Click to Download Ihyaussunna Application Form
 

 

തയമ്മുമിന്റെ ഫര്‍ളുകള്‍

തയമ്മുമിന്റെ ഫര്‍ളുകള്‍ അഞ്ചാകുന്നു. (1) നിയ്യത്തു ചെയ്യുക. നിസ്കാരത്തെ ഹലാലാ ക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നുവെന്നോ മുസ്വ്ഹഫ് സ്പര്‍ശിക്കാന്‍ വേണ്ടിയെന്നോ മറ്റോ കരുതിയാല്‍ മതി. പക്ഷേ, തയമ്മും ചെയ്യുന്നുവെന്നോ തയമ്മുമിന്റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ കരുതിയാല്‍ മതിയാവുകയില്ല. മാത്രമല്ല, അശുദ്ധിയെ നീക്കുന്നുവെന്നു കരൂതിയാലും മതിയാവുകയില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി നീങ്ങുക യില്ല. അതുകൊണ്ടാണ് തയമ്മും ചെയ്തവന് വെള്ളം ഉപയോഗിക്കാന്‍ സാധിച്ചാല്‍ തയമ്മും അസാധുവും വുളു നിര്‍ബന്ധവുമാണെന്ന് പറയുന്നത്.

തയമ്മുമിന്റെ നിയ്യത്തുകള്‍ മൂന്നു വിധമാണ്. (1) ഫര്‍ളു നിസ്കാരത്തിനുവേണ്ടി തയ മ്മും ചെയ്യുന്നുവെന്ന് കരുതുക. (2) നിസ്കാരത്തിനു വേണ്ടിയെന്നോ, സുന്നത്ത് നിസ് കാരത്തിനു വേണ്ടിയെന്നോ, മയ്യിത്ത് നിസ്കാരത്തിന് വേണ്ടിയെന്നോ, ജുമുഅ ഖുത്വു ബക്ക് വേണ്ടിയെന്നോ കരുതുക. (3) നിസ്കാരവും ഖുത്വുബയുമല്ലാത്ത മുസ്വ്ഹഫ് സ് പര്‍ശിക്കുക, ത്വവാഫ് ചെയ്യുക തുടങ്ങിയ ഏതെങ്കിലുമൊന്നിനു വേണ്ടിയെന്നു കരു തുക.

ഒന്നാം നിയ്യത്ത് ചെയ്ത തയമ്മും കൊണ്ട് ഒരു ഫര്‍ള് നിസ്കാരവും ഉദ്ധേശിക്കുന്നത്ര സുന്നത്ത് നിസ്കാരവും മയ്യിത്ത് നിസ്കാരവും ത്വവാഫും നിര്‍വ്വഹിക്കാം. പക്ഷേ, ഖത്വീബ് ഖുത്വുബ നിര്‍വ്വഹിച്ചാല്‍ ജുമുഅ നിസ്കാരത്തിനു വേറെ തയമ്മും ചെയ്യണമെന്നുമാത്രം. രണ്ടാം നിയ്യത്തു ചെയ്ത തയമ്മും കൊണ്ട് കരുതപ്പെട്ടതെല്ലാം അനുവദനീയമാകും. എന്നാല്‍ ഫര്‍ള് നിസ്കാരം പാടില്ല. മൂന്നാം നിയ്യത്തു ചെയ്ത തയമ്മും കൊണ്ട് നിസ്കാരവും ഖുത്വുബയുമല്ലാത്തതെല്ലാം അനുവദനീയമാണ്.

(2) തടവാന്‍ വേണ്ടി മണ്ണടിച്ചെടുക്കല്‍. അടിച്ചെടുത്ത ശേഷം തടവുന്നതിന് മുന്‍പ് അശുദ്ധിയുടെ ഏതെങ്കിലും കാരണം അവനില്‍ നിന്നുണ്ടായാല്‍ വീണ്ടും അടിച്ചെടു ക്കേണ്ടതാണ്. അടിച്ചെടുക്കുമ്പോള്‍ തന്നെ നിയ്യത്തുണ്ടാവേണ്ടതും മുഖത്തിന്റെ അല്‍ പമെങ്കിലും തടവുന്നത് വരെ നിയ്യത്ത് ശേഷിക്കേണ്ടതുമാണ്. മണ്ണടിച്ചെടുത്ത ശേഷം നിയ്യത്തു മുറിഞ്ഞാല്‍ മുഖം തടവുമ്പോള്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടിവരും.

(3) മുഖം തടവുക. മുഖത്തില്‍ പെട്ട കണ്‍തടങ്ങള്‍, മൂക്കിന്റെ മുന്‍ഭാഗം, മേല്‍ച്ചുണ്ട് തുടങ്ങിയവയൊന്നും വിട്ടുപോകരുത്. എന്നാല്‍, തിങ്ങിയതോ നേരിയതോ ആയ താടി യുടെയും ഇതര രോമങ്ങളുടെയും ഉള്ളിലേക്ക് മണ്ണു ചേര്‍ക്കേണ്ടതില്ല. മണ്ണടിച്ചെടുക്കു ന്നതല്ലാതെ കാറ്റുകൊണ്ടോ മറ്റോ മുഖത്തു മണ്ണുണ്ടായാല്‍ അതുകൊണ്ട് തടവല്‍ മതിയാകില്ല. (4) കൈകള്‍ മുട്ടുള്‍പ്പടെ തടവുക. ഇതിനു മണ്ണടിച്ചെടുക്കുമ്പോള്‍ മോ തിരം അഴിച്ചു മാറ്റേണ്ടതാണ്.

(5) തര്‍തീബ്. നിയ്യത്തോടെ മണ്ണടിച്ചെടുത്ത ശേഷം നിയ്യത്തോടെ തന്നെ മുഖം തടവുക, ശേഷം രണ്ട് കൈകളും. രണ്ടുപ്രാവശ്യമെങ്കിലും മണ്ണടിച്ചെടുക്കല്‍ നിര്‍ബന്ധമാണ്. ഒന്നു മുഖത്തിനും മറ്റൊന്ന് കൈകള്‍ക്കും. എന്നാല്‍, രണ്ടു തവണകൊണ്ട് പൂര്‍ണ്ണമായി തടവാന്‍ കഴിഞ്ഞില്ലെങ്കില്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്.


RELATED ARTICLE

  • മടക്കി നിസ്ക്കരിക്കേണ്ടവര്‍
  • തയമ്മും ബാത്വിലാകുന്ന കാര്യങ്ങള്‍
  • തയമ്മുമിന്റെ സുന്നത്തുകള്‍
  • തയമ്മുമിന്റെ ഫര്‍ളുകള്‍
  • തയമ്മുമിന്റെ ശര്‍ത്വുകള്‍