Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

ഹജ്ജ്: പാരമ്പര്യ ചിത്രങ്ങള്‍

സാമൂഹിക ഉച്ചനീചത്വങ്ങള്‍ വലിച്ചെറിഞ്ഞ് വിശ്വാസ ഐക്യത്തിന്റെ പുത്തന്‍ മുദ്രാവാക്യങ്ങളുയരുന്ന ഒരു മഹാസമ്മേളനമാണ് ഹജ്ജ്. വിശുദ്ധ കഅ്ബ പുനര്‍നിര്‍മിച്ച ഇബ്റാഹിംനബി(അ)യോട് അല്ലാഹു പറഞ്ഞു: “ജനങ്ങളെയെല്ലാം ഹജ്ജിന് ക്ഷണിക്കുക.” ഇബ്റാഹിം നബിയുടെ ക്ഷണം സ്വീകരിച്ച ജനങ്ങള്‍ കാലങ്ങളായി അങ്ങോട്ടൊഴുകുകയാണ്. മരുഭൂമിയില്‍ ഇബ്രാഹിം നബി(അ)മും കുടുംബവും അനുഭവിച്ച കദനകഥകള്‍ അതേപടിയാവര്‍ത്തിക്കാന്‍, എനിക്കുശേഷം ജനങ്ങളില്‍ എന്നെക്കുറിച്ച് നല്ല അഭിപ്രായ മുണ്ടാക്കണേ എന്ന ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥനയുടെ സാക്ഷാത്കാരം കൂടിയാണ് ഹജ്ജ്. വളരെയധികം പുണ്യകരമാണ് ഹജ്ജ്. സ്വീകാര്യയോഗ്യമായ (യഥാവിധി അനുഷ്ഠിച്ചിട്ടുള്ള) ഹജ്ജിനു പ്രതിഫലം സ്വര്‍ഗമാണെന്ന് [...]

Read More ..

ആത്മസമര്‍പ്പണത്തിന്റെ സൌന്ദര്യം

ഹജ്ജ് ശ്രേഷ്ഠതയേറിയ ഒരു ആരാധനയാകുന്നു. ഇസ്ലാം എന്ന ജീവിതദര്‍ശനത്തെ ലോകസമക്ഷം പ്രകടമായി സമര്‍പ്പിക്കുന്നുവെന്നത് ഹജ്ജിന്റെ സവിശേഷതയാണ്. ഹജ്ജിന്റെ ആത്മീയ വശം ഏറെ വിപുലവും സൌന്ദര്യമേറിയതുമാണ്. ഇസ്ലാം ഒരു സമഗ്ര ജീവിതദര്‍ശനമാണല്ലോ. അത് മനുഷ്യന്റെ കേവലം മാനസിക തലത്തില്‍ പരിമിതമല്ല. മനുഷ്യന്റെ മാനസികവും ശാരീരികവും സാമ്പത്തികവുമായ മേഖലകളെ അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് മുസ്ലിമിന്റെദൌത്യം. ഇസ്ലാം കാര്യങ്ങള്‍ അഞ്ചാണ്. ഒന്ന് ശഹാദത്ത്, രണ്ടാമത്തേത് നിസ്കാരം, മൂന്ന് സകാത്, നാലാമത്തേത് വ്രതം. അഞ്ച് ഹജ്ജ്. ശഹാദത്ത് മാനസികസ്പര്‍ശിയായ ഒരു കാര്യമത്രെ. നിസ്കാരം, [...]

Read More ..

ഹജ്ജ് സവിശേഷതകളുടെ സംഗമം

ഇസ്ലാമിന്റെ അഞ്ചാമത്തെ റുക്നും മുസല്‍മാന് ജീവിതത്തിലൊരിക്കല്‍ മാത്രം അതും മറ്റാരാധനകള്‍ക്കില്ലാത്ത നിബന്ധനകളോടെ നിര്‍ബന്ധമായ ആരാധനയുമാണ് ഹജ്ജ്. ശരീരവും വഴിയും സുരക്ഷിതമായതോട് കൂടി ആവശ്യമായ സാമ്പത്തികശേഷിയും നിബന്ധനയാക്കിയാണ് ഹജ്ജിനെ വിശുദ്ധ ഖുര്‍ആനും റസൂല്‍(സ)യും റുക്നായി എണ്ണിയത്. അതുകൊണ്ടുതന്നെ സാധാരണക്കാരനെ കണക്കിലെടുക്കാത്ത ഒരു സാമൂഹ്യ കടമയായി അതിനെ വിലയിരുത്തപ്പെടുകയാണ്. മറ്റ് ആരാധനകളെ പോലെയോ അതിലധികമോ ആത്മീയശുദ്ധിയും ശാരീരികവും മറ്റ് വിധേനയുമുള്ള ഔന്നത്യവുംഹജ്ജ് കര്‍മ്മം നിദാനമായി കാണുന്നു. അന്യോന്യമുള്ള ഇടപാടുകളില്‍ നിന്നെല്ലാം മുക്തമായ ഒരു നവ ജീവിതമാണ് ഹജ്ജിന്റെ പ്രധാനമൂല്യമായി കാണുന്നത്. [...]

Read More ..

ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല്‍ ഖല്‍ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു.

Read More ..

നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അള്ളാഹുവിന്റെ അടിയാറുകളേ ! അള്ളാഹുവിനെ സൂക്ഷിക്കുവാൻ, ഞാന്‍ നിങ്ങളോട് വസ്വിയ്യത് ചെയ്യുന്നു. നാഥനു വഴിപ്പെട്ടു ജീവിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഖൈറായ ഒരാളുടെ സഹായം കൊണ്ട് ഞാന്‍ തുടങ്ങുന്നു. ഓ ജനങ്ങളേ.. ! എന്റെ വാക്കുകള്‍ നിങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുക. ഈ വർഷത്തിനു ശേഷം ഈ പവിത്ര ഭൂമിയില്‍ വെച്ച് ഇനി ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുമായി സന്ധിക്കാനിടയില്ല. ജനങ്ങളേ! നിങ്ങളുടെ രക്തവും അഭിമാനവും സമ്പാദ്യവും അന്ത്യനാള്‍ വരെ പവിത്ര മാണ്. ഈ ദിവസവും ഈ മാസവും [...]

Read More ..
1 5 6 7