Click to Download Ihyaussunna Application Form
 

 

ജംറതുല്‍ അഖബയെ എറിയല്‍

ജംറതുല്‍ അഖബയെ എറിയല്‍ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍ പെട്ടതാണ്. മിനയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. പെരുന്നാള്‍ ദിവസം ഒരു സ്ഥലത്ത് മാത്രമാണ് എറിയേണ്ടത്. മൂന്ന് സ്ഥലത്തും കൂടി അന്ന് എറിയാന്‍ പാടില്ല.

പെരുന്നാളിന് എറിയേണ്ട സ്ഥലത്തിനു ജംറതുല്‍ അഖബ എന്നുപറയുന്നു. ജംറതുല്‍ കുബ്റാ എന്നും ഇതിനു പേരുണ്ട്. മുസ്ദലിഫയില്‍നിന്ന് വരുമ്പോള്‍ ആദ്യം ദൃഷ്ടിയില്‍പെടുന്നത് ജംറതുല്‍ ഊലയാണ്. പെരുന്നാള്‍ ദിവസം ഇവിടെ എറിയരുത്. പിന്നീട് കാണുന്നതിന് ജംറതുല്‍ വുസ്ത്വാ എന്ന പേര്‍. ഇവിടെയും അന്ന് ഏറില്ല. മൂന്നാമത് സ്ഥിതിചെയ്യുന്നതാണ് ജംറതുല്‍ അഖബ. ഹറം ഭാഗത്ത് നിന്ന് വരുമ്പോള്‍ ആദ്യമായി അതാണ് കാണുക. ഇവിടെയാണ് പെരുന്നാള്‍ ദിവസം എറിയേണ്ടത്.

ഏറിന്റെ സമയം

പെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതല്‍ ഏറിന്റെ സമയം പ്രവേശിക്കുന്നതാണ്. അയ്യാമുത്തശ്രീഖ് അഥവാ മൂന്നാം പെരുന്നാള്‍ അസ്തമയം വരെ എറിയാനുള്ള സമയമാണ്. പെരുന്നാള്‍ ദിനം സൂര്യന്‍ ഉദിച്ചത് മുതല്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്നത് വരെയുള്ള സമയമാണ് ഏറ്റവും ശ്രേഷ്ഠം. പെരുന്നാള്‍ ദിവസം എറിഞ്ഞില്ലെങ്കില്‍ ഒരു കുറ്റവുമില്ല. അയ്യാമുത്തശ്രീഖിന്റെ ഏ തുദിവസം എറിഞ്ഞാലും മതി. ഖള്വാ ആവുകയില്ല. പെരുന്നാള്‍ ദിവസം സൂര്യാസ്തമയത്തിനുമുമ്പ് എറിയാന്‍ സാധിച്ചാല്‍ ഉത്തമസമയം ലഭിച്ചു.

മുസ്ദലിഫയില്‍ നിന്ന് ജംറയിലെത്തുമ്പോള്‍ എറിയാന്‍ പ്രയാസമുളള സമയമായാല്‍ മിനയിലെ തമ്പിലേക്ക് മടങ്ങി അവിടെ താമസിക്കുക. രാത്രിയോ മറ്റോ തിരക്കില്ലാത്ത സമയം നോ ക്കി എറിയാം. പെരുന്നാള്‍ ദിവസത്തെ ഏറ് രാവിലെതന്നെ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല.

എറിയേണ്ട രൂപം

പെരുന്നാള്‍ ദിനത്തിലെ നിര്‍ബന്ധമായ ഏറ് ജംറതുല്‍ അഖബയിലാണെന്ന് പറഞ്ഞു. മറ്റു രണ്ട് ജംറകളിലാകാതെ, ജംറ അഖബയാണെന് ഉറപ്പുവരുത്തി അടുത്തെത്തിയാല്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഏറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

മക്ക ഇടതുഭാഗത്തും മിന വലതുഭാഗത്തുമാക്കി ജംറയിലേക്ക് തിരിഞ്ഞുനിന്ന് കൈ ഉയര്‍ത്തി എറിയലാണ് ശ്രേഷ്ഠത. സ്ത്രീകള്‍ കൈ ഉയര്‍ത്തരുത്. ഓരോ കല്ലെറിയുമ്പോഴും താഴെ പറ യും പ്രകാരം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഇതോടുകൂടി തല്‍ബിയത്തിന്റെ സമയം അവസാനിച്ചു. ഇനി തക്ബീര്‍ വര്‍ധിപ്പിക്കുക.

ഏറിന്റെ നിബന്ധകള്‍

ഏഴു കല്ലുകള്‍ ഏഴുതവണകളായി നിശ്ചിത സ്ഥലത്ത് എറിയല്‍ നിര്‍ബന്ധമാണ്. എറിയുന്നതിനു പകരം കല്ലുകള്‍ ജംറയില്‍ വെച്ചാല്‍ മതിയാവുകയില്ല. ഏഴുംകൂടി ഒരുമിച്ചെറിഞ്ഞാലും ശരിയാകില്ല.

ജംറയുടെ വളച്ചുകെട്ടിയ ചെറിയ ചുവരിന്റെ ഉള്ളാണ് നിശ്ചിത സ്ഥലം. എറിയുമ്പോള്‍ അ തിന്റെ നടുവിലുള്ള തൂണോ ചുറ്റുമുള്ള ചുവരോ ലക്ഷ്യം വെക്കരുത്. എറിഞ്ഞ കല്ല് യഥാസ്ഥാനത്ത് എത്തിയോ എന്ന് സംശയിച്ചാല്‍ അത് മടക്കി എറിയണം. കുഴിയില്‍ നിറഞ്ഞുകിടക്കുന്ന കല്ലുകളിലേക്ക് എറിയുന്നത് കൊണ്ടും എറിഞ്ഞ സ്ഥലത്തുനിന്ന് കല്ല് ഉരുണ്ട് പുറത്തേക്ക് പോയാലും കുഴപ്പമില്ല.

ജംറതുല്‍ അഖബയില്‍ പെരുന്നാള്‍ ദിവസം എറിയാത്തവര്‍ അടുത്ത ദിവസം എറിയുമ്പോള്‍ പ്രസ്തുത ഏറ്, അന്നത്തെ ദിവസത്തെ ഏറിനു മുമ്പ് നിര്‍വഹിക്കേണ്ടതാണ്. ഇങ്ങനെ അയ്യാമുത്തശ്രീഖിന്റെ അവസാന സമയം വരെ നീട്ടിക്കൊണ്ട് പോകുന്നതിനു വിരോധമില്ല. ഏറുകള്‍ ക്രമപ്രകാരം നിര്‍വഹിക്കണമെന്നതു നിയമമാണ്.

ഇനിപെരുന്നാള്‍ ദിവസം എറിയാതെ ഒരാള്‍ ഹറമിലേക്ക് ചെന്ന് ഹജ്ജിന്റെ ത്വവാഫും, സഅ്യ് ചെയ്തിട്ടില്ലെങ്കില്‍ അതും ചെയ്താല്‍ മുടി എടുക്കാവുന്നതും ഒന്നാം വിരാമം ലഭിക്കുന്നതുമാണ്. കല്ലെറിയല്‍ പിന്നീട് നിര്‍വഹിച്ചാല്‍ മതി. അയ്യാമുത്തശ്രീഖിന്റെ മൂന്ന് ദിവസങ്ങളിലും എറിഞ്ഞില്ലെങ്കില്‍ ഏറിന്റെ സമയം നഷ്ടപ്പെടുന്നതാണ്. പിന്നീട് എറിയലില്ല. ഏറ് ഒഴിച്ചതിനുള്ള ഫിദ്യ നിര്‍ബന്ധമാകുന്നതാണ്.

പെരുന്നാള്‍ ദിവസം

ദുല്‍ഹജ്ജ് പത്തിന് പെരുന്നാള്‍ ദിനം ഹാജിമാരുടെ കര്‍മ്മനിരതമായ സുദിനമാണ്. അറഫയും മുസ്ദലിഫയും കഴിഞ്ഞ് ശരീരം തളര്‍ന്നുവെങ്കിലും മനസ്സ് സംതൃപ്തമാണ്.വലിയൊരു കാര്യം നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ പെരുന്നാള്‍ ദിനമാചരിക്കുന്നു.

അന്ന് ഹാജിമാര്‍ക്ക് ചെയ്യാനുള്ള പ്രധാന കാര്യങ്ങള്‍ നാലാകുന്നു. 1. ജംറതുല്‍ അഖബ എറിയുക. 2. അറുക്കുക. 3. മുടി എടുക്കുക. 4. ഇഫാള്വതിന്റെ ത്വവാഫ്ചെയ്യുക.  ഇവ ക്രമപ്രകാരം ചെയ്യുന്നത് സുന്നത്താകുന്നു. ഈ ക്രമം പാലിക്കല്‍ ശര്‍ത്വില്ല.

സമയാരംഭം

ജംറതുല്‍ അഖബ എറിയുക, മുടി എടുക്കുക, ത്വവാഫ് ചെയ്യുക എന്നിവയുടെ സമയം പെരുന്നാള്‍ അര്‍ധരാത്രിയോടെ ആരംഭിക്കുന്നതാണ്. ജംറ എറിയേണ്ട ശ്രേഷ്ഠ സമയം സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയും ഉത്തമ സമയം സൂര്യാസ്തമയം വരെയുമാണ്. അയ്യാമുത്തശ്രീഖ് കഴിയും വരെ എറിയാം. മുടി എടുക്കുന്നതിനും ത്വവാഫുല്‍ ഇഫാള്വക്കും അവസാന സമയം നിര്‍ണിതമല്ല. മരണത്തിനു മുമ്പ് എപ്പോഴും ചെയ്താലും മതി. പക്ഷേ, അവപൂര്‍ത്തിയാക്കുന്നത് വരെ ഇഹ്റാമില്‍ നിന്ന് പൂര്‍ണവിരാമം സാധിക്കുകയില്ല.

തല്‍ബിയതിന്റെ സമയം

ജംറ എറിയുക, മുടി എടുക്കുക, ത്വവാഫ് ചെയ്യുക ഇവ മൂന്നില്‍ ഒന്ന് തുടങ്ങുന്നതോടെ തല്‍ ബിയതിന്റെ സമയം അവസാനിച്ചു. പിന്നീട് ഹജ്ജിന്റെ കര്‍മ്മങ്ങളിലൊന്നും തല്‍ബിയത് ചൊ ല്ലേണ്ടതില്ല. തക്ബീറാണുള്ളത്. പെരുന്നാള്‍ ദിനം ളുഹര്‍ മുതല്‍ ദുല്‍ഹജ്ജ് പതിമൂന്നിന്റെ സ്വുബ്ഹി വരെ എല്ലാ നിസ്കാരങ്ങളുടെയും പിറകെ തക്ബീര്‍ ചൊല്ലല്‍ ഹാജിമാര്‍ക്ക് സുന്നത്താണ്. പെരുന്നാള്‍ നിസ്കാരം ഹാജിമാര്‍ക്ക് ജമാഅത്തായി സുന്നത്തില്ല. മിനയില്‍ വെച്ച് ഒറ്റക്ക് നിസ്കരിക്കല്‍ സുന്നത്താണെന്ന് അഭിപ്രായമുണ്ട്.

ഇഹ്റാമില്‍ നിന്ന് വിരാമം

ഇഹ്റാമില്‍നിന്ന് വിരമിക്കുന്നതിനു തഹല്ലുല്‍ എന്ന് പറയുന്നു. പൂര്‍ണ തഹല്ലുല്‍ നേടുന്നതോടെ നേരത്തേ നിഷിദ്ധമായിരുന്ന എല്ലാ കാര്യങ്ങളും അനുവദനീയമാകുന്നതാണ്. എന്നാല്‍ ഹജ്ജിന് അര്‍ധവിരാമവും (ഒന്നാം തഹല്ലുല്‍) പൂര്‍ണവിരാമവും എന്നിങ്ങനെ രണ്ടുവിധം തഹല്ലുല്‍ ഉണ്ട്.

അര്‍ധവിരാമം

ജംറതുല്‍ അഖബ എറിയുക, മുടി നീക്കുക, ത്വവാഫും സഅ്യുണ്ടെങ്കില്‍ അതും ചെയ്യുക. ഈ മൂന്നു കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണം ചെയ്താല്‍ ഒന്നാം തഹല്ലുലായി. അ തോടുകൂടി സ്ത്രീ ബന്ധവും വിവാഹവുമല്ലാത്ത എല്ലാകാര്യങ്ങളും ചെയ്യാമെന്നായി. മാത്രമല്ല സുഗന്ധം ഉപയോഗിക്കലും ചുറ്റിത്തുന്നിയ വസ്ത്രങ്ങള്‍ ധരിക്കലും ഇതോടെ സുന്നത്താണ്.

പൂര്‍ണവിരാമം

പൂര്‍ണവിരാമം; രണ്ടാം തഹല്ലുല്‍ നേടണമെങ്കില്‍ മേല്‍ പറയപ്പെട്ട മൂന്നു കാര്യങ്ങളും നിര്‍വഹിക്കണം. അവ മൂന്നും നിര്‍വഹിച്ചു കഴിഞ്ഞാല്‍ സംയോഗം ഉള്‍പ്പെടെ ഇഹ്റാം മൂലം നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയമായി. എങ്കിലും അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിലുള്ള എറിയല്‍ കൂടി കഴിയും വരെ സ്ത്രീ ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലത്. അയ്യാമുത്തശ് രീഖ് കഴിയും വരെ ജംറതുല്‍ അഖബ എറിയാത്തവര്‍ അതിനു പരിഹാരമായി ചെയ്യുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ പൂര്‍ണ തഹല്ലുല്‍ നേടുന്നു.


RELATED ARTICLE

  • മദീനയിലെ കിണറുകള്‍
  • മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍
  • തിരുസമക്ഷത്തിങ്കലേക്ക്
  • ചരിത്രസ്മാരകങ്ങള്‍
  • മസ്ജിദുന്നബവി
  • മദീനാ മുനവ്വറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • മദീനാ ഹറമിന്റെ മഹത്വം
  • മദീനാസന്ദര്‍ശനം
  • മക്കയിലെ സന്ദര്‍ശന സ്ഥലങ്ങള്‍
  • പ്രാര്‍ഥനക്ക് ഉത്തരമുള്ള സ്ഥലങ്ങള്‍
  • കഥ പറയുന്ന സംസം
  • കഅ്ബാ ശരീഫ്
  • വിശുദ്ധ മക്കയുടെ മഹത്വം
  • നഗരങ്ങളുടെ മാതാവ്
  • യാത്രക്കാരുടെ നിസ്കാരം
  • ഹജ്ജ് : തയ്യാറെടുപ്പുകള്‍
  • ഹജ്ജ് : കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍
  • ഹജ്ജിന്റെ വിധിയും നിബന്ധനകളും
  • സഅ്യിന്റെ സുന്നത്തുകള്‍
  • സഅ്യിന്റെ നിബന്ധനകള്‍
  • സഅ്യ്
  • മടക്കയാത്ര
  • പകരം ഹജ്ജ് ചെയ്യല്‍
  • കുട്ടികളുടെയും ഭ്രാന്തന്റെയും ഹജ്ജ്
  • ഹജ്ജ് കര്‍മ്മങ്ങള്‍: സംക്ഷിപ്ത വിവരം
  • മക്കയില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കുക
  • സ്ത്രീകള്‍ക്ക് പ്രത്യേകമായവ
  • തടയപ്പെട്ടാലുള്ള വിധി
  • വിദാഇന്റെ ത്വവാഫ്
  • മിനയില്‍ നിന്നും പുറപ്പെടല്‍
  • ജംറകളെ എറിയല്‍
  • മിനയില്‍ രാപ്പാര്‍ക്കല്‍
  • ഇഫാള്വതിന്റെ ത്വവാഫ്
  • മുടി എടുക്കല്‍
  • ഫിദ്യയുടെ വിവരങ്ങള്‍
  • ജംറതുല്‍ അഖബയെ എറിയല്‍
  • മുസ്ദലിഫയില്‍ താമസിക്കല്‍
  • അറഫയില്‍ നില്‍ക്കുന്നതിന്റെ മര്യാദകള്‍
  • അറഫയിലേക്ക്
  • മിനായില്‍ എത്തിയാല്‍
  • മിനയിലേക്ക്
  • യൌമുത്തര്‍വിയ
  • ത്വവാഫ്: ശ്രദ്ധേയമായ വസ്തുതകള്‍
  • ത്വവാഫിന്റെ സുന്നത്തുകള്‍
  • ത്വവാഫിന്റെ വാജിബാത്തുകള്‍
  • ത്വവാഫ്
  • തല്‍ബിയത്ത്
  • ഇഹ്റാം: പ്രായോഗികരൂപം
  • ഇഹ്റാമിന്റെ രീതികള്‍
  • ഹജ്ജിന്റെ മീഖാത്തുകള്‍
  • ഹജ്ജ് : തയ്യാറെടുപ്പുകള്‍
  • ഹജ്ജിന്റെ വിധിയും നിബന്ധനകളും
  • ബലികര്‍മ്മം
  • ഇബ്രാഹിം നബി(അ)യുടെ നാട്
  • അനുഭൂതികളില്‍ മുഴുകിയ ഹജ്ജ് യാത്ര
  • ഹാജി
  • മാനവികതയുടെ ഇമാം
  • ഒരു തീര്‍ത്ഥാടകന്റെ കനവുകള്‍
  • തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം
  • മാനവികതയുടെ സംഗമം
  • ഹജ്ജ്: പാരമ്പര്യ ചിത്രങ്ങള്‍
  • ആത്മസമര്‍പ്പണത്തിന്റെ സൌന്ദര്യം
  • ഹജ്ജ് സവിശേഷതകളുടെ സംഗമം
  • ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം