Click to Download Ihyaussunna Application Form
 

 

ഇഫാള്വതിന്റെ ത്വവാഫ്

ഹജ്ജിന്റെ ഫര്‍ളായ ത്വവാഫിന്, ഇഫാള്വതിന്റെ ത്വവാഫ് എന്നു പറയുന്നു. ഫിദ്യ കൊണ്ട് പരിഹരിക്കപ്പെടാത്ത നിര്‍ബന്ധ ഘടകമാണിത്. പെരുന്നാള്‍ ദിനം പ്രഭാതത്തില്‍ ജംറ എറിയുക, അറവുണ്ടെങ്കില്‍ അറുക്കുക, മുടിയെടുക്കുക എന്നിവ മിനയില്‍വെച്ച് ചെയ്തശേഷം മക്കയില്‍ ചെന്ന് ത്വവാഫ് ചെയ്യണം. ളുഹര്‍ നിസ്കാരത്തിന് വീണ്ടും മിനയില്‍ തിരിച്ചെത്തുകയും വേണം. ഇതാണ് ഏറ്റവും ശ്രേഷ്ടമായ രീതി.

ത്വവാഫുല്‍ ഇഫാള്വയുടെ സമയം

പെരുന്നാള്‍ രാവ് പകുതിയാകുന്നതോടെ ത്വവാഫിന്റെ സമയം പ്രവേശിക്കും. ജീവിതാവസാനം വരെ സമയം നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നാല്‍ പെരുന്നാള്‍ ദിനം വിട്ടുപിന്തിക്കല്‍ കറാഹത്തും അയ്യാമുത്തശ്രീഖ് വിട്ടുപിന്തിക്കല്‍ ശക്തിയായ കറാഹത്തുമാണ്. ത്വവാഫ് ചെയ്യാതെ മക്ക വിട്ടുപോകല്‍ വളരെ ശക്തിയായ കറാഹത്താണ്. ഈ ത്വവാഫ് നിര്‍വഹിക്കാത്ത കാലത്തോളം ഹജ്ജില്‍ നിന്ന് വിരമിക്കാന്‍ കഴിയില്ല.

ത്വവാഫ്: ശ്രദ്ധിക്കേണ്ടവ

ഹജ്ജ് സ്വഹീഹാകണമെങ്കില്‍ ഇഫാള്വതിന്റെ ത്വവാഫ് കുറ്റമറ്റതാകണം. മുമ്പ് വിവരിച്ച നിബന്ധനകളും മര്യാദകളും കണിശമായി പാലിക്കണം. സ്ത്രീകളുടെ തലമുടി പുറത്തു കാണുക യോ വുളൂഅ് നഷ്ടപ്പെടുകയോ മറ്റോ ചെയ്താല്‍ ത്വവാഫ് ബാത്വിലാകുന്നതും ഹജ്ജിന്റെ സാധുതയെ ബാധിക്കുന്നതുമാണ്. ഹജ്ജിന്റെ ത്വവാഫിനു ഇഫാള്വതിന്റെ ത്വവാഫ് എന്നാണ് പറഞ്ഞുവരുന്നതെങ്കിലും നിയ്യത്തില്‍ അപ്രകാരം ചേര്‍ക്കല്‍ നിര്‍ബന്ധമില്ല.

“ഇഫാളതിന്റെ ത്വവാഫ് ഏഴുചുറ്റല്‍ അല്ലാഹു തആലാക്കു വേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി” എന്ന് നിയ്യത്ത് ചെയ്യാം. ത്വവാഫ് വളരെ സൂക്ഷ്മമായി ചെയ്യേണ്ടതും മുമ്പ് വിവരിച്ച എല്ലാ ദിക്റുകളും ദുആകളും യഥാസ്ഥാനങ്ങളില്‍ നിര്‍വഹിക്കുകയും വേണം. ത്വവാഫിന്റെ ശേഷമു ള്ള സുന്നത്ത് നിസ്കാരം, സംസം കുടിക്കല്‍, മുല്‍തസമില്‍ വെച്ച് പ്രാര്‍ഥിക്കല്‍ മുതലായ പുണ്യങ്ങളെല്ലാം വാരിക്കൂട്ടാന്‍ ശ്രമിക്കണം. ശേഷം സഅ്യ് ചെയ്യാനുള്ളവര്‍ മുമ്പു പറഞ്ഞപോലെ സഅ്യ് പൂര്‍ത്തിയാക്കണം.

ഹജ്ജിന്റെ സഅ്യ്

തമത്തുആയി വന്നു, മക്കയില്‍ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ ഹജ്ജിന്റെ സഅ്യ് ചെയ്തിട്ടില്ല. അവര്‍ ത്വവാഫിനു ശേഷം സ്വഫാ മര്‍വക്കിടയില്‍ ഹജ്ജിന്റെ നിര്‍ബന്ധമായ സഅ്യ് ചെയ്യണം. അത്തരക്കാര്‍ ശേഷം സഅ്യുള്ള ത്വവാഫില്‍ സുന്നത്തായ റമല് നടത്തവും, ഇള്ത്വിബാഉം സ്വീകരിക്കണം. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ കുപ്പായത്തിനു മുകളിലൂടെ മേല്‍ മുണ്ട് ഇള്ത്വിബാഅ് രീതിയില്‍ ഇടേണ്ടതാണ്. തമത്തുആയി ഇഹ്റാം ചെയ്തു ഉംറക്കുശേഷം മറ്റൊരു മീഖാത്തില്‍ പോയി ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ക്കു ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജിന്റെ സഅ്യ് ചെയ്യാം. ചെയ്തിട്ടില്ലെങ്കില്‍ അവരും ഇഫാളതിന്റെ ത്വവാഫിന് ശേഷം സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്. മുമ്പ് ഹജ്ജിന്റെ സഅ്യ് ചെയ്തവര്‍ ത്വവാഫില്‍ റമല് നടത്തവും ഇള്ത്വിബാഉം സ്വീകരിക്കേണ്ടതില്ല.


RELATED ARTICLE

  • മദീനയിലെ കിണറുകള്‍
  • മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍
  • തിരുസമക്ഷത്തിങ്കലേക്ക്
  • ചരിത്രസ്മാരകങ്ങള്‍
  • മസ്ജിദുന്നബവി
  • മദീനാ മുനവ്വറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • മദീനാ ഹറമിന്റെ മഹത്വം
  • മദീനാസന്ദര്‍ശനം
  • മക്കയിലെ സന്ദര്‍ശന സ്ഥലങ്ങള്‍
  • പ്രാര്‍ഥനക്ക് ഉത്തരമുള്ള സ്ഥലങ്ങള്‍
  • കഥ പറയുന്ന സംസം
  • കഅ്ബാ ശരീഫ്
  • വിശുദ്ധ മക്കയുടെ മഹത്വം
  • നഗരങ്ങളുടെ മാതാവ്
  • യാത്രക്കാരുടെ നിസ്കാരം
  • ഹജ്ജ് : തയ്യാറെടുപ്പുകള്‍
  • ഹജ്ജ് : കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍
  • ഹജ്ജിന്റെ വിധിയും നിബന്ധനകളും
  • സഅ്യിന്റെ സുന്നത്തുകള്‍
  • സഅ്യിന്റെ നിബന്ധനകള്‍
  • സഅ്യ്
  • മടക്കയാത്ര
  • പകരം ഹജ്ജ് ചെയ്യല്‍
  • കുട്ടികളുടെയും ഭ്രാന്തന്റെയും ഹജ്ജ്
  • ഹജ്ജ് കര്‍മ്മങ്ങള്‍: സംക്ഷിപ്ത വിവരം
  • മക്കയില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കുക
  • സ്ത്രീകള്‍ക്ക് പ്രത്യേകമായവ
  • തടയപ്പെട്ടാലുള്ള വിധി
  • വിദാഇന്റെ ത്വവാഫ്
  • മിനയില്‍ നിന്നും പുറപ്പെടല്‍
  • ജംറകളെ എറിയല്‍
  • മിനയില്‍ രാപ്പാര്‍ക്കല്‍
  • ഇഫാള്വതിന്റെ ത്വവാഫ്
  • മുടി എടുക്കല്‍
  • ഫിദ്യയുടെ വിവരങ്ങള്‍
  • ജംറതുല്‍ അഖബയെ എറിയല്‍
  • മുസ്ദലിഫയില്‍ താമസിക്കല്‍
  • അറഫയില്‍ നില്‍ക്കുന്നതിന്റെ മര്യാദകള്‍
  • അറഫയിലേക്ക്
  • മിനായില്‍ എത്തിയാല്‍
  • മിനയിലേക്ക്
  • യൌമുത്തര്‍വിയ
  • ത്വവാഫ്: ശ്രദ്ധേയമായ വസ്തുതകള്‍
  • ത്വവാഫിന്റെ സുന്നത്തുകള്‍
  • ത്വവാഫിന്റെ വാജിബാത്തുകള്‍
  • ത്വവാഫ്
  • തല്‍ബിയത്ത്
  • ഇഹ്റാം: പ്രായോഗികരൂപം
  • ഇഹ്റാമിന്റെ രീതികള്‍
  • ഹജ്ജിന്റെ മീഖാത്തുകള്‍
  • ഹജ്ജ് : തയ്യാറെടുപ്പുകള്‍
  • ഹജ്ജിന്റെ വിധിയും നിബന്ധനകളും
  • ബലികര്‍മ്മം
  • ഇബ്രാഹിം നബി(അ)യുടെ നാട്
  • അനുഭൂതികളില്‍ മുഴുകിയ ഹജ്ജ് യാത്ര
  • ഹാജി
  • മാനവികതയുടെ ഇമാം
  • ഒരു തീര്‍ത്ഥാടകന്റെ കനവുകള്‍
  • തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം
  • മാനവികതയുടെ സംഗമം
  • ഹജ്ജ്: പാരമ്പര്യ ചിത്രങ്ങള്‍
  • ആത്മസമര്‍പ്പണത്തിന്റെ സൌന്ദര്യം
  • ഹജ്ജ് സവിശേഷതകളുടെ സംഗമം
  • ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം