Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

സഅ്യ്

ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മ്മങ്ങളില്‍ പെട്ടതാണ് സഅ്യ്. സ്വഫാമര്‍വക്കിടയിലെ ദൂരം ഏഴുതവണ വിട്ടുകടക്കുന്നതിന് സഅ്യ് എന്നു പറയുന്നു. മീഖാത്തില്‍ വെച്ച് ഉംറക്കു ഇഹ്റാം ചെയ്തവര്‍ ത്വവാഫ് കഴിഞ്ഞാല്‍ ഉംറയുടെ സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് ഇഹ്റാം ചെയ്തവരാണെങ്കില്‍ അറഫയില്‍ നിന്നതിന് ശേഷമുള്ള ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതിയാകുന്നതാണ്. സുന്നതായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ചെയ്യുന്നതാണ് ഉത്തമം. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായല്ലാതെ സഅ്യ് മാത്രമായി ചെയ്യുന്നത് സുന്നത്തില്ല. സ്വഹീഹായ ത്വവാഫിന്റെ ശഷമായിരിക്കലും സ്വഫാ കൊണ്ട് തുടങ്ങലും നിര്‍ബന്ധമാണ്. [...]

Read More ..

മടക്കയാത്ര

പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെ, അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹം നേടി നാട്ടിലേക്ക് മടക്കയാത്രയാകാം. മക്കയില്‍ നിന്ന് പുറപ്പെടുന്നവര്‍ വിദാഇന്റെ ത്വ വാഫ് നിര്‍വഹിച്ച് ഒട്ടും വൈകാതെ പുറപ്പെടണം. മദീനയില്‍നിന്നാണ് മടക്കയാത്രയെങ്കില്‍ വിടവാങ്ങല്‍ സിയാറത്ത് നടത്തി പിരിയാം. യാത്ര കഴിഞ്ഞു സ്വകുടുംബത്തിലേക്ക് തിരിക്കുമ്പോല്‍ അവര്‍ക്ക് സമ്മാനമായി വല്ലതും കൊണ്ടുപോകുന്നത് സുന്നത്താണ്. മക്കയില്‍നിന്ന് സംസം വെള്ളം നാട്ടിലേക്ക് കൊണ്ടുപോകല്‍ സുന്നത്തുണട്. മദീനയിലെ അജ്വ കാരക്കക്ക് പ്രത്യേക പ്രാധാന്യമുള്ളതായി ഹദീസിലുണ്ട്. യാത്രക്കുള്ള മിക്ക മര്യാദകളും മടക്കയാത്രയി ലും പാലിക്കണം. മടക്കയാത്രയില്‍ ചൊല്ലേണ്ട  ദിക്റ്, [...]

Read More ..

പകരം ഹജ്ജ് ചെയ്യല്‍

ഹജ്ജ് നിര്‍ബന്ധമായ ഒരാള്‍ക്ക് സുഖപ്രതീക്ഷയില്ലാത്ത അനാരോഗ്യം, വാര്‍ധക്യം മുതലായ ശറഅ് അനുവദിക്കുന്ന വല്ല തടസ്സങ്ങള്‍ കൊണ്ടും സ്വന്തമായി ഹജജ് ചെയ്യാന്‍ സാധിക്കാതെവന്നാല്‍ അയാള്‍ക്ക് പകരമായി മറ്റൊരാള്‍ ഹജ്ജ് ചെയ്താല്‍ മതിയാകുന്നതാണ്. മേല്‍ പറഞ്ഞവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാന്‍ അവരുടെ അനുവാദം നിര്‍ബന്ധമാകുന്നു.

Read More ..

കുട്ടികളുടെയും ഭ്രാന്തന്റെയും ഹജ്ജ്

പ്രായം തികയാത്ത കുട്ടിക്ക് ഹജ്ജ് നിര്‍ബന്ധമില്ല. എങ്കിലും ചെയ്താല്‍ സ്വഹീഹാകും. നിര്‍ബന്ധമായ കടം വീടുകയില്ല. വലുതായ ശേഷം കഴിവുണ്ടായാല്‍ വീണ്ടും ചെയ്യണം. വക തിരിവുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന്റെ അനുവാദത്തോടെ കുട്ടിക്ക് സ്വയം ഇഹ്റാം ചെയ്യാം. അവനുവേണ്ടി രക്ഷിതാവ് ഇഹ്റാം ചെയ്താലും മതി. വക തിരിവില്ലാത്ത കുട്ടിക്ക് വേണ്ടിയും ഭ്രാന്തനു വേണ്ടിയും രക്ഷിതാവാണ് ഇഹ്റാം ചെയ്യേണ്ടത്. “അവനെ മുഹ്രിമാക്കാന്‍ ഞാന്‍ കരുതി” എന്ന് രക്ഷിതാവ് നിയ്യത്ത് ചെയ്യുന്നതോടെ കുട്ടിയും ഭ്രാന്തനും മുഹ്രിമായിത്തീരും. ഇഹ്റാം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഹാജരാകണമെന്നില്ല. [...]

Read More ..

ഹജ്ജ് കര്‍മ്മങ്ങള്‍: സംക്ഷിപ്ത വിവരം

ശവ്വാല്‍ ഒന്ന് മുതല്‍ മീഖാത്തുകളില്‍ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്യാനുള്ള സമയം പ്രവേശിച്ചു. ഹജ്ജിനു ഇഹ് റാം ചെയ്താല്‍ ദുല്‍ഹജ്ജ് പത്ത് വരെ ഇഹ്റാമില്‍ താമസിക്കണം. ഇത് വിശമമായിരിക്കും. അതിനാല്‍ മീഖാത്തില്‍ നിന്ന് ഉംറക്ക് ഇഹ്റാം ചെയ്തു മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്യും ചെയ്ത് മുടിനീക്കി സ്വതന്ത്രമാവുന്നതാണ് നല്ലത്.

Read More ..

മക്കയില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഭൂമുഖത്ത് ഏറ്റവും പുണ്യം നിറഞ്ഞ പ്രദേശമാണ് മക്കാശരീഫ്. അവിടെ എത്തിച്ചേരാനും ഹജ്ജ്, ഉംറ തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അവസരമുണ്ടാകുന്നത് ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ പെട്ടതാണ്. മക്കയിലെ ഓരോ നിമിഷവും ഭക്തിപൂര്‍ണമാക്കി എല്ലാവിധ പ്രതിഫലങ്ങളും നേടാന്‍ ഹാജിമാര്‍ അത്യുത്സാഹം പുലര്‍ത്തണം. അധികമാര്‍ക്കും ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താത്തവന്‍ നിര്‍ഭാഗ്യവാനാണ്. പുണ്യകര്‍മ്മങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഇരട്ടി പ്രതിഫലം കിട്ടുന്ന മക്കാശരീഫില്‍ സമയം വെറുതെ പാഴാക്കുന്നത് മഹാനഷ്ടമാണ്. മക്കാശരീഫില്‍ താമസിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആചരിക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങള്‍ ഉണര്‍ത്തുന്നു. [...]

Read More ..

സ്ത്രീകള്‍ക്ക് പ്രത്യേകമായവ

പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരുതവണ ഹജ്ജും ഉംറയും നിര്‍വഹിക്കല്‍ നിര്‍ബന്ധവും ആവര്‍ത്തിക്കല്‍ സുന്നത്തുമാണ്. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യല്‍ പുരുഷന്മാര്‍ക്ക് സുന്നത്തുള്ളത് പോലെ സ്ത്രീകള്‍ക്ക് ബലപ്പെട്ടതല്ല.

Read More ..

തടയപ്പെട്ടാലുള്ള വിധി

ഹജ്ജിന്റെയോ ഉംറയുടെയോ പ്രവര്‍ത്തനങ്ങള്‍ എല്ലാവിധേനയും തടയപ്പെട്ടാല്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാവുന്നതാണ്. എങ്കിലും ഒരു വഴി തടയപ്പെട്ടവന് മറ്റു വഴികളുണ്ടാവുകയും അതില്‍ക്കൂടി പോകാനുള്ള കഴിവും ഉണ്ടെങ്കില്‍ അതുവഴി പോകല്‍ നിര്‍ബന്ധവും തഹല്ലുല്‍ പാടില്ലാത്തതുമാണ്. അങ്ങനെ മറ്റുവഴിക്ക് പോയാല്‍ ഹജ്ജിനെത്തുകയില്ലെന്ന് ഉറപ്പുണ്ടായാലും മക്കയില്‍ പോകണം. സമയത്തിന് എത്തിയില്ലെങ്കില്‍ ഉംറയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തഹല്ലുലാകണം. ഇനി ഒരു വഴിക്കും ഒരു വിധേനയും മക്കയിലെത്താന്‍ നിര്‍വാഹമില്ലാതെ തടയപ്പെട്ടാല്‍ അവന് ഒരു ആടിനെ അറുത്ത് തഹല്ലുലാകാം. ധനം കൊടുത്ത് തടസ്സം നീക്കല്‍ നിര്‍ബന്ധമില്ല. തടയപ്പെട്ട [...]

Read More ..

വിദാഇന്റെ ത്വവാഫ്

മക്കാശരീഫില്‍ നിന്ന് വിട പറഞ്ഞ് പോകുന്നവര്‍ അവസാനമായി നടത്തേണ്ട ത്വവാഫാണ് വിദാഇന്റെ ത്വവാഫ്. ഹജ്ജിനും ഉംറമക്കുമായി എത്തിച്ചേര്‍ന്നവര്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ അമലുകളും പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ഇത് നിര്‍വ്വഹിക്കാവൂ.  മക്ക വിട്ട് രണ്ട് മര്‍ഹല (സുമാര്‍ 132 കി.മീ.) ദൂരം യാത്ര ചെയ്യുന്ന ഏവരും ത്വവാഫുല്‍ വിദാഅ് ചെയ്യല്‍ നിര്‍ബന്ധവും അത് ഉപേക്ഷിച്ചാല്‍ ഒരു ആടിനെ പ്രായശ്ചിത്തമായി അറുത്തു കൊടുക്കേണ്ടതുമാകുന്നു. രണ്ടു മര്‍ഹലയില്‍ താഴെയുള്ള സ്ഥലത്തേക്ക് തിരിച്ച് വരവ് ഉദ്ദേശിച്ച് യാത്ര ചെയ്യുമ്പോള്‍ ഈ ത്വവാഫ് [...]

Read More ..

മിനയില്‍ നിന്നും പുറപ്പെടല്‍

അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും മിനയില്‍ താമസിച്ച് മൂന്നുദിവസവും ജംറകള്‍ എറിഞ്ഞ് ദുല്‍ഹജ്ജ് 13ന് ഉച്ചക്ക് മിനയില്‍ നിന്ന് പുറപ്പെടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ രീതി. മിനയില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ടു സ്ഥലത്തും എറിഞ്ഞശേഷം മൂന്നാം സ്ഥാനമായ ജംറതുല്‍ അഖബയില്‍ എറിഞ്ഞു മറ്റൊന്നിലേക്കും തിരിയാതെ വേഗം മക്കയിലേക്ക് നീങ്ങലാണുത്തമം. ജംറതുല്‍ അഖബ എറിഞ്ഞതിനു ശേഷം പ്രത്യേക ദുആ സുന്നത്തില്ല. യാത്രയില്‍ തക്ബീറും തഹ്ലീലും വര്‍ധിപ്പിക്കുക. ളുഹര്‍ മിനയില്‍വെച്ച് നിസ്കരിക്കാതെ വഴിയില്‍ വെച്ച് നിസ്കരിക്കുകയാണ് നല്ലത്. നബി(സ്വ) മിനയില്‍ നിന്ന് മടങ്ങവെ [...]

Read More ..