്, നബിതങ്ങള്‍ പറഞ്ഞു: ‘അഹ്ലുകിതാബിന്റെയും നമ്മുടെയും വ്രതങ്ങള്‍ തമ്മിലുള്ള വ്യത്യാസം അത്താഴഭോജനമാകുന്നു’(മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഖുസൈമ). [...]

Read More ..

നോമ്പിന്റെ ഫര്ളുകള്‍

നോമ്പിന്റെ ഫര്ളുകള്‍ രണ്ട്. (1) നിയ്യത്ത്. (2) നോമ്പു മുറിയുന്ന കാര്യങ്ങളെതൊട്ട് പിടിച്ചു നില്‍ക്കല്‍. നിയ്യത് ചെയ്യല്‍ നിയ്യത്ത് ചെയ്യല്‍ നോമ്പിന്റെ ഫര്ളാണ്. ഹൃദയത്തില്‍ നോമ്പിനെ കരുതലാണത്. നിയ്യത്ത്  ഉച്ചരിക്കല്‍ നിബന്ധനയൊന്നുമില്ല. നോമ്പിന് ഊര്‍ജം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ അത്താഴം കഴിച്ചത് കൊണ്ട് നിയ്യത്തിന് പകരമാകില്ല. അപ്രകാരം തന്നെ ഫജ്റുസ്വാദിഖ് വെളിവാകുമോ എന്ന് ഭയപ്പെട്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കല്‍ കൊണ്ടും. ഓരോ ദിവസത്തിനും വെവ്വേറെ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. റമളാനിലെ എല്ലാ ദിവസങ്ങള്‍ക്കും വേണ്ടി [...]

Read More ..

നോമ്പ് നിര്‍ബന്ധമായവര്‍

ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ കാഫിറായവന്‍ [...]

Read More ..

സംശയനിവാരണം

കണക്ക് തീരേ അവലംബനീയമല്ലെന്നും ശര്‍അ് അതിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നുമുള്ള അഭിപ്രായത്തെ ഇബ്നുഹജര്‍(റ) തന്റെ ശര്‍ഹുല്‍ ഉബാബില്‍ ഖണ്ഡിച്ചിരിക്കുകയാണല്ലോ. ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “കണക്കിനെ ശര്‍അ് പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും അവലംബിച്ചിട്ടില്ലെന്നുമുള്ള സര്‍കശി(റ)യുടെ  വാദം ശരിയല്ല. കണക്കുകാരന്‍ സ്വയം നോമ്പനുഷ്ഠിക്കുന്നതിലും നിസ്കാരസമയം നിര്‍ണയിക്കുന്നതിലുമൊക്കെ കണക്കിനെ ശര്‍അ്  പരിഗണിച്ചിട്ടുണ്ട്” (ശര്‍വാനി 3/375 നോക്കുക). ഇത് ‘ഉബ്ബാദി(റ)യുടെയും സുബ്കി(റ)യുടെയും ഖ്വല്‍യൂബി(റ)യുടെയും അഭിപ്രായത്തെ ശരിവെക്കുന്നില്ലേ എന്നതാണ് ചിലരുടെ ചോദ്യം. മറുപടി: മാസപ്പിറവി ദര്‍ശിക്കാതെ കേവലം കണക്കവലംബിച്ച് മാത്രം നോമ്പും പെരുന്നാളും പ്രഖ്യാപിക്കാമെന്ന് ‘ഉബ്ബാദി(റ)യും സുബ്കി(റ)യും [...]

Read More ..

കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?

കണക്കുകള്‍ കൊണ്ട് മാസം കാണില്ലെന്ന് ബോധ്യപ്പെട്ട ദിവസം മാസം കണ്ടതായി സാക്ഷികള്‍ വ്യക്തമാക്കിയാല്‍ പ്രസ്തുത സാക്ഷിത്വം അംഗീകരിക്കപ്പെടുമോ? എന്ന ചോദ്യം പ്രസക്തമാണ്. സാക്ഷിത്വം തള്ളിക്കളയണമെന്ന ‘ഉബ്ബാദി(റ)യുടെ വാക്കുകള്‍ ഉദ്ധരിച്ച ശേഷം അത് ശരിവെക്കുകയാണ് ബഹു. ഖ്വല്‍യൂബി(റ) ചെയ്തിരിക്കുന്നതെന്ന് ചില ആളുകള്‍ വാദിക്കുന്നു. നമുക്ക് പണ്ഢിതന്മാരുടെ വാക്കുകള്‍ പരിശോധിക്കാം. ശൈഖ് മുഹമ്മദുദ്ദിംയാത്വി(റ) പറയുന്നു: “നീതിമാന്റെ സാക്ഷിമൊഴി അവലംബിച്ച് ഖ്വാള്വിക്ക് മാസപ്പിറവി നിശ്ചയിക്കാം. സാക്ഷിത്വം (ശഹാദത്) കേവലം ഒരു വാക്കാണെങ്കിലും അതവലംബിക്കാ വുന്നതാണ്. ഇബ്നു ‘ഉമറി(റ)ന്റെ ഹദീസില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. [...]

Read More ..

റമളാനിന്റെ സ്ഥിരീകരണം

ഇബ്നുഹജര്‍(റ) പറയുന്നു:  ” റമളാന്‍ മാസപ്പിറവി ദര്‍ശിക്കാത്തവനെ അപേക്ഷിച്ച്  ഖാളി വിധിക്കല്‍ കൊണ്ട് ദര്‍ശനം സ്ഥിരപ്പെടുന്നതാണ്.  ഖാളിയുടെ സ്വന്തം അറിവിനെ അവലംബിച്ചോ നീതിമാനായ ഒരു സാക്ഷിയുടെ മൊഴിയെ അവലംബിച്ചോ ഖാളിക്ക് വിധിക്കാവുന്നതാണ്. ഖാളിയുടെ മുമ്പില്‍ ഞാന്‍ മാസം കണ്ടിരിക്കുന്നുവെന്നോ റമള്വാന്‍ മാസം ഉദിച്ചിരിക്കുന്നുവെന്നോ അവന്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. ശേഷം എന്റെ അടുത്ത് റമളാന്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നോ അവന്റെ സാക്ഷിമൊഴി പ്രകാരം ഞാന്‍ വിധിച്ചിരിക്കുന്നുവെന്നോ ഖാളിയും പറയല്‍ അനിവാര്യമാണ്” (തുഹ്ഫ 3/375). ഖാളിയുടെ ഈ വിധിപ്രഖ്യാപനത്തോടെ ജനങ്ങള്‍ക്കാകമാനം വ്രതമെടുക്കല്‍ നിര്‍ബന്ധമാകുമെന്ന് ഇബ്നുഹജര്‍(റ) [...]

Read More ..