Click to Download Ihyaussunna Application Form
 

 

കഅ്ബാ ശരീഫ്

ഭൂമിയിലെ പ്രഥമ ഭവനമാണ് കഅ്ബ. മലകുകളാണ് അത് നിര്‍മിച്ചത്. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ പൊളിഞ്ഞുപോയ കഅ്ബാലയത്തെ അല്ലാഹുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇബ്രാഹിം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യുമാണ് പുനര്‍നിര്‍മ്മിച്ചത്. ഒമ്പത് മുഴം ഉയരവും മുപ്പത് മുഴം നീളവും ഇരുപത്തിരണ്ട് മുഴം വീതിയുമാണ് ഇബ്രാഹിംനബി(അ)യുടെ കഅ്ബയുടെ അളവ്. പില്‍ക്കാലത്ത് പലരും കഅ്ബാലയം പുതുക്കിപ്പണിയുകയുണ്ടായി. ആകെ പത്ത് കൂട്ടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.നബി(സ്വ)ക്ക് 25 വയസ്സുള്ളപ്പോഴാണ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിതത്. അന്ന് ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ബുദ്ധിപരമായ ഒരു [...]

Read More ..

വിശുദ്ധ മക്കയുടെ മഹത്വം

പ്രപഞ്ചോല്‍പ്പത്തി മുതല്‍ മനുഷ്യ വംശത്തിന്റെ സാംസ്കാരികാസ്ഥാനമായി സ്രഷ്ടാവായ അല്ലാഹു നിര്‍ണയിച്ച കേന്ദ്രമാണ് വിശുദ്ധ മക്കാ ശരീഫ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹ്യപരമായും മക്കയുടെ സവിശേഷത സര്‍വ്വ സമ്മത യാഥാര്‍ഥ്യമാണ്. സത്യവിശ്വാസികള്‍ ദിനേന പലതവണ മുന്നിടുന്ന കഅ്ബാ ശരീഫ് സ്ഥിതിചെയ്യുന്നത് അവിടെയാണ്. ഖലീലുല്ലാഹി ഇബ്രാഹിം(അ) മുതല്‍ അല്ലാഹുവിന്റെ നിരവധി ദൂതന്മാര്‍ ഇസ്ലാമിക നാഗരികതയുടെ പൊന്‍പ്രഭ ചൊരിഞ്ഞത് വിശുദ്ധ മക്കയുടെ പ്രവിശാലമായ മണ്ണിലാണ്. സൃഷ്ടിജാലങ്ങള്‍ക്കഖിലം അനുഗ്രഹമായി അല്ലാഹു തിരഞ്ഞെടുത്തയച്ച യുഗപ്രഭാവനായ റസൂല്‍കരീം(സ്വ) ഉദയം ചെയ്തതും വളര്‍ന്ന് വലുതായതും നിയോഗം ലഭിച്ചതും മക്കയുടെ [...]

Read More ..

നഗരങ്ങളുടെ മാതാവ്

ഹറമിന്റെ അതിരുകള്‍ വിശുദ്ധ മക്കയെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധ ഹറമിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് മനസ്സിലാക്കുന്നത് നല്ലതാണ്. ഏറ്റവും മധ്യത്തിലായി കഅ്ബാശരീഫ് സ്ഥിതിചെയ്യുന്നു. അതിനുചുറ്റും മേല്‍പ്പുരയില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗമുണ്ട്. ഇതിന് മത്വാഫ് അഥവാ ത്വവാഫ് ചെയ്യുന്ന സ്ഥലം എന്നു പറയുന്നു. പ്രസ്തുത സ്ഥലവും അതിനു ചുറ്റുമുള്ള നിശ്ചിതസ്ഥലവും മസ്ജിദുല്‍ ഹറാം ആണ്. പള്ളിക്കും പള്ളിയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന പ്രത്യേക അതിരുകള്‍ നിശ്ചയിക്കപ്പെട്ട പ്രദേശത്തിനുമുള്ള പേരാണ് ഹറം എന്നത്. അത് വളരെ വിസ്തൃതിയുള്ളതും അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്. ഇമാം ത്വബ്രി(റ) പറയുന്നു: [...]

Read More ..

യാത്രക്കാരുടെ നിസ്കാരം

ഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്‍കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്‍ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല. ജംഉം ഖസ്വ്റും ലക്ഷ്യസ്ഥാനവും രണ്ട് [...]

Read More ..

ഹജ്ജ് : തയ്യാറെടുപ്പുകള്‍

ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ഹജ്ജ്. പാപ പരിശുദ്ധി നേടി, കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് ഉയര്‍ത്തപ്പെടുന്ന, സ്വര്‍ഗപ്രാപ്തിക്ക് കാരണമായ ഒരു മഹദ് കര്‍മത്തിനാ ണ് താന്‍ പുറപ്പെടുന്നതെന്ന് ഹാജി സദാ സമയവും ഓര്‍ക്കേണ്ടതാണ്. അതിനനുയോജ്യമായ സ്വഭാവങ്ങളും നടപടികളും പാലിക്കാന്‍ അവന്‍ തയ്യാറാകേണ്ടതുമുണ്ട്. നാടും കുടുംബവും ത്യജിച്ച് കണക്കറ്റ ധനവും ഊര്‍ജവും സമയവും വിനിയോഗിച്ച് താന്‍ നടത്തുന്ന ഹജ്ജ് യാത്രക്ക് തക്കതായ പ്രതിഫലം കിട്ടാതെ പോയാല്‍ വന്‍ നഷ്ടമായിരിക്കും സം ഭവിക്കുക. ഹജ്ജ് മബ്റൂറാകാന്‍ ആവശ്യമായതെന്തും നിര്‍വഹിക്കാന്‍ നാം സന്നദ്ധരായിരിക്കണം. [...]

Read More ..

ഹജ്ജ് : കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍

ഹജ്ജിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ മൂന്നുവിധമാണ്. (1) റുക്നുകള്‍ (2) വാജിബാത്തുകള്‍. (3) സുന്നത്തുകള്‍. റുക്നുകള്‍ ഇവ നിര്‍ബന്ധമായി ചെയ്യേണ്ടതും മറ്റു പരിഹാരമില്ലാത്തവയുമാണ്. റുക്നുകള്‍ അഞ്ചെണ്ണമാണ്. (1) ഇഹ്റാം ചെയ്യുക. (2) അറഫയില്‍ നില്‍ക്കല്‍. (3) ഇഫാള്വത്തിന്റെ ത്വവാഫ്. (4)സഅ് യ്. (5) മുടിനീക്കല്‍. ഈ അഞ്ചു കാര്യങ്ങളും സ്വയം പ്രവര്‍ത്തിക്കുക തന്നെ വേണം. ഇവയില്‍ ഒന്ന് ചെയ്യാതെ ശേഷിച്ചാല്‍ ഹജ്ജ് പൂര്‍ത്തിയാവുകയില്ല. ഇഹ്റാമില്‍ നിന്ന് ഒഴിവാകുകയുമില്ല. ഈ റുക്നുകളില്‍ ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, ഇഫാള്വതിന്റെ ത്വവാഫ് എന്നിവ [...]

Read More ..

ഹജ്ജിന്റെ വിധിയും നിബന്ധനകളും

ജീവിതത്തില്‍ ഒരുതവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ഹജ്ജ് നിര്‍ബന്ധമാകുന്നതിന് അഞ്ച് നിബന്ധനകള്‍ (ശര്‍ത്വുകള്‍) യോജിച്ചിരിക്കണം. (1). മുസ്ലിമായിരിക്കുക. (2). സ്വയംബുദ്ധിയുണ്ടായിരിക്കുക. (3). സ്വതന്ത്രനായിരിക്കുക.(4). പ്രായപൂര്‍ത്തിയാവുക.(5). ഹജ്ജ് പൂര്‍ത്തിയാക്കുവാനുള്ള എല്ലാ കഴിവുകളുമുണ്ടായിരിക്കുക. കഴിവുകള്‍ക്ക് താഴെ പറയുന്ന സൌകര്യങ്ങള്‍ ഒത്തിരിക്കണം. (എ) മക്കയില്‍ എത്തിച്ചേരാനുള്ള വാഹന സൌകര്യം. (ബി) കടം വീട്ടാനാവശ്യമായതിനു പുറമെ മക്കയില്‍ പോയി വരുന്നത് വരെ സ്വന്തം ചിലവിനുള്ള ഭക്ഷണ സാധനങ്ങളുടെ വകയും തന്റെ യാത്രാ വേളയില്‍ താന്‍ ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കാ വശ്യമായ ഭക്ഷണം, വസ്ത്രം, [...]

Read More ..

അജ്മീരിലെ പനിനീര്‍പൂക്കള്‍

തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്.

Read More ..

ഇസ്തിഗാസ:സംശയങ്ങളും മറുപടികളും

ചോദ്യം (1) ഇസ്തിഗാസ എന്നാല്‍ എന്ത് ? ഉത്തരം: ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്.  അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്.  ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു.  ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്താഗസ.  ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ [...]

Read More ..

ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!

ചോദ്യം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണമെന്താണ്? ഉത്തരം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്കു വ്യാപാരത്തിലൂടെ വമ്പിച്ച ലാഭം തന്നെ ലഭ്യമാകുന്നുണ്ട്. അതിനനുസൃതമായാണ് ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാ പാര വ്യവസായ സ്ഥാപനങ്ങളിലിറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. [...]

Read More ..
1 3 4 5 6 7 90