Click to Download Ihyaussunna Application Form
 

 

General

ചിന്തയും ചിന്താ വിഷയവും

ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍. മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം [...]

Read More ..

പ്രമേഹത്തെയും ഹൃദ്‌രോഗത്തെയും നേരിടാന്‍ ഒലിവെണ്ണയും കടുകെണ്ണയും

ന്യൂഡല്‍ഹി: പ്രമേഹവും ഹൃദയരോഗങ്ങളും തടയുന്നതിന് ഒലിവെണ്ണയും കടുകെണ്ണയും ഫലപ്രദമാണെന്ന് കണ്ടെത്തല്‍. ഡയബറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ ഇന്ത്യ (DFI)യുടെയും നാഷണല്‍ ഡയബറ്റസ് ഒബെസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൗണ്ടേഷന്റെയും (N-DOC) സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാധാരണ ഉപയോഗിക്കുന്ന പാചക എണ്ണകള്‍ക്ക് പകരം ഒലിവെണ്ണയോ കടുകെണ്ണയോ ഉപയോഗിച്ചാല്‍ ടൈപ്പ് രണ്ട് ഇനത്തില്‍പ്പെട്ട പ്രമേഹവും ഹൃദയധമനികളെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പുറത്തുവരുന്ന ആദ്യത്തെ പഠന റിപ്പോര്‍ട്ടാണിത്. ശരീരത്തില്‍ കൊഴുപ്പ് വര്‍ധിച്ച 90 ആളുകളില്‍ ആറ് [...]

Read More ..

നെല്ലിക്ക കഴിക്കാം ആരോഗ്യവാന്‍മാരാകാം

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. പച്ചനെല്ലിക്ക കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക കഴിക്കാവുന്നതാണ്. നെല്ലിക്കപ്പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാന്‍സറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. പ്രമേഹരോഗികള്‍ക്കും ഷുഗര്‍ ഉള്ളവര്‍ക്കും ദിവസേന നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഗ്ലൂക്കോസിന്റെ അളവ് കുറക്കാന്‍ നെല്ലിക്കക്ക് കഴിയും. [...]

Read More ..

മുഹമ്മദ് നബി (സ): വെളിച്ചം തൂകുന്ന സാന്നിധ്യം

ലോകത്തെ നന്മയുടെ വഴിയിലേക്ക് നയിക്കാനും തിന്‍മകളില്‍ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളില്‍ പ്രവാചക നിയോഗങ്ങളുണ്ടായിട്ടുണ്ട്. ലക്ഷത്തില്‍പ്പരം വരുന്ന ആ ശൃംഖലകളുടെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി(സ)യിലൂടെ പടച്ചവന്‍ നിര്‍വഹിച്ചത്. മുന്‍കഴിഞ്ഞ സര്‍വ പ്രവാചകരേക്കാള്‍ സാര്‍വത്രിക ഗുണഗണങ്ങളിലും നേതൃത്വ ലാവണ്യത്തിലും അത്യുത്കൃഷ്ടനായിരുന്നു മുഹമ്മദ് നബി(സ). വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിപ്രകാരമാണ്: ‘നബിയേ…. സര്‍വ ലോകങ്ങള്‍ക്കും അനുഗ്രഹമായി ആണ് നാം നിങ്ങളെ നിയോഗിച്ചത്…’ (സൂറത്തൂല്‍ അമ്പിയാഅ്: 107). തങ്ങള്‍ വഴി മതം പൂര്‍ത്തിയായെന്നും(5:3) ഇനിയൊരു പ്രവാചകന്‍ അവതരിക്കില്ലെന്നും (33:4) ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ [...]

Read More ..