അഖീദ

നബി(സ്വ)യുടെ അസാധാരണത്വം

മുഹമ്മദ്നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലര്‍ക്കുണ്ട്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാര്‍. അവര്‍ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കേള്‍വിയും കാഴ്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ”(ശബാബ് വാരിക 1988 ഫെബ്രുവരി 12/9). യാതൊരടിസ്ഥാനവുമില്ലാത്ത വാദമാണിതെന്നു തെളിയിക്കാന്‍ പ്രയാസമില്ല. “ആഇശഃ (റ) യില്‍നിന്നു നിവേദനം: നബി (സ) പറഞ്ഞു: ‘നിശ്ചയം ഞാന്‍ നിങ്ങളില്‍ ഒരാളുടെയും പ്രകൃതിയിലല്ല‘ (സ്വഹീഹ് മുസ്ലിം 4/229, ഹദീസ് നമ്പര്‍ 1105). “അനസ് (റ) ല്‍നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങള്‍ എന്നെപ്പോ ലെയല്ല. അല്ലെങ്കില്‍ [...]

Read More ..

പ്രവാചകന്മാരും പാപസുരക്ഷിതത്വവും

മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശകരായാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത്. വിശുദ്ധജീവിതം നയിക്കാന്‍ പ്രബോധിതരെ ക്ഷണിക്കുകയാണ് അവരുടെ ദൌത്യം. അതിനാല്‍ അവര്‍ പാപസുരക്ഷിതരായിരിക്കും. സദാചാരപൂര്‍ണമായ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന മാതൃകാവ്യക്തിത്വങ്ങളായ പ്രവാചകന്മാര്‍, അവര്‍ പ്രചരിപ്പി ക്കുന്ന സന്ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവരായാല്‍ ജനങ്ങള്‍ എങ്ങനെയാണ് അവരെ പിന്‍പറ്റുക? എങ്ങനെയാണിവര്‍ മാതൃകാപുരുഷന്മാരാവുക? പ്രവാചകന്മാരാണെന്ന ഇവരുടെ വാദം പോലും എങ്ങനെയാണ് നാം അംഗീകരിക്കുക?  ചിന്തിക്കേണ്ട കാര്യമാണിത്. ചുരുക്കത്തില്‍ പ്രവാചകന്മാര്‍ പാപസുരക്ഷിതരായിരിക്കുകയെന്നത് പ്രവാചകത്വത്തിന്റെ തന്നെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ പ്രവാചകര്‍ പാപ സുരക്ഷിതരാണെന്നു വ്യക്തമാക്കുന്നു. ഖുര്‍ആന്‍ [...]

Read More ..

ഇസ്തിഗാസ

സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന്  ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല. നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം [...]

Read More ..

‘തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക

സ്രഷ്ടാവിനും സ്രഷ്ടിക്കുമിടയില്‍ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല ‘വസീല’. പ്രത്യുത തന്നിലേക്ക് സ്രഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ച് തന്ന വഴിയാണത്. ആ വഴിയുടെ സഹായവും സഹകരണവും ഇല്ലാതെ സ്രഷ്ടാവിലേക്കെത്തുക അസാധ്യമാണ്. നിര്‍ബന്ധവും ഐഛികവുമായ മുഴുവന്‍ ആരാധനകളും ആ വസീലയാണ്. തിരുനബിയും സ്വഹാബത്തും താബിഉകളും വിശ്വാസി സമൂഹം മുഴുവനും അല്ലാഹുവിലേക്കുള്ള വസീലയാണ്. ഈ വസീലകളുടെ സഹകരണവും സഹായവുമില്ലാതെ അല്ലാഹുവിലെത്തുകയില്ല. ആരാധനകള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന് ആത്മാര്‍ഥതയും സാധുതയും വേണം. ഹൃദയമില്ലാത്ത അനുസരണങ്ങള്‍ അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം പരത്തുകയില്ല. അതില്‍ രിയാഅ് [...]

Read More ..

തവസ്സുല്‍ സമുദായങ്ങളില്‍ !!

ആദം നബിയോടെ തവസ്സുല്‍ അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ തുടര്‍ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വേദങ്ങളിലൂടെ അറിഞ്ഞ മുന്‍ഗാമികള്‍ അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ വരാനിരിക്കുന്ന പ്രവാചകനെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിച്ച് വിജയം നേടാറുണ്ടായിരുന്നു. വി.ഖു: അല്‍ബഖറഃ 89-റാം ആയത്തിനെ വിശദീകരിച്ച് ഇമാം അബുഹയ്യാന്‍ എഴുതി: ‘ശത്രുക്കള്‍ അവരെ പൊതിഞ്ഞാല്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. നാഥാ, തൌറാത്തില്‍ ഗുണവിശേഷണങ്ങള്‍ പറഞ്ഞിട്ടുള്ള, അന്ത്യനാളില്‍ നിയോഗിക്കപ്പെടാനിരിക്കുന്ന നബിയെ ക്കൊണ്ട് അവര്‍ക്കെതിരെ ഞങ്ങളെ നീ വിജയിപ്പിക്കേണമേ‘ (ബഹറുല്‍ [...]

Read More ..

തവസ്സുല്‍ സാമൂഹികതയുടെ തേട്ടം

ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ. സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല. ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ്  ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും [...]

Read More ..

സ്വഹാബികളു നിലപാട്

നബി (സ്വ) യില്‍ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലില്‍ ഭീകരത കണ്ടിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുല്‍. ക്ഷാമം നേരിടുമ്പോള്‍ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു. ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുല്‍ ചെയ്തു. ഇങ്ങനെ പ്രാര്‍ഥിക്കയുണ്ടായി. ‘നാഥാ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇടയാള നാക്കി നിന്നോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അങ്ങനെ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്റെ നബിയുടെ [...]

Read More ..

തവസ്സുല്‍ പാരമ്പര്യ മുസ്ലിം ജീവിതത്തില്‍

ആദം നബി (അ) ല്‍ നിന്ന് തുടങ്ങി അംബിയാ മുര്‍സലുകളിലൂടെയും പൂര്‍വ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യ പിന്‍തലമുറകളായ അവിടുത്തെ സമുദായം ഉപേക്ഷിക്കാതിരുന്നതില്‍ അതിശയകരമായി ഒന്നുമില്ല. പാരമ്പര്യ മുസ്ലിമുകളുടെ ജീവിതരീതിയുമായി തവസ്സുല്‍ ഒട്ടി നില്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല. ഖുര്‍ആനിലും ഹദീസിലും ഖനനം നടത്തിയ പണ്ഢിതര്‍ തവസ്സുലിന് പച്ചക്കൊടി കാണിച്ചതും പ്രോത്സാഹിപ്പിച്ചതും മതഗ്രന്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുസ്ലിം ഭരണാധികാരിയായിരുന്ന അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി (സ്വ) യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് [...]

Read More ..

തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ തന്നെ മതവുമായി ഒട്ടി നില്‍ക്കുന്ന ഒരു സംസ്കാരമാണ് തവസ്സുല്‍. അതിന് ആദം നബിയോളം പഴക്കമുണ്ട്. സ്വര്‍ഗം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ആദം നബിയുടെ തവസ്സുല്‍ മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ [...]

Read More ..

തവസ്സുല്‍ ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍

തവസ്സുല്‍ – മാധ്യമമാക്കല്‍ – ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യംനില്‍ക്കുന്നുവെന്ന പ്രചരണത്തില്‍ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കര്‍മ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്. അല്ലാഹു ഭൂമിയില്‍ ‘ഖലീഫഃയെ നിശ്ചയിച്ചത് കാര്യങ്ങള്‍ നേരിട്ട് നടത്താന്‍ കഴിയാത്തത് കൊണ്ടല്ല. ഇസ്ലാം മതം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ അല്ലാഹു ലക്ഷക്കണക്കിന് അമ്പിയാക്കളെ മാധ്യമമാക്കിയത്  മതനിയമങ്ങള്‍ ഓരോരുത്തര്‍ക്കും നേരിട്ട് നല്‍കുന്നത് പ്രയാസമായതിനാലല്ല. മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. അതിനാലാണ് അമ്പിയാക്കള്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കാന്‍ മലകുകളെ അല്ലാഹു മാധ്യമമാക്കിയത്. എത്രായിരം വസീല: (മാധ്യമം) കളിലൂടെയാണ് [...]

Read More ..