Click to Download Ihyaussunna Application Form
 

 

സയാമീസ് ഇരട്ടകള്‍

ഇരട്ടകള്‍ക്കിടയിലെ രക്തം

സ്ത്രീക്കു കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് ആര്‍ത്തവവും പ്രസവരക്തവും. എന്നാല്‍ ഇരട്ടകളുടെ പ്രസവങ്ങള്‍ക്കിടയില്‍ ഇടവേള ഉണ്ടാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമുണ്ടാവുകയും ചെയ്താല്‍ അതു ഹൈളുരക്തമോ നിഫാസുരക്തമോ? അതു ഹൈളുരക്തം തന്നെ. കാരണം ഗര്‍ഭാശയം സമ്പൂര്‍ണമായി ഒഴിവായതിനു ശേഷം പുറപ്പെടുന്ന രക്തമാണ് നിഫാസ്. ഗര്‍ഭാശയത്തില്‍ ഒരു ഇരട്ട ശിശു അവശേഷിക്കുമ്പോള്‍ അതു ശൂന്യമാകുന്നില്ലല്ലോ. അതുകൊണ്ട് തദവസരം സ്രവിക്കുന്ന രക്തം ആര്‍ത്തവം തന്നെ; 24 മണിക്കൂറില്‍ കുറയാതിരിക്കുകയും 15 ദിവസത്തെക്കാള്‍ വര്‍ധിക്കാതിരിക്കുകയും ചെയ്യണമെന്ന ഉപാധിയോടെ. കാരണം ആര്‍ത്തവത്തിന്റെ ഏറ്റം [...]

Read More ..

ഇരുതലമനുഷ്യന്റെ വുളൂ കര്‍മം

ഇരുതലമനുഷ്യന്റെ വുളൂ കര്‍മം ഇരുതലമനുഷ്യനെ ഒരു വ്യക്തിയായി ഗണിക്കുമ്പോള്‍ അവന്റെ വുളൂ കര്‍മത്തില്‍ ഇരുമുഖവും കഴുകുകയും ഇരുതലയും തടവുകയും ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അഥവാ ഒരു മുഖം കഴുകി, ഒരു തല തടവി മതിയാക്കാമോ? ‘ഒരാള്‍ക്കു രണ്ടു മുഖമുണ്ടെങ്കില്‍ വുളൂ കര്‍മത്തില്‍ രണ്ടും കഴുകല്‍ നിര്‍ബന്ധമാണ്. രണ്ടിലൊന്ന് അധികാവയവമാണെങ്കിലും. ആ വ്യക്തിയുടെ, മറ്റുള്ളവരുമായുള്ള അഭിമുഖം ഇരുവദനങ്ങള്‍ കൊണ്ടും നടക്കുന്നുണ്ട് എന്നതാണു കാരണം (തുഹ്ഫഃ 1:206). അഭിമുഖം നടക്കുന്നതാണല്ലോ മുഖം. എന്നാല്‍, ഒരു മുഖം മുമ്പോട്ടും മറ്റൊരു മുഖം പിമ്പോട്ടുമാണെങ്കിലോ? [...]

Read More ..