Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

ഹജ്ജ് : തയ്യാറെടുപ്പുകള്‍

ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ഹജ്ജ്. പാപ പരിശുദ്ധി നേടി, കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് ഉയര്‍ത്തപ്പെടുന്ന, സ്വര്‍ഗപ്രാപ്തിക്ക് കാരണമായ ഒരു മഹദ് കര്‍മത്തിനാ ണ് താന്‍ പുറപ്പെടുന്നതെന്ന് ഹാജി സദാ സമയവും ഓര്‍ക്കേണ്ടതാണ്. അതിനനുയോജ്യമായ സ്വഭാവങ്ങളും നടപടികളും പാലിക്കാന്‍ അവന്‍ തയ്യാറാകേണ്ടതുമുണ്ട്. നാടും കുടുംബവും ത്യജിച്ച് കണക്കറ്റ ധനവും ഊര്‍ജവും സമയവും വിനിയോഗിച്ച് താന്‍ നടത്തുന്ന ഹജ്ജ് യാത്രക്ക് തക്കതായ പ്രതിഫലം കിട്ടാതെ പോയാല്‍ വന്‍ നഷ്ടമായിരിക്കും സം ഭവിക്കുക. ഹജ്ജ് മബ്റൂറാകാന്‍ ആവശ്യമായതെന്തും നിര്‍വഹിക്കാന്‍ നാം സന്നദ്ധരായിരിക്കണം. [...]

Read More ..

ഹജ്ജിന്റെ വിധിയും നിബന്ധനകളും

ജീവിതത്തില്‍ ഒരുതവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ഹജ്ജ് നിര്‍ബന്ധമാകുന്നതിന് അഞ്ച് നിബന്ധനകള്‍ (ശര്‍ത്വുകള്‍) യോജിച്ചിരിക്കണം. (1). മുസ്ലിമായിരിക്കുക. (2). സ്വയംബുദ്ധിയുണ്ടായിരിക്കുക. (3). സ്വതന്ത്രനായിരിക്കുക.(4). പ്രായപൂര്‍ത്തിയാവുക.(5). ഹജ്ജ് പൂര്‍ത്തിയാക്കുവാനുള്ള എല്ലാ കഴിവുകളുമുണ്ടായിരിക്കുക. കഴിവുകള്‍ക്ക് താഴെ പറയുന്ന സൌകര്യങ്ങള്‍ ഒത്തിരിക്കണം. (എ) മക്കയില്‍ എത്തിച്ചേരാനുള്ള വാഹന സൌകര്യം. (ബി) കടം വീട്ടാനാവശ്യമായതിനു പുറമെ മക്കയില്‍ പോയി വരുന്നത് വരെ സ്വന്തം ചിലവിനുള്ള ഭക്ഷണ സാധനങ്ങളുടെ വകയും തന്റെ യാത്രാ വേളയില്‍ താന്‍ ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കാ വശ്യമായ ഭക്ഷണം, വസ്ത്രം, [...]

Read More ..

ബലികര്‍മ്മം

ഏകദേശം നാലായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അല്ലാഹുവിന്റെ ഉറ്റമിത്രമായ ഇബ്രാഹിംനബി(അ)യോട് അല്ലാഹുവിന്റെ നിര്‍ദ്ദേശം. ഓമനപുത്രന്‍ ഇസ്മാഈല്‍ നബി(അ)യെ അറുക്കണം. നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് മഹാന് യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. മകനെയും കൂട്ടി മിനാ താഴ്വാരയിലേക്ക് നീങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴേക്കും അല്ലാഹുവിന്റെ ഓര്‍ഡര്‍ വന്നു. ‘ഇബ്രാഹിം, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇനി മകനെ അറുക്കുന്നതിനു പകരം ആടിനെ അറുക്കുക’. അപ്പോഴേക്കും സ്വര്‍ഗഭാഗത്തുനിന്നും ഒരാടുമായി ജിബ്രീല്‍(അ) മിനാ താഴ്വരയിലെത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ മഹാനായ വ്യക്തി, മകനുപകരം ആടിനെ അറുത്തു. അല്ലാഹുവിന്റെ ഉറ്റമിത്രമെന്ന [...]

Read More ..

ഇബ്രാഹിം നബി(അ)യുടെ നാട്

മഹാത്മാക്കളുടെ ചിന്തയും ദര്‍ശനവും ആദര്‍ശവും സ്വാംശീകരിച്ച് വളര്‍ത്തിയെടുക്കു ന്നതിലൂടെ പ്രശസ്തി വരിച്ച ഒട്ടനേകം നഗരങ്ങളും രാജ്യങ്ങളും ചരിത്രത്തിലുണ്ട്. മഹാത്മാക്കളെ പാകപ്പെടുത്തുന്നതില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നന്മയുമായി സംവദിച്ച് സമൂഹഗാത്രത്തെ വെളിച്ചത്തിലേക്ക് നയിച്ച ഭൂഘടനയാണ് ഊര്‍ പട്ടണത്തെ ശ്രദ്ധേയമാക്കുന്നത്. ഇബ്രാഹിം നബി(അ)യെന്ന മനീഷിയുടെ ആദര്‍ശങ്ങള്‍ക്കുപയുക്തമായ സാഹചര്യം സൃഷ്ടിച്ച ഉര്‍വ പ്രവാചകനോളം വിശ്രുതമാവുന്നത് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നു. ഊര്‍ എന്ന പൌരാണിക നഗരത്തെ ചരിത്രം ആവേശത്തോടെയാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. ഇബ്രാഹിം നബി(അ)യുടെ സാന്നിധ്യം വഴി മഹാത്മ്യത്തിന്റെ മകുടം ചാര്‍ത്തപ്പെട്ട ഊര്‍ [...]

Read More ..

അനുഭൂതികളില്‍ മുഴുകിയ ഹജ്ജ് യാത്ര

(മുറാദ് ഹോഫ്മാന്‍ എന്ന ജര്‍മന്‍ ചിന്തകന്‍ 1980ല്‍ ഇസ്ലാം സ്വീകരിച്ചു. കത്തോലിക്കന്‍ കുടുംബത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയ മുറാദ് ഹോഫ്മാന്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ജീനിയസാണ്. പരമ്പരാഗത മുസ്ലിംകള്‍ക്ക്, നവാഗതര്‍ക്ക് അനുഭവിക്കാനാവുന്ന അനുഭൂതി മനസ്സിലായിക്കൊള്ളണമെന്നില്ല. സൃഷ്ടിപൂജയുടെ ലോകത്തുനിന്നു ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് എത്തിയ മുറാദ് ഹോഫ്മാന്റെ യാത്രകളും എഴുത്തും കൂടുതല്‍ ജീവനുള്ളതായി അനുഭവപ്പെടും. അദ്ദേഹത്തിന്റെ ഹജ്ജ് യാത്രാ അനുഭവങ്ങള്‍ ജേണ്‍ടു മക്കയില്‍ വികാര തീവ്രതയോടെയാണ് വിവരിക്കുന്നത്) 1982ല്‍ ഉംറ നിര്‍വ്വഹിച്ചു. 92ലാണ് ഹജ്ജ് ചെയ്തത്. യാത്ര മനുഷ്യന്റെ സ്വഭാവം [...]

Read More ..

ഹാജി

(ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കല്‍ വൂള്‍ഫ് അബ്ദുല്‍മാജിദിന്റെ ഹജ്ജ് യാത്രാ അനുഭവത്തില്‍ നിന്ന്) നീ അവര്‍ക്ക് ഹജ്ജ് വിളംബരം ചെയ്യുക. എല്ലാ മലയിടുക്കുകളില്‍ നിന്നും കാല്‍നടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളേറിയും അവര്‍ വന്നെത്തും(ഖുര്‍ആന്‍). ഹാജി ആത്മ സമര്‍പ്പണത്തിന്റെ ശ്രേഷ്ഠനാമമാണ്. ലളിതമായ വസ്ത്രം ധരിച്ച് ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച തീര്‍ത്ഥാടകനുമേല്‍ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന പേര്. മോക്ഷത്തിലേക്കുള്ള പലായന വഴിയെ ശരീരത്തിന്റെ അംഗചലനത്തിലൂടെ സുത്രായമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം. അമരിക്കന്‍ ബുദ്ധിജീവിയും സഞ്ചാരസാഹിത്യകാരനുമായ മൈക്കല്‍ വൂള്‍ഫ് അബ്ദുല്‍മാജിദിന്റെ വാക്കുകളില്‍… ഹജ്ജ് [...]

Read More ..

മാനവികതയുടെ ഇമാം

“ഇബ്റാഹീം(അ)നെ തന്റെ നാഥന്‍ ചില കാര്യങ്ങളില്‍ പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അത് പൂര്‍ത്തിയാക്കി. അല്ലാഹു പ്രഖ്യാപിച്ചു. ഞാന്‍ നിന്നെ ജനങ്ങള്‍ക്കു ഇമാമാക്കിയിരിക്കുന്നു. ഇബ്റാഹിം (അ) പറഞ്ഞു. എന്റെ സന്താനങ്ങളില്‍നിന്നും നീ ജനങ്ങള്‍ക്ക് ഇമാമാക്കേണമേ. അല്ലാഹു പറഞ്ഞു. എന്റെ കരാര്‍ അക്രമികള്‍ക്കു ലഭിക്കില്ല” (അല്‍ബഖറ 124). മാനവതയെ സന്മാര്‍ഗ സരണിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ നിയമിച്ചു. പ്രവാചകന്മാര്‍ ആഗതരായപ്പോഴൊക്കെ സമൂഹം അവരെ നിരാകരിക്കുകയായിരുന്നു. മാനുഷിക വിതാനത്തില്‍ നിന്നും എത്രയോ അധമാവസ്ഥയില്‍ കഴിഞ്ഞിരുന്ന സംസ്കാരരഹിതരായ സമൂഹങ്ങള്‍ മൃഗീയ സമീപനമാണ് [...]

Read More ..

ഒരു തീര്‍ത്ഥാടകന്റെ കനവുകള്‍

(മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തില്‍ നിന്ന്) മിനുത്ത മാര്‍ബിള്‍ പാളികള്‍. അവക്കുപുറത്ത് സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങള്‍ നൃത്തം ചെയ്യുകയാണ്. കഅ്ബക്കുചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തില്‍ ഇവ മൂടിനില്‍ക്കുന്നു. ആ മാര്‍ ബിള്‍ പാളികള്‍ക്ക് പുറത്തുകൂടെ അനവധിയനവധി പേര്‍ നടന്നുപോയി.

Read More ..

തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം

നബി(സ്വ) ഹിജ്റക്കുശേഷം ഒരൊറ്റ ഹജ്ജ് (ഹജ്ജത്തുല്‍ വിദാഅ്) മാത്രമേ ചെയ്തിട്ടുള്ളൂ. ഉംറതുല്‍ ഹുദൈബിയ്യ, ഉംറതുല്‍ ഖളിയ്യ, ഉംറതുല്‍ ജിഇര്‍റാന, ഹജ്ജതുല്‍ വദാഇലെ ഉംറ എന്നിങ്ങനെ നാലു ഉംറകളാണ് നബി(സ്വ) നിര്‍വഹിച്ചിട്ടുള്ളത്. ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് മാസം റസൂല്‍ (സ്വ) ഹജ്ജിന് പോകാന്‍ ഉദ്ദേശിച്ചു. വിവരം അനുചരരെ ധരിപ്പിച്ചു. ധാരാളം സ്വഹാബികള്‍ മദീനയില്‍ തടിച്ചുകൂടി.

Read More ..

മാനവികതയുടെ സംഗമം

ഇസ്ലാം പ്രകൃതി മതമാകയാല്‍ അതിനു ചുവരെഴുത്ത് വായിക്കാന്‍ കഴിഞ്ഞു. ഇസ്ലാം മനുഷ്യവര്‍ഗത്തെ പരസ്പരം വലിച്ചുകെട്ടാന്‍ ഒരുപാട് കയറ് ഉപയോഗിച്ചിട്ടുണ്ട്. അത്തരം കയറുകളിലൊന്നാണ് സംഗമം. പ്രാദേശിക സംഗമമുണ്ട്. അന്തര്‍ദ്ദേശീയ സംഗമമുണ്ട്. പ്രാദേശിക സംഗമമാണ് ജുമുഅ ജമാഅത്ത്.

Read More ..