Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

മിനയിലേക്ക്

കഅ്ബാശരീഫിന്റെ കിഴക്ക് അല്‍പ്പം തെക്കോട്ടുമാറി മിനാ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു. ഹറമില്‍ നിന്ന് ആരോഗ്യമുള്ളവര്‍ക്ക് നടക്കാന്‍ മാത്രമുള്ള ദൂരമേ മിനായിലേക്കുള്ളൂ. ഇപ്പോള്‍ കാല്‍നടക്കാര്‍ക്കു വേണ്ടി ടണലും പന്തലും സംവിധാനിച്ചിട്ടുണ്ട്. മിനയില്‍ നിന്ന് അല്‍പ്പവും കൂടി തെക്കോട്ട് നീങ്ങിയാല്‍ മുസ്ദലിഫ എന്ന സ്ഥലമായി. അവിടെ നിന്ന് കുറച്ചുകൂടി നീങ്ങി അറഫയും സ്ഥിതിചെയ്യുന്നു. എന്നാല്‍ ഹാജിമാരുടെയും മുത്വവ്വിഫുമാരുടെയും സൌകര്യാര്‍ത്ഥം ദുല്‍ഹജ്ജ് ഏഴിനു രാത്രിയാണ് ഇപ്പോള്‍ സാധാരണയായി മിനായിലേക്ക് പുറപ്പെടാറുള്ളത്. ഹാജിമാര്‍ക്ക് മിനയില്‍ താമസിക്കുവാന്‍ മുത്വവ്വിഫ് വക തമ്പുകള്‍ ലഭിക്കുന്നതാണ്. [...]

Read More ..

യൌമുത്തര്‍വിയ

ഹാജിമാര്‍ പലതരം ദുല്‍ഹജ്ജ് മാസം എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള ആറ് ദിനങ്ങളിലാണ് ഹജ്ജുമായി ബന്ധപ്പെട്ട മുഖ്യകര്‍മ്മങ്ങള്‍ നടക്കുന്നത്. ഹജ്ജിന്റെ കാര്യത്തില്‍ ജനങ്ങള്‍ വിവിധ തരക്കാരാണ്. 1. മീഖാത്തില്‍ വെച്ച് ഉംറക്കു മാത്രം ഇഹ്റാം ചെയ്ത് തമത്തുഅ് രീതി സ്വീകരിച്ചവര്‍. അവര്‍ മക്കയിലെത്തി ഉംറ പൂര്‍ത്തിയാക്കി മുടിയെടുത്ത് സാധാരണ നിലയില്‍ ഹജ്ജ് ദിനം വരെ താമസിക്കുന്നവരാണ്. ഫിദ്യ നിര്‍ബന്ധമായ ഇവര്‍ അറുക്കാന്‍ സാധിക്കാത്തവരാണെങ്കില്‍ മൂന്നുദിസം ഹജ്ജ് കാലത്ത് നോമ്പനുഷ്ഠിക്കണം. ദുല്‍ഹജ്ജ് ഒമ്പതിന് നോമ്പ് എടുക്കാതിരിക്കലാണ് ഹാജിമാര്‍ക്ക് ഉത്തമം. [...]

Read More ..

ത്വവാഫ്: ശ്രദ്ധേയമായ വസ്തുതകള്‍

ത്വവാഫില്‍ ഗൌനിക്കേണ്ടതും പലരും ശ്രദ്ധിക്കാത്തതുമായ ചില പ്രധാന വസ്തുതകള്‍ താഴെ പറയുന്നു. 1. ത്വവാഫില്‍ പ്രത്യേകം ഒരു ദിക്റും ദുആയും നിര്‍ബന്ധമില്ല. ഒന്നും മിണ്ടാതെ ചുറ്റല്‍ പൂര്‍ ത്തിയാക്കിയാലും ത്വവാഫ് സ്വഹീഹാകും. പൌരാണിക മഹാന്മാര്‍ പരിപാലിച്ചതും ഹദീസില്‍ വന്നതുമായ ദിക്റ് ദുആകള്‍ ചെയ്യുന്നത് വളരെ ഉത്തമമാണ്. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാന സ്ഥല സന്ദര്‍ഭമാണ് ത്വവാഫ്. കൂടാതെ മാതൃഭാഷയില്‍ അവനവന്റെ ആവശ്യങ്ങള്‍ പറയുകയോ അറിയാവുന്ന ദിക്റുകള്‍ ചൊല്ലുകയോ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുകയോ ചെയ്യാം. 2. നിസ്കാരത്തിന് [...]

Read More ..

ത്വവാഫിന്റെ സുന്നത്തുകള്‍

ത്വവാഫില്‍ പാലിക്കേണ്ട പല സുന്നത്തുകളുമുണ്ട്. അവ ഓരോന്നും നിര്‍വഹിക്കുന്നതില്‍ മഹത്തായ പുണ്യങ്ങളുണ്ട്. 1. നടന്നുകൊണ്ട് ത്വവാഫ് ചെയ്യുക: കഴിവുള്ളതോടൊപ്പം വണ്ടിയില്‍ കയറുന്നത് സ്വഹീഹാകും. പക്ഷേ, നടന്നു ചെയ്യലാണുത്തമം. 2. ഇള്ത്വിബാഅ്: പുരുഷന്മാര്‍ ധരിക്കുന്ന മേല്‍മുണ്ടിന്റെ മധ്യം വലത്തെ ചുമലിനു താഴെ യും രണ്ട് അറ്റം ഇടത്തേ ചുമലിനു മുകളിലുമാക്കുക. പിറകെ സഅ്യ് ചെയ്യാനുള്ള ത്വവാഫില്‍ മാത്രമേ ഇത് സുന്നത്തുള്ളൂ. ഇഹ്റാം ചെയ്യുന്ന സമയം മുതല്‍ ഇത് ആവശ്യമില്ല. 3. റമല് നടത്തം: അഥവാ കാലുകള്‍ അല്‍പ്പം അടുപ്പിച്ച് [...]

Read More ..

ത്വവാഫിന്റെ വാജിബാത്തുകള്‍

ഏതുവിധം ത്വവാഫാണെങ്കിലും സ്വഹീഹാകാന്‍ ഒമ്പത് കാര്യങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. 1. നിയ്യത്ത് ഹജ്ജിലോ ഉംറയിലോ പെടാത്ത ത്വവാഫിനു മാത്രമേ നിയ്യത്ത് നിര്‍ബന്ധമുള്ളൂ. ഉംറയുടയും ഹജ്ജിന്റെയും ഇഹ്റാമോട് കൂടി തന്നെ ത്വവാഫിന്റെ നിയ്യത്ത് ഉള്‍ക്കൊള്ളുന്നു. എങ്കിലും അ വക്ക് പ്രത്യേകം നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. ഏതുവിധം ത്വവാഫാണോ അത് നിയ്യത്തില്‍ വ്യക്തമാക്കണം. 2. നഗ്നത മറക്കുക പുരുഷന്മാര്‍ മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലവും സ്ത്രീകള്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗവും മറക്കല്‍ നിര്‍ബന്ധമാണ്. ത്വവാഫിനിടയില്‍ കാറ്റുകൊണ്ടോ മറ്റോ ഔറത്ത് വെളിവാകാനിടയായാല്‍ [...]

Read More ..

ത്വവാഫ്

മക്കയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന അമലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്വവാഫ്. കഅ്ബയെ ഇടതുവശമാക്കി മസ്ജിദുല്‍ ഹറാമില്‍കൂടി കഅ്ബ വലയം ചെയ്യുന്നതിനാണ് ത്വ വാഫ് എന്ന് പറയുന്നത്. ഏഴുതവണ കഅ്ബപ്രദക്ഷിണം വെക്കുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍ ത്തിയാകുന്നത്. ഏഴില്‍കുറഞ്ഞ പ്രദക്ഷിണം ത്വവാഫായി പരിഗണിക്ക പ്പെടുകയില്ല. ഇഹ്റാം ചെയ്തവരും അല്ലാത്തവരും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍ ചെയ്യേണ്ടത് ത്വവാഫാണ്. മസ്ജിദുല്‍ ഹറാമിന്റെ തഹിയ്യത്താണിത്. ഏതു സന്ദര്‍ഭവും ത്വവാഫ് ചെയ്യാം. വളരെ ശക്തിപ്പെട്ട സുന്നത്താണ് ത്വവാഫ്. ഹജ്ജിനും ഉംറക്കും അതിന്റെ ഭാഗമായി ത്വവാഫ് ചെയ്യല്‍ [...]

Read More ..

തല്‍ബിയത്ത്

ഇമാം അസ്റഖി(റ) അഖ്ബാറു മക്ക എന്ന ഗ്രന്ഥത്തില്‍ ചരിത്രനിവേദകനായ ഇബ്നു ഇസ്ഹാഖിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം എഴുതുന്നു: “കഅബ നിര്‍മാണത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ഇബ്രാഹിം നബി(അ)യുടെ അടുത്ത് ജിബ്രീല്‍(അ) പ്രത്യക്ഷനായി കഅ്ബയെ ഏഴു തവണ ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു. അതനുസരിച്ചു താനും പുത്രന്‍ ഇസ്മാഈല്‍ നബി (അ)യും ഓരോ തവണയും കഅ്ബയുടെ മൂലയെ തൊട്ട് മുത്തിക്കൊണ്ട് ഏഴു ത്വവാഫ് ചെയ്തു. മഖാമു ഇബ്രാഹിമിന്റെ പിന്നില്‍വെച്ച് നിസ്കരിച്ചു. മലക് ജിബ്രീല്‍(അ) ഇബ്രാഹിം നബി(അ)ക്ക് ഹജ്ജിന്റെ എല്ലാ അനുഷ്ഠാനങ്ങളും കാണിച്ചുകൊടുത്തു. തുടര്‍ന്ന് [...]

Read More ..

ഇഹ്റാം: പ്രായോഗികരൂപം

നാട്ടില്‍ നിന്ന് നേരിട്ടുള്ള ജിദ്ദാ ഫ്ളൈറ്റിലാണ് യാത്രയെങ്കില്‍ കുളി, വസ്ത്രം മാറ്റല്‍, സുന്നത്ത് നിസ്കാരം മുതലായവ വിമാനത്താവളത്തിലോ വീട്ടില്‍ വെച്ചോ നിര്‍വഹിക്കുക. ബോംബെ വഴിയോ മദ്രാസ് വഴിയോ ആണ് യാത്രയെങ്കില്‍ ഇവയത്രയും അവിടെവെച്ച് ചെയ്യാം. എത്രമണിക്ക് വിമാനത്താവളത്തില്‍ എത്തണം എന്ന വിവരം ഉറപ്പിച്ചറിഞ്ഞതിനു ശേഷം അതിനനുസരിച്ച് താമസസ്ഥലത്ത് വെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക. ബോംബെയില്‍ രാത്രി താമസിക്കുന്ന അവസ്ഥയില്ലാതെ ചുരുങ്ങിയ മണിക്കൂറുകളില്‍ ഇറങ്ങിക്കയറുന്ന സംവിധാനമാണെങ്കില്‍ ഇഹ്റാമിന്റെ ഒരുക്കങ്ങള്‍ കുളി പോലുള്ളത് വളരെ മുമ്പേ ചെയ്യേണ്ടിവരും. പരിധികവിഞ്ഞ ഇടവേളയുണ്ടായാല്‍ സുന്നത്ത് [...]

Read More ..

ഇഹ്റാമിന്റെ രീതികള്‍

1. ഇഫ്റാദ് 2. തമത്തുഅ് 3. ഖിറാന്‍ 4. ഇത്വ്ലാഖ് ഹജ്ജിലോ ഉംറയിലോ പ്രവേശിക്കാന്‍ കരുതുന്നതിന് ഇഹ്റാം ചെയ്യുക എന്നു പറയുന്നു. മറ്റ് ആരാധനകളുടെ നിയ്യത്തിന്റെ സ്ഥാനത്താണ് ഇഹ്റാം. നാല് രൂപത്തില്‍ ഹജ്ജ്, ഉംറയില്‍ പ്രവേശിക്കാവുന്നതാണ്. ഏത് രൂപമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ഇഹ്റാമിന്റെ സമയത്തു തീരുമാനിക്കേണ്ടതും അപ്രകാരം കര്‍മ്മം പൂര്‍ത്തിയാക്കേണ്ടതുമാണ്. 1. ഇഫ്റാദ് ഹജ്ജിന്റെ മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് മക്കയിലെത്തി ഹജ്ജിന്റെ ദിവസങ്ങള്‍ വരെ ഇഹ്റാമില്‍ തന്നെ കാത്തിരുന്ന് ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ [...]

Read More ..

ഹജ്ജിന്റെ മീഖാത്തുകള്‍

മീഖാത് ഹജ്ജിനു പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. അതിന് സമയ സംബന്ധമായ മീഖാത് എന്നു പറയുന്നു. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: “ഹജ്ജിന്റെ സമയം അറിയപ്പെട്ട ചില മാസങ്ങളാകുന്നു”. ശവ്വാല്‍, ദുല്‍ഖഅദ് മാസങ്ങളും ദുല്‍ഹജ്ജ് പത്തിന് പ്രഭാതം വരെയുമാണ് ഹജ്ജിന് ഇഹ്റാം ചെയ്യാനുള്ള സമയം. മറ്റു സമയങ്ങളില്‍ ഹജ്ജിന് ഇഹ്റാം ചെയ്താല്‍ ഹജ്ജ് ലഭിക്കുന്നതല്ല. അങ്ങനെ ഒരാള്‍ ചെയ്താല്‍ അത് ഉംറയുടെ ഇഹ്റാമായി പരിഗണിക്കപ്പെടുന്നതിനാല്‍ അതി ന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കണം. ഉംറക്ക് സമയപരമായ മീഖാത്തില്ല. ഹാജിമാരല്ലാത്തവര്‍ക്ക് ഏത് മാസങ്ങളിലും [...]

Read More ..