Click to Download Ihyaussunna Application Form
 

 

വുളുവും കുളിയും കഴിഞ്ഞ്

വുളുവും കുളിയും കഴിഞ്ഞ് കണ്ണും കൈകളും ആകാശത്തേക്കുയര്‍ത്തി ഇങ്ങനെ ഉരുവിടുക.

ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും കൂട്ടുകാരില്ലാത്തവനുമാകുന്നു. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, കൂടുതല്‍ തൗബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്റെ സജ്ജനങ്ങളായ അടിമകളിലും എന്നെ നീ ഉള്‍പെടുത്തേണമേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തിപ്പ റയുകയും നിനക്ക് സ്ഥുതി കീര്‍ത്തനങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. പാപമോചനം തേടു ന്നതും ഖേദിച്ചു മടങ്ങുന്നതും നിന്നിലേക്കു തന്നെ. സ്യഷ്ടികളില്‍ അത്യുത്തമരായ നബിതിരുമേനിയിലും കുടുംബങ്ങളിലും അനുയായികളിലും നിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.


RELATED ARTICLE

  • വുളുവും കുളിയും കഴിഞ്ഞ്
  • ദുഃസ്വപ്നം കണ്ടാല്‍
  • ദുഃസ്വപ്നം കാണാതിരിക്കാന്‍
  • പ്രഭാതത്തില്‍ ചൊല്ലേണ്ട ദിക്റുകളും പ്രാര്‍ഥനകളും
  • ദിക്റുകള്‍