Click to Download Ihyaussunna Application Form
 

 

ദേശം, ജനത, ഭാഷ

ദേശം, ജനത, ഭാഷ
അറേബ്യ, അറബികള്‍ മൂന്നു വിഭാഗങ്ങള്‍
ബാഇദ, ആരിബ, മുസ്തഅ്റിബ മക്ക, ഇസ്മാഈല്‍(അ)
സംസം ജുര്‍ഹും മക്കയില്‍
ബലികര്‍മ്മം കഅ്ബയുടെ പുനര്‍ നിര്‍മാണം
ഖുസാഅത്ത് അധികാരത്തില്‍ ഖുസ്വയ്യിന്റെ പരിഷ്കരണം
മക്കയുടെ നാമങ്ങള്‍, മഹത്വങ്ങള്‍ അറബികളുടെ മഹത്വം
ഉദാരശീലം ഹൃദയനൈര്‍മല്യം
ബുദ്ധി സാമര്‍ഥ്യം സത്യസന്ധത
കരാര്‍ പാലനം ധീരതയും ശൌര്യവും
ത്യാഗവും സഹനവും സ്വാതന്ത്യ്രബോധം
സംസ്കരണം അറബി ഭാഷ
മുഹമ്മദ് നബി(സ്വ)യുടെ ജനനം മക്കയിലും, ജനത അറബികളും കുടുംബം ഖുറൈശിയുമാ ണെന്നും നമുക്കറിയാം. എന്നാല്‍ അത് കേവലം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രത്യുത പ്രപ ഞ്ച നാഥന്റെ ക്രമീകരണമായിരുന്നു. ഏറ്റവും നല്ല ദേശത്ത് താരതമ്യേന ഗുണാംശങ്ങള്‍ കൂടുതലുുള്ള ജനതയില്‍, ഉന്നതമായ കുടുംബത്തില്‍ ആയിരിക്കണം നബി(സ്വ) തങ്ങളുടെ ജനനം എന്ന പ്രപഞ്ചനാഥന്റെ നിശ്ചയം  തന്നെയാണതിനടിസ്ഥാനം.

ഏതൊരു  സമൂഹത്തിനും മനസ്സിലാക്കാനാവുന്ന ചരിത്രമുറങ്ങുന്ന ദേശമാണ് മക്ക. അതിനാല്‍ തന്നെ പൂര്‍വ പ്രവാചകന്‍മാര്‍ തങ്ങളുടെ പ്രബോധിതര്‍ക്ക് അന്ത്യപ്രവാചകരെക്കുറിച്ചു വിവരി ച്ചപ്പോള്‍ ദുര്‍ഗ്രാഹ്യതയുണ്ടായില്ല. ലോകത്ത് ദുഷ്പ്രവണതകളുടെ വേലിയേറ്റത്തില്‍ മാനുഷി കത തമസ്കൃതമായപ്പോഴും ചില നല്ല ശീലങ്ങള്‍ അവലംബിച്ചു ജീവിച്ച അറബികള്‍, സംസ്ക രണത്തിന് താരതമ്യേന പ്രയാസമില്ലാത്ത ജനതയാണ്. ഇബ്രാഹീമീസരണിയുടെ ഭാഗമായ വി ശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിലും മേല്‍നോട്ടത്തിലും ശ്രദ്ധിക്കാനാവസരം ലഭിക്കുകയും അതിന്റെ പേരില്‍ ആദരണീയരായിത്തീരൂകയും ചെയ്ത ഖുറൈശികള്‍ നബി(സ്വ)യുടെ ജന തയും കുടുംബവുമാകാന്‍  ഏറ്റവും യോഗ്യര്‍ തന്നെയായിരുന്നു.

ലോകത്തിന്റെ അനുകരണീയ നേതൃത്വമായ സച്ചരിതരായ സ്വഹാബി വര്യന്‍മാര്‍ പിറന്നതും പ്രധാനമായും അറബികളില്‍ നിന്നാണ്. അബ്ബാസ്(റ) മുസ്ലിമാകുന്നതിനു മുമ്പും നബി(സ്വ)യുടെ സംരക്ഷകനായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹവും അബൂത്വാലിബും നബി(സ്വ)യെ സംരക്ഷിക്കാനുണ്ടായി. അവര്‍ നബി(സ്വ)യുടെ കുടുംബത്തില്‍ പെട്ടവരാണ്. പല വിശ്വാസികളും സ്വന്തം മാതാപിതാക്കളാല്‍ പോലും പീഡിപ്പിക്കപ്പെട്ടപ്പോള്‍ സ്വന്തം പിതൃ വ്യന്‍മാര്‍ നബി(സ്വ) തങ്ങള്‍ക്ക് സഹായികളായിരുന്നു. ഒരുവേള നാട്ടുകാരെല്ലാം ചേര്‍ന്ന് ബഹി ഷ്കരിച്ചപ്പോള്‍ പോലും നബി(സ്വ)യെ കയ്യൊഴിയാന്‍ അവര്‍ കൂട്ടാക്കിയിട്ടില്ല. സത്യമത പ്രചാ രണത്തില്‍ നിന്നു പിന്‍മാറാന്‍ നിര്‍ബന്ധപൂര്‍വ്വം അവരാവശ്യപ്പെടുക പോലുമുണ്ടായിട്ടില്ല. അന്തസ്സുള്ള, നിശ്ചയദാര്‍ഢ്യമുള്ള കുടുംബത്തിന്റെ ആര്‍ജ്ജവമായിരുന്നു അത്.

ഇബ്നു മസ്ഊദ് (റ) പറയുന്നു: “നിശ്ചയം, അല്ലാഹു തന്റെ അടിമകളുടെ ഹൃദയങ്ങളെ വീ ക്ഷിച്ചു. അങ്ങനെ മുഹമ്മദ്(സ്വ) തങ്ങളെ ദൂതരായി നിയോഗിച്ചു. അവന്റെ വിജ്ഞാനങ്ങള്‍ കൊണ്ട് പ്രത്യേകം അനുഗൃഹീതരാക്കി. പിന്നീട് ഇതര ജനങ്ങളുടെ ഹൃദയങ്ങളെ വീക്ഷിച്ചു. (അവരില്‍ നിന്നു) നബി(സ്വ) തങ്ങള്‍ക്ക് അനുചരന്‍മാരെ തിരഞ്ഞെടുത്തു അവരെ നബി(സ്വ യുടെ സത്യദീനിന്റെ സഹായികളും  സഹകാരികളുമാക്കി”(ഹില്‍യതുല്‍ ഔലിയാഅ്:1/375).

ചുരുക്കത്തില്‍ ഒരു നാടും ഒരുജനതയും ഒരു കുടുംബവും നബി(സ്വ)യുടെ ജന്മത്താലും അവി ടുത്തെ ഉദ്ബോധനങ്ങള്‍ സ്വീകരിച്ചതിനാലും ഉന്നതമായ അവസ്ഥ പ്രാപിച്ചു. നബി(സ്വ)യുടെ ദേശവും ജനതയും  പഠനമര്‍ഹിക്കുന്നു  എന്നാണിതു വ്യക്തമാക്കുന്നത്

അറേബ്യ

പത്തേകാല്‍ ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഉപദ്വീപാണ് അറേ ബ്യ. മുന്നു ഭാഗങ്ങളും സമുദ്രങ്ങളാണ്്. പടിഞ്ഞാറ് ചെങ്കടല്‍, കിഴക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, തെക്ക് ഇന്ത്യന്‍ മഹാസമുദ്രം. വടക്കു ഭാഗത്ത് മാത്രമാണ് കരയുള്ളത്. മൊസപ്പൊട്ടേമിയയും സിറിയയുമാണ് വടക്കുഭാഗത്തുള്ളത്. ഭൂമദ്ധ്യരേഖക്ക് 10-40 ഡിഗ്രികള്‍ക്കിടയില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഏഷ്യാ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ഭൂവിഭാഗം ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്താണ്.

നിരന്ന വിശാലമായ സ്ഥലങ്ങള്‍, താഴ്വാരങ്ങള്‍, പീഠഭൂമികള്‍, പര്‍വ്വത നിരകള്‍, പാറക്കുന്നു കള്‍ എന്നിങ്ങനെയുള്ള പ്രതലം. കഠിനതരമായ ഭൂപ്രകൃതിയില്‍ ജലലഭ്യത വളരെ കുറവാണ്. അതിനാല്‍ കൃഷി കുറവാണ്. എന്നാല്‍ ജലത്തിന്റെ ലഭ്യതക്കനുസരിച്ച് നന്നായി കൃഷി ചെയ്യു ന്ന സ്ഥലങ്ങളും ഉണ്ട്. പ്രകൃതിയുടെയും കിടപ്പിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത പേരു കളിലാണ് പ്രവിശ്യകള്‍ അറിയപ്പെടുന്നത്. യമന്‍, ഹിജാസ്, തിഹാമ, നജ്ദ്, യമാമ, ബഹ്റൈന്‍ തുടങ്ങിയവ പ്രധാന പ്രവിശ്യകളാണ്. വിശുദ്ധ മക്കയും പുണ്യമദീനയും പുരാതന നഗരമായ ത്വാഇഫും ഹിജാസിലാണുള്‍പ്പെടുന്നത്.

അറബികള്‍

നൂഹ് നബി(അ)യുടെ കാലത്ത് ധിക്കാരികളായ ജനതയെ ‘ത്വൂഫാന്‍’ എന്നറിയപ്പെടുന്ന ജലപ്ര ളയത്താല്‍ നശിപ്പിച്ചു കളഞ്ഞിരുന്നുവല്ലോ. അവരില്‍ വിശ്വാസികളായി അവശേഷിച്ച സാം, ഹാം, യാഫിത്ത് എന്നീ നൂഹ്(അ) സന്തതികളില്‍ സാം എന്ന പുത്രന്റെ സന്താന പരമ്പരകളി ലുടെയുള്ള ജനവിഭാഗം സെമിറ്റിക്കുകള്‍ എന്നറിയപ്പെട്ടു. ഇവരില്‍ സിറിയ, ഫലസ്ത്വീന്‍, അറേ ബ്യ, ഇറാഖ് തുടങ്ങിയ ഭാഗങ്ങളില്‍ താമസിച്ചിരുന്ന സെമിറ്റിക്കുകള്‍ സംസാരിച്ചിരുന്ന ഭാഷ യാണ് അറബി. അതുകൊണ്ടാണ് അവര്‍ അറബികളെന്നറിയപ്പെട്ടത്.

സെമിറ്റിക്ക് ഭാഷാ കുടുംബത്തില്‍  അറബി ഭാഷയാണ് പ്രമുഖം. അറബി ഭാഷ സംസാരിക്കുന്ന വരെ ഏകീകരിക്കുന്നതു ഭാഷ മാത്രമാണ്. പ്രകൃതിയിലും ആകാരത്തിലും വ്യത്യസ്തരാണവര്‍. ആവാസ കേന്ദ്രങ്ങളും അവിടുത്തെ കാലാവസ്ഥയും പ്രകൃതിയുമൊക്കെ ഇതിന് കാരണമാ യിട്ടുണ്ട്. സുന്ദരന്‍മാരും വിരൂപികളും വെളുത്തവരും കറുത്തവരും നീണ്ടവരും കുറിയവരും എല്ലാം അറബികള്‍ക്കിടയിലുണ്ട്. എല്ലാവരും അടിസ്ഥാനപരമായി ഒരു പരമ്പരയില്‍ നിന്നുള്ള വര്‍ തന്നെയാണ്.

മൂന്നു വിഭാഗങ്ങള്‍

അറബികളുടെ വംശപാരമ്പര്യം പരിഗണിച്ച്, ചരിത്രകാരന്‍മാര്‍ അവരെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അത് കൃത്യമായ ഒരു സമീപനമാണ് താനും. ഉപവിഭാഗങ്ങളെ പരിഗണിക്കാതി രിക്കുന്നതാണ് കൂടുതല്‍ സുതാര്യത എന്നതിനാല്‍ ഏറെക്കുറെ എല്ലാവരും ഈ മൂന്നു വിഭാഗ ത്തിലൊതുക്കിയാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്.

പൂര്‍വകാല അറബികളും ഇന്ന് നിലവിലില്ലാത്തവരുമായ വിഭാഗമാണ് ‘ബാഇദ’ അറബികള്‍,  അറബി ഭാഷയുടെ യഥാര്‍ഥ പ്രതിനിധികളായി നിലവിലുണ്ടായിരുന്നവരെ ‘ആരിബ’ അറബിക ളെന്നു പറയുന്നു. അറബി വംശജരുമായി ഇടകലര്‍ന്ന് അറബിഭാഷ സ്വായത്തമാക്കി അറബി ക ളായിത്തീര്‍ന്നവരെ ‘മുസ്തഅ്രിബ’ അറബികളെന്നും പറയപ്പെടുന്നു.

ബാഇദ

പുരാതന സമൂഹങ്ങളും ഗോത്രങ്ങളുമായിരുന്ന ആദ്, സമുദ്, ജുര്‍ഹും, ത്വസ്മ, ജദീസ്, ഉമൈം തുടങ്ങിയവയെല്ലാം ബാഇദ  അറബികളാണ്. മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിനു മുമ്പു തന്നെ ഈ വിഭാഗം പൂര്‍ണമായും നാമാവശേഷമായിരുന്നു. മുമ്പ് സിറിയയിലും ഈജിപ്തിലു മൊക്കെ ഈ വിഭാഗത്തിന്  അധികാരങ്ങളുണ്ടായിരുന്നു.

ആദ്, സമൂദ് വിഭാഗങ്ങള്‍ അവരിലേക്ക് നിയോഗിതരായ ഹൂദ്(അ), സ്വാലിഹ്(അ) എന്നീ പ്രവാചകന്‍മാരെ ധിക്കരിച്ച് സത്യനിഷേധികളും അഹങ്കാരികളുമായതിനാല്‍ അവരെ അല്ലാഹു നശി പ്പിക്കുകയായിരുന്നു. ഇവര്‍ക്ക് നല്‍കപ്പെട്ട ശിക്ഷയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥല ങ്ങളില്‍ വിവരിച്ചിട്ടുണ്ട്

ത്വസ്മ, ജദീസ് ഗോത്രങ്ങള്‍ പരസ്പരം കലഹിച്ചു കൊണ്ടിരുന്നു. അവര്‍ ആ പകയുടെയും കല ഹത്തിന്റെയും വഴിയെ പൂര്‍ണമായി നാശത്തിലെത്തി. ഉമൈം വിഭാഗം ശക്തമായ മണല്‍ കാറ്റി നാലാണ് നശിപ്പിക്കപ്പെട്ടത്.

ആരിബ

നൂഹ്നബി(അ)മിന്റെ പുത്രനായ സാമിന്റെ സന്താനപരമ്പരയില്‍ വരുന്ന ഖഹ്ത്വാന്റെ പൌത്രന്‍ യഅ്റുബിന്റെ  സന്താനങ്ങളാണ് ആരിബ അറബികള്‍. ഖഹ്ത്വാനികളെന്നും ഇവര്‍ അറിയപ്പെടുന്നു. യമന്‍ ഭാഗങ്ങളിലാണിവര്‍ കേന്ദ്രീകരിച്ചിരുന്നത്. യമനില്‍ നാലു നൂറ്റാണ്ടിലധികം ഭരണം നടത്തിയിരുന്ന ഗസ്സാസിന രാജവംശമുണ്ടായതിവരില്‍  നിന്നാണ്. ഇവരില്‍ നിന്നു മദീനയിലെ ത്തി താമസമുറപ്പിച്ചവരാണ് മദീനയിലെ പ്രസിദ്ധ ഗോത്രങ്ങളായ ഔസ്, ഖസ്റജ് എന്നിവ. ഖഹ്ത്വാനി അറബികളിലെ പ്രസിദ്ധമായ ഒരു ഗോത്രമായിരുന്നു കഹ്ലാന്‍. അവര്‍ യമനില്‍ നി ന്ന് ഉപദ്വീപിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. അങ്ങനെയാണ് അതി ന്റെ ശാഖകളായ ഔസും ഖസ്റജും മദീനയിലെത്തിയത്. ഹിജാസില്‍ താമസമാക്കിയ ജുര്‍ ഹും ഗോത്രവും ഖഹ്ത്വാനി വിഭാഗത്തിലാണ് പെടുന്നത്. മക്കയില്‍ ജനവാസവും ജലലഭ്യത യുമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ ഹാജറാ(റ)യുടെ സമ്മത പ്രകാരം അവിടെ താമസിക്കുകയാ യിരുന്നു.

മുസ്തഅ്റിബ

ഇസ്മാഈല്‍ നബി(അ)ന്റെ സന്താന പരമ്പരയില്‍പെടുന്നവരാണ് മുസ്തഅ്രിബ അറബികള്‍.  നൂഹ്നബി(അ)ന്റെ പുത്രന്‍ സാമിന്റെ മുന്നാം തലമുറയില്‍ ആറിബ് എന്നയാളുടെ പരമ്പരയി ലാണ് ഇബ്രാഹിം(അ) ജാതനായത്. യഅ്റുബിന്റെ പരമ്പരയായിരുന്നില്ല. അതു കൊണ്ടു തന്നെ ഇബ്രാഹിം(അ) അറബിയായിരുന്നില്ല. ഇറാഖില്‍ ബാബിലോണിലായിരുന്നപ്പോള്‍ സുറിയാനി യും. ശാമിലായിരുന്നപ്പോള്‍  കന്‍ആനിയന്‍(കാനേനിയന്‍) ഭാഷയുമായിരുന്നു ഇബ്രാഹിം(അ) ഉപയോഗിച്ചിരുന്നത്.

മക്കയില്‍ താമസമാക്കിയ ഇസ്മാഈല്‍ (അ)മും ഉമ്മ ഹാജറാ ബീവിയും അറബി വംശജരായ ജുര്‍ഹുമുകാരുമായി ഇടപഴകിയാണു ജീവിച്ചിരുന്നത്. അതുവഴിയാണ് ഇസ്മാഈല്‍(അ) അറ ബി ഭാഷ പഠിച്ചത്.

ഇസ്മാഈല്‍(അ)ന്റെ കുടുംബം പിന്നീട് അറബിഭാഷയാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സന്താനപരമ്പര ക്രമേണ സാക്ഷാല്‍ അറബികളെപ്പോലെയായിത്തീര്‍ന്നു.അങ്ങനെ പുതിയൊരു അറബി കുടുംബവും പരമ്പരയും ഉടലെടുത്തു. അഥവാ പ്രപഞ്ചനാഥന്‍ അവന്റെ അന്ത്യദൂതര്‍ ക്ക് പരിശുദ്ധപാരമ്പര്യമുള്ള ഒരു കുടുംബ പരമ്പരയും വംശാവലിയും ക്രമീകരിച്ചുവെന്നര്‍ഥം. അനറബികള്‍ അറബികളായിത്തീര്‍ന്നതിനാലാണ് ‘മുസ്തഅ്രിബ’ എന്ന പേര്‍  നല്‍കപ്പെട്ടത്.

ഇസ്മാഈല്‍(അ)ലേക്ക് എത്തിച്ചേരുന്ന പിതൃപരമ്പരയിലാണ് അദ്നാന്‍ എന്ന പിതാമഹന്‍ ഉ ള്ളത്. അതു കാരണം അദ്ദേഹത്തിലേക്ക് ചേര്‍ത്ത് അദ്നാനികള്‍ എന്നും  ഇവര്‍ അറിയപ്പെടു ന്നുണ്ട്. നബി(സ്വ)യെ ചില സ്ഥലങ്ങളില്‍ ‘അദ്നാന്‍ സന്തതി’ ‘അദ്നാനികളിലെ നേതാവ്’ എ ന്നൊക്കെ വിശേഷിപ്പിക്കാറുള്ളത് ഇതിനാലാണ്. ഇസ്മാഈല്‍ സന്തതികളില്‍ പെട്ടെങ്കിലേ അറ ബിയായി പരിഗണിക്കപ്പെടൂ എന്നില്ല. അറബി ഭാഷയെ സ്വന്തം ഭാഷയായി സ്വീകരിക്കുന്നവ രൊക്കെ മുസ്തഅ്രിബ വിഭാഗത്തില്‍പെട്ട അറബികള്‍ തന്നെയാണ്. ഇസ്ലാം സ്വീകരിച്ചപ്പോ ള്‍ ചിലര്‍ സ്വന്തം ഭാഷ കൂടി ഉപേക്ഷിച്ച് അറബി സ്വീകരിച്ചിരുന്നു. പഴയ പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന പല പ്രദേശങ്ങളിലും ഇന്ന് അറബി ഭാഷ ഉപയോഗിച്ചു വരു ന്നുണ്ട്.

മക്ക

ചെങ്കടലില്‍ തീരത്തു നിന്ന് 83 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 280 മീറ്റര്‍ ഉയര ത്തില്‍ ഗിരിനിരകളാല്‍ ആവരണം ചെയ്യപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാണ് മക്ക. ഒരു ഗ്രാമം എന്ന കേവല വിശേഷണത്തില്‍ ഒതുങ്ങുന്ന പ്രദേശമല്ല മക്ക. അവിടെ സ്ഥിതിചെയ്യുന്ന വിശു ദ്ധ ഗേഹവും അതിവിശിഷ്ടമായ സംസം നീരുറവയും മക്കയെ ഒരാകര്‍ഷണ-അനുഗ്രഹീത കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടായിരുന്നു. സഞ്ചാരികളും വാണിക്കുകളും ഒരു വിശ്രമ കേന്ദ്രമെന്ന നിലയില്‍ മക്കയെ ഉപയോഗിച്ചിരുന്നു. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയില്‍ സ്ഥിരജനവാസ മാരംഭിച്ചത് ഇസ്മാഈല്‍(അ)ന്റെ കാലം മുതല്‍ക്കാണ്. ഇറാഖില്‍ നിന്ന് ഇബ്രാഹിം(അ) സ്വപുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. ഇതു സംബന്ധമായി ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട്.

ബിംബാരാധകരായ ജനങ്ങള്‍ക്കിടയിലാണ് ഇബ്രാഹിം(അ) ജാതനായത്. പ്രതിമാരാധനയെയും അനുബന്ധ ചടങ്ങുകളെയും നിശിതമായും യുക്തിപൂര്‍വകമായും അദ്ദേഹം എതിര്‍ക്കുകയു ണ്ടായി. പ്രതിബന്ധങ്ങള്‍  പലതും അദ്ദേഹത്തിനു  തരണം ചെയ്യേണ്ടി വന്നു. ത്യാഗപൂര്‍ണമാ യ ജീവിതം നയിച്ചു ലോകാനുകരണീയനെന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടു. പക്ഷേ,  പ്രായമേ റെയായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാനാവാത്ത പ്രയാസം ഇബ്രാഹീം(അ)നെ അലട്ടിയിരുന്നു. പ്രപഞ്ചനാഥനോട് ഒരു കുഞ്ഞിനായി  അദ്ദേഹം നിരന്തരം അപേക്ഷിച്ചു കൊണ്ടിരിന്നു.

പ്രബോധന നാളുകളില്‍ ഫലസ്ത്വീനിലേക്കും ഈജിപ്തിലേക്കുമെല്ലാം അദ്ദേഹത്തിനു പലായ നം ചെയ്യേണ്ടിവന്നു. പ്രിയതമ സാറാ(റ)യുമൊന്നിച്ചുള്ള യാത്രയില്‍  ഈജിപ്തില്‍ ഒരു പരീക്ഷണത്തിന് അവര്‍ വിധേയരായി. ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി സാറ(റ)യെ പിടിച്ചു തന്റെ കാമ പൂര്‍ത്തിക്ക്  ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, പ്രവാചക പത്നിയും സത്യവിശ്വാസിനി യുമായ മഹതിയെ തൊടാന്‍  പോലും അയാള്‍ക്കു കഴിഞ്ഞില്ല. സാറ സാധാരണ വനിതയല്ലെ ന്നു മനസ്സിലാക്കിയ ചക്രവര്‍ത്തി. അവരെ സ്വതന്ത്രയാക്കി വിട്ടയച്ചു . ഹാജറ(റ) അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കിയാണ് വിട്ടയച്ചത്. പിന്നീട് സാറ(റ) തനിക്ക് സമ്മാനമായി ലഭിച്ച ഹാജറ (റ)യെ ഇബ്രാഹിം(അ)ന് ഏല്‍പ്പിച്ചു കൊടുക്കുകയും ഇബ്രാഹിം നബി അവരെ ഭാര്യയായി സ്വീകരിക്കു കയും ചെയ്തു.

ഇസ്മാഈല്‍(അ)

പുതിയ ദാമ്പത്യം പുഷ്കലമായി. ഹാജറ(റ) ഗര്‍ഭിണിയായി. ഇസ്മാഈല്‍(അ) പിറന്നു. തുടര്‍ ന്ന് ആദ്യഭാര്യ സാറ(റ)യും ഗര്‍ഭിണിയായി. ഇസ്ഹാഖ്(അ)നെ പ്രസവിച്ചു. അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസരണം ഇബ്രാഹീം(അ) ഹാജറ(റ)യെയും ഇസ്മാഈല്‍(അ)നെയും മക്കയിലേ ക്കു കൊണ്ടുവന്നു. മക്കയില്‍ സ്ഥിരമായ മനുഷ്യ വാസത്തിന്റെ തുടക്കമായിരുന്നു അത്.

വിജനവും തരിശുമായ മക്കയുടെ മണ്ണില്‍ ഒരു പന്തല്‍ കെട്ടി മകനെയും ഭാര്യയെയും അതി ലാക്കി. ഇബ്രാഹീം അ) ബാബിലോണിലേക്ക് തന്നെ പോവാനൊരുങ്ങി. അപ്പോള്‍ ഹാജറ(റ) ചോദിച്ചു

‘ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?

അല്ലാഹു അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’

‘അതേ’ എന്നായിരുന്നു ഇബ്രാഹീം(അ)ന്റെ മറുപടി. ഇതു കേട്ട മഹതിക്ക് സമാധാനമായി. അവര്‍ പറഞ്ഞു: ‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. അല്ലാഹു ഞങ്ങളെ പാഴാക്കിക്കളയില്ല.’

സത്യവിശ്വാസിയുടെ പാകപ്പെട്ട മനസ്സിന്റെ ധൈര്യപ്പെടലാണിവിടെ പ്രകടമാവുന്നത്. ഇബ്രാ ഹീം(അ) അതിതീക്ഷ്ണ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്നായിരു ന്നു ഇതും. ഇബ്രഹീം നബി(അ) അല്ലാഹുവിന്റെ ദാസന്‍ മാത്രമല്ല, ദൂതനും കൂടിയായിരുന്നു വല്ലോ.

ഇബ്രാഹീം(അ) ബാബിലോണ്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്ത അത്ര അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട് തന്റെ മനസ്സിന്റെ വ്യഥക്ക് പരിഹാരമുണ്ടാവാന്‍ ആത്മാര്‍ഥ മായി  പ്രാര്‍ഥന നടത്തി. വിശുദ്ധ ഖുര്‍ആന്‍ ഇത്  ഉദ്ധരിച്ചിട്ടുണ്ട്: “ഞങ്ങളുടെ നാഥാ, എന്റെ സന്തതികളില്‍ പെട്ടവനെ കൃഷിയൊന്നുമില്ലാത്ത ഒരു തരിശ് താഴ്വാരത്ത് നിന്റെ വിശുദ്ധ ഭവ നത്തിനടുത്തായി ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ നിസ്കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. ജനഹൃദയങ്ങളെ  നീ അവരിലേക്കാകര്‍ഷിപ്പിക്കേണമേ. അവര്‍ക്ക് എല്ലാ പഴ ങ്ങളില്‍ നിന്നും നീ നല്‍കേണമേ; അവര്‍ നന്ദി ചെയ്യുന്നവരായിത്തീരാന്‍ വേണ്ടി”(ആശയം; ഇബ്രാഹിം: 37)

ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിര്‍ണാ യക പങ്ക് വഹിച്ചതായാണ് ചരിത്രം നല്‍കുന്ന സൂചന. മക്കയുടെ പുരാതനമായ പ്രകൃതിയനു സ്മരിച്ചുകൊണ്ട് അതില്‍ മനുഷ്യവാസത്തിനും ആകര്‍ഷണത്തിനും അനിവാര്യമായ സാഹ ചര്യ സൃഷ്ടിക്കായി ഇബ്രാഹീം(അ) ആവശ്യപ്പെടുകയായിരുന്നു. ഒരു തരിശ്നിലം എന്നതിനാ ല്‍ അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറാവണമെന്നില്ല. അതി നാല്‍ തന്നെ ഇബ്രാഹീം(അ) അവിടം ഒരു ആകര്‍ഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യവുമാവശ്യപ്പെടുകയാണ്.

ഈ പ്രാര്‍ഥനയും പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെട്ടു. സംസമിന്റെ സ്രോതസ്സും ഏറ്റ വും കൂടുതല്‍ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്കാ ദേശം മാറി.

സംസം

അല്‍പം വെളളവും ഭക്ഷണവുമുണ്ടായിരുന്നത് തീര്‍ന്നുപോയി. രണ്ടു പേര്‍ക്കും ദാഹവും വിശ പ്പുമനുഭവപ്പെടാന്‍ തുടങ്ങി. ഹാജറ(റ) കുട്ടിയെ പന്തലില്‍ കിടത്തി. സ്വഫക്കും മര്‍വാക്കും ഇട യിലൂടെ, വെള്ളം ലഭിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നന്വേഷിച്ച് അവര്‍ ഓടി. സ്വഫയുടെയും മര്‍വയുടെയും മുകളില്‍ കേറി വല്ല യാത്രികരെയും കാണുന്നുണ്ടോ എന്നു നോക്കി. അങ്ങനെ ആകാംക്ഷ നിറഞ്ഞ കുന്നുകയറ്റവും ഇടയിലെ ഓട്ടവും ഏഴുപ്രാവശ്യം ആവര്‍ത്തിച്ചു. ഏഴാമ ത്തെ പ്രാവശ്യം മഹതി മര്‍വയിലെത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടതുപോലെ തോന്നി. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോള്‍  വീണ്ടും അത് കേട്ടു. അപ്പോള്‍ മഹതി പറഞ്ഞു:

“കേട്ടിട്ടുണ്ട് (കേള്‍പ്പിച്ചിട്ടുണ്ട്). വല്ല സഹായവും ലഭിക്കാനുണ്ടോ?” ജിബ്രീല്‍(അ) അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട,്  ഇന്ന് സംസം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്റെ ചിറക് കൊണ്ടൊന്നു ചികഞ്ഞു. അതോടെ അവിടെ ഒരു തെളിനീരുറവ പ്രത്യക്ഷപ്പെട്ടു. അതില്‍ നിന്നു ജലമൊഴുകാ ന്‍ തുടങ്ങി. ഹാജറ(റ)യുടെ ഉള്ളം തണുത്തു. സന്തോഷവും സമാധാനവും ആശങ്കയും ഒരു മിച്ച് അവരില്‍ പ്രകടമായി. ‘സംസം’ എന്നു പറഞ്ഞ് അവര്‍ വെള്ളം തടം കെട്ടി നിര്‍ത്തി. ഉമ്മയും കുഞ്ഞും ദാഹം മാറ്റി.

ലോകമുസ്ലിംകള്‍ക്ക് പുണ്യതീര്‍ഥമായ സംസം, വറ്റാത്ത നീരുറവയാണ്്. നിരന്തരം പമ്പ് ചെ യ്തിട്ടും ലോഭമനുഭവപ്പെടാതെ അത് പ്രവഹിക്കുന്നു.  വളരെയധികം മഹത്വവും ഗുണവുമുള്ള ജലമാണ് സംസം. അതോടൊപ്പം ചരിത്രപ്രധാനവുമാണത്. ഒരു നാടിനെ നഗരമാക്കി മാനവത യുടെ ശ്രദ്ധാബിന്ദുവാക്കി മാറ്റിയതില്‍ സംസമിന് പ്രത്യക്ഷമായിത്തന്നെ പങ്കുണ്ട്.

തരിശുഭൂമിയില്‍, മരുപ്പറമ്പില്‍ പോഷകസമൃദ്ധമായ ജലത്തിന്റെ ലഭ്യത വലിയൊരനുഗ്രഹമാ ണ്. ലോകം കാത്തിരിക്കുന്ന ഒരു മഹദ്പിറവിക്കു പശ്ചാത്തല ഭൂമികയൊരുക്കുന്നതിനു പ്രപ ഞ്ച നാഥന്‍ ചെയ്ത സംവിധാനമായിരുന്നു ഇത്.

ജുര്‍ഹും മക്കയില്‍

വിജനതയിലായിരുന്നിട്ടും പ്രപഞ്ചനാഥന്റെ സംരക്ഷണത്തിലും തിരുനോട്ടത്തിലും ഒരുമ്മയും മകനും സന്തോഷത്തോടെ കഴിഞ്ഞു വന്നു. അങ്ങനെയിരിക്കെ യമനില്‍ നിന്നുള്ള ഒരു യാത്രാ സംഘം അതിനു പരിസരത്തെത്തി. അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള  പക്ഷി കളുടെ സാന്നിധ്യം അവരെ അല്‍ഭുതപ്പെടുത്തി. അവരുടെ അറിവനുസരിച്ച് അവിടെയെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. എന്നാലും രണ്ടു പേരെ അന്വേഷിക്കാനയച്ച് മറ്റുള്ളവര്‍ വിശ്രമിച്ചു. അന്വേഷിക്കാന്‍ പോയവര്‍ സന്തോഷ വാര്‍ത്തയുമായി തിരിച്ചെത്തി. അ വിടെ വെള്ളം മാത്രമല്ല രണ്ടു മനുഷ്യരുമുണ്ടെന്നറിയിച്ചു.

അവരെല്ലാവരും വെള്ളമുള്ളിടത്തേക്ക് നീങ്ങി. ഹാജറ(റ)യെ കണ്ട് അഭിവാദ്യം ചെയ്തു. മഹതി പ്രത്യഭിവാദ്യം ചെയ്തു.

“ഈ വെള്ളം ആരുടെതാണ്?.” അവര്‍ ഹാജറ(റ)യോടു ചോദിച്ചു

“എന്റേതാണ്”. ഹാജറ(റ) മറുപടി പറഞ്ഞു. അപ്പോള്‍ അവര്‍ ചോദിച്ചു: “ഞങ്ങളിവിടെ താമ സിച്ചോട്ടേ?” ഹാജറ(റ) സമ്മതം നല്‍കി.

അവര്‍ യമനിലെ ജുര്‍ഹും ഖബീലക്കാരായിരുന്നു. അവര്‍ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയില്‍ ജനജീവിതത്തിന്റെ പുതിയ നാ ളുകള്‍ പിറന്നു. “നാഥാ, മനുഷ്യഹൃദയങ്ങളെ നീ അവരിലേക്കാകര്‍ഷിക്കേണമേ” എന്ന ഇബ്രാ ഹീം(അ)ന്റെ പ്രാഥനയുടെ സാഫല്യമായിരുന്നു അത്.

ഹാജറ(റ)യും മകനും ജുര്‍ഹുമുകാരുമായി സൌഹാര്‍ദ്ദപൂര്‍വ്വം ജീവിച്ചു. ഇബ്രാഹീം(അ) ഇട ക്കിടെ വരികയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു.

ബലി കര്‍മ്മം

ഇസ്മാഈല്‍(അ) വളര്‍ന്നു വലുതായി. ഓടാനും ചാടാനും പ്രായമായി. അന്നൊരുനാള്‍ ഇബ്രാ ഹീം(അ) വന്നത് പുതിയൊരു പരീക്ഷണത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പോടെയാ യിരുന്നു. സ്വന്തം പുത്രനെ ബലിനടത്തുന്നതിനായി പ്രപഞ്ചനാഥന്‍ അദ്ദേഹത്തോടു നിര്‍ദ്ദേ ശിച്ചിരിക്കുന്നു. വിവരം പുത്രനെയും ഹാജറ(റ)യെയും അറിയിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ ത്തന്നെ മകന്‍ പ്രതികരിച്ചു: ‘നിര്‍ദ്ദേശിക്കപ്പെട്ടത് അങ്ങ് പ്രാവര്‍ത്തികമാക്കുക. അല്ലാഹുവിന്റെ ഹിതം പോലെ, ക്ഷമാശീലനായി എന്നെ അങ്ങേക്ക് കാണാന്‍ സാധിക്കുന്നതാണ്’(ആശയം, അസ്സാഫ്ഫാത്ത:് 104).

ഇബ്രാഹീം(അ) ഇസ്മാഈല്‍(അ)നെ അറുക്കാനായി ചെരിച്ചു കിടത്തി, വാള്‍പ്രയോഗം നട ത്തി. പക്ഷേ, മുറിവേറ്റില്ല. അപ്പോഴതാ പ്രപഞ്ചനാഥനില്‍ നിന്ന് അറിയിപ്പു വരുന്നു: “ഓ ഇബ്രാ ഹീം, അങ്ങ് സ്വപ്ന നിര്‍ദ്ദേശം വാസ്തവീകരിച്ചിരി ക്കുന്നു” (ആശയം, അസ്സാഫ്ഫാത്ത് :105).

ഇസ്മാഈല്‍(അ) ബലിക്കു വിധേയനാവേണ്ടി വന്നില്ല. സ്വര്‍ഗത്തില്‍ നിന്നിറക്കിയ ഒരാടിനെ ബലി നടത്തി ഇബ്രാഹീംനബി(അ) പ്രതിജ്ഞ നിറവേറ്റി. ഈ കുടുംബത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങള്‍ എക്കാലവും അനുസ്മരണീയമാക്കാന്‍ പ്രതീകാത്മക പ്രവര്‍ത്തന ത്തിലുടെ നാം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഹജ്ജും ബലിപെരുന്നാളും ഉള്ഹിയ്യത്തും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.

ജുര്‍ഹും ഗോത്രക്കാരില്‍ നിന്ന് ഇസ്മാഈല്‍(അ) അറബിഭാഷാ പരിജ്ഞാനം നേടി. യുവാവാ യ അദ്ദേഹം ജുര്‍ഹും ഗോത്രത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഒരിക്കല്‍ സന്ദര്‍ശനത്തിനെത്തിയ പിതാവ് അവളെ വിവാഹ മോചനം നടത്താന്‍ ഇസ്മാഈല്‍(അ)മിന്നു സൂചന നല്‍കി. അതനുസരിച്ച ഇസ്മാഈല്‍(അ) മറ്റൊരു സ്ത്രീയെ  വിവാഹം ചെയ്തു. റഅ്ല എന്നു പേരായ  ഈ രണ്ടാമത്തെ ഭാര്യയില്‍ ഇസ്മാഈല്‍(റ)ന് പത്ത് (പന്ത്രണ്ട് എന്നും അഭിപ്രായമുണ്ട്) സന്താനങ്ങളുണ്ടായി. അവരില്‍ നിന്നുള്ള പിന്‍തലമുറകളാണ്് യഥാര്‍ഥ അറബികള്‍.

കഅ്ബയുടെ പുനര്‍നിര്‍മ്മാണം

മറ്റൊരുആജ്ഞ നടപ്പാക്കുന്നതിന് വേണ്ടിക്കൂടിയായിരുന്നു പിന്നീടൊരിക്കല്‍ ഇബ്രാഹീ(അ) വന്നത്. മക്കയിലെത്തിയപ്പോള്‍ സ്വപുത്രന്‍ ഇസ്മാഈല്‍(അ) സംസമിനടുത്തിരുന്ന് അമ്പ് ശരി പ്പെടുത്തിക്കൊണ്ടിരിക്കുന്നതു കണ്ടു. അദ്ദേഹം സലാം പറഞ്ഞ് മകന്റെ അടുത്തു ചെന്നു. ആലിംഗനം ചെയ്തു. ശേഷം  ഇങ്ങനെ പറഞ്ഞു:

“ഇസ്മാഈല്‍, അല്ലാഹു എന്നോട് ഇവിടെ ഒരു ആരാധനാ ഗേഹം നിര്‍മിക്കാന്‍ കല്‍പ്പിച്ചി ട്ടുണ്ട്”. “കല്‍പ്പന പോലെ ചെയ്താലും” എന്നായിരുന്നു ഇസ്മാഈല്‍(അ)ന്റെ പ്രതികരണം ഇബ്രാഹീം(അ) മകന്റെ സഹായമാവശ്യപ്പെടുകയും മകന്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എവിടെയാണാഗേഹം പണിയേണ്ടതെന്ന മകന്റെ ചോദ്യത്തിന് ഇബ്രാഹീം(അ) ചെറിയ കല്ലുകളുള്ള ഒരു മണ്‍തറ ചൂണ്ടിക്കാണിച്ചു കൊടുത്തു. അവിടം ഒരു തറയായി  ഉയര്‍ ന്നു നിന്നിരുന്ന  കാരണത്താല്‍ അതിനു ചുറ്റുഭാഗത്തു കൂടിയുമാണ് വെള്ളം ഒഴുകിയിരുന്നത്. അങ്ങനെ അവര്‍ പണിയാരംഭിച്ചു. ആദ്യം അടിത്തറ കണ്ടെത്തി. അതിന് മുകളില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇസ്മാഈല്‍(അ) കല്ലെടുത്ത് കൊണ്ടു വന്ന് ഇബ്രാഹീം നബി(അ)ന് നല്‍കി. ഇബ്രാഹീം നബി(അ) അതു വാങ്ങി പടവ്  ചെയ്തു. ഓരോ ദിവസവും ഒരോ വരി വീതമായിരുന്നു പടവ് ചെയ്തിരുന്നത്. പടവ് ഉയര്‍ന്നു താഴെ നിന്ന് എത്താത്ത അവസ്ഥയിലാ യപ്പോള്‍ ഒരു കല്ലെടുത്ത് അതില്‍ കയറി നിന്നാണ് പിന്നെ നിര്‍മാണം തുടര്‍ന്നത്. ആ കല്ല് ഇ ബ്റാഹീം(അ)ന്റെ ആവശ്യത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. ഇബ്റാഹീം(അ)ന് ധൈര്യം പകരാനെന്നോണം ആ പാറക്കല്ലില്‍ അദ്ദേഹത്തിന്റെ പാദം പതി ഞ്ഞ് നിന്നു അതിന്റെ അടയാളം പ്രത്യക്ഷമായിക്കാണാവുന്നതായി. ഈ കല്ലാണ് മഖാമു ഇ ബ്റാഹീം എന്നറിയപ്പെടുന്നത.് ത്വവാഫിനു ശേഷം ഇതിനു പിന്നില്‍ നിന്ന് രണ്ടു റക്അത്ത് നി സ്കരിക്കാന്‍ ഖുര്‍ആനില്‍ കല്‍പ്പനയുണ്ട്.

മക്കയുടെയും കഅ്ബയുടെയും പരിപാലനവും ഭരണവും ഇസ്മാഈല്‍(അ)മിനു ശേഷം  പുത്രനായ സാബിതും ശേഷം  ഇസ്മാഈല്‍(അ)ന്റെ ഭാര്യാ പിതാവുമാണ് നിര്‍വഹിച്ചിരുന്നത്. അദ്ദേഹം സാബിതിന്റെ സന്താനങ്ങളെയും ഇസ്മാഈല്‍(അ)ന്റെ സന്താനങ്ങളെയും യോജി പ്പിച്ച് നല്ല നിലയില്‍ നയിച്ചു വന്നു. അവരുടെ സന്താനങ്ങള്‍ വര്‍ദ്ധിച്ചു. മക്കയുടെ ഇടുങ്ങിയ താഴ്വാരം താമസിക്കാന്‍ മതിയാവാതെ വന്നപ്പോള്‍ പലരും പരിസരങ്ങളിലേക്ക് മാറിത്താമ സിച്ചു. ചെല്ലുന്നിടത്തെല്ലാം അവരെ തദ്ദേശീയരായ ജനങ്ങള്‍ ആദരിക്കുകയും അവരുടെ നേതൃ ത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട്  ജുര്‍ഹുംകാര്‍ പവിത്രഭൂമിയെ പരിഗണിക്കാതെ പെരുമാറിയപ്പോള്‍ അവര്‍ക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു.

ഖുസാഅത്ത് അധികാരത്തില്‍

ജുര്‍ഹുംകാരെ തുരത്തി അധികാരമേറ്റെടുത്തത് ഖുസാഅത്ത് ഗോത്രക്കാരായിരുന്നു. അവര്‍ യമനിലെ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ നിന്ന് സുരക്ഷിത സ്ഥലം തേടി വന്നവരാ യിരുന്നു. പലയിടത്തും പരാജയപ്പെട്ട അവര്‍ പക്ഷേ, മക്കയില്‍ ജുര്‍ഹുംകാരോട് ഏറ്റുമുട്ടി വി ജയം വരിക്കുകയായിരുന്നു.

ജുര്‍ഹും-ഖുസാഅ ഏറ്റുമുട്ടലില്‍ നിന്ന് മാറിക്കഴിഞ്ഞിരുന്ന ഇസ്മാഈല്‍ സന്തതികള്‍ ഖുസാ അത്കാരെ  സമീപിച്ച്  മക്കയില്‍ തന്നെ കഴിയാനനുമതി തേടി. അവര്‍ അനുമതി നല്‍കുകയും  ചെയ്തു. ഖുസയ്യുബ്നു കിലാബിന്റെ ആഗമനം വരെ മക്കയുടെ ഭരണം ഖുസാഅ ഗോത്രക്കാ രുടെ അധീനതയിലായിരുന്നു. ഖുസാഅത്തിലെ അംറിന്റെ കാലത്താണ് അറേബ്യയില്‍ ഇസ്മാ ഈലീസരണിക്ക് വിരുദ്ധമായ ചടങ്ങുകളുത്ഭവിച്ചത്. ഇബ്റാഹീം(അ)മും ഇസ്മാഈല്‍(അ)മും കഅ്ബാ നിര്‍മാണം പുര്‍ത്തിയാക്കിയ ശേഷം കാണിക്ക നിക്ഷേപിക്കാനായി ഒരു കുഴിയുണ്ടാ ക്കിയിരുന്നു. അതില്‍ ഹുബുല്‍ എന്ന വിഗ്രഹത്തെ പ്രതിഷ്ഠിച്ചായിരുന്നു തുടക്കം. പിന്നെ   ബഹുദൈവത്വപരമായതും അന്ധവിശ്വാസപരമായതുമായ വിവിധ ചടങ്ങുകള്‍ അവന്‍ ഏര്‍പ്പെ ടുത്തുകയുണ്ടായി.

ഖുസ്വയ്യിന്റെ പരിഷ്കരണം

നബി(സ്വ) തങ്ങളുടെ പിതാമഹനായ ഖുസയ്യ്ബ്നു കിലാബാണു  മക്കയില്‍ പല പരിഷ്കാര ങ്ങളും നടപ്പില്‍ വരുത്തിയത്. ഇതുവഴി തീര്‍ഥാടകര്‍ക്കും സ്വദേശികള്‍ക്കും ധാരാളം സൌകര്യ ങ്ങള്‍ ലഭ്യമാകുകയുണ്ടായി. അദ്ദേഹത്തിനു ശേഷം സന്താനങ്ങളും യോഗ്യതയനുസരിച്ച് മക്കയുടെയും കഅ്ബയുടെയും കാര്യങ്ങള്‍ ശ്രദ്ധിച്ചു വന്നു.

ഹിജാബ്, സിഖായ, റിഫാദ, നദ്വ, ലിവാഅ്, ഖിയാദ എന്നിങ്ങനെ കഅ്ബയുമായി ബന്ധപ്പെട്ട പദവികളും അധികാരങ്ങളും സുപ്രധാനങ്ങളായിരുന്നു. വിശുദ്ധഗേഹത്തിന്റെ താക്കോല്‍ സൂ ക്ഷിപ്പും പരിപാലനവുമയിരുന്നു ഹിജാബ. തീര്‍ഥാടകര്‍ക്ക് ദാഹജലം നല്‍കുന്നതിന് സിഖായ എന്നും ഭക്ഷണം നല്‍കുന്നതിന് റിഫാദ എന്നും പറയുന്നു. സമ്മേളനങ്ങളിലെ അദ്ധ്യക്ഷ പദ വിയാണ് നദ്വ കൊണ്ടുദ്ദേശ്യം. യുദ്ധവേളകളിലെ പതാകവാഹക പദവിയാണ് ലിവാഅ്. സേ നാനായകത്വം ഖിയാദ എന്നറിയപ്പെട്ടു. അടിസ്ഥാനപരമായി ഇവയും അനുബന്ധ കാര്യങ്ങളും ഉത്തരവാദപ്പെട്ടവരുടെ കീഴിലായിരിക്കും.

ഖുസ്വയ്യിന്റെ കാലത്താണ് ജനങ്ങള്‍ വിശുദ്ധഭൂമിയുടെ ഹൃദയ ഭാഗത്തു താമസിക്കാന്‍ തുട ങ്ങിയത്. അതുവരെ  പരിസരങ്ങളിലായിരുന്നു താമസം. ഖുറൈശികള്‍ക്ക് താമസ സ്ഥലങ്ങള്‍ നിര്‍ണയിച്ച് അവയുടെ ഉടമാവകാശം നല്‍കുകയുണ്ടായി. ആദ്യകാലത്ത് പകല്‍ സമയങ്ങളില്‍  പുണ്യഭൂമിയില്‍ കഴിയുകയും വൈകുന്നേരമായാല്‍ കുടിലുകളിലേക്ക് പോവുകയും ചെയ്യു കയായിരുന്നു പതിവ്. ഖുസ്വയ്യിന്റെ ഈ പരിഷ്കാരത്തെ എല്ലാവരും സന്തോഷപൂര്‍ാവം സ്വീക രിക്കുകയും അദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്തു. ഖുറൈശി കളെ സംഘടിപ്പിച്ച ആള്‍ എന്ന നിലക്ക് ‘മുജമ്മിഅ്’ എന്ന അപരനാമം അദ്ദേഹത്തിനുലഭിച്ചു.

മക്കയിലെ കോണ്‍ഫ്രന്‍സ് ഹാള്‍ എന്നു പറയാമായിരുന്ന ദാറുന്നദ്വ സ്ഥാപിച്ചത് അദ്ദേഹ മാണ്. മക്കയിലെ ഒരു സാംസ്കാരിക കേന്ദ്രമായി പരിഗണിച്ചുവന്നിരുന്ന ഇവിടെ വച്ചാണു സു പ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത്. തീര്‍ഥാടകരുടെ ക്ഷേമത്തിനും സൌകര്യത്തിനുമായി അദ്ദേഹം പല കാര്യങ്ങളും നടപ്പാക്കുകയുണ്ടായി. തന്റെ കയ്യില്‍ മക്കയുടെ അധികാരം വന്ന ഉടനെ അദ്ദേഹം ഖുറൈശികളോട് നടത്തിയ ഒരു പ്രസംഗത്തില്‍ പ്രഖ്യാപിച്ചു:

“ഖുറൈശികളേ, നിങ്ങള്‍ അല്ലാഹുവിന്റെയും  അവന്റെ ഭവനത്തിന്റെയും അയല്‍വാസികളാ ണ്. അവന്റെ വിശുദ്ധ ഭൂമിയിലുള്ളവരുമാണ്. ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്നവര്‍ അല്ലാഹുവി ന്റെ ഭവനം സന്ദര്‍ശിക്കുന്നവരാണ്. അതിനാല്‍ തന്നെ അവര്‍ അല്ലാഹുവിന്റെ അതിഥികളാണ്. അതിഥികളില്‍ ആദരിക്കപ്പെടാന്‍ ഏറ്റവും അര്‍ഹര്‍ അല്ലാഹുവിന്റെ അതിഥികള്‍ തന്നെയാണ്. അതുകൊണ്ടു നിങ്ങള്‍ അവരെ സല്‍ക്കരിക്കണം. ഹജ്ജിന്റെ വേളകളില്‍ അവര്‍ക്ക് അന്ന പാ നീയങ്ങള്‍ നല്‍കണം. എനിക്കതിനുമാത്രം സമ്പത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്വയം അത് ചെയ്യുമായിരുന്നു”.

ഈ ആവശ്യത്തിന് അദ്ദേഹം അവര്‍ക്കെല്ലാം ഒരു വരിസംഖ്യ നിശ്ചയിക്കുകയും അവരത് നല്‍ കുകയും ചെയ്തിരുന്നു. അതു കൊണ്ട് തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും പാലും മറ്റും നല്‍കിപ്പോന്നു. മക്കയുടെ പുറത്തുളള കിണറുകളില്‍ നിന്നാണ് അന്ന് തീര്‍ഥാടകര്‍ക്കായി വെ ള്ളം കൊണ്ടു വന്നിരുന്നത്.  അദ്ദേഹം മക്കയില്‍  അജൂല്‍ എന്ന പേരില്‍ ഒരു കിണര്‍ കുഴിച്ചു  അതില്‍ നിന്ന് വെള്ളം ഉപയോഗിക്കാന്‍ തുടങ്ങി.  തന്റെ പദവികളും അധികാരങ്ങളുമൊക്കെ അദ്ദേഹം ജീവിതകാലത്ത് തന്നെ മക്കള്‍ക്ക് വീതിച്ചു നല്‍കി. അബ്ദു മനാഫിന് ജലവിതരണ വും പൊതു നേതൃത്വവും ലഭിച്ചു.

അബ്ദുദ്ദാറിന് സൈനിക നേതൃത്വവും കഅ്ബയുടെ പരിപാലനവും, അബ്ദുല്‍ ഉസ്സക്ക് അതി ഥി സല്‍കാരവും തീര്‍ഥാടക സേവനവും നല്‍കുകയുണ്ടായി. പിതാവിന്റെ നിര്‍ദ്ദേശാനുസ രണം ആ കാര്യങ്ങള്‍ ഭംഗിയായി അവര്‍ നിര്‍വഹിച്ചു വന്നു. വിശുദ്ധ ഇസ്ലാം വിജയം വരി ക്കുകയും മക്ക ഇസ്ലാമിക കേന്ദ്രമായി പരിവര്‍ത്തിതമാവുകയും ചെയ്തതിനു ശേഷമാണ് ഈ അധികാരത്തില്‍ മാറ്റമുണ്ടായത്.

മക്കയുടെ നാമങ്ങളും മഹത്വങ്ങളും

മക്ക കേവല നഗരമല്ല; വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെ യും ആത്മീയതയുടെയും വിളഭൂമിയാണത്. ദിവസം അഞ്ചുനേരം നിര്‍ബന്ധമായും വിശ്വാസികള്‍ നെഞ്ച് തിരിക്കേണ്ട വിശുദ്ധ ഭവനത്തെ നെഞ്ചിലേറ്റാന്‍ ഭാഗ്യമുണ്ടായ മണ്ണാണത്. പുണ്യ ങ്ങള്‍ക്ക് നൂറായിരം മേനി ഫലം വിളയിച്ചെടുക്കാനാവുന്ന വിശുദ്ധഭൂമി. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതിന്റെ മഹത്വങ്ങള്‍ നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ആശയ പ്രപഞ്ചങ്ങളുള്‍ ക്കൊള്ളുന്ന പല നാമങ്ങളും മക്കയുടെതായി അറിയപ്പെട്ടിട്ടുണ്ട്.

മക്ക, ബക്ക, ഉമ്മുല്‍ഖുറാ, അല്‍ബലദുല്‍ അമീന്‍, മആദ്, അല്‍ബല്‍ദ, അല്‍ഖര്‍യ, അല്‍ബലദ് എന്നീ 8 നാമങ്ങള്‍ ഖുര്‍ആനില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. ഓരോ പേരിനും അതിന്റേതായ  അര്‍ഥ തലങ്ങളുണ്ട്.

വിശുദ്ധഭൂമിയില്‍ പവിത്രസ്ഥലമായി നിര്‍ണയിക്കപ്പെട്ട ഹറമിന് 127 കിലോമീറ്റര്‍ ചുറ്റളവില്‍ 5,503,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. അവിടെ വേട്ടയാടാനോ വീണുകിടക്കുന്ന വസ്തു ക്കള്‍ എടുക്കാനോ വൃക്ഷങ്ങളും ചെടികളും നശിപ്പിക്കാനോ പാടില്ല. മറ്റിടങ്ങളില്‍ അനുവദനീ യമായ പലതും ഇവിടെ നിഷിദ്ധവും  വലിയശിക്ഷ ലഭിക്കും വിധം  ഗുരുതരമായ തെറ്റുമാണ്. നിസ്ക്കാരം അനുവദനീയമല്ലാത്ത സമയങ്ങളിലും ഇവിടെ വച്ച് നിസ്കരിക്കാം. ഇവിടെ വച്ചു ള്ള സകല പുണ്യങ്ങള്‍ക്കും നൂറായിരം മേനി(1 ലക്ഷം) പ്രതിഫലം ലഭിക്കുന്നതാണ്. പ്രദേശ ത്തിനെന്ന പോലെ പ്രദേശത്തുകാര്‍ക്കും പരിഗണനകളുണ്ട്.

ഭൂമിശാസ്ത്രപരമായും മക്കക്ക് ചില സവിശേഷതകളുണ്ട്. നബി(സ്വ) തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകുലമായതാണതൊക്കെ. ഏഷ്യാ ഭൂഖണ്ഡത്തിന്റെ ഭാഗമായ അറേബ്യ ആ ഫ്രിക്കയുടെയും യൂറോപ്പിന്റെയും അടുത്താണ് സ്ഥതിചെയ്യുന്നത്. ഒരു ഭാഗത്ത് റോമും പേര്‍ഷ്യയും സ്ഥിതിചെയ്യുന്നു. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള കച്ചവട സംഘങ്ങള്‍ അതുവഴിയാണ് സഞ്ചരിച്ചിരുന്നത്. ഒരു വിശ്രമസങ്കേതം എന്നനിലയിലും പ്രസിദ്ധമായ വാണിജ്യകേന്ദ്രങ്ങളുടെ സമീപപ്രദേശം എന്ന നിലയിലും കൂടുതലാളുകളില്‍ സത്യസന്ദേശം പെട്ടെ ന്നെത്തുന്നതിന് സാഹചര്യം അനുകൂലമായ പ്രദേശമാണിത്. രണ്ടു സാമ്രാജ്യത്വ ശക്തികള്‍ക്ക ടുത്ത് രണ്ടിനും കീഴ്പ്പെടാതെ നിലനിന്ന ഒരു സ്വതന്ത്രപ്രദേശം. അധികാരം നിലനിര്‍ത്താനോ സംരക്ഷിക്കാനോ വേണ്ടി പോരാടി സ്വയം നശിക്കേണ്ട ഗതികേടുണ്ടായിട്ടില്ലാത്തവരാണ് മക്ക ക്കാര്‍. സ്വന്തം അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടി മാത്രം അദ്ധ്വാനിക്കാനും സമ്പാ ദിക്കാനും മറ്റു പ്രതിബന്ധങ്ങളോ കൃത്യാന്തര ബാഹുല്യമോ തടസ്സമായിട്ടില്ലാത്തവരായിരുന്നു അവര്‍. ഒരു സാമ്രാജ്യത്തിന്റെയോ സമ്രാട്ടിന്റെയോ എതിര്‍പ്പില്ലാതെ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ നടത്തുന്നതിന് അവിടെ സൌകര്യമുണ്ടായിരുന്നു എന്നതാണ് ഒരു പ്രധാന പ്രത്യേകത. ഇങ്ങനെ സ്വാഭാവികമായ ഒരു അനുകൂലാവസ്ഥ  ആ പ്രദേശത്തുണ്ടായിരുന്നു.

അറബികളുടെ മഹത്വം

ഒരു സമൂഹമെന്ന നിലയില്‍ അറബികളുടെ ഉല്‍ഭവവും പാരമ്പര്യവും പ്രതിപാദിച്ചു. എന്നാല്‍ അവരില്‍ നിന്നായിരുന്നു നബി(സ്വ)  നിയോഗിതരായത് എന്ന കാര്യം അവരുടെ മഹത്വത്തെ പെരുപ്പിക്കുന്നു. കേവലം യാദൃച്ഛികമായി കൈവന്ന ഒരു മഹത്വമല്ല ഇത്; പ്രപഞ്ചനാഥന്റെ കൃ ത്യവും യുക്തവുമായ ക്രമീകരണത്തിന്റെ ഫലം തന്നെയായിരുന്നു.

നബി(സ്വ) പറയുന്നു: “അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ ജിബ്രീല്‍(അ)നെ അയച്ചു. ജിബ്രീല്‍(അ) സൃഷ്ടികളില്‍  മനുഷ്യരെ അറബികള്‍, അനറബികള്‍ എന്നിങ്ങനെ രണ്ടു വിഭാ ഗമാക്കി  തിരിച്ചു.  അറബികളിലേക്ക് അല്ലാഹുവിന്റെ തിരുനോട്ടമുണ്ട്. അറബികളെ യമന്‍, മുളര്‍, ഖുറൈശ് എന്നിങ്ങനെ മൂന്നാക്കി തിരിച്ചു. ഇതില്‍ ഖുറൈശ് വിഭാഗത്തിനായിരുന്നു അല്ലാഹുവിന്റെ പ്രത്യേക പരിഗണന. പിന്നെ   ഞാനേതൊന്നിലാണോ അതില്‍ ഉത്തമമായ തില്‍ നിന്ന് എന്നെ നിയോഗിച്ചു”(ഹാക്കിം).

അറബികളില്‍ നിന്നാണു നബി(സ്വ) നിയോഗിതരായത് എന്നതിനാല്‍ തന്നെ അവര്‍ സൌഭാഗ്യ വാന്‍മാരാണ്. അറബികള്‍ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയില്‍ അറബ് ദേശവാസികളല്ലാത്ത അറബികളും പെടുമെന്നാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്. അറബി ഭാഷക്ക് സ്വന്തമായി അവകാശപ്പെടാന്‍ കഴിയുന്ന ഗുണങ്ങളെല്ലാം അറബി സംസാരിക്കുന്ന എല്ലാവര്‍ക്കും സിദ്ധ മാണ്.

നബി(സ്വ) തങ്ങള്‍ പറയുന്നു: “മനുഷ്യരേ, നാഥന്‍ ഏകന്‍ മാത്രമാണ്. ആദ്യ പിതാവ് ഒരാള്‍ മാത്രമാണ്. മതം ഒന്ന് മാത്രമാണ്. അറബിയാവുക എന്നത് മാതാപിതാക്കളാല്‍ ലഭ്യമായ പദ വിയല്ല. അറബി ഒരു ഭാഷയാണ്. അറബി ഭാഷ സംസാരിക്കുന്നവരൊക്കെ അറബിയാണ്” (കന്‍സുല്‍ ഉമ്മാല്‍:33937).

ഏക ഇലാഹിലും അവന്റെ മതത്തിലും വിശ്വസിക്കുകയും ആദിപിതാവ് ആദം(അ) ആണെ ന്നംഗീകരിക്കുകയും ചെയ്യുന്ന ആരും അറബി സ്വഭാഷയായി സ്വീകരിച്ച് ഉപയോഗിച്ചാല്‍  അറ ബികളില്‍ പെട്ടവനായി പരിഗണിക്കപ്പെടുമെന്ന് ഈ ഹദീസ് ബോധ്യപ്പെടുത്തുന്നുണ്ട്.

“മൂന്നു കാരണങ്ങളാല്‍ നിങ്ങള്‍ അറബികളെ സ്നേഹിക്കുക;  ഞാന്‍ അറബി ഭാഷക്കാരനാണ്, ഖുര്‍ആന്‍ അറബി ഭാഷയിലാണ്, സ്വര്‍ഗവാസികളുടെ ഭാഷ അറബിയാണ് എന്നിവയാണ്  ആ കാര്യങ്ങള്‍” (കന്‍സുല്‍ ഉമ്മാല്‍ 33922).

അറബികളിലെ ഗുണങ്ങള്‍

ഇരുണ്ട കാലഘട്ടത്തിലെ അറബികളിലുണ്ടായിരുന്ന തിന്മകളോടൊപ്പം അവരിലുണ്ടായിരുന്ന ഗുണങ്ങളും നാം മനസ്സിലാക്കേണ്ടതാണ്. നബി(സ്വ)യുടെ നിയോഗത്തെ കണ്ടും അനുഭവിച്ചും അറിയുവാനുള്ള അവസരം ലഭിക്കാന്‍മാത്രം എന്തു സവിശേഷതകളാണവരിലുണ്ടായിരുന്നത് എന്നു പരിശോധിക്കാം. ഇസ്മാഈല്‍(അ)നോട് കുടുംബ ബന്ധവും ആദര്‍ശ ബന്ധവുമുള്ള വരായിരുന്നുവല്ലോ അറബികള്‍. അതിനാല്‍ തന്നെ അതിന്റെ അസ്തമിക്കാത്ത കിരണങ്ങള്‍ അവരില്‍ തുടര്‍ന്നിരിക്കാനാണ് കൂടുതല്‍ സാധ്യതയുളളത്. ചരിത്രം ഇതിന് സാക്ഷിയാണ്.  തന്റെ നിയോഗലക്ഷ്യമായി നബി(സ്വ) എടുത്തു പറഞ്ഞ ഒരുകാര്യം ശ്രദ്ധിക്കുക: “ഉദാത്തമായ ഗുണശീലങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഞാന്‍ നിയോഗിതനായിരിക്കുന്നു”(ബുഖാരി).

ഉദാത്തമായ ഗുണശീലങ്ങളില്‍ ചിലത് അപൂര്‍ണമായോ അസംസ്കൃതമായോ നിലവിലുണ്ടാ യിരുന്നു എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ട്. അവയില്‍ ചിലത് കാണുക.

ഉദാരശീലം

അറബികളില്‍ നിലനിന്നിരുന്ന അത്യൂല്‍കൃഷ്ട സ്വഭാവമായിരുന്നു ഉദാരശീലം. അതിഥി സല്‍ക്കാരത്തിനായി സ്വന്തം ജീവിതോപാധിയായ ഒട്ടകത്തെ പോലും  കശാപ്പ് ചെയ്യു ന്നതിന് അവര്‍ക്ക് മടിയില്ലായിരുന്നു. അബദ്ധവശാല്‍ കുറ്റങ്ങളിലകപ്പെട്ടവര്‍ വലിയ പ്രായശ്ചി ത്തമോ പിഴയോ ഒടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്കു പകരമായി അതേറ്റെടുക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നു. പക്ഷി മൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചവരുണ്ടായിരുന്നു അറബികളില്‍. ഹാതമുത്ത്വാഈ അത്യുദാരനായ ഒരു അറബിയാ യിരുന്നു. മഹാനായ അദിയ്യ്(റ) എന്ന സ്വഹാബിവര്യന്റെ പിതാവാണദ്ദേഹം. ഉദാരശീലത്തിന് ഉപമാനമായി അദ്ദേഹത്തിന്റെ നാമം പ്രയോഗിച്ചിട്ടുണ്ട്. ഒരു അതിഥി തങ്ങളുടെ നാട്ടിലെത്തി യാല്‍ മൂന്നുനാള്‍ അവര്‍ അയാളെ സല്‍കരിച്ചിരുന്നു. അതിനിടക്ക് അയാള്‍ക്ക് അലോസരമു ണ്ടാവാന്‍ സാധ്യതയുള്ളതൊന്നും സംസാരിക്കാനവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സന്ദര്‍ശകര്‍ക്ക് പ്രാ ഥമികമായി വെള്ളം നല്‍കിയ ശേഷമാണ് സംസാരിക്കാനാരംഭിച്ചിരുന്നത്.

ഹൃദയ നൈര്‍മല്യം

അറബികള്‍ പൊതുവെ നിര്‍മലഹൃദയരായിരുന്നു. അതിന്റ ശുദ്ധ പ്ര കൃതത്തെ ചില സ്വാഭാവിക മാലിന്യങ്ങള്‍ മാത്രമേ കളങ്കപ്പെടുത്തിയിരുന്നുള്ളു. തത്വശാസ്ത്ര ത്തിന്റെ ഊരാക്കുടുക്കുകളിലോ കെട്ടുകഥകളുടെ മായാലോകത്തോ അവിശുദ്ധമായ ഇടപെട ലിലൂടെ  പൂര്‍ണമായും തളച്ചിടപ്പെട്ടവരായിരുന്നില്ല അറബികള്‍. തെറ്റായതും തിരുത്തപ്പെട്ടതു മായ മതചിന്തകളൊന്നുമവരെ സ്വാധീനിച്ചിരുന്നില്ല. ഒരു മതചിന്തയും അതിലധിഷ്ഠിതമായ ഭരണ മേധാവികളും അറബികള്‍ക്കുണ്ടായിരുന്നില്ല; പ്രത്യേകിച്ച് മക്കയില്‍. അപരിചിതത്വമാണ് പൊതുവെ അവരില്‍ ഇസ്ലാമിനോടുള്ള ശാത്രവത്തിന് കളമൊരുക്കിയിരുന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. റോമില്‍ ക്രിസ്തുമതവും മത മേധാവികളും ചക്രവര്‍ത്തിമാരുമുണ്ടായിരു ന്നു. പേര്‍ഷ്യയില്‍ സരതുഷ്ടമതവും മതമേധാവികളും രാജാക്കളുമുണ്ടായിരുന്നു. ഇന്ത്യയിലും മതങ്ങളും മതമേധാവികളും മതഗ്രന്ഥങ്ങളുമുണ്ടായിരുന്നു. ഗ്രീസ് തത്വശാസ്ത്രത്തിന്റെ നീരാളി പ്പിടുത്തത്തിലമര്‍ന്നിരുന്നു. അറേബ്യയില്‍ ഇത്തരമൊരവസ്ഥ അറിയപ്പെട്ടിട്ടില്ല. ചില കീഴ്വഴക്ക ങ്ങളും നിലപാടുകളുമുണ്ടായിരുന്നു എന്നല്ലാതെ ഒരു മതം, അതിനൊരു ഗ്രന്ഥം, അല്ലെങ്കില്‍ പ്രമാണങ്ങള്‍, അതിന് കുറെ മേധാവികള്‍, അതിന്റെ അടിസ്ഥാനത്തിലൊരു ചക്രവര്‍ത്തി എന്ന  സ്ഥിതിവിശേഷം അറേബ്യക്കന്യമായിരുന്നു.

പുതിയ പ്രബോധനത്തിന് അനുകൂലമായ വിധം സങ്കീര്‍ണതകളില്‍ നിന്നു മുക്തമായ മാനസി കാവസ്ഥയായിരുന്നു അറബികള്‍ക്കുണ്ടായിരുന്നത്. പൂര്‍ണമായും തമസ്സിലാണെന്ന തിരിച്ചറിവ് വെളിച്ചത്തിലേക്കു നയിക്കും. എന്നാല്‍  വെളിച്ചത്തിലാണു താനെന്ന ധാരണയുള്ളവന്‍ ഇരുട്ടി നെയും വെളിച്ചമായിട്ടാണ് കരുതുക. ദിവ്യത്വം കല്‍പ്പിക്കപ്പെടുന്ന ജീവല്‍രൂപങ്ങളും വികലമാ ക്കപ്പെട്ട മതഗ്രന്ഥങ്ങളും അധീനമാക്കിയ മനസ്സുകള്‍ ശുദ്ധീകരിക്കുക ക്ഷിപ്രസാദ്ധ്യമല്ല. ബു ദ്ധിയുടെയും വിചാരശീലത്തിന്റെയും വിനിയോഗം വഴി മാത്രമേ അതില്‍ നിന്ന് മോചനം നേടാന്‍ സാധിക്കൂ. അതിനാവട്ടെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല താനും. ഇതാണ് അറേബ്യപ്രദേശങ്ങളുടെ പൊതുവായ അവസ്ഥ.

അറബികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള ദുരവസ്ഥ ഉണ്ടായിരുന്നില്ല. ഉപരിപ്ളവമാ യ ചില ചിന്തകളും അബദ്ധ ധാരണകളുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അറബികളിലുണ്ടായിരുന്ന പതനാവസ്ഥയെ സാമാന്യവല്‍ക്കരിക്കാനല്ല  ഇവിടെ ശ്രമിക്കുന്നത്. മറിച്ച് അക്കാ ലത്ത് സംസ്കരണത്തിന് അനുകൂലമായ ഒരു പ്രത്യേകാവസ്ഥയിലായിരുന്നു അറബികളെന്ന് സൂചിപ്പിക്കുകയാണ്.

നാട്ടില്‍ പൊതുവെയുള്ള പതിതാവസ്ഥ തീരെ ബാധിച്ചിട്ടില്ലാത്തവരും അവിടെയുണ്ടായിരുന്നു. ബിംബത്തിന് ആരാധനയും ബലിയും അര്‍പ്പിക്കാത്തവര്‍, മദ്യപിക്കാത്തവര്‍, പെണ്‍ഹത്യ നട ത്താത്തവര്‍, അതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍, മദ്യപാനത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍, വ്യ ഭിചരിക്കാത്തവര്‍, അനാഥയുടെ സമ്പത്ത് സംരക്ഷിച്ചവര്‍, പലിശ വാങ്ങാത്തവര്‍; ഇവരെല്ലാം അറബികളില്‍ ഉണ്ടായിരുന്നു. പൂര്‍വമതങ്ങളുടെയും പ്രവാചക പാഠങ്ങളുടെയും സമകാല ജീര്‍ ണാവസ്ഥയില്‍ ഇത്തരക്കാര്‍ ഉത്തമരെന്നു വിലയിരുത്തപ്പെടാവുന്നതാണ്.

ഒരു മതത്തിന്റെ പാഠങ്ങള്‍ സ്വീകരിക്കാനും അതിന്റെ പ്രയോക്താക്കളും പ്രചാരകരുമായി ത്തീ രാനും യോഗ്യരായവര്‍ പലരും അവരിലുണ്ടായിരുന്നു എന്നതു വ്യക്തമാണ്. അതുകൊണ്ടാണ് നബി(സ്വ) അവര്‍ക്കിടയില്‍ സ്വീകാര്യനായത്. സത്യമറിയാവുന്ന  ജൂതക്രൈസ്തവ പുരോഹി തന്‍മാരടക്കം പലരും സത്യമതം സ്വീകരിക്കാതിരുന്നപ്പോള്‍ അത്തരമൊരു മുന്നറിയിപ്പുമില്ലായി രുന്നു എന്നതാണ് അറബികള്‍ക്ക് വിജയ നിമിത്തമായിത്തീര്‍ന്നത്.

നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന് മാതൃകയായി സമര്‍പ്പിക്കപ്പെട്ട  സ്വഹാബിവര്യന്മാര്‍ ഉണ്ടായത് സമകാല അറബികളില്‍ നിന്ന് തന്നെയായിരുന്നല്ലോ. ഇതൊരു ആദരവും തിരഞ്ഞെടുക്കപ്പെടലുമാണ്. അതിനാല്‍ തന്നെയായിരുന്നു ആദ്യഘട്ടത്തില്‍ സ്വഹാ ബത്തിനെതിരെ യുദ്ധമുഖത്തുണ്ടായിരുന്ന പലരും വധിക്കപ്പെടാതിരുന്നത്. ഇസ്ലാമിന്റെ ആദ്യ കാലങ്ങളില്‍ വിശ്വസിക്കാതിരുന്ന പലരും ബദ്റിലും ഉഹ്ദിലും ഖന്തക്കിലുംമക്കാവിജയം വരെ ശത്രുനിരയിലുണ്ടായിരുന്നു. അനേകം നിഷേധികള്‍ കൊല്ലപ്പെട്ടപ്പോഴും അവര്‍ സുരക്ഷിതരായിരുന്നു. അവര്‍ക്ക് നല്‍കപ്പെട്ട കാവല്‍ തന്നെയായിരുന്നു ഇത്. ബഹു: ഖാലിദുബ്നുല്‍ വലീദ്(റ), അബൂസുഫ്യാന്‍(റ), ഇക്രിമ(റ), സ്വഫ്വാന്‍(റ) തുടങ്ങിയ എത്രയോ പേര്‍ ഉദാഹരണം.

ബുദ്ധിസാമര്‍ഥ്യം

ഹൃദയനൈര്‍മല്യത്തോടൊപ്പം തന്നെ നല്ല ബുദ്ധിശക്തിയുമുള്ളവരായിരുന്നു അറബികള്‍. അറ ബിഭാഷയുടെ അതിവിപുലമായ പദ-പര്യായ സമ്പത്ത് അതിനുദാഹരണമാണ്. തേനിന് 80 നാ മങ്ങളുണ്ട് അറബിയില്‍. കുറുക്കന് 200ഉം സിംഹത്തിന് 500ഉം ഒട്ടകത്തിനും വാളിനും ആയി രം വീതവും പേരുകള്‍ അവര്‍ ഉപയോഗിച്ചിരുന്നു. ഇതത്രയും അവര്‍ സൂക്ഷിച്ചിരുന്നത് ഗ്രന്ഥ ങ്ങളിലായിരുന്നില്ല. സ്വന്തം മനസ്സുകളിലായിരുന്നു. അതിവിശാലമായ മനനയോഗ്യതയുണ്ടായി രുന്നു അവര്‍ക്ക്. വിശുദ്ധ ഖുര്‍ആന്റെ അവതരിച്ചപ്പോള്‍ അവരില്‍ പലരും അത് ഹൃദിസ്ഥമാ ക്കി. ആയിരക്കണക്കിന് ഹദീസുകള്‍ ലോകത്തിനു സമര്‍പ്പിച്ച  സ്വഹാബി വനിതകള്‍ പോലുമുണ്ട് .

സത്യസന്ധത

അറബികളുടെ മറ്റൊരു സദ്ഗുണമാണ് സത്യസന്ധത. എന്തു വിലകൊടുത്തും അതു നിലനിര്‍ ത്താന്‍ അവര്‍ തയ്യാറാകാറുണ്ടായിരുന്നു. കളവ് പറയുന്നത് ഒരു തരംതാണ പ്രവൃത്തിയായാ ണവര്‍ കണക്കാക്കിയിരുന്നത്. ഹെറാക്ളിയസ് ചക്രവര്‍ത്തി നബി(സ്വ)യെ കുറിച്ചറിയാനായി വി ളിച്ചു വരുത്തിയ മക്കക്കാരില്‍ അബൂസുഫ്യാനുമുണ്ടായിരുന്നു. അന്ന് അദ്ദേഹം വിശ്വസിച്ചി രുന്നില്ല. അദ്ദേഹം ഹെറാക്ളിയസിന്റെ ചോദ്യത്തിന് മുഴുവന്‍ സത്യസന്ധമായിത്തന്നെ മറുപടി പറയുകയുണ്ടായി.മുഹമ്മദ്നബി(സ്വ) തങ്ങളെകുറിച്ചും പ്രബോധനത്തെ കുറിച്ചുമെല്ലാം ഉള്ളതു  തന്നെയാണദ്ദേഹം വിവരിച്ചത്. മുസ്ലിമായ ശേഷം അദ്ദേഹം ഇതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കളവ് പറയുന്നവനാണെന്ന് അവര്‍ എന്നെക്കുറിച്ച് മനസ്സിലാക്കുമോ എന്ന ഭയം ഇല്ലായിരു ന്നെങ്കില്‍ അപ്പോള്‍ ഞാന്‍ കളവ് പറഞ്ഞിരുന്നേനെ” (ബൂഖാരി).

സത്യസന്ധതയെ ഇഷ്ടപ്പെട്ടതിനാലാണല്ലോ അവര്‍ നബി(സ്വ) തങ്ങളെ ‘അല്‍അമീന്‍’ എന്ന് അപരനാമം നല്‍കി വിശേഷിപ്പിച്ചത്

കരാര്‍ പാലനം

സത്യസന്ധതയുടെ ഒരു വകഭേദമാണ് കരാര്‍പാലനം. വാക്ക് പാലിക്കുന്നതിനായി എന്തു ത്യാ ഗവും ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നു. സമൌഅല്‍ എന്ന അറബി ഗ്രാമത്തലവന്‍ വാക്പാലനത്തിന്റെ ഉപമാനമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഒരിക്കല്‍ ഇംരിഉല്‍ഖൈസ്  അദ്ദേഹത്തിന്റെ അടുക്കല്‍ തന്റെ അങ്കികളേല്‍പിച്ചു റോമിലേക്കു പോയിരുന്നു. ഇംരിഉല്‍ഖൈസിന്റെ മരണാന ന്തരം ശാമിലെ ഒരു രാജാവ് സമൌഅലിന്റെ ഗ്രാമത്തെ ആക്രമിച്ചു. ഒരു കോട്ടയില്‍ അഭയം തേടിയ സമൌഅലിന്റെ ഒരു പുത്രന്‍ വെളിയിലായിരുന്നു. അക്രമികള്‍ ആ കുട്ടിയെ പിടികൂടി.  ഇംരിഉല്‍ഖൈസിന്റെ സുക്ഷിപ്പു സ്വത്തുകള്‍ നല്‍കിയാല്‍ കുട്ടിയെ തിരിച്ചുതരാമെന്നവര്‍ അറിയിച്ചു. സമൌഅല്‍ പക്ഷേ, തന്നെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്ത് കൊടുക്കാന്‍ തയ്യാറായില്ല. സ്വത്ത് നല്‍കാതിരുന്നപ്പോള്‍ മകനെ വധിക്കുമെന്ന് അവര്‍ പറഞ്ഞു. അപ്പോഴും സമൌഅല്‍ തന്റെ വാ ക്ക് പാലിക്കാനാണുറച്ചത്. അക്രമികള്‍ പിതാവായ സമൌഅല്‍ നോക്കി നില്‍ക്കെ കുട്ടിയെ വധി ക്കുകയുണ്ടായി. ആ സൂക്ഷിപ്പ് സ്വത്ത് പിന്നീട് സമൌഅല്‍ ഇംരിഉല്‍ഖൈസിന്റെ കുടുംബ ത്തിന് നല്‍കി വാക്ക് പാലിച്ചു (മുന്‍ജിദ് :1013). വാക്ക് പാലനത്തിനായി വലിയ ത്യാഗവും പോ രാട്ടവുമൊക്കെ നടത്തിയ  കഥകള്‍ അറബികളുടെ ചരിത്രത്തില്‍ കാണാം.

ധീരതയും ശൌര്യവും

എന്തു സാഹസത്തിനും തയ്യാറാവുന്ന ധീരന്‍മാരായിരുന്നു അറബികള്‍. പ്രതിയോഗി എത്ര ക രുത്തനും വിഭവസമ്പന്നനുമാണെങ്കിലും അതിന്റെ പേരില്‍ മാറിനില്‍ക്കാതെ സധീരം മുന്നിട്ടിറ ങ്ങുമായിരുന്നു അവര്‍. പഞ്ചപുഛമടക്കി കീഴടങ്ങുന്നതിനെക്കാള്‍ വീര മരണമായിരുന്നു അവര്‍ ക്കു താല്‍പര്യം. ശയ്യയില്‍ കിടന്നു സ്വാഭാവിക മരണം വരിക്കുന്നതിനേക്കാള്‍ ശത്രുവിന്റെ വെ ട്ടും കുത്തുമേറ്റുള്ള രക്തസാക്ഷിത്വത്തെയാണവര്‍ വാഴ്ത്തിയത്.

ഒരു സൈന്യാധിപന്റെയോ ചക്രവര്‍ത്തിയുടെയോ നിര്‍ദ്ദേശവും താല്‍പര്യവുമായിരുന്നില്ല അവ രുടെ രണശൌര്യപ്രകടനത്തിന്നാധാരം. മറിച്ച് ആത്മാഭിമാനവും ധീരതയുമായിരുന്നു. ഒരു ത്യാ ഗത്തിനുള്ള പുറപ്പാട,് അതില്‍ തന്റെ പക്ഷം ജയിക്കണം. ഇതായിരുന്നു അവരുടെ നിലപാട്. അ വരുടെ പോരാട്ടങ്ങളുടെ കഥകള്‍ പരിശോധിച്ചാല്‍ ഈ ആത്മവീര്യത്തിന്റെയും രണ ശൌര്യ ത്തിന്റെയും ചിത്രം നമുക്ക് വ്യക്തമാവും.

പരിശുദ്ധ ഇസ്ലാം അവരിലെ ഈ രണവീര്യത്തെ പരിപൂര്‍ണമായും മെരുക്കുകയും വിമലീക രിക്കുകയും ചെയ്തു. അനിവാര്യ ഘട്ടങ്ങളില്‍, സുരക്ഷാമാര്‍ഗമെന്നനിലയില്‍ സൈനിക സേ വനത്തിനവര്‍ സ്വമേധയാ തയ്യാറാവുന്ന അവസ്ഥയുണ്ടായി. അപ്പോഴവര്‍ക്ക് മഹത്തായ പ്രതി ഫല പ്രതീക്ഷയല്ലാതെ രണവീര്യം പ്രകടിപ്പിക്കുക ലക്ഷ്യമായിരുന്നില്ല. അറബികളുടെ ധീരമായ പ്രകൃതം ഇസ്ലാമിക സമൂഹത്തിന്റെ രക്ഷക്കുപയോഗപ്പെടുത്തുകയായിരുന്നു ഇതിലുടെ.

ത്യാഗവും സഹനവും

പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും ക്ഷമയോടെ പിടിച്ചു നില്‍ക്കാനും സാധിക്കുന്ന മന സ്സും പ്രകൃതവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നെഞ്ചിലേറ്റിയതെന്തും സംരക്ഷിക്കാനും വളര്‍ത്താനും അതിന്നാവശ്യമായതെന്തും ചെയ്യാനും ആ വഴിയില്‍ ത്യാഗമനുഷ്ഠിക്കാനുമവര്‍ ഒരുക്കമായിരുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നപ്പോഴവര്‍ ഇസ്ലാമിന്റെ സന്ദേശവുമായി ത്യാഗ പൂര്‍ണമായ ദേശാന്തര യാത്രകള്‍ നടത്തുകയുണ്ടായി. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുക ളില്‍ ആടിയുലഞ്ഞും അനന്തമായ മരുപ്പറമ്പിലൂടെ ഒട്ടകത്തെ ഓടിച്ച് അകലങ്ങള്‍ താണ്ടിയുമ വര്‍ വീരേതിഹാസങ്ങള്‍ രചിച്ചു. അറബികളുടെ സാഹസികതക്കും ദൃഢമനഃസ്ഥിതിക്കും ഇസ്ലാം മൂല്യം നല്‍കി പരിഷ്കരിക്കുകയായിരുന്നു.

സ്വാതന്ത്യ്ര ബോധം

നിന്ദ്യരാവാനും ഭരിക്കപ്പെടാനും ഇഷ്ടപ്പെടാത്ത അറബികള്‍ ശക്തമായ സ്വാതന്ത്യ്ര ബോധമു ള്ളവരായിരുന്നു. ആരുടെയും അടിമത്തത്തിന്റ നുകം പേറാനോ രാജ്യം ആര്‍ക്കെങ്കിലും അടി യറ വെക്കാനോ അവര്‍ ഒരുക്കമായിരുന്നില്ല. പേര്‍ഷ്യയും റോമും അന്നത്തെ രണ്ടു വന്‍ സാമ്രാ ജ്യ ശക്തികളായിരുന്നുവല്ലൊ. പരിസരങ്ങളിലെ രാജ്യങ്ങളൊക്കെ ഇവയിലൊന്നിന്റെ ഭാഗമോ കോളനിയോ ആയപ്പോഴും അറബികളും അറേബ്യയും അതില്‍ നിന്നൊഴിവായിരുന്നു. ബുഖ്തു നസ്വ്റിന്റെ കാലത്ത് നടന്ന ചില അക്രമങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടെങ്കിലും അറേബ്യയിലവര്‍ക്ക് ആധിപത്യമുറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

അഭയം തേടിയവന് അഭയം നല്‍കുകയും എന്തു വില കൊടുത്തും അവരെ സംരക്ഷിക്കു കയും ചെയ്യുകയെന്നത് അറബികളുടെ രീതിയായിരുന്നു. ആര്‍ക്ക് അഭയം നല്‍കിയാലും അത് പരസ്യപ്പെടുത്തിയാല്‍ പിന്നെ അയാളെ അക്രമിക്കാനവരിലാരും മുതിരില്ലായിരുന്നു. ഇസ്ലാം  ‘അഭയംനല്‍കുക’ എന്ന അവരുടെ ഈ പൂര്‍വ്വകാല രീതിയെ അംഗീകരിച്ചിട്ടുണ്ട്. മക്കാവിജയ വേളയില്‍ ചിലയാളുകള്‍ അഭയം നല്‍കിയവര്‍ക്ക് അക്കാരണത്താല്‍ തന്നെ രക്ഷപ്പെടാന്‍ സാ ധിച്ചിട്ടുണ്ട്. ആ അഭയം നല്‍കലിനെ നബി(സ്വ) തങ്ങള്‍ അംഗീകരിക്കുകയുമുണ്ടായി.

സംസ്കരണം

അറബികളില്‍ നിലനിന്നിരുന്ന സാമുഹികപ്രധാനങ്ങളായ ഇത്തരം ഗുണവിശേഷണങ്ങള്‍  സം സ്കരിച്ചു പോഷിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതല്ലാതെ അടിസ്ഥാന ഭാവങ്ങള്‍ ത ന്നെ നട്ടുവളര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതിനാലായിരിക്കാം നബി(സ്വ)യുടെ പ്രത്യ ക്ഷപ്രബോധിത സമൂഹം അറബികളായി നിശ്ചയിക്കപ്പെട്ടത്. ഇബ്രാഹീം(അ)ന്റെ ഉപരിസൂചിത പ്രാര്‍ഥനയിലും അല്ലാഹു നബി(സ്വ)യെകൊണ്ടനുഗ്രഹിച്ചതിനെ വിവരിക്കുന്നതിലും വിശുദ്ധ ഖുര്‍ആന്‍ ‘അവരെ സംസ്കരിക്കുന്ന ഒരു പ്രവാചകന്‍’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. നബി(സ്വ)യുടെ പ്രബോധനം ഈ അനുകൂല സാഹചര്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇസ്ലാമിക ബോധനം വന്‍വിജയം നേടിയത്.

അറബി ഭാഷ

ലോകഭാഷകളില്‍ ശ്രദ്ധേയവും ധാരാളം പ്രദേശത്തുകാരുടെ മാതൃ ഭാഷയുമാണിന്ന് അറബി. വിശുദ്ധ ഖുര്‍ആന്റെ ഭാഷയാണത്. ഒരു ഭാഷ എന്ന നിലയില്‍ ഉന്നതമായ സവിശേഷതകളു ണ്ടിതിന്. കൂടുതല്‍ പദസമ്പത്തും പര്യായങ്ങളും അര്‍ഥബാഹുല്യവുമുള്ള ഭാഷയാണിത്. ഒരു വിനിമയോപാധി എന്ന നിലയില്‍ ഭാഷക്ക് നിര്‍വ്വഹിക്കാനാവുന്ന ധര്‍മ്മം കൃത്യമായി നിര്‍വ ഹി ക്കുന്നതിനും വ്യക്തിത്വം നിലനിറുത്തുന്നതിനും വേണ്ട സിദ്ധികള്‍ അതിനു സ്വന്തമായുണ്ട്. സ്ഥലകാല വസ്തുസംബന്ധമായ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിധം  ആശയവിനിമയം നടത്തുന്നതിന് അറബി ഭാഷയുടെ പദസമ്പത്ത് സംപുഷ്ടമാണ്.

ഉദാഹരണത്തിന് ഫജ്റ്, ഇസ്വ്ഫാര്‍, ഇശ്റാഖ്, ളുഹാ, ളുഹ്ര്‍, മഗ്രിബ്, ഇശാഅ,് ലൈല, നഹാര്‍, യൌം, സ്വബാഹ്, മസാഅ്, സഹര്‍ തുടങ്ങിയ പദങ്ങള്‍ സമയത്തെ അളന്നുമുറിച്ച് കൃത്യമാക്കിത്തരുന്നവയാണ്. അസ്വ്ബഹ, അള്ഹാ, ളല്ല, അംസാ, ബാത തുടങ്ങിയ പദങ്ങള്‍ ആഖ്യാതം ആഖ്യമായ വിശേഷണം സ്വീകരിച്ച സമയംകൂടി കുറിക്കുന്നു. റാഹ, ഗദാ, സറാ തു ടങ്ങിയവ സഞ്ചാരത്തിന്റെ സമയമടക്കം വ്യക്തമാക്കുന്നു. സമയത്തിനനുസരിച്ച് പ്രയോഗ ശീലം ആര്‍ജ്ജിക്കണമെന്നേയുള്ളു.

അധിക ഭാഷകളിലും വചനങ്ങള്‍ രണ്ടാണ്: ഏകവചനം, ബഹുവചനം. എന്നാല്‍ അറബി ഭാഷയില്‍ മൂന്ന് വചനങ്ങളുണ്ട്: ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിവയാണവ. ഇതര ഭാഷകളില്‍ അകാര ഇകാരാദികള്‍ മാറ്റുന്നതിന് സ്ഥലവും ചിഹ്നങ്ങളായ അക്ഷരങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ അറബി ഭാഷയില്‍ പദത്തിന് വ്യത്യാസം വരുത്താതെ തന്നെ അവ മാറ്റാന്‍ സാധിക്കുന്നു.

അതിലെ പര്യായങ്ങളും അര്‍ഥബാഹുല്യവും  അതിശയകരമാണ്.  ചില വസ്തുക്കള്‍ നൂറുക്ക ണക്കിന് നാമങ്ങളില്‍ അറിയപ്പെടുന്നു. ചില പദങ്ങള്‍ക്ക് അമ്പതോളം അര്‍ഥങ്ങളുണ്ട്. അതി നാല്‍ തന്നെ ഒരു ഭാഷ എന്ന നിലയില്‍ സുതാര്യവും അതോടൊപ്പെം സങ്കീര്‍ണവുമാണ് അറ ബി ഭാഷ.

വിശുദ്ധഖുര്‍ആന്‍ അറബിയിലാണെന്നു നമുക്കറിയാം. കാലാതിവര്‍ത്തിയായ വിശുദ്ധഗ്രന്ഥ ത്തോടൊപ്പം അജയ്യമായി അറബി ഭാഷയും നിലനില്‍ക്കുന്നു. ഏതൊരു ഭാഷയുടെയും കാല പ്പഴക്കത്തിനും വികാസപരിണാമങ്ങള്‍ക്കുമനുസരിച്ച് അതിന്റെ മൂലരൂപം അന്യം നിര്‍ത്തപ്പെടു ക സ്വാഭാവികമാണ്. 1616ല്‍ അന്തരിച്ച വില്യംഷേക്സ്പിയറുടെ കൃതികള്‍ക്ക്, അതിന്റെ ഭാഷയി ല്‍ ഇന്ന് അവ്യക്തത വന്നു ചേര്‍ന്നിരിക്കുകയാണ്. പരിഭാഷകളുടെയും നിഘണ്ടുക്കളുടെയും സഹായത്താലല്ലാതെ അതിന്റെ ആസ്വാദ്യത അനുഭവിക്കാന്‍ കഴിയുന്നില്ല എന്നതാണ് അനു ഭവം. പുതിയ ഭാഷാരൂപവുമായി ബന്ധപ്പെടുന്നവര്‍ക്ക് പഴയരൂപം അപരിചിതമായിത്തീര്‍ന്നിരി ക്കുന്നു എന്നര്‍ഥം.

എന്നാല്‍ അറബിഭാഷ ധാരാളം വികസിക്കുകയുണ്ടായിട്ടുണ്ടെന്നംഗീകരിക്കുന്നതോടൊപ്പം ത ന്നെ അതിന്റെ അസ്സല്‍രൂപം അന്യം നിര്‍ത്തപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ അവതരണകാലത്ത് ജീവിച്ച് മരണപ്പെട്ട ഒരാള്‍ പുനര്‍ജനിച്ചു വന്നു സംസാരിച്ചാല്‍ ഇക്കാലത്തെ അറബികള്‍ക്കത് മനസ്സി ലാക്കാന്‍ പ്രയാസമുണ്ടാവില്ല. ഇതു സാധാരണ ഭാഷകളുടെ സ്വാഭാവികതക്കെതിരാണ്. വിശു ദ്ധ ഖുര്‍ആന്റെ ഭാഷയാവുകവഴി അത് നേടിയ അജയ്യതയാണത്. പക്ഷേ, അറബിഭാഷാ പാണ് ഢിത്യത്തിന് അല്‍പം ഭാഷാ സാഹിത്യ, വ്യാകരണ, പദോല്‍പത്തി ശാസ്ത്ര, അലങ്കാര ശാ സ്ത്ര വിജ്ഞാനമാവശ്യമാണ്. അപ്പോള്‍ മാത്രമേ അറബി ഭാഷയുടെ സവിശേഷത അനുഭവ വേദ്യമാവുകയുള്ളു.

END

RELATED ARTICLE

 • തിരുനബി സാമീപ്യം
 • തിരുമേനിയുടെ അനുയായികള്‍
 • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
 • നബി(സ്വ) യുടെ ആഹാര ക്രമം
 • നബി(സ്വ):രൂപഭാവങ്ങള്‍
 • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
 • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
 • കുടുംബം, മാതാവ്, പിതാവ്
 • ദേശം, ജനത, ഭാഷ
 • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
 • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
 • തിരുനബിയുടെ ബഹുഭാര്യത്വം
 • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
 • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
 • മുഹമ്മദ് നബി സാധിച്ച വിപ്ളവം
 • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
 • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
 • തിരുഭവനം ചരിത്രനിയോഗം
 • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
 • റൌള: കാലഘട്ടങ്ങളിലൂടെ
 • പ്രവാചക ദൌത്യം
 • നബി (സ്വ) യുടെ വ്യക്തിത്വം
 • ഹിജ്റ
 • നബിയിലെ സാരഥ്യം
 • മദീനത്തുര്‍റസൂല്‍
 • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
 • കുടുംബ ജീവിതം
 • പ്രവാചകന്റെ കുട്ടിക്കാലം
 • തിരുനബി സാമീപ്യം
 • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം