Click to Download Ihyaussunna Application Form
 

 

സത്യസാക്ഷ്യം രണ്ടാം പാതം

ത്യവാചകത്തിന്റെ രണ്ടാം അര്‍ധം മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസ പ്രഖ്യാപനമാണ്. മുഹമ്മദ് നബി(സ്വ)ഒരു മനുഷ്യനാണ്. അല്ലാഹുവിന്റെ അടിമ. മക്കയിലെ ഖു റൈശി കുടുംബത്തില്‍ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി എ.ഡി. 571 ഏപ്രില്‍ 21 ന് നബി ഭൂജാതനായി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല ഇഹലോകവാസം വെടിഞ്ഞിരുന്നു. പിന്നീട് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും അദ്ദേഹത്തിന്റെ വിയോഗാനന്തരം പിതൃവ്യന്‍ അബൂത്വാലിബുമാണ് നബിയെ സംരക്ഷിച്ചത്.

നാല്‍പ്പതാം വയസ്സില്‍ അല്ലാഹുവിന്റെ രിസാലത് (പ്രവാചകത്വം) നബിക്ക് ലഭിച്ചു. ജി ബ്രീല്‍ എന്ന മലക് മുഖേനയാണ് വഹ്യ് (ദിവ്യ വെളിപാട്) ലഭിക്കുന്നത്. മാനവരാശിയുടെ നാനാവിധ പുരോഗതിക്കും വിജയത്തിനും വേണ്ടി അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗ ദര്‍ശനങ്ങളാണ് വഹ്യ്. ആദ്യ മനുഷ്യന്‍ ആദം തന്നെ തനിക്ക് ലഭിക്കുന്ന വഹ്യ് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. തന്റെ സമൂഹത്തെ ഇലാഹീ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താനാവശ്യമായ അധ്യാപനങ്ങള്‍ അദ്ദേഹം സമൂഹത്തിന് നല്‍കി. ഓരോ സമൂഹത്തിലും അതാത് കാലത്തെ സാമൂഹിക സ്ഥിതിയും മനുഷ്യന്റെ മാനസിക പുരോഗതിയും അനുസരിച്ച് നിയമനിര്‍ദ്ദേശങ്ങള്‍ അല്ലാഹു നല്‍കി. അത് പഠിപ്പിച്ചുകൊടുക്കാന്‍ പ്രവാചകരെയും നിശ്ചയിച്ചു. നൂഹ്, ഇബ്റാഹിം മൂസാ, ഈസാ, ദാവൂദ്, സുലൈമാന്‍ തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രവാചകരെ അല്ലാഹു ഭൂമിയില്‍ നിയോഗിച്ചു. അവരില്‍ അന്ത്യപ്രവാചകരും ഏറ്റവും ശ്രേഷ്ഠനുമാണ് മുഹമ്മദ് നബി (സ്വ).

മുഹമ്മദ് നബിയുടെ ആഗമനത്തോടെ പ്രവാചക ശൃംഖല അവസാനിച്ചതു കൊണ്ട് നബിയുടെ വിയോഗത്തോടെ വഹ്യും(ദിവ്യസന്ദേശം)അവസാനിച്ചു. അല്ലാഹുവിന്റെ നിയമങ്ങള്‍ പൂര്‍ണവും സാര്‍വകാലികവുമായ വിധത്തില്‍ നബിയിലൂടെ അവതീര്‍ണമായി. പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രബോധനത്തിന് പ്രധാനാവലംബമായി ഏതാനും ഗ്രന്ഥങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്. മുഹമ്മദ് നബിക്ക് നല്‍കിയ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. തൌറാത്, സബൂര്‍, ഇഞ്ചീല്‍ എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ മൂസാ നബി, ദാവൂദ് നബി, ഈസാ (യേശു) നബി എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഗ്രന്ഥങ്ങള്‍ അല്ലാഹു നല്‍കിയതാണെന്നതുകൊണ്ട് തന്നെ അവയിലുള്ളതെല്ലാം സത്യമാണ്. പക്ഷേ, മുന്‍കാല ഗ്രന്ഥങ്ങള്‍ അത് നല്‍കപ്പെട്ട പ്രവാചകരുടെ കാലശേഷം പുരോഹിതന്മാരുടെ കൈകടത്തലിനും വെട്ടിത്തിരുത്തലുകള്‍ക്കും വിധേയമായത് മൂലം അവയുടെ വിശ്വസ്തത നഷ്ടപ്പെടുകയും അവക്ക് പ്രാമാണികത ഇല്ലാതാവുകയും ചെയ്തു. കാലാന്തരേണ ആ ഗ്രന്ഥങ്ങളുടെ യഥാര്‍ഥ കോപ്പി പോലും ലഭിക്കാതെ വന്നു. വിശുദ്ധ ഖുര്‍ആന്‍ പക്ഷേ, പൂര്‍ണ വിശ്വസ്തതയോടെ നിലകൊള്ളുന്നു. ഒരക്ഷരം പോലും കൂട്ടാനോ കുറക്കാനോ കഴിയാത്ത ഘടനയും രചനാ വൈശിഷ്ട്യവുമുള്ള ഖുര്‍ആന്‍ ആധുനിക ലോകത്തെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള ശക്തിയോടെ ഇന്നും നിലനില്‍ക്കുന്നു.


RELATED ARTICLE

  • വിമോചന തത്വശാസ്ത്രം
  • വിധിയുടെ അത്താണി
  • ഉത്തമ സ്വഭാവം
  • സത്യസാക്ഷ്യം രണ്ടാം പാതം
  • സന്ദേശവാഹകര്‍
  • പരാശക്തിയിലുള്ള വിശ്വാസം
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • മനുഷ്യന്റെ മഹത്വം
  • ലളിതമായ തത്വങ്ങളും സത്യങ്ങളും
  • ജീവിതവിജയം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
  • ജീവിതത്തിന്റെ തുടക്കം
  • ദൈവത്തിന്റെ സന്ദേശം
  • ഇസ്ലാമിന്റെ ലക്ഷ്യം