Click to Download Ihyaussunna Application Form
 

 

വിശ്വാസിയും അയല്‍വാസിയും

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ” (ബുഖാരി 6018, മുസ്ലിം 75). “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരനു ഗുണം ചെയ്യട്ടെ”(മുസ്ലിം 77).’ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ” (ബുഖാരി 6019, മുസ്ലിം 74).

സ്രഷ്ടാവിനോടും സൃഷ്ടികളോടും കടപ്പാടുകള്‍ നിറവേറ്റി നന്നായി പെരുമാറണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനോടുള്ള കടപ്പാടു നിര്‍വഹിക്കാതെ സൃഷ്ടികളോടു മാത്രം മര്യാദ പുലര്‍ത്തിയതു കൊണ്ടു ജീവിതവിജയം കൈവരിക്കാന്‍ കഴിയില്ല. അപ്രകാരം തന്നെ സൃഷ്ടികളോടു ഭംഗിയായി പെരുമാറാതെ സ്രഷ്ടാവിനെ മാത്രം പ്രീണിപ്പിക്കാനും സാധ്യമല്ല. സാമൂഹിക ബാധ്യതകള്‍ നിറവേറ്റി സല്‍സ്വഭാവമുള്‍ക്കൊണ്ടു ജീവിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വാ സിയാകുന്നത്.

സമൂഹത്തോടു മൊത്തത്തിലും ചില പ്രത്യേക വിഭാഗങ്ങളോടും വ്യക്തികളോടും വിശേഷിച്ചും മനുഷ്യനു നിരവധി ബാധ്യതകളുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് അയല്‍ വാസികള്‍. വിശുദ്ധഖുര്‍ആനിന്റെ പ്രഖ്യാപനം കാണുക:

“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, അവനോടു യാതൊന്നും പങ്കു ചേര്‍ക്കരുത്. മാതാപിതാ ക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബബന്ധമുള്ള അയല്‍വാസികള്‍, അന്യ രായ അയല്‍വാസികള്‍, കൂട്ടുകാരന്‍, യാത്രക്കാരന്‍, ദാസന്മാര്‍ എന്നിവര്‍ക്ക് നന്മചെയ്തു അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ഒരാളെയും അ ല്ലാഹു ഇഷ്ടപ്പെടുകയില്ലതന്നെ (ഖുര്‍ആന്‍ 4: 36).

അയല്‍വാസികള്‍ ബന്ധുക്കളായിരുന്നാലും അല്ലെങ്കിലും അവരോടു കടപ്പാടുണ്ടെന്നു പ്രസ് തുത ഖുര്‍ആന്‍ വാക്യം പഠിപ്പിക്കുന്നു. നബിതിരുമേനി (സ്വ) പറയുന്നു:

“അയല്‍വാസികള്‍ മൂന്നു വിധമുണ്ട്. ഒന്നാം വിഭാഗത്തോടു മൂന്നു കടപ്പാടും രണ്ടാം വിഭാഗ ത്തോട് രണ്ട് കടപ്പാടും മൂന്നാം വിഭാഗത്തോട് ഒരു കടപ്പാടുമുണ്ട്. മൂന്നു കടപ്പാടുള്ളത് കുടുംബ ബന്ധുവും മുസ്ലിമുമായ അയല്‍ക്കാരനോടാണ്. അയാള്‍ക്ക് അയല്‍പക്കത്തിന്റെ അവകാശവും കുടുംബബന്ധത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാ ശവുമുണ്ട്. രണ്ടു കടപ്പാടുകളുള്ളത് മുസ്ലിമായ അയല്‍ക്കാരനോടാണ്. അവനു അയല്‍പ ക്കത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാശവുമുണ്ട്. ഒരു കടപ്പാട് മാത്രമുള്ളത് അവിശ്വാസിയായ അയല്‍ക്കാരനോടാണ്. അയാള്‍ക്ക് അയല്‍പക്കത്തിന്റെ അവ കാശമുണ്ട.” (ഇഹ്യാ 2/231, തഫ്സീര്‍ ഖുര്‍തുബി 5: 161).

ആരാണ് അയല്‍വാസികള്‍? നമ്മുടെ വീടിനു ചുറ്റുമുള്ള വീട്ടുകാരൊക്കെ നമ്മുടെ അയല്‍ വാസികള്‍ തന്നെ. ഇത് ഏകദേശം നൂറ്റിയറുപതു വീടോളം വരും. ഒരിക്കല്‍ ഒരാള്‍ നബിതിരു മേനി (സ്വ) യുടെ സമീപത്തു വന്നു പറഞ്ഞു: ഞാന്‍ ഒരു ജനവിഭാഗത്തിന്റെ പ്രദേശത്തു താമസം തുടങ്ങിയിരിക്കുന്നു. അവരില്‍ എന്നോട് ഏറ്റവും അടുത്ത അയല്‍വാസിയാണ് എനിക്ക് ഏറ്റവും കഠിനമായ ഉപദ്രവമേല്‍പ്പിക്കുന്നത്. ഉടനെ നബി (സ്വ) അവിടുത്തെ പ്രമുഖ ശിഷ്യരായ അബൂബക്കര്‍, ഉമര്‍, അലി (റ) എന്നിവരെ പള്ളികളുടെ കവാടങ്ങളില്‍ ഇപ്രകാരം വിളിച്ചുപറയാനായി നിയോഗിച്ചയച്ചു. അറിയുക, നാല്‍പ്പത് വീട് അയല്‍വാസികളാണ്. ഒരാളുടെ ഉപദ്രവങ്ങളെക്കുറിച്ച് തന്റെ അയല്‍ക്കാരന്‍ നിര്‍ഭയനാകുന്നില്ലെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (ഖുര്‍ത്വുബി 5/162).

പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ശിഹാബ് സുഹ്രി പറയുന്നു: വലതുവ ശത്തും ഇടതുവശത്തും പിന്നിലും മുന്നിലും നാല്‍പ്പത് വീടുവീതം അയല്‍വാസികളാണ് (ഫത്ഹുല്‍ബാരി 13/513).

മറ്റുള്ള മാനുഷിക സാമൂഹിക കടപ്പാടുകള്‍ക്കെല്ലാം പുറമെ അയല്‍വാസികളോടു പ്രത്യേക മായ ഒട്ടനേകം ബാധ്യതകളുണ്ട്. പ്രവാചകരുടെ പ്രസ്താവന കാണുക:

“അയല്‍ക്കാരനോടുള്ള ബാധ്യത എന്തൊക്കെയാണെന്നറിയാമോ?.അവന്‍ നിന്നോടു സഹായം ചോദിച്ചാല്‍ അവനെ സഹായിക്കണം. അവന്‍ നിന്നോടു രക്ഷ ചോദിച്ചാല്‍ അവനെ രക്ഷി ക്കണം. കടം ചോദിച്ചാല്‍ കൊടുക്കണം. ദരിദ്രനായാല്‍ ഔദാര്യം നല്‍കണം. രോഗിയായാല്‍ സന്ദര്‍ശിക്കണം. മരിച്ചാല്‍ അവന്റെ ജനാസയെ പിന്തുടരണം. അവനു വല്ല ഗുണവുമുണ്ടാ യാല്‍ അനുമോദിക്കണം. വിപത്തുമുണ്ടായാല്‍ സാന്ത്വനപ്പെടുത്തണം. അവന്റെ അനുവാദമി ല്ലാതെ അവന് കാറ്റു തടയുന്ന വിധം കെട്ടിടം പൊക്കരുത്. നീ പഴങ്ങള്‍ വാങ്ങിയാല്‍ കുറച്ച് അവനും ഹദ്യ കൊടുക്കണം. അതിനു കഴിയില്ലെങ്കില്‍ രഹസ്യമായി വേണം അത് നിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍. ആ പഴവുമായി നിന്റെ കുട്ടി പുറത്തിറങ്ങി അയല്‍ക്കാരന്റെ കുട്ടിയെ ദേഷ്യം പിടിപ്പിക്കാന്‍ ഇടവരരുത്. നിന്റെ ചട്ടിയുടെ വാസനകൊണ്ട് അവനെ ഉപദ്രവി ക്കരുത്. ഗന്ധം വമിക്കുന്ന വല്ല കറിയും വെക്കുന്നുവെങ്കില്‍ അതില്‍ നിന്നൊരു പങ്ക് അവനു നീ കോരിക്കൊടുക്കണം” (ഇഹ്യ 2/233).

ഒരാള്‍ സദ്സ്വഭാവിയോ ദുഃസ്വഭാവിയോ എന്നു തീരുമാനിക്കേണ്ടത് അയാളുടെ അയല്‍ക്കാ രാണ്. ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ സുകൃതിയോ വികൃതിയോ എന്ന് എനിക്ക് എങ്ങനെ അറിയാന്‍ കഴിയും? അവിടുന്ന് പറഞ്ഞു:  നീ നല്ലതു ചെയ്തു വെന്നു നിന്റെ അയല്‍ക്കാരന്‍ പറയുന്നതായി നീ കേട്ടാല്‍ നീ സുകൃതി തന്നെ. നീ തിന്മ ചെയ് തുവെന്ന് അവര്‍ പറയുന്നതുകേട്ടാല്‍ നീ വികൃതി തന്നെ” (അഹ്മദ്, ത്വബ്റാനി). ഓരോ ഭാ ഗത്തും നാല്‍പ്പതു വീട്ടുകാര്‍ അയല്‍വാസികളെങ്കിലും തൊട്ടടുത്ത വീട്ടുകാരനോടാണ് കൂടുതല്‍ ബാധ്യതയുള്ളത്. ആഇശബീവി (റ) ചോദിക്കുകയുണ്ടായി. അല്ലാഹുവിന്റെ പ്രവാച കരേ, എനിക്കു രണ്ട് അയല്‍ക്കാരുണ്ട്. അവരില്‍ ആര്‍ക്കാണു ഞാന്‍ ഹദ്യ കൊടുക്കേണ്ടത്? ‘നിന്നോട് ഏറ്റവും അടുത്ത വീട്ടുകാരന്’ എന്നായിരുന്നു തിരുമേനിയുടെ മറുപടി (ബുഖാരി 6020).

അയല്‍വാസികളെ ഉപദ്രവിക്കരുത്. അവര്‍ ഉപദ്രവിച്ചാല്‍ അത് സഹിക്കണം. അവര്‍ക്കു കഴി വിന്റെ പരമാവധി സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്ത് അവരോടു നല്ലനിലയില്‍ വര്‍ത്തിക്കുകയും വേണം. അതാണു നബിതിരുമേനി (സ്വ) പറഞ്ഞത്. വല്ല വ്യക്തിയും അല്ലാ ഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍  അയല്‍ക്കാരനു ഗുണം ചെയ്യട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ ക്കാരനെ ആദരിച്ചു കൊള്ളട്ടെ.


RELATED ARTICLE

 • രോഗ സന്ദര്‍ശനം
 • സ്നേഹന്ധവും പരിഗണനയും
 • സമൂഹം: ക്രമവും വ്യവസ്ഥയും
 • തൊട്ടതിനൊക്കെ സത്യം വയ്യ
 • സദ്യയും വിരുന്നും
 • സഭാ മര്യാദകള്‍
 • ഐശ്വര്യവാന്‍
 • ദരിദ്രന്‍
 • നല്ല പെരുമാറ്റം
 • കാരുണ്യം
 • അഭിവാദനം, പ്രത്യഭിവാദനം
 • അനീതിയുടെ ഇരുട്ട്
 • ഭരണരംഗം
 • വിശ്വാസിയും അയല്‍വാസിയും
 • വിശ്വാസവും സ്നേഹവും
 • ആതിഥ്യ ധര്‍മം
 • അനീതിയുടെ ഇരുട്ട്
 • സ്നേഹബന്ധവും പരിഗണനയും