Click to Download Ihyaussunna Application Form
 

 

ഭരണരംഗം

സാമൂഹിക ബോധം ഭരണകര്‍ത്താക്കളിലും ഭരണീയരിലും സദാ അനിവാര്യമാണെന്നും യോ ജിക്കാന്‍ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ഇസ്ലാം നിര്‍ദ്ദിേ ക്കുന്നു. നബി (സ്വ) പറഞ്ഞു: ‘താനിഷ്ടപ്പെട്ടതാവട്ടേ, വെറുക്കുന്നതാവട്ടേ തെറ്റായ കാര്യങ്ങള്‍ കല്‍പ്പിക്കാതിരിക്കുമ്പോഴൊക്കെയും അവരെ (ഭരണകര്‍ത്താക്കളെ) അനുസരിക്കലും അവരുടെ വാക്കു കേള്‍ക്കലും അനിവാര്യമാണ്. തെറ്റായ കാര്യം കല്‍പ്പിച്ചാല്‍ അതു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല” (ബു.മു). ഭരണകൂടത്തോടുള്ള വിശ്വാസിയുടെ സമീപനത്തിന്റെ ആകെത്തുകയാണിത്. ഭരണാധികാരിയടെ വര്‍ഗവും വര്‍ണവും ജാതിയും  മതവുമൊന്നും ഇക്കാര്യത്തില്‍ പരിഗണക്കേണ്ടതില്ലെന്നും തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കുന്നേടത്തോളം കാലം കലാപമുണ്ടാക്കാതെ സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള പരിപൂര്‍ണ സഹകരണം വിശ്വാസിയുടെ പക്ഷത്തുനിന്നുണ്ടാവണമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. “ഉണങ്ങിയ മുന്തിരിയുടെ ആകൃതിയില്‍ തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണ കര്‍ത്താവായി നിയോഗിക്കപ്പെട്ടതെങ്കിലും അയാള്‍ പറയുന്നതു കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണം” (ബുഖാരി). പ്രജകളോട് ഭരണാധികാരി എങ്ങനെ വര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ‘ഭരണാധികാരി ഗുണകാംക്ഷയോടെ ഭരിച്ചില്ലെങ്കില്‍ സ്വര്‍ഗത്തിന്റെ സുഗന്ധമാസ്വദിക്കാന്‍ അവനു സാധ്യമല്ലെന്ന് തിരുനബി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് (മുസ്ലിം).


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • നല്ല പെരുമാറ്റം
  • കാരുണ്യം
  • അഭിവാദനം, പ്രത്യഭിവാദനം
  • അനീതിയുടെ ഇരുട്ട്
  • ഭരണരംഗം
  • വിശ്വാസിയും അയല്‍വാസിയും
  • വിശ്വാസവും സ്നേഹവും
  • ആതിഥ്യ ധര്‍മം
  • അനീതിയുടെ ഇരുട്ട്
  • സ്നേഹബന്ധവും പരിഗണനയും