Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

ജംറകളെ എറിയല്‍

അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളിലും മൂന്നു ജംറകളില്‍ ഏഴുവീതം എറിയല്‍ വാജിബാണ്. ഓരോ ദിവസവും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് നീങ്ങുന്നതോടെ എറിയാനുള്ള ആ ദ്യസമയം പ്രവേശിക്കുന്നതാണ്. ഉച്ചക്ക് മുമ്പ് ആ ദിവസത്തെ ഏറ് പരിഗണനീയമല്ല. എന്നാല്‍ ഉച്ചക്ക് മുമ്പ് ജംറകളില്‍ കാണുന്ന തിരക്കില്‍ സംശയിക്കേണ്ടതില്ല. അവര്‍ തലേദിവസത്തെ ഏറുകള്‍ നിര്‍വഹിക്കുകയായിരിക്കും. ഓരോ ദിവസവും ഉച്ചയോടെ എറിയാനുള്ള സമയം പ്രവേശിക്കുമെങ്കിലും അപ്പോള്‍ തന്നെ തിരക്കില്‍ പോയി എറിയല്‍ നിര്‍ബന്ധമില്ല. അയ്യാമുത്തശ്രീഖ് കഴിയുന്നത് വരെ അതിനു സമയമുണ്ട്. ശ്രേഷ്ഠമായ സമയം സൂര്യന്‍ [...]

Read More ..

മിനയില്‍ രാപ്പാര്‍ക്കല്‍

അയ്യാമുത്തശ്രീഖ് ദുല്‍ഹജ്ജ് 11, 12, 13 എന്നീ മൂന്നു ദിവസങ്ങള്‍ക്ക് അയ്യാമുത്തശ്രീഖ് എന്നു പറയുന്നു. വളരെപുണ്യമുള്ള ദിവസങ്ങളാണിത്. ഈ ദിവസങ്ങളത്രയും വളരെ ഭക്തിയോടും ഹൃദയസാന്നിധ്യത്തോടും മിനയില്‍ കഴിഞ്ഞുകൂടണം. ജംറകളെ എറിയലല്ലാതെ നിര്‍ബന്ധമായ മറ്റു കര്‍മ്മങ്ങളൊന്നും അവിടെ ചെയ്യാനില്ല. മിനയില്‍ താമസിക്കുമ്പോള്‍ ഫര്‍ള് നിസ്കാരം മസ്ജിദുല്‍ ഖൈ ഫില്‍ വെച്ചാകാന്‍ ശ്രമിക്കണം. എല്ലാ നിസ്കാരങ്ങള്‍ക്കും അവിടെയെത്താന്‍ സാധിച്ചില്ലെങ്കി ല്‍ സാധ്യമായത്ര പങ്കെടുക്കണം. അവിടെവെച്ച് നിസ്കാരം വര്‍ധിപ്പിക്കല്‍ സുന്നത്താണ്. മിനയില്‍ താമസിക്കല്‍ അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളുടെ രാവില്‍ മിനയില്‍ താമസിക്കലും [...]

Read More ..

ഇഫാള്വതിന്റെ ത്വവാഫ്

ഹജ്ജിന്റെ ഫര്‍ളായ ത്വവാഫിന്, ഇഫാള്വതിന്റെ ത്വവാഫ് എന്നു പറയുന്നു. ഫിദ്യ കൊണ്ട് പരിഹരിക്കപ്പെടാത്ത നിര്‍ബന്ധ ഘടകമാണിത്. പെരുന്നാള്‍ ദിനം പ്രഭാതത്തില്‍ ജംറ എറിയുക, അറവുണ്ടെങ്കില്‍ അറുക്കുക, മുടിയെടുക്കുക എന്നിവ മിനയില്‍വെച്ച് ചെയ്തശേഷം മക്കയില്‍ ചെന്ന് ത്വവാഫ് ചെയ്യണം. ളുഹര്‍ നിസ്കാരത്തിന് വീണ്ടും മിനയില്‍ തിരിച്ചെത്തുകയും വേണം. ഇതാണ് ഏറ്റവും ശ്രേഷ്ടമായ രീതി. ത്വവാഫുല്‍ ഇഫാള്വയുടെ സമയം പെരുന്നാള്‍ രാവ് പകുതിയാകുന്നതോടെ ത്വവാഫിന്റെ സമയം പ്രവേശിക്കും. ജീവിതാവസാനം വരെ സമയം നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നാല്‍ പെരുന്നാള്‍ ദിനം വിട്ടുപിന്തിക്കല്‍ [...]

Read More ..

മുടി എടുക്കല്‍

പെരുന്നാള്‍ ദിനത്തില്‍ ചെയ്യാനുള്ള ഒരു മുഖ്യ കര്‍മ്മമാണ് മുടി എടുക്കല്‍. ഹജ്ജിന്റെ ഫര്‍ളുകളില്‍ പെട്ടതാണത്. ഫിദ്യ കൊണ്ട് ഒരിക്കലും ഇത് പരിഹരിക്കപ്പെടുന്നതല്ല. മുടിനീക്കല്‍ മി നായില്‍ വെച്ചാവുക, അറവുണ്ടെങ്കില്‍ അതിന്റെ ഉടനെയാവുക എന്നിവ സുന്നത്താണ്. സ്ത്രീ ക്കും പുരുഷനും തലയില്‍നിന്ന് ചുരുങ്ങിയത് മൂന്ന് മുടി നീക്കലാണ് നിര്‍ബന്ധം. ഏതു വിധേ ന നീക്കിയാലും മതിയാകും. തലയില്‍ തീരേ മുടിയില്ലാത്തവന്‍ തലയിലൂടെ കത്തി നടത്തല്‍ സുന്നത്താണ്. രോഗഹേതുവായി മുടിയെടുക്കാന്‍ സാധിക്കാതെ വന്നാല്‍ സൌകര്യപ്പെടുമ്പോ ള്‍ നിര്‍ബന്ധമായും മുടിയെടുക്കണം. പുരുഷന്മാര്‍ [...]

Read More ..

ഫിദ്യയുടെ വിവരങ്ങള്‍

ഹജ്ജിലെ വാജിബാത്തുകള്‍ ഉപേക്ഷിച്ചാല്‍ ഫിദ്യ നിര്‍ബന്ധമാണ്. ഫിദ്യയുടെ വിവിധ വശങ്ങള്‍ പരിശോധിക്കാം. തമത്തുഅ് ആയോ ഖിറാന്‍ ആയോ ഇഹ്റാം ചെയ്യല്‍, വാജിബാത്തുകള്‍ ഉപേക്ഷിക്കല്‍, വിരോധിക്കപ്പെട്ടവ പ്രവര്‍ത്തിക്കല്‍ എന്നീ മൂന്നു കാരണങ്ങള്‍ക്ക് ഫിദ്യ നിര്‍ബന്ധമാകും. (1) തമത്തുഅ്, ഖിറാന്‍ രീതിയില്‍ ഇഹ്റാം ചെയ്തവരുടെ ഫിദ്യ വിവരം മക്കയില്‍ നിന്ന് രണ്ട് മര്‍ഹലക്കപ്പുറമുള്ളവര്‍ ഹജ്ജ് മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രമോ ഹജ്ജിനും ഉംറക്കും ഒരുമിച്ചോ ഇഹ്റാം ചെയ്താല്‍ ഫിദ്യ നിര്‍ബന്ധമാകുന്നതാണ്. ഉള്ഹിയ്യത്തിനു മതിയാകുന്ന ആടിനെ അറുക്കലാണ് ഫിദ്യ. ഒട്ടകവും [...]

Read More ..

ജംറതുല്‍ അഖബയെ എറിയല്‍

ജംറതുല്‍ അഖബയെ എറിയല്‍ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍ പെട്ടതാണ്. മിനയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. പെരുന്നാള്‍ ദിവസം ഒരു സ്ഥലത്ത് മാത്രമാണ് എറിയേണ്ടത്. മൂന്ന് സ്ഥലത്തും കൂടി അന്ന് എറിയാന്‍ പാടില്ല. പെരുന്നാളിന് എറിയേണ്ട സ്ഥലത്തിനു ജംറതുല്‍ അഖബ എന്നുപറയുന്നു. ജംറതുല്‍ കുബ്റാ എന്നും ഇതിനു പേരുണ്ട്. മുസ്ദലിഫയില്‍നിന്ന് വരുമ്പോള്‍ ആദ്യം ദൃഷ്ടിയില്‍പെടുന്നത് ജംറതുല്‍ ഊലയാണ്. പെരുന്നാള്‍ ദിവസം ഇവിടെ എറിയരുത്. പിന്നീട് കാണുന്നതിന് ജംറതുല്‍ വുസ്ത്വാ എന്ന പേര്‍. ഇവിടെയും അന്ന് ഏറില്ല. മൂന്നാമത് സ്ഥിതിചെയ്യുന്നതാണ് ജംറതുല്‍ അഖബ. [...]

Read More ..

മുസ്ദലിഫയില്‍ താമസിക്കല്‍

അറഫയില്‍നിന്ന് വിട്ട് അല്‍പ്പം കഴിഞ്ഞാല്‍ എത്തുന്നതും മിനയുടെ മുമ്പുള്ളതുമായ ഒരു ഭൂ പ്രദേശമാണ് മുസ്ദലിഫ. മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്. (പൂര്‍ണമായ രൂപം ഇപ്രകാരമാണ് സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍നിന്ന് കാല്‍നടയായി പുറപ്പെട്ട് മുസ്ദലിഫയില്‍ എത്തുക. മഗ്രിബും ഇശാഉം ജംആക്കല്‍ അനുവദനീയമായവര്‍ അങ്ങനെ നിസ്കരിച്ച് അവിടെ രാപ്പാര്‍ക്കുക. ദിക്റുകളും ദുആകളും വര്‍ധിപ്പിക്കുക, പിറ്റേദിവസവും, അയ്യാമുത്തശ്രീഖിലും ജംറയെ എറിയുവാനുള്ള കല്ലുകള്‍ ശേഖരിക്കുക. മുസ്ദലിഫയുടെ അവസാനമായി സ്ഥിതിചെയ്യുന്ന മശ്അറുല്‍ ഹറാം സന്ദര്‍ശിച്ച് അവിടെവെച്ചും ദിക്റും ദുആയും അധികരിപ്പിക്കുക. തുടര്‍ന്ന് പ്രഭാതം വരെ മുസ്ദലിഫയില്‍ [...]

Read More ..

അറഫയില്‍ നില്‍ക്കുന്നതിന്റെ മര്യാദകള്‍

(1) അറഫയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുക. (2) ളുഹ്ര്‍ നിസ്കരിക്കുന്നതിന് മുമ്പ് അറഫയില്‍ പ്രവേശിക്കാതിരിക്കുക. മുത്വവ്വിഫിന്റെ വാഹനത്തില്‍ ഉച്ചക്ക് മുമ്പ് അറഫയി ലെത്തിക്കുകയാണ് ഇപ്പോള്‍ പതിവ്. യാത്രക്കാരില്‍ നിന്ന് കൂട്ടം വിട്ടുപോകുന്നത് തടയാനും ത മ്പില്‍ എത്തിപ്പെടാന്‍ സൌകര്യത്തിനുമാണ് ഇപ്രകാരം ചെയ്യുന്നത്. (3) ജംഅ് അനുവദനീയമായവര്‍ ളുഹ്റോടൊപ്പം അസ്വ്ര്‍ മുന്തിച്ചു ജംആക്കുക. (4) നിസ്കാരം കഴിഞ്ഞയുടനെ പ്രവേശിക്കുകുയം സൂര്യാസ്തമയം വരെ പരിപൂര്‍ണമായി അറഫയില്‍ താമസിക്കുകയും ചെയ്യുക. സൂര്യന്‍ അസ്തമിക്കും മുമ്പ് അറഫ വിടുന്നവര്‍ ഒരു ആടിനെ അറുക്കല്‍ [...]

Read More ..

അറഫയിലേക്ക്

ഹജ്ജിന്റെ മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ദുല്‍ഹജ്ജ് ഒമ്പത് അഥവാ അറഫദിനം പ്രഭാതമായാല്‍ അറഫയില്‍ നില്‍ക്കാനുള്ള സുന്നത്തായ കുളിയുടെ സമയമായി. മിനയില്‍ വെച്ചു തന്നെ കുളിക്കലാണ് ഇക്കാലത്ത് പ്രായോഗികം. രാവിലെ ഏഴുമണിയോടെ മുത്വവ്വിഫുമാരുടെ നമ്പറുകള്‍ പതിച്ച ബസ്സുകളില്‍ അറഫയിലേക്ക് ഹാജിമാരെ കയറ്റിക്കൊണ്ട് പോകല്‍ തുടങ്ങുന്നു. ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും നടന്നു നിര്‍വഹിക്കുന്നതാണ് ഉത്തമം. പക്ഷേ,ദുര്‍ബലരോ സ്ത്രീകളോ കൂടെയുള്ളവര്‍ക്ക് അതിനു കഴിയില്ല. സ്ഥലപരിചയവും ആരോഗ്യവുമുള്ള യുവാക്കള്‍ക്ക് അറഫയിലേക്ക് നടന്നു നീങ്ങാം. സൂര്യോദയത്തിനുശേഷം മിനായുടെ വടക്കുവശമുള്ള ജബലുസബീര്‍ എന്ന മലയില്‍ വെയില്‍ [...]

Read More ..

മിനായില്‍ എത്തിയാല്‍

മിനാപ്രദേശം ചരിത്രമുറങ്ങുന്ന ഭൂമിയാണ്. മഹാന്മാരായ പ്രവാചകന്മാര്‍ അല്ലാഹുവിന്റെ കല്‍പ്പനക്കു വഴങ്ങി ത്യാഗചരിത്രങ്ങള്‍ രചിച്ച പുണ്യഭൂമിയാണത്. നബി ഇബ്രാഹിമി ന്റെയും(അ) പുത്രന്‍ ഇസ്മാഈലി(അ)ന്റെയും ത്യാഗസുരഭിലമായ പരീക്ഷണങ്ങള്‍ നടന്ന ഇതിഹാസ മണ്ണ്. മിനായില്‍ കടന്നാല്‍ അല്ലാഹുമ്മ ഹാദിഹീ മിനന്‍…… എന്ന ദിക്റ് ചൊല്ലല്‍ സുന്നത്തുണ്ട്. മിനയില്‍ ഇറങ്ങിയാല്‍ ദുല്‍ഹജ്ജ് എട്ടിന്റെ ളുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാഅ്, പിറ്റേ ദിവസത്തെ സ്വുബ്ഹി എന്നിങ്ങനെ അഞ്ചു നിസ്കാരങ്ങള്‍ അവിടെവെച്ച് നിര്‍വഹിക്കല്‍ സുന്നത്താണ്. സാധിക്കുമെങ്കില്‍ മിനയിലെ ജംറത്തുല്‍ ഊലായുടെ അടുത്തുള്ള മസ്ജിദുല്‍ ഖൈഫില്‍ വെച്ച് [...]

Read More ..