Click to Download Ihyaussunna Application Form
 

 

തയമ്മുമിന്റെ സുന്നത്തുകള്‍

ബിസ്മി ചൊല്ലുക, മുഖം തടവാന്‍ മണ്ണെടുക്കുമ്പോള്‍ തന്നെ മോതിരമഴിക്കുക, രണ്ടടിയിലും വിരലുകള്‍ വിടര്‍ത്തിപ്പിടിക്കുക, മുഖത്തിന്റെ മേല്‍ഭാഗത്ത് തടവല്‍ തുടങ്ങുക, കൈകളില്‍ ആദ്യം വലത്തേതിനെ തടവുക, വിരലുകളുടെ അറ്റം കൊണ്ടാ രംഭിക്കുക, പൊടി ലഘൂകരിക്കുക, നിസ്കാരാവസാനം വരെ അവയവങ്ങളിലെ മണ്ണ് നീക്കാതിരിക്കുക തുടങ്ങിയവ തയമ്മുമിന്റെ സുന്നത്തുകളാണ്.

കൈകള്‍ തടവുന്നതിന്റെ ഏറ്റവും നല്ല രൂപം:

രണ്ട് കൈകള്‍ കൊണ്ട് മണ്ണടിച്ചെടുത്ത് ഇടതു കയ്യിന്റെ പെരുവിരലല്ലാത്ത എല്ലാ വിരലുകളും വലതു കയ്യിന്റെ പെരുവിരല ല്ലാത്ത എല്ലാ വിരലുകളുടെയും പുറം ഭാഗത്തുവെച്ച്, ആ വിരലുകളെ മണിബന്ധം വരെ വലിക്കുക. അവിടെയെത്തിയാല്‍ വിരലുകളുടെ അറ്റം മുഴം കയ്യിന്റെ അരികിലേ ക്കു ചേര്‍ത്ത രൂപത്തില്‍ (ഉള്ളം കയ്യും പെരുവിരലും എവിടെയും തട്ടാതെ) മുട്ടുവരെ വലിക്കുക. പിന്നെ ഉള്ളം കയ്യിനെ കണങ്കയ്യിന്റെ വെള്ളഭാഗത്തേക്കു തിരിച്ച് മണി ബന്ധം വരെ നീക്കുക. അവിടെ വെച്ച് ഇടതു പെരുവിരലിന്റെ വെള്ളകൊണ്ട് വലതു പെരുവിരലിന്റെ പുറം ഭാഗവും തടവുക. ശേഷം വലതു കൈ കൊണ്ട് ഇടതു കയ്യി നെയും ഇപ്രകാരം തടവുക. ശേഷം രണ്ടു കയ്യിന്റെയും വിരലുകളെ കോര്‍ക്കുകയും ഒരു ഉള്ളം കൈകൊണ്ട് മറ്റേതിനെ തടവുകയും ചെയ്യുക. ഇതോടെ എല്ലാ സ്ഥലവും ഒരടിക്കല്‍ കൊണ്ടുതന്നെ തടവല്‍ പൂര്‍ത്തിയായി.


RELATED ARTICLE

  • മടക്കി നിസ്ക്കരിക്കേണ്ടവര്‍
  • തയമ്മും ബാത്വിലാകുന്ന കാര്യങ്ങള്‍
  • തയമ്മുമിന്റെ സുന്നത്തുകള്‍
  • തയമ്മുമിന്റെ ഫര്‍ളുകള്‍
  • തയമ്മുമിന്റെ ശര്‍ത്വുകള്‍