Click to Download Ihyaussunna Application Form
 

 

നല്ല പെരുമാറ്റം

നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധര്‍മമാണെന്നു പഠിപ്പിച്ച പ്രവാചകന്‍ പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. “നിങ്ങളിലുത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ” (ബു.മു). “സല്‍സ്വഭാവമാണു യഥാര്‍ഥ നന്മ. നിന്റെ മനസ്സില്‍ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവര്‍ത്തനങ്ങളാണു തിന്മ” (മുസ്ലിം). “അന്ത്യ ദിനത്തില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല. നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും” (തിര്‍മുദി).”ധാരാളം നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികള്‍ സല്‍സ്വഭാവം കൊണ്ടു നേടിയെടുക്കാന്‍ വിശ്വാസിക്കു കഴിയും” (അബൂ ദാവൂദ്). സല്‍സ്വഭാവം അനിവാര്യമാണെന്നു പറയുന്നതോടൊപ്പം അഹങ്കാരം വര്‍ജ്യമാണെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നു. സല്‍സ്വഭാവം ജനങ്ങളെ അടുപ്പിക്കുമ്പോള്‍ അഹങ്കാരം അകറ്റുകയാണല്ലോ ചെയ്യുക. റസൂല്‍ (സ്വ) പറഞ്ഞു : “അന്ത്യനാളില്‍ നിങ്ങളില്‍ എനിക്കേറ്റം ഇഷ്ടപ്പെട്ടവരും എന്നോടടുത്തവരും നിങ്ങളിലെ ഉത്തമ സ്വഭാവികളാണ്. അന്ന് എനിക്കേറ്റം കോപമുള്ളവര്‍ ജനങ്ങളുടെ മേല്‍ കുറ്റങ്ങളാരോപിക്കുന്നവരും അഹങ്കാരികളുമാണ്” (തിര്‍മുദി).

സാമൂഹ്യ ജിവിതത്തിലെ വിനാശകരമായ ഒരു പ്രവണതയിലേക്കാണീ ഹദീസ് വിരല്‍ ചൂണ്ടുന്നത്. പലര്‍ക്കും അവനവന്‍ എല്ലാം തികഞ്ഞവരും തെറ്റു സംഭവിക്കാത്തവരും മറ്റുള്ളവരുടെ ആദരവിന്നര്‍ഹരുമാണ്. ഒരു തരം അഹന്ത സമൂഹത്തിലെ നല്ലവരെന്നു ഗണിക്കപ്പെടുന്നവരെപ്പോലും അധീനപ്പെടുത്താറുണ്ട്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ആരോപിക്കാന്‍ ഇത്തരക്കാര്‍ മടിക്കാറില്ല. സ്വയം വരുത്തിവെക്കുന്ന കഷ്ട നഷ്ടങ്ങള്‍ പോലും തങ്ങള്‍ക്കു വന്നു പെട്ടത് ജനങ്ങള്‍ കാരണമാണെന്നിവര്‍ പറഞ്ഞു കളയും. ഇത്തരം സ്വഭാവത്തിനു നേരെയാണ് ഈ ഹദീസ് വിരല്‍ ചൂണ്ടുന്നത്.


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • നല്ല പെരുമാറ്റം
  • കാരുണ്യം
  • അഭിവാദനം, പ്രത്യഭിവാദനം
  • അനീതിയുടെ ഇരുട്ട്
  • ഭരണരംഗം
  • വിശ്വാസിയും അയല്‍വാസിയും
  • വിശ്വാസവും സ്നേഹവും
  • ആതിഥ്യ ധര്‍മം
  • അനീതിയുടെ ഇരുട്ട്
  • സ്നേഹബന്ധവും പരിഗണനയും