Click to Download Ihyaussunna Application Form
 

 

ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്

ക്രൈസ്തവത ജൂത മതം സരതുഷ്ടമതം
ഈജിപ്ത് യൂറോപ്പ് ഇന്ത്യനവസ്ഥ
ദൈവങ്ങള്‍ കാമന്ധത ജാതിസങ്കല്‍പം
കേരളത്തില്‍ ബുദ്ധമതം ചൈന
അറബികള്‍ വിചിത്ര ആചാരവും ധാരണയും ബിംബങ്ങള്‍
മറ്റു മതങ്ങള്‍ ക്രിസ്തുമതം സരതുഷ്ടമതവും സാബിയത്തും
ഇബ്രാഹീമീമില്ലത്ത് സാമുഹിക സാംസ്കാരിക രംഗം രണശൌര്യം
സാമ്പത്തികരംഗം പലിശ ചൂതാട്ടം
സ്ത്രീകളുടെ ദുരവസ്ഥ ഗ്രീസില്‍ പുരാതന ഈജിപ്തില്‍
സുമേറിയന്‍ നാഗരികതയില്‍ ബാബിലോണിയന്‍ നാഗരികതയില്‍ അസ്സീരിയന്‍ നാഗരികതയില്‍
ഇന്ത്യയില്‍ ഹൈന്ദവ ദര്‍ശനത്തില്‍ റോമന്‍ സാമ്രാജ്യത്തില്‍
ജൂത മതത്തില്‍ ക്രിസ്തുമതത്തില്‍ അറബികളില്‍
മനുഷ്യവര്‍ഗത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ അന്ധകാരാവൃതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും നൂറ്റാണ്ടുകള്‍ വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളില്‍ മനുഷ്യന് ദിശാബോധം പകരേണ്ട ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗര്‍ഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീര്‍ണ തയില്‍നിന്നു  ജീര്‍ണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു.

അന്ന് നിലവിലുണ്ടായിരുന്ന ജൂത, ക്രൈസ്തവ, സാബി മതങ്ങള്‍ മുന്‍കാല പ്രവാചകന്‍മാരുടെയും വേദങ്ങളുടെയും പേരിലായിരുന്നെങ്കിലും ആ പ്രവാചകന്‍മാരോ വേദങ്ങളോ നല്‍കിയ ജീവിതദര്‍ശനമായിരുന്നില്ല അവ പ്രതിനിധാനിച്ചിരുന്നത്. അതിന്റെ സൌന്ദര്യവും ചൈതന്യവും സൌരഭ്യവുമെല്ലാം നഷ്ടപ്പെട്ടിരുന്നു. അന്തഃസാരശൂന്യമായ കേവല മത വേദ വിഭാഗങ്ങളായിരു ന്നു അന്നറിയപ്പെട്ടിരുന്ന മത വിശ്വാസികളില്‍ ഭൂരിഭാഗവും.

സാംസ്കാരികവും ആത്മീയവുമായി മനുഷ്യരെ വഴിനടത്തേണ്ട മതമേധാവികളും പുരോഹിത ന്‍മാരും ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം  നില്‍ക്കാനാണിഷ്ടപ്പെട്ടത്. ഈ അവിഹി തമായ ഐക്യപ്പെടല്‍ സമകാല ജനതയെ ആത്മീയമായും ഭൌതികമായും നിരാശ്രയരും പതി തരുമാക്കിത്തീര്‍ത്തു. ഭരണകൂടവും മത മേലാളന്‍മാരും തങ്ങളുടെ ആഗ്രഹാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന് പരസ്പരം സഹകരിച്ച് നീങ്ങി. മതമേലാളന്‍മാരുടെ പിന്തുണയുണ്ടായ പ്പോള്‍ ഭരണവര്‍ഗത്തിന് എന്തും ചെയ്യാവുന്ന സാഹചര്യമുണ്ടായി.

പേര്‍ഷ്യയും റോമും അന്ന്  ഇരുചേരികളായി നിലനിന്നിരുന്ന രണ്ടുവന്‍ സാമ്രാജ്യ ശക്തിക ളായിരുന്നു. അവ ധാര്‍മികാധഃപതനത്തിന്റെയും മനുഷ്യാവകാശ നിഷേധത്തിന്റെയും നീര്‍ച്ചു ഴിയിലകപ്പെട്ടിരുന്നു. ഭരണവര്‍ഗവും അവരുടെ ഉപജാപക വൃന്ദങ്ങളും സുഖലോലുപതയിലും ഭോഗാലസതയിലും സായൂജ്യം കണ്ടു. അതേസമയം ദരിദ്രരും തൊഴിലാളികളും ജീവിത പ്രതി സന്ധി നേരിടുകയായിരുന്നു. വരേണ്യ വിഭാഗത്തിന്റെ സുഖാനുഭൂതികള്‍ സംരക്ഷിക്കുന്നതി നായി അവര്‍ അടിമകളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. ഈ ദുര്‍ഘട സന്ധിയില്‍ അ ഭയവും ആശ്രയവുമാകേണ്ട മതകേന്ദ്രങ്ങള്‍ അവരെ കയ്യൊഴിഞ്ഞു. ലഹരിയുടെയും സമാന തിന്മകളുടെയും നുകം പേറാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.

റോമിലെയും പേര്‍ഷ്യയിലെയും വരേണ്യവര്‍ഗം ഐഹികമായ സുഖാനുഭൂതികള്‍ മാത്രം ലക്ഷ്യമാക്കി ജീവിച്ചു. സുഖഭോഗ വസ്തുക്കളും ആര്‍ഭാട വിഭവങ്ങളും അവര്‍ ധാരാളമായി സംഭരിച്ചു കൊണ്ടിരുന്നു. അധമവികാരപൂര്‍ത്തിക്കായി ധാരാളം വനിതകളെ വശപ്പെടുത്തി നിര്‍ ത്തി. അവരെ അലങ്കരിക്കാനും അണിയിക്കാനും കണക്കറ്റ സ്വര്‍ണം, വെള്ളി ആഭരണങ്ങളും ശേഖരിച്ചു.

ക്രൈസ്തവത

മുഹമ്മദ്നബി(സ്വ)ക്ക് തൊട്ടുമുമ്പ് നിയോഗിതനായ പ്രവാചകനും ദൂതനുമാണ് ഈസാ നബി (അ). അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന മത സമൂഹമാണ് ക്രിസ്തീയര്‍. പക്ഷേ, അവര്‍ ഈസാ(അ)ന്റെ പാഠങ്ങളില്‍ നിന്നു ബഹുദൂരം അകന്നിരുന്നു. പൌലോസ് പാതിരിയുടെ കാലം തൊട്ട് അതിന്റെ എല്ലാവിധ ഗുണങ്ങളും ചൈതന്യവും നഷ്ടപ്പെടാന്‍ തുടങ്ങി. പൌരാണികമായ ഗ്രീക്ക് ഐതിഹ്യങ്ങളുടെയും, ഈജിപ്ഷ്യന്‍ തത്വശാസ്ത്രത്തിന്റെ ഭാഗമായ പ്രതിമ പൂജയുടെ യും മറ്റും സങ്കരരൂപമായി അത് പരിണമിച്ചു.

നാലാം നൂറ്റാണ്ടിനുശേഷം ക്രിസ്തുമതം മനുഷ്യനെ സാംസ്കാരികമായി ഉയര്‍ത്താനും വളര്‍ ത്താനും ഉപകരിക്കാത്ത വിധത്തില്‍ അധഃപതിച്ചിരുന്നു. ഈസാനബി(അ)ല്‍ ദിവ്യത്വത്തിന്റെ തോത് എത്രയായിരിക്കണമെന്നതില്‍ തര്‍ക്കിച്ചാണ് അവാന്തര വിഭാഗങ്ങളുണ്ടായത്. അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കലഹത്തിന്റെയും സംഘര്‍ഷത്തിന്റെയും രൂപം കൈക്കൊ ണ്ടു. ആരോപണ പ്രത്യാരോപണങ്ങളും അപവാദ പ്രചാരണങ്ങളും സാമുഹിക രംഗം കലുഷി തമാക്കിത്തീര്‍ത്തു.

സാമ്പത്തികമായി അടിച്ചേല്‍പ്പിക്കപ്പെട്ട അമിത ഭാരവും സ്വയംകൃതാനര്‍ഥമായി വന്നുഭവിച്ച ഭാ രവും ഓരേ സമയം പേറേണ്ടി വന്നു. അതിനാല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഏത് മാര്‍ഗവും സ്വീകരിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഇങ്ങനെ സാമ്പത്തികവും സാംസ്കാരികവും ആത്മീ യവുമായ പതനം പൂര്‍ണമായിത്തീര്‍ന്നിട്ടുള്ള ഒരു സമൂഹത്തെയാണ് ക്രൈസ്തവത പ്രതിനി ധാനം ചെയ്തിരുന്നത്. എങ്കിലും ക്രിസ്തുമത സന്ദേശങ്ങളെ പരമാവധി നിലനിര്‍ത്താന്‍ അ ദ്ധ്വാനിക്കുന്നവര്‍ തിരെ ഇല്ലാതായിരുന്നില്ല. പ്രയോഗികരംഗത്ത് വിമുഖത കാണിച്ചാലും വേദമത പാഠങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരും പഠനം നടത്തുന്നവരും പലയിടങ്ങളിലുമുണ്ടായിരുന്നു. എതോപ്യന്‍ രാജാവ് നജ്ജാശ്ശി(നേഗസ്)യും റോമന്‍ ചക്രവര്‍ത്തി ഹിര്‍ക്കലും(ഹെറാക്ളിയസ്) ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി മുഖൌഖിസും അക്കൂട്ടത്തിലായിരുന്നു.

നജ്ജാശി രാജാവ് തന്റെ നാട്ടിലെത്തിയ സത്യവിശ്വാസികള്‍ക്ക് അഭയം നല്‍കിയത് ഇതിനാലാ യിരുന്നു. ഹിര്‍ക്കല്‍ ചക്രവര്‍ത്തി  മുസ്ലിംകളുമായി സംസാരിക്കാന്‍ തയ്യാറായി. മുഖൌഖിസ് രാജാവ് നബി(സ്വ) കൊടുത്തയച്ച സന്ദേശത്തിന് മാന്യമായ പരിഗണ നല്‍കി. നജ്ജാശി പി ന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.

ജൂതമതം

മൂസാനബി(അ)ന്റെയും തൌറാത്തിന്റെയും അനുയായികളെന്ന നിലയില്‍ അറിയപ്പെടുന്നവരാ ണ് ജൂതന്‍മാര്‍. അന്ധകാര യുഗത്തില്‍ ഇവരുടെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ഒരു മതവിഭാഗമെന്ന നിലയില്‍ വലിയ പ്രതിസന്ധിയാണവര്‍ അഭിമുഖീകരിച്ചിരുന്നത്. നിന്ദി തരും പീഡിതരുമായി എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നിരുന്നു അവര്‍. ദുഷ്ചെയ്തികളുടെ പരിണതിയെന്നോണം, അവരുടെ അവസ്ഥ നിന്ദ്യമായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്ത മാക്കിയിട്ടുള്ളതാണ്,  എന്നാലും വല്ലപ്പോഴും അധികാരമോ സ്വാധീനമോ ലഭിച്ചാല്‍ അതു ദുരു പയോഗം ചെയ്യാനവര്‍ ധൃഷ്ടരായിരുന്നു താനും. പൈശാചികവും മനുഷ്യത്വരഹിതവുമായ പ്രതികാര ശിക്ഷാമുറകള്‍ അവര്‍ നടപ്പാക്കിയിരുന്നു.

ജൂതരും ക്രൈസ്തവരും പലപ്പോഴും എറ്റുമുട്ടി. ക്രൂരകൃത്യങ്ങളില്‍ ആയിരങ്ങള്‍ കുരുതികൊ ടുക്കപ്പെട്ടു.ക്രിസ്തുവര്‍ഷം 610ല്‍ അന്താകിയായിലെ ക്രൈസ്തവര്‍ക്കെതിരെ ജൂതര്‍ പടനയിച്ചു. ക്രൈസ്തവര്‍ കരുത്തോടെ തിരിച്ചടിച്ചു. പ്രതിയോഗികളെ നാമാവശേഷമാക്കി. വെട്ടിയും വെ ള്ളത്തില്‍ മുക്കിയും തീയിട്ടും ഹിംസ്രജന്തുക്കള്‍ക്കെറിഞ്ഞ് കൊടുത്തുമാണ് ജൂതരെ അവര്‍ ഉന്മൂലനം നടത്തിയത്.

ഈ വിധത്തിലുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നു കോണ്ടേയിരുന്നു. കുസ്രുപര്‍വേശ് ഒരിക്കല്‍ ശാമില്‍ കടന്നാക്രമണം നടത്തി. ക്രൈസ്തവരെ കൊല്ലുകയും ചര്‍ച്ചുകള്‍ തകര്‍ക്കു കയും ചെയ്തപ്പോള്‍ ജൂതര്‍ പര്‍വേശിന് പിന്തുണനല്‍കി ക്രൈസ്തവരോട്  പ്രതികാരം ചെയ് തു. പിന്നീട് ക്രൈസ്തവര്‍ തങ്ങളുടെ ആധിപത്യം റോമിലും ഈജിപ്തിലും പുനഃസ്ഥാപിച്ച പ്പോള്‍ ഹെറാക്ളിയസിനെ സ്വാധീനിച്ച് പുരോഹിതന്‍മാരുടെ മത വിധിയുടെ പിന്തുണയോടെ ജൂതന്‍മാര്‍ക്കെതിരെ അതിനീചവും നിഷ്ഠൂരവുമായ പ്രതികാര പ്രക്രിയ നടത്തി. അതുകാരണം ശാമിലും ഈജിപ്തിലും വളരെ അപൂര്‍വം ജൂതര്‍മാത്രമേ അവശേഷിച്ചിരുന്നുള്ളു. യുദ്ധമുഖ ത്തു നിന്ന് ഓടി രക്ഷപ്പെട്ടവരായിരുന്നു അവര്‍.

ചുരുക്കത്തില്‍, ഒരു സമൂഹമെന്ന നിലയില്‍ പിടിച്ചു നില്‍ക്കാനും സ്വന്തം അസ്തിത്വം ഉയര്‍ ത്തിപ്പിടിച്ച് ജീവിക്കാനും സാധിക്കുന്ന വിധത്തിലായിരുന്നില്ല ജൂതമത വിശ്വാസികള്‍. സ്വന്തം പ്രവാചകരാല്‍ ശപിക്കപ്പെട്ടവരും ആക്ഷേപിക്കപ്പെട്ടവരുമായ ഇസ്റാഈല്യരുടെ പാരമ്പര്യത്തി ന്റെ തുടര്‍ച്ചക്കാരായി അവര്‍ മാറി. മതത്തെയും പ്രവാചകരെയും നിസ്സാരവല്‍ക്കരിക്കുന്നവരാ യിരുന്നു ജൂതന്‍മാരിലധികവും. അവരുടെ എക്കാലത്തെയും പതന പരാജയ ദുരന്തങ്ങളെക്കു റിച്ച് ഖുര്‍ആന്‍ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട് .

സരതുഷ്ടമതം

ക്രൈസ്തവ റോമിന് സമാന്തരമായി നിലനിന്നിരുന്ന സാമ്രാജ്യത്വ ശക്തിയായിരുന്നു പേര്‍ഷ്യ. മാന്യതയുടെ മേല്‍വിലാസമവകാശപ്പെടാവുന്ന ഒരു സാംസ്കാരിക ജീവിതവീക്ഷണം അവര്‍ ക്കുമുണ്ടായിരുന്നില്ല. അബദ്ധജടിലങ്ങളായ വിശ്വാസാചാരങ്ങളും വികൃതമായ ആരാധനാ രീതി കളുമായിരുന്നു അവരുടേത.് പ്രാക്തന അറബികളില്‍ ദ്യശ്യമായിരുന്നതു പോലുള്ള സദാചാര ബോധം പോലും അവര്‍ക്കുണ്ടയിരുന്നില്ല. സ്വന്തം പുത്രിമാരെയും സഹോദരിമാരെയും വിവാ ഹം ചെയ്തു കൊണ്ടുപോലും അവര്‍ കാമപൂര്‍ത്തി  നടത്തിയിരുന്നു.

കാമവെറിയന്‍മാരായ ജനതയെ അതില്‍ നിന്നു മോചിപ്പിക്കാന്‍ ബ്രഹ്മചര്യമാണ് വഴി എന്നു  ‘മാനി’ എന്നയാള്‍ പ്രചാരണം നടത്തി. പക്ഷേ,  ലക്ഷ്യം നേടാന്‍ അയാള്‍ക്കായില്ല.  ജനങ്ങള്‍ അദ്ദേഹത്തെ തൂക്കിലേറ്റി. ബ്രഹ്മചര്യം പ്രചരിപ്പിച്ച് മനുഷ്യവംശത്തെ ഇല്ലായ്മ ചെയ്യാനാണ ദ്ദേഹത്തിന്റെ ശ്രമമെന്നായിരുന്നു അദ്ദേഹത്തില്‍ ആരോപിച്ച കുറ്റം. പിന്നീടാണ് ‘മസ്ദക’് എന്ന യാള്‍ ലൈംഗിക സ്വാതന്ത്യ്രവാദവുമായി രംഗത്തെത്തുന്നത്. അതിനീചവും വൃത്തികെട്ടതുമായ ഈ നിലപാടിനെ സ്വാഗതം ചെയ്യാനും ആളുകളുണ്ടായി. സുഖിയന്‍മാരും കാമഭ്രാന്തന്‍മാരും ഇത് ആവേശപൂര്‍വം സ്വാഗതം ചെയ്തു . ചക്രവര്‍ത്തി ഖുബ്ബാദ് അതിന്റെ സംരക്ഷണം കൂടി എറ്റെടുത്തപ്പോള്‍ രാജകീയാംഗീകാരത്തോടെ അത് സര്‍വ സ്വീകാര്യത നേടി.

അഗ്നിദേവനെയാണ് പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നത്. അഗ്നിക്ക് നശീകരണ ശേഷിയുണ്ടെങ്കി ലും പ്രതികരണ ശേഷിയില്ല എന്നത് അതിന്റെ പുജകര്‍ക്ക് തുണയായി. ദേവന് ഇഷ്ടമില്ലാത്ത ചെയ്തിയാണ് തങ്ങളുടേതെങ്കില്‍  നിഹനിക്കാനുള്ള ശേഷി  അതുപയോഗപ്പെടുത്തുമായിരുന്ന ല്ലോ എന്നതായിരുന്നു അവരുടെ നിലപാട്. അതിനാല്‍ തങ്ങളുടെ നിലപാടുകള്‍ക്കു അഗ്നിദേ വന്‍ തുണയാണെന്നവര്‍ ന്യായീകരിച്ചു. ആരുടെയെങ്കിലും നിയന്ത്രണമോ, സദാചാരദുരാചാര നിയമങ്ങളോ ശ്രദ്ധിക്കേണ്ടതും അവലംബിക്കേണ്ടതുമില്ലാത്തതിനാല്‍ അവര്‍ സ്വതന്ത്രരായി അ ഴിഞ്ഞാടി.

ചക്രവര്‍ത്തിമാര്‍ തങ്ങളുടെ സിരകളിലോടുന്ന രക്തം ദൈവികമാണെന്ന് വാദിച്ചു. ജനങ്ങള്‍ അതംഗീകരിക്കുകയും ചെയ്തു. ജന്‍മനാ ദൈവികതയുടെ അംശമുള്ളവരെന്നു കരുതപ്പെട്ട ചക്രവര്‍ത്തിമാര്‍ക്ക് അവര്‍ സാംഷടാംഗം ചെയ്തു. ദിവ്യത്വം  കല്‍പിച്ചും വര്‍ണിച്ചും കീര്‍ത്തന കാവ്യങ്ങളുണ്ടാക്കി ആലപിച്ചു. സ്വന്തമായൊരവകാശവുമില്ലാത്തവരാണ് തങ്ങളെന്നും അതിനാ ല്‍ തന്നെ തങ്ങള്‍ക്ക് ചക്രവര്‍ത്തി നല്‍കുന്നതെന്തും സൌജന്യവും ഔദാര്യവുമാണെന്നും അ വര്‍ കരുതി.

മത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന പുജാരികളെയും അവര്‍ ദിവ്യത്വം കല്‍പ്പിച്ചാരാധിച്ചു. തൊഴിലിന്റെയും ജനനത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ഗീകരണം നടത്തി ജാതിയും കുല വും കുലത്തൊഴിലും നിര്‍ണയിച്ചു. കുലത്തൊഴിലല്ലാതെ മറ്റൊരു തൊഴില്‍ തേടുന്നത് നിരോധി ക്കപ്പെട്ടിരുന്നു. ജന്മംകൊണ്ടു താഴ്ന്ന ജാതിക്കാരായവര്‍ക്ക് രാഷ്ട്ര സേവന സംബന്ധമായ തൊഴിലോ പദവിയോ നല്‍കിയിരുന്നില്ല. നിശ്ചിതജോലിയില്‍ നിര്‍ണിത പദവിക്കപ്പുറം ഒരവ കാശവും അനുവദിക്കപ്പെട്ടിരുന്നില്ല. വംശീയവും ജാതീയവുമായ അഭിമാനബോധം അവര്‍ വച്ചു പുലര്‍ത്തിയിരുന്നു.

ഈജിപ്ത്

നൈല്‍നദിയുടെ സാന്നിധ്യം കൊണ്ട്  സമ്പല്‍സമൃദ്ധമായ മണ്ണാണ് ഈജിപ്തിന്റേത്. പുരാതന മായ സാംസ്കാരിക നാഗരികതകളുടെ കളിത്തൊട്ടിലായിരുന്നു ഈജിപ്ത്. പക്ഷേ, പില്‍ക്കാ ലത്ത് ക്രൈസ്തവ യൂറോപ്പിന്റെ ആധിപത്യത്തോടെ സംസ്കാരങ്ങളുടെ ശവപ്പറമ്പായി അതു മാറി. റോമന്‍ സാമ്രാജ്യത്തിനും അവരുടെ  വിശ്വാസ സങ്കല്‍പങ്ങള്‍ക്കും സംഭവിച്ച പതനത്തി ന്റെ സ്വാഭാവികമായ ദുരന്തം  ഈജിപ്തും പേറേണ്ടി വന്നു. ഒരു റോമന്‍കോളനി എന്ന നില യില്‍ ഒതുക്കപ്പെട്ട ഈജിപ്തിന് രാഷ്ട്രീയമായ സ്വാതന്ത്യ്രം നഷ്ടമായി.അധികാരികളുടെ മതം എന്ന നിലക്ക് ക്രൈസ്തവതയെ അവര്‍ അംഗീകരിക്കേണ്ടി വന്നു. തല്‍ഫലമായി മതകീയവും ബൌദ്ധികവുമായ സ്വാതന്ത്യ്രം അവര്‍ക്കില്ലാതായി.

തങ്ങള്‍ക്കാവശ്യമുള്ള വിഭവചൂഷണത്തിനൊരു തുരുത്ത് എന്ന നിലയിലാണ് ഈജിപ്തിനെ റോം വീക്ഷിച്ചത്. വലിയ നികുതികള്‍ ചുമത്തിയും മറ്റു ബാധ്യതകള്‍ അടിച്ചേല്‍പ്പിച്ചും അവരത് സാധിച്ചു. ഈജിപ്ഷ്യന്‍ കര്‍ഷകരും വാണിക്കുകളും വന്‍ ചൂഷണത്തിനു വിധേയരായി. തങ്ങ ളുടെമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതെന്തും സ്വീകരിക്കാന്‍ മാത്രം  വിധേയരും ഭയചകിതരുമാ യിരുന്നു അവര്‍. രാഷ്ട്രീയപരമോ നിര്‍മാണപരമോ ആയ ഒരു മേഖലയിലും അവര്‍ക്ക് ഒരു പങ്കും നല്‍കപ്പെട്ടിരുന്നില്ല. അങ്ങനെ എല്ലാ അര്‍ഥത്തിലും അടിയറവ് പറയുകയും അടിമത്തം പേറുകയും ചെയ്ത ഒരു ജനതയുടെ നാടായി ഈജിപ്ത് മാറി.

യൂറോപ്പ

നവോത്ഥാനാനന്തരം നാഗരികതയുടെയും പുരോഗതിയുടെയും കുത്തകക്കാരായി ഞെളിയുന്ന യൂറോപ്പിന്റെയും ഭൂതകാലം അത്യന്തം അന്ധകാര നിബിഡമായിരുന്നു. നാഗരികതയുടെ പറയ ത്തക്ക ഒരു തുടിപ്പും അവിടെ കാണാനുണ്ടായിരുന്നില്ല. രക്തരൂക്ഷിതമായ കലാപങ്ങളും ഛിന്ന ഭിന്നമായ ജന സഞ്ചയവും അടിമുടി അലങ്കോലപ്പെട്ട സാമുഹ്യ സാഹചര്യവുമായിരുന്നു വട ക്ക് പടിഞ്ഞാറന്‍ യൂറോപ്പിന്റേത്.

അവര്‍ക്ക് ലോകത്തെയും ലോകത്തിന് അവരെയും വളരെ കുറച്ച് മാത്രമേ പരിചയമുണ്ടായിരു ന്നുള്ളു. പുത്തന്‍ ക്രൈസ്തവ സങ്കല്‍പത്തിനും പുരാതന ബിംബാരാധനക്കും ഇടയില്‍ തളച്ചി ടപ്പെട്ട മത വീക്ഷണമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇരുളില്‍ നിന്നു കൂടുതല്‍ ഇരുളിലേ ക്ക് എന്നതായിരുന്നു അവരുടെ ഗതി. യൂറോപ്പിന്റെ ഈ ഇരുണ്ട  മുഖം പ്രമുഖ ചരിത്രകാരന്‍ മാരായ എച്ച്.ജി വെല്‍സ്, റോബര്‍ട്ട് ബ്രിപ്പോര്‍ട്ട് തുടങ്ങിയവര്‍  വിവരിച്ചിട്ടുണ്ട്.

ഇന്ത്യനവസ്ഥ

ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന മത-സാമൂഹിക-സാംസ്കാരിക സാഹചര്യം കൂടുതല്‍ വിവ രിക്കേണ്ടതില്ല. നബി(സ്വ)യുടെ നിയോഗ കാലത്ത് സജീവമായി നിലനിന്നിരുന്ന ഒരു നാടും ജ നതയും എന്ന നിലക്ക് ഇന്ത്യയെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിപുരാതനമായ ചില നാഗരികതകള്‍ ഇവിടെ നിലനിന്നിരുന്നു എന്നതിന് പഠന പര്യവേക്ഷണങ്ങള്‍ ബലം നല്‍കു ന്നുണ്ട്. ഇന്ത്യയിലെ ചില ആചാരരീതികള്‍ പഴയകാല നാഗരികതയുടെതായി ഇഴ തിരിച്ചെടു ക്കുവാന്‍ സാധിച്ചിട്ടുണ്ട്.

പൂര്‍വകാല പ്രവാചകന്‍മാരുടെ  പാഠങ്ങളുമായി ഈ നാഗരികതകള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ഹാരപ്പയില്‍ നിന്നു കണ്ടെടുത്തിട്ടുള്ള ഒരു കുളത്തിന്റെ അവശി ഷ്ടങ്ങളില്‍ നടത്തിയ പഠനം  അത് നൂഹ്നബി(അ)ന്റെ സന്താനപരമ്പരയില്‍ നിന്ന് ഇവിടെ യെത്തിയവരുടെ നിര്‍മ്മിതിയാണെന്നും അവര്‍ പ്രാര്‍ഥനകള്‍ക്ക് ശുദ്ധിവരുത്താന്‍ ഉപയോഗി ച്ചിരുന്നതാവാമതെന്നുമുള്ള നിഗമനത്തിലാണെത്തിയിരിക്കുന്നത്. അല്ലാമാശിഹ്റസ്താനി തന്റെ അല്‍മിലലു വന്നിഹല്‍ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന മതവീക്ഷണങ്ങള്‍ വിവരിക്കുന്നിടത്ത്(വാള്യം: 3 പേജ്:705) ‘ബ്രാഹ്മണരില്‍ ഒരു വിഭാഗം സാബി മദ്ഹബുകാരായി രുന്നു’ എന്ന് പറയുന്നുണ്ട്. സാബിമതക്കാര്‍ നൂഹ്നബി(സ)ന്റെ ജനതയുടെ തുടര്‍ച്ചക്കാരാ ണെന്നും നേരായ മതത്തില്‍ നിന്നു വ്യതിചലിച്ചവരാണെന്നും  ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (നോക്കുക: ത്വിബ്രി1/252,ഖുര്‍ത്വുബി1/182, ഇബ്നു കസീര്‍3/140). ആദ്യമാദ്യം മതത്തിന്റെ വ്യക്തമായ ചട്ടക്കൂട്ടിനുള്ളിലും ഏകദൈവവിശ്വാസത്തിലും ജീവിച്ചിരു ന്നവര്‍ ക്രമേണ മാര്‍ഗ ഭ്രംശരായതായിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്.

ആറാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും അവര്‍ തങ്ങളുടെ തനത് സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നു വളരെ ദൂരം അകന്നു പോയിരുന്നു. അയല്‍ നാടുകളിലൊക്കെയുണ്ടായിരുന്ന വ്യാപക മായ ജീര്‍ണതകള്‍ അവരിലും ആവേശിക്കുകയും ദുഷിച്ച ഒരവസ്ഥയിലെത്തിച്ചേരുകയും ചെ യ്തു. ആരാധ്യ വസ്തുക്കളുടെ ആധിക്യവും കാമാന്ധതയും ഉച്ചനീചത്വവും മൂഢസങ്കല്‍പ ങ്ങളും അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വന്നു.

ദൈവങ്ങള്‍

ഋഗ്വേദത്തില്‍ ദേവതകളുടെ എണ്ണം 33/333 എന്നാണ് ഗണിച്ചിരിക്കുന്നത്. എന്നാല്‍ ആറാം നു റ്റാണ്ടില്‍ തന്നെ അവയുടെ എണ്ണം 33 കോടിയിലെത്തിയിട്ടുണ്ടായിരുന്നു. കാണാന്‍ കൌതുകമു ള്ളതും ആകര്‍ഷകവുമായതെന്തും ദൈവങ്ങളായി പരിഗണിക്കപ്പെട്ടു. കല്ലുകള്‍, വ്യക്ഷങ്ങള്‍, പര്‍വതങ്ങള്‍, മൃഗങ്ങള്‍, വീരപുരുഷന്‍മാര്‍, സ്വര്‍ണം, വെള്ളി തുടങ്ങി പലതിലും ദിവ്യാവതാര മുണ്ടെന്ന് കല്‍പ്പിച്ച് ആരാധിച്ചിരുന്നു. പശു, ഗ്രഹങ്ങള്‍ തുടങ്ങി ജനനേന്ദ്രിയങ്ങള്‍ വരെ ആരാ ധ്യമായിത്തീര്‍ന്നിരുന്നു. അങ്ങനെ കെട്ടുകഥകളും ഐതിഹ്യങ്ങളും മിത്തുകളും ആചാരാനുഷ് ഠാനങ്ങളും മുറകളുമായി കെട്ടുപിണഞ്ഞൊരവസ്ഥ. ദൈവികമെന്നോ ബൌദ്ധികമെന്നോ വിശേ ഷിപ്പിക്കാവുന്ന ഒന്നും അതിലുണ്ടായിരുന്നില്ല.

ശില്‍പകലാ വൈദഗ്ധ്യത്തിന്റെ വ്യാപകമായ ഉപയോഗം വഴി  അവരുടെ സങ്കല്‍പ്പത്തിനനുസ രിച്ച് ദൈവങ്ങള്‍ രൂപപ്പെട്ടു. ബിംബാരാധന അര്‍ഥശൂന്യമാണെന്ന് പഠിപ്പിച്ച ബുദ്ധനുപോലും പ്രതിമ തീര്‍ക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ ഇന്ത്യയിലെ മതദൈവ സങ്കല്‍പത്തെ യും സാമൂഹിക സാംസ്കാരിക രംഗത്തെ രീതികളെയും ബുദ്ധ ജൈനദര്‍ശനങ്ങള്‍ക്കടക്കം സ്വീകരിക്കേണ്ടി വന്നു.

ചൈനീസ് സഞ്ചാരിയായ ഹ്യൂയാന്‍സാംഗ് തന്റെ യാത്രാ വിവരണത്തില്‍ ഇവിടുത്തെ ബിംബ ങ്ങളുടെ ആധിക്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അക്കാലത്തെ രാജകുടുംബങ്ങളുടെയും സേവകരുടെയും ആരാധ്യവസ്തുക്കളെക്കുറിച്ച് അദ്ദേഹം എഴുതുന്നു:

“ചിലര്‍ വിഷ്ണുഭക്തരും മറ്റു ചിലര്‍  ബുദ്ധമതാനുയായികളും വേറെ ചിലര്‍ സുര്യനെയും  വിഷ്ണുവിനെയും ആരാധിക്കുന്നവരും ആയിരുന്നു. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതിനെയൊ മുഴുവന്‍ ദൈവങ്ങളെയുമോ ആരാധിക്കാമായിരുന്നു”.

കാമാന്ധത

ഇതരമതസങ്കല്‍പങ്ങളില്‍ നിന്നു വ്യത്യസ്തമായി കാമത്തിനും ലൈംഗികതക്കും അതിപ്രാധാ ന്യം നല്‍കുന്ന രീതിയാണ് ഭാരതത്തില്‍  നിലനിന്നിരുന്നത് . വികാരോദ്ദീപകവും ലജ്ജാവഹവു മായ നഗ്നതാവര്‍ണനയും ദേവിദേവന്‍മാരുടെ കാമലീലാ വിലാസങ്ങളുടെ വിവരണങ്ങളും വേ ദഗ്രന്ഥങ്ങളില്‍ വരെ സ്ഥലം പിടിച്ചിട്ടുണ്ട്. ക്ഷേത്രച്ചുമരുകള്‍ ലൈംഗികകേളികളുടെ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചതായിക്കാണാം. ശിവലിംഗത്തെ ആരാധിക്കുകയും അതിന്റെ രൂപം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് പുണ്യമായി ഗണിക്കപ്പെടുകയും ചെയ്തു.

ദയാനന്ദസരസ്വതി ‘സത്യാര്‍ഥ പ്രകാശം’ എന്ന തന്റെ കൃതിയില്‍ ഉദ്ധരിച്ച പോലെ ‘നഗ്നസ്ത്രീ കളെ ആരാധിച്ചിരുന്ന പുരുഷന്‍മാരും നഗ്ന പുരുഷന്‍മാരെ ആരാധിച്ചിരുന്ന സ്ത്രീകളും’ അ ന്നുണ്ടായിരുന്നു.  ജനങ്ങളിലെ ഈ കാമബന്ധുരമായ മതബോധം ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ജാതി സങ്കല്‍പം

ജനങ്ങളെ തൊഴിലിന്റെയും മറ്റും അടിസ്ഥാനത്തില്‍ വിവിധ ജാതികളും തട്ടുകളുമാക്കി തിരി ക്കുന്ന കാടന്‍സമ്പ്രദായം  വളരെ രൂക്ഷമായി നിലനിന്നിരുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ആ യിരത്താണ്ടുകളായി നിലനിന്നു വരുന്ന ഈ സങ്കല്‍പം ഇന്നും പരോക്ഷമായി ഇവിടെ നിലനി ല്‍ക്കുന്നുണ്ട്. വൈദിക കാലഘട്ടത്തിന്റെ അന്ത്യത്തിലാണീ സമ്പ്രദായം ആരംഭിച്ചത്. ഇവിടേക്ക് കടന്നുവന്ന ആര്യന്‍മാര്‍ അനാര്യന്‍മാരുമായി കലരുന്നത് ഇല്ലാതാക്കാനും തങ്ങളുടെ വ്യതിരി ക്തതയും ആദരണീയതയും നിലനിര്‍ത്താനുമായി  മെനഞ്ഞുണ്ടാക്കിയതാണ്  ജാതി സങ്കല്‍പം എന്നാണ് പണ്ഢിതമതം.

മനുസ്മൃതിയില്‍ ജനങ്ങളെ ക്ഷത്രിയന്‍, ബ്രാഹ്മണന്‍, വൈശ്യന്‍, ശുദ്രന്‍ എന്നിങ്ങനെ  നാലു ജാതികളാക്കിത്തിരിച്ച് ഓരോരുത്തര്‍ക്കുമുള്ള അവകാശാധികാരങ്ങളും പദവികളും തൊഴില്‍ പരിധികളും നിര്‍ണയിച്ചിട്ടുണ്ട്.

ബ്രാഹ്മണനെ ബ്രഹ്മാവിന്റെ വായില്‍ നിന്നും ക്ഷത്രിയനെ കൈകളില്‍ നിന്നും വൈശ്യനെ തു ടകളില്‍ നിന്നും ശൂദ്രനെ പാദങ്ങളില്‍ നിന്നും പടച്ചുവത്രേ. ബ്രാഹ്മണന് വേദ പഠനവും ദേവാ ര്‍ച്ചനയും ക്ഷത്രിയന് സൈനിക സേവനവും വികാരനിഗ്രഹവും വൈശ്യര്‍ക്ക് ഇടയവ്യത്തിയും കച്ചവടവും കൃഷിയും അതിനോടനുബന്ധിച്ച്,  നിശ്ചിത പദവിക്ക് കോട്ടം തട്ടാത്തതും മുകളി ലുള്ളവരുടെ പരിധിയില്‍ കൈകടത്താത്തതുമായ  മറ്റുള്ള ജോലികളും  നിശ്ചയിച്ചു നല്‍കി. എന്നാല്‍ ശൂദ്രന്‍ ഈ മൂന്നു വിഭാഗത്തെയും സേവിച്ചു കഴിഞ്ഞു കൂടാനായിരുന്നു വേദവിധി. ഉന്നതപദവിയും എല്ലാവിധ അധികാരാവകാശങ്ങളുമുള്ള ബ്രാഹ്മണ വിഭാഗത്തിന് അടിമവൃത്തി ചെയ്യുക എന്നതിലപ്പുറം മറ്റൊന്നിനും ശുദ്രന്നവകാശമുണ്ടായിരുന്നില്ല. ശൂദ്രന്റെ സ്വത്ത് പിടി ച്ചെടുക്കാന്‍ ബ്രാഹ്മണനധികാരമുണ്ടായിരുന്നു. ക്ഷത്രിയനും വൈശ്യനും  ചില അവകാശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒരു ബ്രാഹ്മണ ബാലനു തുല്യമായ പദവിപോലും പ്രാപിക്കാനവര്‍ക്ക വസരമുണ്ടായിരുന്നില്ല.

ക്ഷത്രിയനു വേദം പഠിക്കുകയും വായിക്കുകയും ചെയ്യാമെങ്കിലും പഠിപ്പിക്കാനധികാരമുണ്ടാ യിരുന്നില്ല. വൈശ്യനോ ശുദ്രനോ വേദം വായിക്കുന്നത് മഹാപാപമായാണ് കണക്കാക്കിയത്. അങ്ങനെ ആരെങ്കിലും ചെയ്ത വിവരം ഭരണാധികാരികള്‍ അറിഞ്ഞാല്‍ അവന്റെ നാവ് മുറിച്ചു കളഞ്ഞിരുന്നു. ശുദ്രന് ബ്രാഹ്മണന്റെ കൂടെ ഇരിക്കാനോ അവനെ സ്പര്‍ശിക്കാനോ അവകാശ മുണ്ടായിരുന്നില്ല. കൂടെ ഇരുന്നാല്‍ ഗുദം ചൂട് വച്ച് നാടുകടത്തണം. തൊട്ടാലും ചീത്തപറ ഞ്ഞാലും നാവ് പിഴുതെറിയണം. പല്ലി, കാക്ക, തവള തുടങ്ങിയ ചെറു ജീവികളെ നശിപ്പിക്കു ന്നതും ശുദ്രനെ വധിക്കുന്നതും  ഫലത്തില്‍ ഒരുപോലെയായിരുന്നു ഗണിച്ചിരുന്നത്. ശുദ്രനോ വൈശ്യനോ മോഷണം നടത്തിയാല്‍ വധശിക്ഷ നല്‍കുമ്പോള്‍ ബ്രാഹ്മണനും ക്ഷത്രിയനും പ്രായശ്ചിത്തവും ലഘുവായ ശിക്ഷയും മാത്രമാണ് നല്‍കിയിരുന്നത്. പരമാവധി അവരെ ശി ക്ഷിക്കാതെ പ്രായശ്ചിത്തത്തിലൊതുക്കുകയാണ് ഭരണാധികാരികള്‍ ചെയ്തിരുന്നത്. ഇന്ത്യ സ ന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരിയും ശാസ്ത്രജ്ഞനുമായ അല്‍ബിറൂനി തന്റെ യാത്രാ വിവരണത്തില്‍ ഇത് വിവരിച്ചിട്ടുണ്ട്. പരിഷ്കര്‍ത്താകളുടെ പരിശ്രമം വഴി വലിയ മാറ്റങ്ങള്‍ ഇന്നു പ്രകടമായിട്ടുണ്ട്.

കേരളത്തില്‍

ജാതീയമായ ഈ വേര്‍തിരിവിന്റെ പ്രകടമായ രൂപം നമ്മുടെ കേരളത്തിലും നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍വരെ അതിനെതിരെ രൂക്ഷമായ സമ രവും സത്യാഗ്രഹവും നടന്ന ചരിത്രമുണ്ട്. കുമാരനാശാന്‍ ‘ദുരവസ്ഥ’ എഴുതിയത് മാപ്പിള വി രോധത്തോടെയാണെങ്കിലും കേരളീയ സമൂഹത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും സ്വാധീ നമുണ്ടാകാന്‍ ഇവിടെ നിലനിന്നിരുന്ന കാടന്‍ നിലപാടുകള്‍ സഹായകമായെന്ന് അതില്‍ പറ യുന്നുണ്ട്.

“ഹന്ത!നായന്‍മാര്‍ തുടങ്ങിക്കീഴ്പോട്ടുള്ള

ഹിന്ദുക്കളായുമിരുന്നോരെത്ര

ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ

ക്കൂട്ടര്‍ സഹിച്ചു പൊറുതി മുട്ടി

വിട്ടതാ ഹിന്ദുമതം- ജാതിയില്‍ താനെ

കെട്ടു കഴിഞ്ഞ നമ്പൂരിമതം”

ബുദ്ധ മതം

വൈദികമതത്തിന്റെ ജീര്‍ണതകളില്‍ നിന്ന് മോചനം നേടാനായി ശ്രീബുദ്ധന്‍ ഉപദേശിച്ച കാര്യ ങ്ങളാണ് പിന്നീട് ബുദ്ധമതം എന്ന പേരിലറിയപ്പെട്ടത്. ബ്രാഹ്മണ മേധാവിത്തത്തില്‍ നിന്നു സാ ധാരണക്കാരെ മോചിപ്പിക്കാനും ബിംബാരാധനയുടെ അര്‍ഥശൂന്യതയില്‍ നിന്ന് രക്ഷപ്പെടുത്താ നുമാണ് ബുദ്ധന്‍ ശ്രമിച്ചത്. അക്കാലത്ത് അത്യധികം മഹത്തരവും ഉദാത്തവുമായ ഒരു സേ വനം തന്നെയായിരുന്നു അത്. പക്ഷേ, ബുദ്ധന്റെ ഉപദേശങ്ങള്‍ക്കും തത്വങ്ങള്‍ക്കും അധിക കാലം പിടിച്ചു നില്‍ക്കാനായില്ല. ബ്രാഹ്മണ മേധാവിത്തം ഒരുക്കിയ കെണിയില്‍ അത് അക പ്പെട്ടു. വൈദിക മത താല്‍പര്യങ്ങള്‍ക്കനുസരിച്ച് അത് വ്യാഖ്യാനിക്കപ്പെടുകയും പ്രചരിപ്പിക്ക പ്പെടുകയും ചെയ്തു. തല്‍ഫലമായി അതിന്റെ ലാളിത്യവും ചൈതന്യവും അര്‍ഥവും നഷ്ട പ്പെട്ടു.

തുടക്കത്തില്‍ ബ്രാഹ്മണ മതത്തിന്  വെല്ലുവിളിയായി  നിലനിന്ന ബുദ്ധ മതത്തെ സ്വന്തം ഭാഗ മാക്കി മാറ്റാന്‍ വൈദിക മത മേലാളന്‍മാര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് വിഗ്രഹ പൂജയുടെ മതമായി ബുദ്ധമതവും പരിണമിച്ചു.ബുദ്ധന്റെയടക്കം പ്രതിമകള്‍ സ്ഥാപിച്ച് ആരാധന നടത്താന്‍ തുടങ്ങി. ബുദ്ധന്‍ ഒരു ദൈവദര്‍ശനം മുന്നോട്ടുവച്ചിരുന്നില്ല എന്നത് ഇതിന് അനുകുലവുമായി. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന കൃതിയില്‍ ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അങ്ങനെ ലാളിത്യവും സാരള്യവും സമാധാനവും ഉപദേശിച്ച് ജീവിതരംഗം വിമലീകരിക്കാന്‍ ശ്രമിച്ച ആ മഹായോഗിയും ദൈവമാക്കപ്പെടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ അറിയപ്പെടുന്ന ബുദ്ധമതാനുയായികളധികവും ഇന്നും മഹായാന വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തിനാണ് കൂടുതല്‍ പ്രചാരം നേടാനായത്. അവര്‍ ബുദ്ധനില്‍ ദിവ്യത്വം ആ രോപിക്കുന്നവരാണ് താനും.

ബുദ്ധമതത്തിന്റെ ഈ പതനം നിമിത്തം അതിന്റെ സദ്ഫലങ്ങള്‍ ലഭ്യമല്ലാതായി. മനോ നിയന്ത്ര ണത്തിനും വികാരനിഗ്രഹത്തിനും ശ്രേഷ്ഠ ഗുണശീലങ്ങള്‍ക്കും വേദനാ സംഹാരത്തിനും  വി ജ്ഞാന സമ്പാദനത്തിനും ഒരുപദേശ സംഹിത എന്ന നിലയില്‍  പ്രത്യക്ഷ ഗുണം ചെയ്യാനാ കുമായിരുന്ന ഒരു സന്ദേശത്തിന്റെ പതനം ഇന്ത്യയില്‍ ബ്രാഹ്മണ മതത്തിന്റെ വിജയമായിത്തീ ര്‍ന്നു.

ചൈന

ചൈനയില്‍ ഈകാലത്ത് മുന്ന് മതവീക്ഷണങ്ങള്‍ നിലവിലുണ്ടായിരുന്നു. ബുദ്ധ മതം, കണ്‍ ഫ്യുഷ്യസ് മതം, തായോമതം. ഭൌതിക കാര്യങ്ങളില്‍ മാത്രമേ കണ്‍ഫ്യൂഷ്യസ് ഉപദേശം നല്‍ കിയിരുന്നുള്ളു. ഒരു ദൈവത്തെ ക്ളിപ്തപ്പെടുത്തി ആരാധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ അനുയായികള്‍ക്കിഷ്ടമുള്ള നദികളെയോ വൃക്ഷങ്ങളെയോ ആരാധിക്കാമായിരുന്നു. ഒരു ദാര്‍ശനിക വീക്ഷണം എന്ന നിലയില്‍ മാത്രമേ കണ്‍ഫ്യൂഷ്യനിസം നിലനിന്നിരുന്നുള്ളു.

വിശുദ്ധിയുടെ മാര്‍ഗമായി ലാവോസി എന്ന തത്വചിന്തകന്‍ നല്‍കിയ ഉപദേശങ്ങളാണ് താ യോമതം എന്നറിയപ്പെട്ടത്. കാലക്രമത്തില്‍ അതും ബിംബാരാധനയുടെ മതമായി മാറി. ഐ ഹിക സുഖപരിത്യാഗികളെയായിരുന്നു അദ്ദേഹം സൃഷ്ടിക്കാനുദ്ദേശിച്ചത്. സ്ത്രീകളെ സ്പര്‍ശി ക്കുകയോ അവരുമായി ഏതെങ്കിലും വിധേന ബന്ധപ്പെടുകയോ ചെയ്യാതെയാണവര്‍ ജീവിച്ചി രുന്നത്. നിര്‍മാണപരവും ജീവസന്ധരണാപരവുമായ ഒരു നിര്‍ദേശവും നല്‍കാത്ത ഈ സങ്ക ല്‍പ്പത്തെ ജനങ്ങള്‍ അതിവേഗം കൈവെടിഞ്ഞു.

അറബികള്‍

അറബികള്‍ ആദ്യഘട്ടത്തില്‍ ഇസ്മാഈല്‍(അ)മിന്റെ  അനുയായികളെന്ന നിലയില്‍ തൌഹീദിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവരായിരുന്നു. ഇബ്രാഹീമീ മില്ലത്തിന്റെ സല്‍സര ണിയിലുടെ, ഇസ്മാഈല്‍(അ)ന്റെ പാത പിന്‍പറ്റി അവര്‍ ജീവിച്ചു പോന്നു അവരുടെ മതപര മായ വീക്ഷണത്തില്‍ ക്രമേണ വ്യതിയാനം സംഭവിക്കുകയാണുണ്ടായത്. എന്നാല്‍ അറബികള്‍ മുഴുവന്‍ ഈ വിധം വ്യതിചലിച്ചിരുന്നു എന്നു ധരിക്കാന്‍ ന്യായമില്ല. അവര്‍ക്കിടയില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അനല്‍പമായി കടന്നു കൂടി എന്നതാണ്  യാഥാര്‍ഥ്യം.

ഏക ഇലാഹിലുള്ള വിശ്വാസത്തില്‍ നിന്നു ബഹുദൈവ സങ്കല്‍പത്തിലേക്കും ശരിയായ ആചാ ര രീതികളില്‍ നിന്നു വികൃതമായ ശീലങ്ങളിലേക്കും അവരില്‍ ഭൂരിഭാഗവും മാറി. ജ്യോല്‍സ്യ ന്‍മാരെ സമീപിക്കൂക, പ്രശ്നം വെക്കുക തുടങ്ങിയ ദുരാചാരങ്ങള്‍ അവരുടെ ജീവിതത്തിലെ  അനിവാര്യ ശീലങ്ങളായി.

വിചിത്ര ആചാരവും ധാരണയും

വളര്‍ത്തു മൃഗങ്ങളില്‍ ചിലത് ചില പ്രത്യേക സാഹചര്യങ്ങളില്‍ പവിത്രവും ആദരണീയവു മാണെന്നവര്‍ ധരിച്ചു. ചിലതിനെ ചിലര്‍ക്ക് മാത്രമേ ഭക്ഷിക്കാവൂ എന്നു കരുതി.  ഒട്ടകം പ്രസ വിക്കുന്നത് തുടരെ പത്ത് പെണ്‍കുട്ടികളെയാണെങ്കില്‍ അതിന് ‘സാഇബത്ത്’ എന്ന് പേരിട്ടു. അത്തരം ഒട്ടകങ്ങളുടെ പാല്‍ കുടിക്കുന്നതും അവയെ വാഹനമായി ഉപയോഗിക്കുന്നതും അതിന്റെ രോമം ഉപയോഗിക്കുന്നതും നിഷിദ്ധമാക്കി. വീണ്ടും അതിന് പിറക്കുന്ന കുട്ടി പെണ്ണു തന്നെയാണെങ്കില്‍ ആ  ഒട്ടകക്കുട്ടിക്ക് ‘ബഹീറ’ എന്ന് പേരിടുകയും സ്വന്തം തള്ളയുടെ  വിധി തന്നെ അതിനും  ബാധകമാക്കുകയും ചെയ്തു. ഒരു ആട് അതിന്റെ അഞ്ച് പ്രസവങ്ങളിലായി  പത്തു പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയാല്‍  ആ ആടിനെ അവര്‍ ‘വസ്വീലത്ത്’ എന്നു വിളിച്ചു. പിന്നീട് ആ ആട് പ്രസവിക്കുന്ന ഒന്നിന്റെയും മാംസം സ്ത്രീകള്‍ക്ക് കഴിച്ചു കൂടാ എന്നായിരുന്നു വിധി. അത് പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതാണ്. കൂറ്റനാക്കി നിര്‍ത്തിയ  ആണ്‍ ഒട്ടക ത്തിനോടിണചേര്‍ന്ന പെണ്‍ ഒട്ടകങ്ങള്‍ക്ക് തുടരെ പത്ത് പെണ്‍കുട്ടികള്‍ പിറന്നാല്‍ ആ കൂറ്റന്‍ ഒട്ടകത്തെ മറ്റൊന്നിനും ഉപയോഗിച്ചു കൂടാ എന്നായിരുന്നു നിയമം. അതിനെയവര്‍ ‘ഹാമീ’ എന്നു വിളിച്ചു.

വിശുദ്ധ ഖുര്‍ആന്‍ അവരുടെ ഈ ധാരണയെയും സമീപനത്തെയും ഇങ്ങനെ വിവരിക്കുന്നു. “ബഹീറ, സാഇബത്, വസ്വീലത്ത്, ഹാമീ എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിട്ടില്ല. പക്ഷേ, നിഷേധികളായ ആളുകള്‍ അല്ലാഹുവിന് മേല്‍ കള്ളമാരോപിക്കുകയാണ്. അവരില്‍ അധിക പേരും ചിന്താശേഷിയില്ലാത്തവരാണ്”(ആശയം, അല്‍ മാഇദ: 103).

“അവര്‍ പറഞ്ഞു: ഈ മൃഗങ്ങളുടെ വയറ്റിലുള്ളവ ഞങ്ങള്‍ പുരുഷന്‍മാര്‍ക്ക് സ്വന്തമായുള്ള താണ്. ഞങ്ങളുടെ ഭാര്യമാര്‍ക്കത് നിഷിദ്ധമാണ്. എന്നാല്‍ അതു ചത്താല്‍  സ്ത്രീകളും പുരു ഷന്‍മാരും അതില്‍ പങ്കാളികളായിരിക്കും”ആശയം, അല്‍ അന്‍ആം :109).

ബിംബങ്ങള്‍

അറബികളുടെ ആചാരാനുഷ്ഠാനങ്ങളിലും ജീവിതക്ര മങ്ങളിലുമെല്ലാം വിചിത്രമായ പലതും കാണാം. വിവാഹം, മരണം, വിനോദം, സാമ്പത്തിക ക്രയവിക്രയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ വൈചിത്യ്രം പ്രകടമായിരുന്നു. പുരാതന ആരാധനാകര്‍മമായ ഹജ്ജിന്റെ രൂപത്തില്‍ പോ ലും അവര്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. വ്യത്യസ്ത മന്ദിരങ്ങളൊരുക്കി അവിടെ പ്രതിമകള്‍ സ്ഥാപിച്ച് ദൈവങ്ങളാക്കി ആരാധനയര്‍പ്പിച്ചു. ഓരോ കുടുംബത്തിനും ഗോത്രത്തിനും പ്രവി ശ്യക്കും വെവ്വേറെ ദൈവങ്ങളെ സങ്കല്‍പിച്ചു. ‘സ്വുവാഅ്’ എന്ന വിഗ്രഹം ഹുദൈല്‍ കുടും ബത്തിന്റെതായിരുന്നു. ‘വുദ്ദ്’ കല്‍ബ് ഗോത്രത്തിന്, ‘യഗൂസ്’ മുദ്ഹിജ്് കുടുംബത്തിന് ‘യ ഊഖ്’ ഖൈവാന്‍ കുടംബത്തിന,് ‘നസ്വ്റ്’ ഹിംയര്‍ കുടുംബത്തിന്, ‘ഇസാഫ്’, ‘നാഇലത്ത്’ എന്നിവ ഖ്വുറൈശികള്‍ക്കും ഖുസാഅത്ത് കുടുംബത്തിനും. ‘മനാത്ത്’ എന്ന ബിംബത്തെ കടലോരത്ത് പ്രതിഷ്ഠിച്ച്. അറബികള്‍ മൊത്തം അതിനെ ആരാധിച്ചിരുന്നു.  ‘ലാത്ത’, സഖീഫ് ഗോത്രക്കാരുടെതും ‘ഉസ്സ’ ദാതുഇര്‍ഖിന് മുകളിലുള്ളവരുടെതുമായിരുന്നു. എന്നാല്‍ ഖ്വുറൈ ശികള്‍ക്കിടയില്‍ ഉസ്സക്ക് വലിയ സ്ഥാനമായിരുന്നു. ഈ ബിംബങ്ങളെയെല്ലാം ഓരോ സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ച്, അവിടെ കേന്ദ്രീകരിച്ച് ആരാധന നടത്തുകയായിരുന്നു. കൂടെകൊണ്ടു നടന്ന് ആരാധിക്കാന്‍ ബിംബങ്ങള്‍ വേറെയുമുണ്ടായിരുന്നു. ചുരുക്കത്തില്‍ ബിംബാരാധന, അന്ധ വിശ്വാസം, അനാചാരം, അബദ്ധധാരണകള്‍, കാഴ്ച്ചപ്പാടുകള്‍ തുടങ്ങി വിചിത്രമായ ജീവിത രീതികളും ശീലങ്ങളും  അറബികള്‍ക്കിടയില്‍ വ്യാപകമായിരുന്നു.

മറ്റു മതങ്ങള്‍

അക്കാലത്ത് മതങ്ങളായി അറിയപ്പെട്ടിരുന്ന ജൂത ക്രൈസ്തവ സാബിയന്‍ മതാനുയായികളും അറബികള്‍ക്കിടയിലുണ്ടായിരുന്നു. ബി.സി 587ല്‍ ബുഖ്തുനസ്വ്ര്‍ ഫലസ്തീനില്‍ അധിനി വേശം നടത്തിയപ്പോള്‍ അവിടെ  നിന്നു രക്ഷപ്പെട്ട ഏതാനും ജൂതര്‍ ഹിജാസിലെത്തിയിരുന്നു. പിന്നീട് ക്രിസ്തുവര്‍ഷം 70ല്‍ റോമക്കാര്‍ ഫലസ്തീനില്‍ അധിനിവേശം നടത്തിയപ്പോഴും ജൂ തന്‍മാര്‍ ഹിജാസിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവരാണ് യസ്രിബിലും(മദീനയില്‍) ഖൈ ബറിലുമൊക്കെ താമസമാക്കിയ ജൂതന്‍മാര്‍. ഇവര്‍ വഴി  അറബികളില്‍ ജൂതമതം സ്വാധീനം ചെലുത്തിയിരുന്നു. നബി(സ്വ)യുടെ നിയോഗ കാലത്ത്  24ലധികം ജൂതകുടുംബങ്ങള്‍ ഹി ജാസിലുണ്ടായിരുന്നു. ബനൂനളീര്‍, ബനൂഖുറൈള, ബനൂഖൈനുഖാഅ്, ബനുല്‍മുസ്ത്വലഖ് തുടങ്ങിയ ഗോത്രങ്ങള്‍ അതില്‍ പെടുന്നു.

യമനില്‍ തബാന്‍ അസ്അദ് മുഖേനയാണ് ജൂതമതമെത്തിയത്. ക്രമേണ അതു വളര്‍ന്ന്  യമ നില്‍ ആധിപത്യമുറപ്പിച്ചു. അന്ന് അവിടെയുണ്ടായിരുന്ന ക്രിസ്തുമത വിശ്വാസികളെ നിര്‍ബ ന്ധിച്ച് ജൂതമതത്തില്‍ ചേര്‍ക്കാന്‍ അവര്‍ ശ്രമം നടത്തി. അതു സ്വീകരിക്കാന്‍ തയ്യാറാവാതി രുന്നവരെ സ്ത്രീപുരുഷ ഭേദമന്യെ അവര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. വലിയ കിടങ്ങുകള്‍ തീര്‍ത്ത്  അഗ്നികുണ്ഡമൊരുക്കി ജീവനോടെ അതിലേക്കു വലിച്ചെറിഞ്ഞാണ് അവര്‍ ക്രൂരത നടത്തിയത്. ഇരുപതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടക്ക് ആളുകള്‍ ഇങ്ങനെ വധി ക്കപ്പെട്ടു എന്നാണ് കണക്ക്. ക്രിസ്തുവര്‍ഷം 523ലായിരുന്നു ഈ കിരാത സംഭവം. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബുറൂജില്‍ ഇക്കാര്യം സുചിപ്പിക്കുന്നുണ്ട്.

ക്രിസ്തുമതം

എത്യോപ്യക്കാരുടെയും റോമക്കാരുടെയും അധിനിവേശക്കാലത്താണ് അറേബ്യയില്‍ ക്രിസ്തു മതമെത്തുന്നത്. ക്രിസ്തുവര്‍ഷം 340-378 കാലത്തെ ക്രിസ്ത്യന്‍ അധിനിവേശത്തില്‍ യമനില്‍ കൃസ്തുമതം വിപുലമായി പ്രചരിപ്പിക്കപ്പെട്ടു.  ഈ കാലത്താണ്  സര്‍വസ്വീകാര്യനും നിരവധി അല്‍ഭുത സിദ്ധികള്‍ക്കുടമയുമായ ഒരു മഹാമനീഷി നജ്റാനിലെത്തി ഈസാ(അ) പ്രചരിപ്പിച്ച മതത്തിന്റെ പ്രചാരണത്തിലേര്‍പ്പെട്ടത്. സത്യസന്ധനും സന്യാസിയുമായ അദ്ദേഹത്തിന്റെ പ്രചാ രണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. അനേകമാളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. റോ മിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിച്ചിരുന്ന അറബികളില്‍ ചിലരും ഹിംയറൈറ്റ് രാജാ ക്കന്‍മാരും ക്രിസ്തുമതാവലംബികളായിത്തീര്‍ന്നു. ക്രിസ്ത്യാനിയായ അബ്റഹത്ത് യമനില്‍ ഭരണം നടത്തുന്ന കാലത്താണ് കഅ്ബക്കെതിരെ പടനയിച്ചു നാശമടഞ്ഞത്.

സരതുഷ്ടമതവും സാബിയത്തും

പേര്‍ഷ്യന്‍ സാമ്രാജ്യത്തിന് അടുത്തു കിടന്നിരുന്ന പ്രദേശത്തുകാരില്‍ ചിലര്‍ പേര്‍ഷ്യന്‍ മത മായിരുന്ന സരതുഷ്ട മതാനുയായികളായിരുന്നു. ഇറാഖിലും ബഹ്റൈനിലും സരതുഷ്ടരായ അറബികളുണ്ടായിരുന്നു. യമനില്‍ പേര്‍ഷ്യന്‍ അധിനിവേശമുണ്ടായപ്പോള്‍ അവിടത്തുകാരായ ധാരാളമാളുകളും സരതുഷ്ടരായി മാറി.

സിറിയ, യമന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സാബി മതാനുയായികളുണ്ടായിരുന്നു. പക്ഷേ, പ്രവാ ചകന്‍മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ആ മതത്തിനു പിടിച്ചുനില്‍ക്കാന്‍ സാ ധിച്ചില്ല. അതു നിഷ്പ്രഭമായിത്തീര്‍ന്നു. എന്നാല്‍ സരതുഷ്ട മതത്തോട് ചേര്‍ന്നും കലര്‍ന്നും സാബിയന്‍ വീക്ഷണങ്ങള്‍ നിലനിന്നിരുന്നു. ഇറാഖിലും അറേബ്യന്‍ ഗള്‍ഫിന്റെ തീരപ്ര ദേശ ങ്ങളിലും ഇതു കൂടുതല്‍ പ്രകടമായിരുന്നു.

ഇബ്രാഹീമീ മില്ലത്ത്

ഇസ്മാഈല്‍(അ) പഠിപ്പിച്ചിരുന്ന  ഇബ്രാഹീമീ മില്ലത്തില്‍ നിന്നുള്ള വ്യതിചലനം അറേബ്യന്‍ ജനതയില്‍ പ്രതിഫലിച്ചു കാണാമായിരുന്നു. വളരെ കുറച്ചാളുകള്‍ മാത്രമാണ് ഈ പതനത്തെ അതിജയിച്ച് നേരായമാര്‍ഗത്തില്‍ ഉറച്ച് നിന്നിരുന്നത്. പൂര്‍വ ആചാരങ്ങളുടെയും അനുഷ്ഠാ നങ്ങളുടെയും രൂപഭാവാദികളില്‍ കാര്യമായ മാറ്റം പ്രകടമായി. ഹജ്ജിന്റ സമയവും കര്‍മ്മങ്ങ ളും പൊങ്ങച്ചത്തിനും വീരവാദത്തിനും മാത്രമാക്കി മാറ്റി. യഥാര്‍ഥമായ ആചാരവും അനു ഷ്ഠാനവും  വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ അവയില്‍  പുതിയ പലതും കടത്തിക്കൂട്ടു കയോ നിലവിലുളളവ ഒഴിവാക്കുകയോ ചെയ്തു വികൃതമാക്കി. ഈ പതനത്തെയും ദുരവ സ്ഥയെയും അതിജീവിച്ചവരില്‍ ചിലര്‍ ക്രിസ്തുമതാവലംബികളായി. മഹാഭൂരിഭാഗവും ബിം ബാരാധനയിലധിഷ്ഠിതമായ പ്രാകൃത മതത്തിന്റെ വക്താക്കളായിത്തന്നെ കഴിഞ്ഞു കൂടുകയായിരുന്നു.

സാമൂഹിക-സാംസ്കാരിക രംഗം

വളരെക്കാലം പ്രവാചകന്മാരുടെയും പരിഷ്കര്‍ത്താക്കളുടെയും സാന്നിദ്ധ്യമില്ലാതെ ജീവിച്ചവ രാണ് അറബികള്‍. കര്‍ശനമായ അച്ചടക്കമുറകളോ ആദരണീയമായ ഒരു കേന്ദ്രത്തിന്റെ മാര്‍ഗ ദര്‍ശനമോ ഇല്ലാതിരുന്നതിനാല്‍ പല അരുതായ്മകളും അവരിലുടലെടുക്കുകയുണ്ടായി. വിശു ദ്ധ ഖുര്‍ആന്‍ അതെക്കുറിച്ചിങ്ങനെ പറയുന്നു: പിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ലാത്ത ജനതക്ക് അങ്ങ് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി; അവര്‍ അശ്രദ്ധരാണ് (ആശയം, യാസീന്‍:6).

മാര്‍ഗദര്‍ശക ഗ്രന്ഥമോ പ്രവാചകന്‍മാരോ ഇല്ലാത്ത അവസ്ഥ അറബികള്‍ക്കുണ്ടായിരുന്നു വെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇത്തരമൊരു സമൂഹത്തിന്റെ സ്വാഭാവികമായ പതനം തന്നെയാണ് അറബികളിലും കാണാനാവുന്നത്. ചൂതാട്ടം, മദ്യപാനം, പെണ്‍കുട്ടികളെ കുഴിച്ചു മൂടല്‍, സ്ത്രീകളുടെ അഴിഞ്ഞാട്ടവും അപഥസഞ്ചാരവും, പെണ്‍വാണിഭം, കുലമാഹാത്മ്യം പറ യല്‍, ഉദാര ലൈംഗികത, ഗോത്ര കുടുംബ പക്ഷപാതിത്വം, ദുരഭിമാനം, കൊലവിളി, പോര്‍വിളി, അനാവശ്യ യുദ്ധങ്ങള്‍ തുടങ്ങി ഏറെ ദുഷിച്ച ജീവിത രീതിയായിരുന്നു അന്നു നിലവിലു ണ്ടായിരുന്നത്. ചില ദുശ്ശീലങ്ങള്‍ ചില കുടുംബങ്ങളിലോ പ്രവിശ്യകളിലോ ഒതുങ്ങിയിരു ന്നതായിരുന്നെങ്കിലും പൊതുവെയുള്ള അവസ്ഥ പരിതാപകരം തന്നെയായിരുന്നു.

എന്നാല്‍ ചില നന്മകളും നല്ല ശീലങ്ങളും സ്വഭാവങ്ങളും രീതികളും അവരിലുണ്ടായിരുന്നു.  പ്രശംസനീയവും ഉന്നതവുമായ ഈ സദ്ഗുണങ്ങളില്‍ പലതിനെയും ഇസ്ലാമിക സദാചാര നിര്‍ദശങ്ങളും സംസ്കരണ പാഠങ്ങളും വിമലീകരിച്ച് നിലനിര്‍ത്തിയതായിക്കാണാം. വിശ്വാസ ത്തിന്റ പശ്ചാത്തലത്തില്‍ അവ സ്വീകരിക്കുന്നതും ശീലിപ്പിക്കുന്നതും പ്രതിഫലാര്‍ഹമാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

രണശൌര്യം

രണശൌര്യത്തിന്റെ കാര്യത്തില്‍ അറബികള്‍ മുന്‍പന്തിയിലായിരുന്നു. ഒന്നിന്റെ മുമ്പിലും അടി യറവ് പറയാത്ത ആത്മാഭിമാനികളായിരുന്നു അവര്‍. അതുകൊണ്ടു തന്നെ സാമ്രാജ്യത്വ ദുര്‍ മോഹികള്‍ അറേബ്യയെ പ്രത്യേകിച്ച്  ഹിജാസിനെ വല്ലാതെ ആക്രമിച്ചിട്ടില്ല. മരുപ്പറമ്പിലെന്ത് ഗുണമാണെന്ന ചിന്തയും അതില്‍ നിന്നു സാമ്രാജ്യത്വ ശക്തികളെ പിന്തിരിപ്പിച്ചിരിക്കാം. റോമും പേര്‍ഷ്യയും ഒരു അധിനിവേശ ശ്രമവും  ഹിജാസിനു നേരെ നടത്തിയിരുന്നില്ല.

ബുഖ്തുനസ്വ്ര്‍ അറേബ്യയിലേക്ക് പടനയിച്ചതായി ചരിത്രത്തില്‍ കാണാം (അല്‍കാമില്‍ ഫി ത്താരീഖ് 1:271, 272). അതില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടു എന്നല്ലാതെ ശക്തമായി ആധിപത്യ മുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ‘അയ്യാമുല്‍ അറബ്’ എന്ന  ചരിത്ര ശാഖ  അറബികളുടെ അഹംബോധത്തിന്റെ അതിരുകടന്ന പ്രകടനചിത്രം അനാവരണം ചെയ്യുന്നതാണ്. ഗോത്രങ്ങള്‍ തമ്മിലും പ്രവിശ്യകള്‍ തമ്മിലും നടന്ന ഘോരവും  രക്തരൂക്ഷിതവുമായ പല പോരാട്ടങ്ങളും അവരുടെ യുദ്ധ ചരിത്രത്തിലുണ്ട്. അറബികളുടെ ഈ സ്വത്വബോധത്തിന്റെയും ധീരതയു ടെയും ഫലമെന്നു തന്നെ പറയാം അടിമത്ത്വത്തിന്റ നുകം പേറേണ്ട ഗതികേടവര്‍ക്കുണ്ടാ യിട്ടില്ല.

സാമ്പത്തിക രംഗം

മരുപ്രദേശമെന്നനിലയില്‍  അറബികള്‍ക്ക് സ്വന്തം നാട് സാമ്പത്തിക സ്രോതസ്സായിരുന്നില്ല. എ ന്നാല്‍ യമനില്‍ ചിലയിടങ്ങളില്‍ ജലലഭ്യതയുണ്ടായിരുന്നതിനാല്‍ അവിടെ കാര്‍ഷിക വൃത്തി നടന്നിരുന്നു. കാര്‍ഷിക വൃത്തിയില്‍ വളരെ  പുരോഗതി ആര്‍ജ്ജിച്ച കാലം യമനിനുണ്ടാ യിരുന്നു. അതിന് പക്ഷേ, നന്ദി രേഖപ്പെടുത്തണമെന്നബോധം അവര്‍ക്കുണ്ടായില്ല. അതുകാര ണം ആ നാടിനെ പച്ച പിടിപ്പിച്ചു നിലനിര്‍ത്തിയിരുന്ന ജല സംഭരണി അല്ലാഹു തകര്‍ത്തു കളഞ്ഞു. എല്ലാം നഷ്ടപ്പെട്ട അവര്‍ രക്ഷയും ആവാസ സൌകര്യവും തേടി പല ദിക്കുകളിലേ ക്കും യാത്രയായി. നേരത്തെ വ്യാപാരത്തകര്‍ച്ച കാരണം കൂട്ടപലായനം ചെയ്ത ഉടനെ യായിരുന്നു ഈ സംഭവവും. കൃഷിക്കും കച്ചവടത്തിനും പുറമെ ആയുധ നിര്‍മാണം, കോട്ടന്‍ വസ്ത്രനിര്‍മാണം തുടങ്ങിയ തൊഴിലെടുത്തിരുന്നവരും അവിടെയുണ്ടായിരുന്നു.

ഹിജാസിലായിരുന്നു അദ്നാനികളായ അറബികള്‍ വാസമുറപ്പിച്ചത്. മൃഗങ്ങളുടെ പാലും മാം സവുമായിരുന്നു അവരുടെ ക്ഷുത്തടക്കിയിരുന്നത്. മക്കക്കാരും പരിസര വാസികളും വ്യാപാ രത്തിലേക്കാണ് ശ്രദ്ധ തിരിച്ചത്. ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കും അവര്‍ കച്ചവടയാത്ര നടത്തി. അതുകാരണം താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമായിരു ന്നു മക്കക്കാരുടേത്. വിശുദ്ധ ഭവനത്തിന്റെ പരിസരവാസികളായ അവര്‍ക്ക,് വിശുദ്ധഭവനത്തിന് അവര്‍ നല്‍കുന്ന ആദരവിന്റെയും പരിചരണത്തിന്റെയും ഫലമായി അല്ലാഹു നല്‍കിയ ഒരു സൌഭാഗ്യമായിരുന്നു അത്. മാത്രമല്ല നബി(സ്വ)യുടെ കുടുംബക്കാരെന്ന നിലക്കുള്ള പരിഗണ ന കൂടി അവര്‍ക്കു ലഭിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം  അവര്‍ നടത്തിയിരുന്ന കച്ചവടയാത്രയുടെ സൌകര്യവും അനുഗ്രഹവും ആനുകുല്യവും ഖുര്‍ആന്‍ എടുത്തു പറയു ന്നുണ്ട്. അതു മുന്‍നിറുത്തി അതിന് നന്ദി രേഖപ്പെടുത്തി, വിശുദ്ധ ഭവനത്തിന്റെ നാഥനെ വി ശ്വസിച്ച് ആരാധിക്കാനായി ആഹ്വാനം ചെയ്യുന്നുമുണ്ട്. ഈലാഫ് എന്ന അദ്ധ്യായത്തിന്റെ ആശയം ഇതാണ്.

പലിശ ചൂതാട്ടം

പലിശ അവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. അറേബ്യയിലെ ജൂതന്‍മാരും അതില്‍ മുന്നിലായി രുന്നു. വളരെ വലിയ സംഖ്യയും ഉരുക്കളുമായിരുന്നു പലിശയായി നിശ്ചയിച്ചിരുന്നത്. നിശ്ചിത അവധിക്ക് കടം തീര്‍ത്തടക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന സംഖ്യ അടിസ്ഥാന മുതലാക്കി നിശ്ചയിക്കും. പിന്നീട് പലിശ നല്‍കേണ്ടിവരുന്നത് പുതുതായി കണക്കില്‍ ചേര്‍ത്തതടക്കമുള്ള മുഴുവന്‍ സംഖ്യക്കുമാണ്. വസ്തുക്കളാണ് മൂലധനമെങ്കില്‍ അതിന്റെ ഇരട്ടി അടി സ്ഥാന മൂലധനമാക്കി നിശ്ചയിക്കും. ഉദാഹരണത്തിന് 100 ദിര്‍ഹം കടം വാങ്ങിയ ആള്‍ ആദ്യ വര്‍ഷം തീര്‍ത്ത് അടച്ചില്ലെങ്കില്‍ സംഖ്യ 200 ആയി ഉയരും. അടുത്ത വര്‍ഷം 400, തുടര്‍ന്ന് 800, 1600 എന്നിങ്ങനെ. കച്ചവടത്തേക്കാള്‍ ലളിതവും ലാഭകരവുമെന്ന നിലയില്‍ ഈ രീതി വ്യാപകമായിരുന്നു.

ചൂതാട്ടം ഒരു അഭിമാന പ്രശ്നമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. സ്വന്തം ഭാര്യമാരെയും മക്ക ളെയും വരെ ചൂതാട്ടത്തില്‍ മുതലിറക്കിയിരുന്നു. അങ്ങനെ ഭാര്യയും മക്കളും നഷ്ടപ്പെട്ട ദുഃഖി തരുമുണ്ടായിരുന്നെന്ന് ഇമാം ത്വിബ്രി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ദുരവസ്ഥ

സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് സ്ത്രീയെങ്കിലും അവളോടുള്ള സമീപനത്തില്‍ മാന്യത പുലര്‍ത്തുന്ന കാര്യത്തില്‍ പലരും വിമുഖരാണ്. നാഗരിക സമൂഹത്തിലും പരമ്പരാഗത സമൂഹ ത്തിലും ഇതാണവസ്ഥ. അവളെ ഒരു ഉപഭോഗവസ്തു എന്നതിലുപരി കാണാന്‍ അന്ധകാര യു ഗത്തിലെ ജനങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. അവളെ ശാപമായും നികൃഷ്ട ജീവിയായും കണ്ട വരുണ്ടായിരുന്നു. മതങ്ങളും സാമ്രാജ്യങ്ങളും ദര്‍ശനങ്ങളുമൊന്നും അതില്‍ വ്യത്യസ്തമായിരു ന്നില്ല. എതെങ്കിലുമൊരു തലത്തില്‍ നല്‍കപ്പെടുന്ന പരിഗണന മറുവശത്തെ കടുത്ത പീഡന ത്തിന്റെയും ക്രുരതയുടെയും മുഖം മറയ്ക്കാനായിരുന്നുവോ എന്നു തോന്നിപ്പോവും വിധമുള്ളതായിരുന്നു. ലോക നാഗരികതയുടെ ചരിത്രമെഴുതിയ ‘വില്‍ഡ്യൂറാന്റി’നെപ്പോലുള്ളവര്‍ സ്ത്രീയോടുള്ള സമൂഹത്തിന്റെ  ഇത്തരം സമീപനം അനാവരണം ചെയ്തിട്ടുണ്ട്

ഗ്രീസില്‍

പുരാതന നാഗരികതയുടെ ഉടമകളാണല്ലൊ ഗ്രീക്കുകാര്‍. സ്ത്രീകള്‍ക്ക് മാനുഷികമായ പരിഗ ണന നല്‍കാന്‍ അവരും കൂട്ടാക്കിയിരുന്നില്ല. താഴ്ന്ന ജോലിയെടുക്കാനും കിടപ്പറ പങ്കിടാനും മാത്രമുള്ള ജീവിയായാണവര്‍ അവളെ കണ്ടത്. മാര്‍ക്കറ്റില്‍ നിന്നു ജീവിത വിഭവങ്ങളെന്ന പോ ലെ സ്ത്രീകളെയും വാങ്ങാനും വില്‍ക്കാനും സൌകര്യമുണ്ടായിരുന്നു.  ഇഷ്ടമുള്ള സ്ത്രീകളെ വാങ്ങി ഇഷ്ടം പോലെ ഉപയോഗിക്കുന്നതിനും പ്രതിബന്ധമൊന്നുമുണ്ടായിരുന്നില്ല.

സ്വന്തമായി അഭിപ്രായമോ ആവശ്യമോ ആവലാതിയോ ആഗ്രഹമോ പ്രകടിപ്പിക്കാനും സമര്‍ പ്പിക്കാനുമവള്‍ക്ക് അവസരവും അവകാശവും നല്‍കിയിരുന്നില്ല. അടിസ്ഥാന ജീവിതാവശ്യ ങ്ങളായ അന്നപാനാദികള്‍, വസ്ത്രധാരണം, ശൂചീകരണം തുടങ്ങിയ കാര്യങ്ങളിലല്ലാതെ ധിഷ ണാപരമോ നിര്‍മാണാത്മകമോ ആയ ഒരു കാര്യത്തിലും മേഖലയിലും അവള്‍ക്ക് ശ്രദ്ധിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. പുരുഷന്റെ ഔദാര്യമുണ്ടെങ്കിലേ സ്വന്തം കുഞ്ഞിനെ താലോ ലിക്കാന്‍ പോലും  അവള്‍ക്കാകുമായിരുന്നുള്ളു.

പുരുഷന് അവളെ വേണ്ട എന്നു തോന്നിയാല്‍ നിരുപാധികം വിവാഹമോചനം നടത്താമായിരുന്നു. പുരുഷനു തന്റെ മക്കളെ വേണ്ടെങ്കില്‍  അകലെ മരുപ്പറമ്പില്‍ വലിച്ചെറിയാം. വെള്ളം പോലും കിട്ടാതെ പൊരിഞ്ഞ് ആ കുഞ്ഞ് അന്ത്യശ്വാസം വലിക്കും. അപ്പോള്‍പോലും തന്റെ യും കൂടി കുഞ്ഞാണല്ലോ എന്ന നിലയില്‍ അതിനെ രക്ഷപ്പെടുത്താന്‍ സ്ത്രീക്ക് അനുവാദമു ണ്ടായിരുന്നില്ല.

താനിഷ്ടപ്പെടുന്ന ഏതൊരു സ്ത്രീയെയും ലൈംഗിക പങ്കാളിയായി കൂടെ കൂട്ടാന്‍ പുരുഷന് അധികാരമുണ്ടായിരുന്നു. അതില്‍ ഇടപെടാന്‍ ഭാര്യ എന്ന സ്ത്രീക്ക് യാതൊരവകാശവുമു ണ്ടായിരുന്നില്ല. അതിനെ കുറിച്ചവര്‍ പറഞ്ഞിരുന്നതിങ്ങനെയാണ്: ഞങ്ങള്‍ വേശ്യകളെ പ്രാപി ക്കുന്നത് ആസ്വാദനത്തിനും കൂട്ടുകാരികളെ തിരഞ്ഞെടുക്കുന്നത് ശാരീരികാരോഗ്യ സംരക്ഷ ണത്തിനും സേവനത്തിനുമാണ്. ഭാര്യമാര്‍ മക്കളെ പ്രസവിക്കാനും പരിപാലിക്കാനും വീട് സംരക്ഷിക്കാനുമാണ്.

ഗ്രീക്ക് തത്വശാസ്ത്രജ്ഞനായ സോക്രട്ടീസ് സ്ത്രീകളെ വിലയിരുത്തിയതിപ്രകാരമാണ്: സ്ത്രീ കളാണ് ലോകത്തെ മുഴുവന്‍ പരാജയങ്ങളുടെയും കാരണം. സ്ത്രീ ഒരു വിഷ വൃക്ഷം പോലെ യാണ്. ബാഹ്യഭാഗം ഭംഗിയാര്‍ന്നതാണെങ്കിലും അതിന്റെ പഴം കഴിക്കുന്ന പക്ഷികള്‍ തല്‍ ക്ഷണം ചത്തുവീഴുന്നതാണ്. ഗ്രീസിലെ സ്ത്രീ സങ്കല്‍പത്തിനും സമീപനത്തിനും ഇതിലപ്പുറം ഒരു ഉദാഹരണം ആവശ്യമില്ല. എന്നാല്‍ ബി.സി 415ല്‍ നടന്ന യുദ്ധങ്ങളില്‍ നിരവധി പുരുഷന്‍ മാര്‍ വധിക്കപ്പെട്ടപ്പോഴുണ്ടായ പുരുഷ ദാരിദ്യ്രത്തെ നേരിടാന്‍ അവര്‍ക്കു ബഹുഭാര്യത്വം നിയമ മാക്കേണ്ടി വന്നു. ഇത് ഗ്രീസിന്റെ ചരിത്രത്തില്‍ സ്ത്രീത്വത്തിനു നല്‍കിയ ഒരു പരിഗണന തന്നെയായിരുന്നു.

പുരാതന ഈജിപ്തില്‍

ഈജിപ്തിലും വനിത നിന്ദിതയായിരുന്നു. അല്‍പ്പം ചില അംഗീകാരങ്ങള്‍ ഉണ്ടായിരുന്നത് ഉപ രിപ്ളവം മാത്രമായിരുന്നു. സ്വന്തം സഹോദരിമാരെ വിവാഹം ചെയ്ത രാജാക്കന്‍മാര്‍ ഈജിപ് തിലുണ്ടായിട്ടുണ്ട്. രാജകീയ രക്തവും പാരമ്പര്യവും വഴിമാറിപ്പോവാതെ തങ്ങളില്‍ തന്നെ കേ ന്ദ്രീകൃതമാവാനായിരുന്നുവത്രെ ഇത്. ക്രമേണ ഈ ദുഷ്പ്രവണത സാധാരണക്കാര്‍ക്കിടയിലും വ്യാപകമായിത്തീര്‍ന്നു. അങ്ങനെ ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും ഇത് ഈജി പ്തിലെ ഒരു ശൈലി തന്നെയായി മാറി.

യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സ്ത്രീകളെ രാജാക്കന്‍മാര്‍ അടിമകളാക്കി നിര്‍ത്തി കാമ പൂരണത്തിനുപയോഗിച്ചു. ഈജിപ്തിലെ ജനങ്ങളാവട്ടെ രാജാക്കന്‍മാരുടെ സ്ത്രീലമ്പടത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അവര്‍ സ്വന്തം പെണ്‍മക്കളെ രാജാക്കന്‍മാര്‍ക്ക് കാഴ്ച വച്ചു. സൌന്ദര്യ വതികളായ അടിമസ്ത്രീകളെ കണ്ടെത്തി വിലയ്ക്കുവാങ്ങി രാജാവിന് സമര്‍ പ്പിച്ചു. സ്ത്രീജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തമായ വികാര വിചാരങ്ങള്‍ക്ക് തീരെ പരിഗ ണന ലഭിച്ചിയിരുന്നില്ല. ദുഷ്പ്രഭൃതികളുടെ വിധിക്ക് വഴിപ്പെടുക മാത്രമേ അവര്‍ക്ക് നിര്‍വ്വാഹ മുണ്ടായിരുന്നുള്ളു.

സുമേറിയന്‍ നാഗരികതയില്‍

സ്ത്രീയുടെമേല്‍ പൂര്‍ണമായ അധികാരമാണു സുമേറിയന്‍ നാഗരികതയും പുരുഷനു നല്‍കിയിരുന്നത്. സ്വന്തം ഭാര്യയെ വധിക്കാനും വില്‍പന നടത്താനുമുള്ള സ്വാതന്ത്യം പുരുഷനുണ്ടാ യിരുന്നു. ശിക്ഷാനിയമങ്ങള്‍ സ്ത്രീക്കെതിരെ മാത്രമാണെന്നു തോന്നിപ്പോവും വിധമായിരുന്നു അതിന്റെ ഘടന. വ്യഭിചാരക്കുറ്റത്തിന് സ്ത്രീയെ കൊല്ലണമെന്നും പുരുഷനു മാപ്പ് നല്‍കണ മെന്നുമായിരുന്നു നിയമം.

ക്ഷേത്രങ്ങളിലെ പുജാരിമാര്‍ ശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീകളെ വേണ്ടത്ര ഉപയോഗിച്ച ശേഷ മായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. അങ്ങനെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷമാണവരെ കൊലപ്പെടുത്തിയിരുന്നത്. അതില്‍ അവര്‍ക്ക് ഒരു വൈമനസ്യവും അനുഭവപ്പെട്ടിരു ന്നില്ല.

പൂജാരികളുടെയും തന്ത്രിമാരുടെയും വിരസതയകറ്റാനും അവരെ ആനന്ദിപ്പിക്കാനുമായിരുന്നു ദേവദാസി സ്ത്രീകളുടെ നിയോഗം. മക്കളെ ദേവദാസിയായി വിടുന്നത് അഭിമാനമായാ ണ് പിതാക്കള്‍ പരിഗണിച്ചിരുന്നത്. മക്കളെ ദേവദാസിയായി വാഴിക്കുന്ന ദിവസം ആഘോഷപൂര്‍ വമാണവര്‍ കൊണ്ടാടിയിരുന്നത്. ക്ഷേത്ര പരിസരത്തെ വ്യഭിചാരത്തെ പുണ്യമായിക്കാണുന്ന അധമന്‍മാര്‍, എല്ലാവരാലും ഉപയോഗിക്കപ്പെട്ട് ആരോഗ്യം ക്ഷയിച്ച, സൌന്ദര്യം നശിച്ച സ്ത്രീക ളുടെ ദൈന്യതയറിയാനും വില കല്‍പിക്കാനും തയ്യാറല്ലായിരുന്നു.

ബാബിലോണിയന്‍ നാഗരികതയില്‍

പ്രതിശ്രുത വരനുമായി ലൈംഗിക വേഴ്ച നടത്തിയെങ്കിലേ ബാബിലോണിയന്‍ മങ്ക വിവാഹ യോഗ്യയായിത്തീരുമായിരുന്നുള്ളു. പുഷ്പിണിയായ ഉടനെ സത്രീ ഏതെങ്കിലുമൊരു ക്ഷേത്ര ത്തില്‍ പോയി ദീക്ഷ ഇരിക്കണം. ദീക്ഷ ഇരിക്കുന്നതിനിടയില്‍ ഏതെങ്കിലും ഒരപരിചിതന്‍ അവളെ ലൈംഗിക വേഴ്ചക്കുപയോഗപ്പെടുത്തണം. ഇതിനായി ഉടുത്തൊരുങ്ങി ആകര്‍ഷക മായ വേഷത്തില്‍ ക്ഷേത്രപരിസരത്തവള്‍ കഴിഞ്ഞു കൂടണം. ക്ഷേത്ര പരിസരങ്ങളും വഴികളു മെല്ലാം ഈ പങ്കാളിയെക്കാത്തിരിക്കുന്ന സത്രീകളെക്കൊണ്ട് നിറഞ്ഞിരുന്നുവത്രെ!

വിവാഹമാഗ്രഹിക്കുന്ന പുരുഷന്‍ ഈ ദീക്ഷക്കാലത്ത് തനിക്കിഷ്ടപ്പെട്ടവളുടെ മടിയില്‍ ഒരു വെള്ളിക്കഷ്ണം ഇട്ടു കൊടുക്കും. എന്നിട്ട് ക്ഷേത്രപരിസരത്ത്വച്ച്  അവളുമായി ലൈംഗിക വേഴ്ച നടത്തും. ഇങ്ങനെ സംഭവിച്ചെങ്കിലേ ദീക്ഷ അവസാനിപ്പിച്ച് അവള്‍ക്കു സ്വന്തം ഭവന ത്തിലേക്ക് തിരിച്ചു ചെല്ലാന്‍ അനുവാദമുണ്ടായിരുന്നുള്ളു. തന്നെ വേള്‍ക്കാന്‍ വരുന്നവന്റെ സൌന്ദര്യ, ആരോഗ്യ പ്രശ്നങ്ങളിലൊന്നും അവള്‍ക്ക് യാതൊരു അഭി പ്രായസ്വാതന്ത്യ്രവുമുണ്ടാ യിരുന്നില്ല. പാരിതോഷികമായി ലഭിക്കുന്ന വെള്ളിയുടെ അളവിലെ ഏറ്റക്കുറവും പരിഗണനീ യമായിരുന്നില്ല. അതായത് ആരെയും എന്തിന്റെ പേരിലും നിരസിക്കാനവള്‍ക്ക് യാതൊരു വഴിയുമുണ്ടായിരുന്നില്ല. വഴങ്ങുക മാത്രമായിരുന്നു അവളുടെ ഗതി.

ഈ ആചാരത്തിന്റെ മറപിടിച്ച് ലൈംഗിക വ്യാപാരത്തിനായി ക്ഷേത്ര പരിസരത്ത് കഴിയുന്ന സ്ത്രീകളുമുണ്ടായിരുന്നു. ഇത്തരം  വിവാഹപൂര്‍വ ലൈംഗികവേഴ്ചക്ക് ഒരു വിശുദ്ധ പാപമെ ന്നനിലക്ക് വിധേയപ്പെടേണ്ടിയിരുന്ന സ്ത്രീയുടെ പരിതാപകരമായ അവസ്ഥക്ക് അവസാനമുണ്ടായത് ബി.സി 4ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഈ ദുരാചാ രത്തെ ദുര്‍ബലപ്പെടുത്തിയപ്പോഴായിരുന്നു അത.്

മാര്‍ക്കോപോളൊയുടെ സഞ്ചാരാനുഭവം വിവരിക്കുന്ന ‘അജ്ഞാതലോകം’ എന്ന കൃതിയില്‍ തിബത്തിലെ ജനതയുടെ വിവാഹപൂര്‍വ ലൈംഗിക വേഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അമ്മ മാര്‍ തങ്ങളുടെ പെണ്‍മക്കളെ അപരിചിതരായ യാത്രക്കാര്‍ക്ക് കൈമാറും. അവര്‍ അവരെ യഥേ ഷ്ടം ഉപയോഗിക്കും. എന്നിട്ട് മാതാവിനെ തന്നെ തിരിച്ചേല്‍പിക്കും. ഏല്‍പിക്കുമ്പോള്‍ മോ തിരമോ മറ്റോ സമ്മാനമായി നല്‍കിയിരിക്കണം. ഇങ്ങനെ ഇരുപതു സമ്മാനമെങ്കിലും കിട്ടിയാലേ അവള്‍ക്ക് ഭര്‍ത്താവിനെ വേള്‍ക്കാന്‍ അവകാശമുണ്ടായിരുന്നുള്ളു. അതായത് വിവാഹ ത്തിനു മുമ്പ് 20 പുരുഷന്‍മാരെങ്കിലും ഉപയോഗിച്ചവള്‍ക്കാണ്  വിവാഹയോഗ്യത!. എന്നിട്ടും വിവാഹശേഷം  അവള്‍ പതിവ്രതയായിരിക്കുമത്രെ! ‘മാര്‍ക്കോപോളൊ’  ഇതു വിവരിച്ച ശേഷം ചെറുപ്പക്കാര്‍ക്കു പോവാന്‍ പറ്റിയ നാടാണു തിബത്തെന്ന് പറഞ്ഞിട്ടുമുണ്ട.്

സഹോദരന്‍ ജീവിച്ചിരിക്കെ സഹോദരിക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല. പൂര്‍ണ സഹോദരനും അര്‍ദ്ധ സഹോദരനും ദത്ത് സഹോദരനും ഈ വിഷയത്തില്‍ ഒരേ സ്ഥാനത്ത് തന്നെയായിരുന്നു.

അസ്സീരിയന്‍ നാഗരിഗതയില്‍

ഉന്നത കുലത്തില്‍ പിറന്ന സ്ത്രീകളെയും താഴ്ന്ന കുലത്തില്‍ പിറന്ന സ്ത്രീകളെയും രണ്ടു ത ട്ടായി തിരിച്ച് അവഗണനയും പരിഗണനയുംനല്‍കുന്നതായിരുന്നു അസ്സീറിയന്‍ രീതി. വരേണ്യ കുടുംബത്തിലെ വനിതകള്‍ക്കും വിവാഹിതരായ വനിതകള്‍ക്കും നഗ്നത മറയ്ക്കല്‍ കര്‍ശന നിയമമായിരുന്നു. എന്നാല്‍ താഴ്ന്ന കുലത്തില്‍ പിറന്നവള്‍ ശരീരം മറയ്ക്കുന്നത് മഹാപാത കവും ശിക്ഷാര്‍ഹവുമായിരുന്നു.

ഇന്ത്യയില്‍

ബുദ്ധ ദര്‍ശനത്തിലും ഹൈന്ദവ ദര്‍ശനത്തിലും സ്ത്രീക്ക് മാന്യമായ പരിഗണന ലഭിച്ചിരുന്നില്ല. ബുദ്ധന്‍ ആനന്ദനോട് യാതൊരു നിലക്കും സ്ത്രീയെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നാണ് ഉപദേശിക്കുന്നത്. വിഹിതമോ അവിഹിതമോ ആയ ഒരുവിധ സ്ത്രീപുരുഷ ബന്ധവും നടക്കാന്‍ പാടില്ലെന്ന നിഷ്ക്കര്‍ഷ വിരക്തനായ പുരുഷന് ആത്മീയാനന്ദം പകര്‍ ന്നേക്കാം. പക്ഷേ, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യജീവി എന്ന നിലയില്‍ സ്ത്രീയുടെ പ്രകൃതിയുടെ തേട്ടം എങ്ങനെയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്?. അത് ബുദ്ധന്‍ അവഗണിച്ചതിലെ ന്യായമെന്തായിരിക്കും?.

ഹൈന്ദവ ദര്‍ശനത്തില്‍

മനുസ്മൃതിയിലെ പരാമര്‍ശങ്ങളും അതനുസരിച്ചു നടന്നു വന്നിരുന്ന വിചിത്രവും ഭീകരവുമായ ആചാരങ്ങളും സ്ത്രീത്വത്തോടുള്ള ഹൈന്ദവ സമീപനത്തിന്റെ പച്ചയായ മുഖങ്ങള്‍ വ്യക്തമാ ക്കിത്തരുന്നുണ്ട്. സ്ത്രീക്ക് പരമാവധി അവകാശമായി ലഭിച്ചിരുന്നത് വിവാഹിതയാവുന്നതി ലൂടെ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ലഭിക്കുന്ന അവസരം മാത്രമായിരുന്നു. വിവാഹാനന്തരം പാരതന്ത്യ്രത്തിന്റെ പുതിയ വിലക്കുകള്‍ പലതും അവളുടെമേല്‍ വീഴുകയും ചെയ്തിരുന്നു.   സ്ത്രീ ഭര്‍ത്താവിനെ സേവിച്ച് ഗൃഹാന്തര്‍ഭാഗത്ത് കഴിഞ്ഞു കൊള്ളണമെന്നാണ് മനുസ്മൃതി യിലുള്ളത്. വിവാഹയോഗ്യരല്ലാത്തവരായി കുറെ സ്ത്രീകളെയും സ്മൃതി പരിചയപ്പെടുത്തു ന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രമുള്ളവരുടെ, നീണ്ട രോമമുള്ളവരുടെ, ക്ഷയരോഗമുള്ളവരുടെ. അര്‍ശസ്സുള്ളവരുടെ, അഗ്നിമാന്ദ്യ രോഗമുള്ളവരുടെ, അപസ്മാര രോഗമുള്ളവരുടെ കുടുംബ ങ്ങളില്‍ നിന്നൊന്നും സ്ത്രീകളെ വിവാഹം ചെയ്യരുത്. ചെമ്പിച്ച രോമമുള്ളവള്‍, ഉയരം കൂടി യവള്‍, രോഗമുള്ളവള്‍, രോമം കൂടുതലുള്ളവള്‍, തീരെ രോമമില്ലാത്തവള്‍ എന്നിവരെ വിവാ ഹംചെയ്യരുത്. മനുഷ്യനിയന്ത്രണ പരിധിയില്‍ വരാത്ത, പ്രകൃതിപരമായ വ്യത്യസ്തതകളുള്ള സ്ത്രീകള്‍ക്കും ഇണവേണമെന്ന പ്രകൃതിപരമായ ആവശ്യം ഇവിടെ പരിഗണിക്കപ്പെടുന്നില്ല. മ തപരമായ ഇത്തരം നിര്‍ദേശങ്ങളിലൂടെ സ്ത്രീകളുടെ ജീവിതാവാകാശമാണ് നിഷേധിക്കുന്നത്.

ഭര്‍ത്താവിന്റെ ഏതുതരം സമീപനത്തിലും ക്ഷമിച്ചു സഹിച്ചു കഴിയാനവള്‍ ബാധ്യസ്ഥയാണെ ന്നും മനു പറയുന്നു. ഭര്‍ത്താവ് ദുസ്വഭാവിയാണെങ്കില്‍ പോലും, അയാളെ സേവിച്ചു ജീവിക്ക ണം. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്ക് മറ്റൊരു പുരുഷന്റെ നാമം ഉച്ചരിക്കാന്‍ പോലും പാടില്ല. പുനര്‍വിവാഹിതയാവാന്‍ നിയമപരമായി അനുവാദമില്ല. ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവന്റെ ചി തയില്‍ ചാടി ജീവനൊടുക്കുന്ന സതി അനുഷ്ഠിക്കണം. സതി അനുഷ്ഠിക്കുന്നത് മഹാപുണ്യ വും  കുടുംബത്തിന്  സല്‍പേരുമായി ഗണിക്കപ്പെട്ടിരുന്നു.

സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള ഉടമാവകാശം വകവെച്ചു നല്‍കാനവര്‍ തയ്യാറായിരുന്നില്ല. യുദ്ധത്തടവുകാരായി ലഭിക്കുന്ന സ്ത്രീകളെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായാ ണു കണ്ടിരുന്നത്. ഈശ്വരന്‍ സ്ത്രീയെ സൃഷ്ടിക്കാനുദ്ദേശിച്ചപ്പോഴേക്കും എല്ലാ വസ്തുക്ക ളും പുരുഷനെ സൃഷ്ടിക്കാനുപയോഗിച്ച് തീര്‍ന്നിരുന്നുവത്രെ! അവളെ സൃഷ്ടിക്കാന്‍ പിന്നെ ഒന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പുരുഷന്റെ സൃഷ്ടിപ്പിനുപയോഗിച്ച വസ്തുക്കളുടെ അവശി ഷ്ടങ്ങളാലാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്ന് വേദങ്ങളില്‍ കാണുന്നുവെന്ന് വില്‍ഡ്യൂറാന്റ്് എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ സമുഹത്തില്‍ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം ഒരര്‍ഥത്തില്‍ ലൈംഗിക അരാജകത്വം തന്നെയായിരുന്നു. ആത്മീയ പരിവേഷത്തില്‍ അവിഹിത വേഴ്ചക്ക് അത് സാഹചര്യ മൊരുക്കി. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്നാട്ടിലും പരിസരങ്ങളിലും ഈ സമ്പ്രദായ ത്തിന് കൂടുതല്‍ പ്രാചാരവും അംഗീകാരവും ലഭിച്ചിരുന്നു. കാമാര്‍ത്തരായ പുരുഷന്മാര്‍ ഭക്തി യുടെ മറവില്‍ അവരെ ആവതും ഉപയോഗിച്ചു. ദേവദാസികളെ സംബന്ധിച്ചിടത്തോളം  വിധേ യപ്പെടുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന വിചാരമായിരുന്നു ഉണ്ടായിരുന്നത്. മാതാപി താക്കള്‍ സ്വന്തം പുത്രിമാരെ ഈ വഴിക്ക് ദാനം ചെയ്ത് സായുജ്യരായി. വൈദിക സമൂഹം ഇ ത്തരം ആചാരങ്ങളെ നിലനിര്‍ത്താനാണ് ശ്രമിച്ചുവന്നതും, ഇപ്പോഴും ശ്രമിക്കുന്നതും. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ പലതും ഇപ്പോഴും നിര്‍ബാധം നടന്നു കൊണ്ടിരി ക്കുന്നു

റോമന്‍ സാമ്രാജ്യത്തില്‍

പുരാതന ഗ്രീക്കു നാഗരികതയുടെ സ്വാധീന വലയത്തിലകപ്പെട്ട റോമക്കാര്‍ ഗ്രീസുകാരുടെ നിലപാട് തന്നെയാണ് സ്ത്രീയുടെ കാര്യത്തില്‍ സ്വീകരിച്ചത്. സ്ത്രീ പ്രകൃത്യാ തന്നെ അതീവ ദുര്‍ബലയാണെന്നതിനാല്‍ അവള്‍ക്ക് ഒരു വിധ ക്രയവിക്രയ സ്വാതന്ത്യ്രവും നിയന്ത്രണാധികാ രവും അവര്‍ വകവച്ചു നല്‍കിയിരുന്നില്ല.

ചില കാര്യങ്ങളില്‍ സ്വാതന്ത്യ്രവും അവകാശങ്ങളും അനുവദിച്ച് നല്‍കിയതിനെക്കുറിച്ച് ചരി ത്രം സൂചിപ്പിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി പുരുഷനെ സംപ്രീതനാക്കുന്നതിനുള്ള ഒരു ഉപാധി എന്നതിലപ്പുറം ഉയരാനവളെ അനുവദിച്ചിരുന്നില്ല. അത് കൊണ്ടു തന്നെ ലൈംഗിക വ്യ വഹാരം സ്വതന്ത്രമായിരുന്നു. ചില ആരാധനാലയങ്ങള്‍ വേശ്യാവൃത്തിക്ക് ഏര്‍പ്പാട് ചെയ്തു കൊടുക്കുന്ന കേന്ദ്രങ്ങളായി മാറിയിരുന്നു.

ലൈംഗികാരാജകത്വത്തിന്റെ ഫലമായി സ്വന്തം ഭാര്യയുടെ കാര്യത്തില്‍ പോലും ഭര്‍ത്താവിന് അവകാശമുന്നയിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ പോലും അവള്‍ അഴിഞ്ഞാടുകയും അപഥ സഞ്ചാരം നടത്തുകയും ചെയ്തു.ഭാര്യ അന്യപുരുഷനുമായി ലൈംഗികമായിവേഴ്ച നടത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഭര്‍ത്താക്കന്മാരുടെ ദയനീയ കഥകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ജൂതമതത്തില്‍

ആദിപാപത്തിന്റെ കാരണക്കാരിയാണ് സ്ത്രീ എന്നതില്‍ നിന്ന് ആരംഭിക്കുന്നതാണ് ജൂത ക്രി സ്തു മത സങ്കല്‍പങ്ങളിലെ സ്ത്രീ സമീപനം. സ്വര്‍ഗത്തില്‍ നിന്നു വിലക്കപ്പെട്ട കനി ഭക്ഷിച്ച തിന്റെ ഉത്തരവാദിത്തം സ്ത്രീക്കാണെന്നതിനാല്‍ അവള്‍ക്ക് പ്രസവ വേദന ഒരു ശിക്ഷയായി നല്‍കിയെന്നാണ് ഉല്‍പത്തി പുസ്തകം പറയുന്നത.്

ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും (ഉല്‍പത്തി അദ്ധ്യായം: 3 വചനം:16).

മനുഷ്യവര്‍ഗം അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രയാസങ്ങള്‍ക്കും  അവളാണുത്തരവാദി എന്നവര്‍  പ്രചരിപ്പിച്ചു.  മാന്യതക്ക് നിരക്കാത്ത നീചമായ കൃത്യം നടത്തിയവളാണു സ്ത്രീയെ ന്ന് ചരിത്രമെഴുതിയുണ്ടാക്കി. ലോത്തയെയും പുത്രിമാരെയും ബന്ധപ്പെടുത്തി ഒരു കഥ ഉല്‍പ ത്തി 19ാം അദ്ധ്യായത്തിലിങ്ങനെ വായിക്കാം:

അനന്തരം ലോത്ത് സോവര്‍ വിട്ടു പോയി. അവനും അവന്റെ രണ്ടുപുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു. അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോട്, നമ്മുടെ അപ്പന്‍ വ്യദ്ധനാ യിരിക്കുന്നു. ഭുമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല. വരിക, അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞ് കുടിപ്പിച്ച് അവനോട് കൂടെ ശയിക്ക എന്ന് പറഞ്ഞു (ഉല്‍പത്തി 19:30-32).

ലോത്തിന്റെ  പുത്രിമാര്‍ സ്വന്തം പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു ലൈംഗിക വേഴ്ച നടത്തിയെ ന്നാണ് കഥ. പ്രവാചകന്‍മാര്‍ക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞ് അവരെ അവമതിക്കുന്നതോ ടൊപ്പം സ്ത്രീ സമൂഹത്തെ അപമാനിക്കകൂന്നതിനുവേണ്ടിക്കുടി എഴുതിച്ചേര്‍ത്തതാണിതെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യരെ നേര്‍വഴി കാണിക്കുന്നതിന് നിയുക്തരായ പ്രവാചകന്‍മാ രുടെ പുത്രിമാരെക്കുറിച്ച്  ഇങ്ങനെ പറയാമെങ്കില്‍ ഇതര സ്ത്രീകളെ കുറിച്ചുള്ള ജൂതസങ്കല്‍പം എന്തായിരിക്കണം.!

വിവാഹിതയായ സ്ത്രീക്ക് മക്കളുണ്ടാവും മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടാല്‍ പരേതന്റെ സഹോദ രന്‍മാരില്‍ ഒരാള്‍ക്ക് അവള്‍ ഭാര്യയായിത്തീരും എന്നായിരുന്നു നിയമം. മറ്റൊരാളുമായി വി ാഹത്തിലേര്‍പ്പെടാന്‍ അവള്‍ക്കവകാശമുണ്ടായിരിക്കില്ല. ആര്‍ത്തവ കാലത്ത് സ്ത്രീകളെ അകറ്റി നിര്‍ത്താറായിരുന്നു ഇവരുടെ പതിവ്.

പഴയ നിയമത്തിലെ യെശയ്യാവ് 3ാം അദ്ധ്യായം 16 മുതല്‍ വചനങ്ങളില്‍ സ്ത്രീകളുടെ അപഥ സഞ്ചാരത്തെയും അഴിഞ്ഞാട്ടത്തെയും നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതുകാരണം സിയോന്‍ പുത്രിമാര്‍ക്കുണ്ടാവുന്ന ശിക്ഷയെക്കുറിച്ച് പറയുന്നുമുണ്ട്. മാന്യമായും മൂടുപടമണിഞ്ഞും നടക്കാനാണ് നിര്‍ദേശമുള്ളത്. പക്ഷേ, അതവഗണിച്ച് സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുക യാണിന്നിവര്‍. യഥാര്‍ഥ ദൈവിക മതത്തിന്റെ പാഠങ്ങളില്‍ സ്ത്രീകളോട് അച്ചടക്കത്തോടെ ജീ വിക്കാനുള്ള ഉപദേശം ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലൊ.

ഉല്‍പത്തി പുസ്തകം 24ാം അദ്ധ്യായം 64ാം വചനത്തില്‍ ‘ബേക്ക’ എന്നു പേരുള്ള, യിസ്ഹാ ഖിന്റ പ്രതിശ്രുത വധു യിസ്ഹാഖിനെ കണ്ടപ്പോള്‍ മൂടുപടം കൊണ്ട് മുഖം മറച്ചു എന്ന് പറയു ന്നുണ്ട്. ചുരുക്കത്തില്‍ സ്ത്രീയുടെ മാന്യതക്കൊത്ത വസ്ത്രധാരണമാണ്  അവളോട് നിര്‍ദേശിക്കപ്പെട്ടിരുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിന് വിപരീതമായി കാണുന്ന തൊക്കെ യഥാര്‍ഥ മതപാഠങ്ങളില്‍നിന്നുള്ള വ്യതിയാനവും സ്വയം നിര്‍മ്മിതവുമാണെന്നു വ്യ ക്തം.

ക്രിസ്തുമതത്തില്‍

ആദിപാപ ഭാരം പെണ്ണിനുമേല്‍  വെച്ചു കെട്ടുന്ന ക്രിസ്തു മതത്തിന്റെ വക്താക്കളില്‍ ചിലര്‍ സ്ത്രീയെ വിവാഹം കഴിക്കരുതെന്നുവരെ പറയുന്നുണ്ട്. പൌരോഹിത്യം ഈ നിലയില്‍ പ്രചാ രണം നടത്തിയതിനാല്‍ ബ്രഹ്മചര്യമനുഷ്ഠിക്കാന്‍ വരെ ക്രൈസ്തവര്‍ നിര്‍ബന്ധിതരായി. സ് ത്രീയെ ജീവിതത്തില്‍ നിന്നു പാടെ മാറ്റി നിര്‍ത്താനാണിത് കാരണമായത്. പൌരോഹിത്യവും സന്യാസവും ഉന്നതിയിലേക്കുള്ള ആരോഹണമായി  തെറ്റിദ്ധരിച്ചതോടെ വ്യദ്ധരായ മാതാപി താക്കള്‍ നിരാലംബരും ഭാര്യാ സന്താനങ്ങള്‍ ഫലത്തില്‍ വിധവകളും അനാഥകളുമായി മാറി. യൂറോപ്പിന്റെ ചരിത്രമെഴുതിയ ‘ലെക്കി’ തന്റെ ഗ്രന്ഥത്തില്‍ കരളലിയിപ്പിക്കുന്ന ഇത്തരം രംഗ ങ്ങള്‍ വിവരിച്ചിട്ടുണ്ട്.

സ്ത്രീകളെ  കാണുന്നിടത്തു നിന്ന് അവര്‍ ഓടി രക്ഷപ്പെട്ടു. സ്ത്രീകളോട് അടുത്തിടപഴകുന്ന തും അവരുള്ളിടത്ത് ഒരുമിച്ചു കൂടുന്നതും മഹാപാപമായിക്കണ്ടു. യാദൃച്ഛികമായിട്ടാണെ ങ്കില്‍ പോലും വഴിയിലോ മറ്റോ അവളെ കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്താല്‍  സല്‍കര്‍മങ്ങള്‍ നിഷ്ഫലമാവുമെന്നും ആദ്ധ്യാത്മികമായി അതുവരെ നേടിയതെല്ലാം തകരു മെന്നും അവര്‍ വിശ്വസിച്ചു. മനുഷ്യനെ ആത്മീയമായ ജഢാവസ്ഥയില്‍ പ്രതിഷ്ഠിക്കാനാണ് പുരോഹിതന്‍മാര്‍ ശ്രമിച്ചു പോന്നത്. ദൈവികമായ പാഠങ്ങളെ സമൂഹം തങ്ങളുടെ താല്‍പര്യാ നുസരണം തിരുത്തി വികൃതമാക്കിയതു കാരണം അവരെത്തിച്ചേര്‍ന്ന ജീവിത വീക്ഷണങ്ങളി ലേക്ക് പുതിയ നിയമം വെളിച്ചം നല്‍കുന്നുണ്ട്:

വിവാഹത്തെയും ഭാര്യയെയും കുറിച്ചുള്ള ബൈബിളിന്റെ കാഴ്ചപ്പാട് മത്തായി 19ാം അദ്ധ്യായം 3 മുതല്‍ 12 കൂടിയ വചനങ്ങളില്‍ വായിക്കാനാവും. വിവാഹത്തോടെ ഭാര്യയും ഭര്‍ത്താവും ഒ ന്നായിത്തീരും. ഇനി അത് പിരിക്കാന്‍ മനുഷ്യര്‍ക്കാവില്ല. വ്യഭിചരിച്ചവളെയല്ലാതെ വിവാഹമോ ചനം നടത്താന്‍ പാടില്ല. വിവാഹമോചിതയെ പുനര്‍വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരിയാണ്. ഈ വചനങ്ങള്‍ കേട്ട ശിഷ്യന്‍മാര്‍ ചോദിച്ചു: എങ്കില്‍ പിന്നെ വിവാഹം ചെയ്യാതിരിക്കലല്ലേ ഉ ത്തമം?. അതിനുള്ള മറുപടിയുടെ ആശയമിതാണ്. വിഭാര്യത തന്നെയാണ് ഉത്തമം. അത് സാധി ക്കുന്നതിനായി, സ്വര്‍ഗരാജ്യം ആഗ്രഹിക്കുന്നവന്‍ വേണമെങ്കില്‍ ഷണ്ഡീകരണം നടത്തുന്നത് നല്ലതാണ്.

ഭാര്യയെ ഒഴിവാക്കാവുന്ന ഒരേയൊരു കാരണം വ്യഭിചാരമാണ് എന്ന് പറയുന്നത് മനസ്സിലാ ക്കാം. എന്നാല്‍ വിവാഹമോചിതയെ വിവാഹം കഴിക്കുന്നത് വ്യഭിചാരമാണെന്ന പരാമര്‍ശം അന്യായമാണ്, സ്ത്രീയോടുള്ള അവഗണനയാണ്. ഷണ്ഡീകരണം സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന തിനുള്ള ഒരു തന്ത്രമാണത്.

സ്ത്രീകളുടെ വസ്ത്രധാരണരീതിയും സ്വഭാവശീലങ്ങളുമൊക്കെ എങ്ങനെയായിരിക്കണമെന്ന് കൊരിന്ത്യര്‍ 14ാം അദ്ധ്യായത്തിലെ 34,35 വചനങ്ങളും 11ാം അദ്ധ്യായത്തിലെ 3-10 വചനങ്ങളും പത്രോസ് 3ാം അദ്ധ്യായത്തിലെ 1-6 വചനങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായിട്ടാണ് ക്രൈസ്തവത സ്ത്രീകളെ നയിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ക്കായി അവരെ ഉപയോഗിക്കുകയാണ് ദൈവികമതമെന്നവകാശപ്പെടുന്ന ക്രിസ്തുമതത്തിന്റെ വക്താക്കള്‍ എന്നാണ് മനസ്സിലാകുന്നത്. സ്ത്രീയുടെ മാന്യതക്കും മാനത്തിനും വിലകല്‍പി ക്കുന്ന വസ്ത്രധാരണ രീതിയാണവര്‍ക്കും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കണ മല്ലോ ചര്‍ച്ചില്‍ പ്രാര്‍ഥനാവേളയില്‍ തലമറയ്ക്കുന്നത്.

അറബികളില്‍

സകല നാശങ്ങളുടെയും ഹേതു എന്ന നിലയിലാണ് അറബികളിലൊരു വിഭാഗം സ്ത്രീകളെ കണ്ടിരുന്നത്. അവര്‍ക്കുസ്വന്തമായി അവകാശമോ സ്വാതന്ത്യ്രമോ നല്‍കുന്നതിലവര്‍ക്ക് താല്‍ പര്യമുണ്ടായിരുന്നില്ല. പൈതൃകസ്വത്തില്‍ പോലും അവകാശം നിഷേധിക്കപ്പെട്ടു. ഭര്‍ത്താവിന്റെ മരണമോ വിവാഹമോചനമോ നടന്നാല്‍ വേറെ ഒരാള്‍ക്ക് അവള്‍ വാഴാന്‍ പാടില്ലായിരുന്നു. അവളും ഒരു അനന്തര സ്വത്ത് എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. അനന്തരാവകാ ശികളായ മക്കളില്‍ ആര്‍ക്കും അവളെ സ്വന്തമാക്കാം. താല്‍പര്യമുള്ളവര്‍ അവളുടെ ശരീര ത്തില്‍ ഒരു വസ്ത്രമിട്ട് വിവാഹമൂല്യം നല്‍കിയാല്‍ മതിയായിരുന്നു. അതോടെ അവള്‍ അ വന്റെ ഭാര്യയെപോലെയായി. അതു വഴി അവളുടെ സ്വത്ത് അന്യാധീനപ്പെടാതെ സ്വന്തമാക്കാ മെന്നാണവര്‍ കരുതിയിരുന്നത്. കച്ചവടക്കാരും സ്ത്രീകളെ ചൂഷണം ചെയ്തു. അവള്‍ക്കു  വില്‍ക്കുന്നതിലും അവളില്‍ നിന്നു വാങ്ങുന്നതിലും അവര്‍ കൃത്രിമം കാണിച്ചു.

ചിലര്‍ മഹ്ര്‍ നല്‍കിയ സ്വത്ത് തിരിച്ചുവാങ്ങി പിന്നീട് നല്‍കാതെയിരുന്നു. ദാമ്പത്യത്തിലെ അ സുഖകരമായ അവസ്ഥ പരിഹരിക്കാനും തുടര്‍ ജീവിതത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കാനും അവര്‍ തയ്യാറായിരുന്നില്ല, പുരുഷന്‍ വേറെ വിവാഹം കഴിച്ച് പരിഹാരം കാണുമ്പോള്‍ സ്ത്രീജീവിതസൌഖ്യം നിഷേധിക്കപ്പെട്ടവളായിക്കഴിയുകയായിരുന്നു. ചിലതരം ബലി മ്യഗങ്ങ ളുടെ മാംസവും മറ്റും അവള്‍ക്ക് നിഷേധിച്ചു കൊണ്ടവര്‍ വിവേചനം കാണിച്ചു.

സ്ത്രീ വര്‍ഗത്തോടുള്ള വെറുപ്പ് കാരണം പെണ്‍കുഞ്ഞുങ്ങളെ അവര്‍ ജീവനോടെ കുഴിച്ചു മൂ ടിയിരുന്നു. പ്രധാനമായും റബീഅത്ത്, കിന്‍ദത്ത്, ത്വയ്യിഅ്, തമീം, കല്‍ബ് തുടങ്ങിയ ഗോത്ര ങ്ങളിലാണ് ഈ ക്രൂരകൃത്യം കൂടുതല്‍ നടന്നിരുന്നത്. പെണ്‍പിറവിയെ അവലക്ഷണമായിക്ക ണ്ടിരുന്നതിനാലാണങ്ങനെ ചെയ്തിരുന്നത്. മറ്റു ചിലര്‍ വിരൂപികളും വികലാംഗരുമായി പിറക്കുന്ന പെണ്‍കുട്ടികളെ ആ കാരണത്താല്‍ കൊന്നുകളഞ്ഞു. ദാരിദ്യ്രം ഭയന്നും ചിലയാളുകള്‍ സന്താനവധം നടത്തിയിരുന്നു. ആണ്‍കുട്ടികള്‍ കുടുതലുണ്ടാവുന്നത് അഭിമാനമായി ക്കരുതിയ അവര്‍ അതിനു വേണ്ടി നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു. ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് ബലം നല്‍കുന്ന  വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍  ധാരാളം കാണാ വുന്നതാണ്.

ഇഷ്ടമുള്ള ത്രസ്ത്രീകളെ ഭാര്യമാരും വെപ്പാട്ടികളുമായി നിലനിര്‍ത്താനുള്ള സൌകര്യമുണ്ടാ യിട്ടും അറബികള്‍ക്കിടയില്‍ വ്യഭിചാരത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അതിന് മാത്രമായി അടിമസ്ത്രീകളെവച്ച് പണമുണ്ടാക്കുന്നവരുമുണ്ടായിരുന്നു. അറബിക്കള്‍ക്കിടയിലെ ഈ സ്ത്രീ നിന്ദയും വെറുപ്പും ഈ വിധം വ്യാപകമായിരുന്നെങ്കിലും അവളെ മാന്യയായിക്കാണുകയും പെണ്‍കുട്ടികളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നവരും അവര്‍ക്കിടയിലുണ്ടായി രുന്നു എന്നതും ശ്രദ്ധേയമാണ്.

അച്ചടക്കവും ആദര്‍ശബോധവുമുള്ള ഒരു സമൂഹത്തിന്റെ പിറവിക്കു ചാലക ഘടകമായ വിശു ദ്ധ ഇസ്ലാമിന്റെ  അവസാനത്തെ പ്രവാചകരുടെ നിയോഗ കാലത്തെ അവസ്ഥ അല്‍പമെ ങ്കിലും ധരിച്ചതിനു ശേഷം പ്രവാചക ചരിത്രത്തെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന നിലയിലാണ് ഈ വിവരണം നല്‍കിയത്. വ്യത്യസ്ത മത വിഭാഗങ്ങളുടെയും സമൂഹങ്ങളുടെ യും നാഗരികതകളുടെയും  ആറാം നൂറ്റാണ്ടിലെ അവസ്ഥ അന്ധകാരാവൃതമായിരുന്നു. മനു ഷ്യനെ കര്‍മ്മോല്‍സുകനാക്കാനോ അവന് ദിശാബോധം നല്‍കാനോ ആത്മവിശ്വാസം പകരാ നോ ഒന്നുമില്ലാത്ത കാലം. നിലവിലുള്ള മത-വേദ-ദര്‍ശനങ്ങളെല്ലാം മതമേലാളന്‍മാരുടെയും പുരോഹിത പൂജാരികളുടെയും കയ്യിലെ കളിപ്പാവകളായിമാറിയ കാലം. തങ്ങളുടെ സുഖസൌ കര്യങ്ങള്‍ക്കുവേണ്ടി  അവയെ അവര്‍ ഉപയോഗപ്പെടുത്തി ദുഷിപ്പിച്ചിരുന്നു. ഭരണ വര്‍ഗത്തോ ടൊപ്പം നിന്ന് സാമാന്യ ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഉപയുക്തമായ  മത ചടങ്ങുകളും നിയമങ്ങളും ആവിഷ്കരിച്ചു. ഭക്തിയും ആത്മീയതയും പറഞ്ഞ് അവയെ സാധാരണക്കാരെ ക്കൊണ്ടംഗീകരിപ്പിച്ചു .ഈ സാഹചര്യത്തില്‍ ഒരു വിമോചകന്റെയും സമുദ്ധാരകന്റെയും ആഗ മനവും സന്ദേശവും മനുഷ്യപ്രക്യതി തേടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രൊഫസര്‍ ഡിന്‍സന്‍ നാഗരികതളെയും ദര്‍ശനങ്ങളെയും വിലയിരുത്തിയ ശേഷം പറഞ്ഞു.

അഞ്ചും ആറും നുറ്റാണ്ടുകളില്‍ ലോകം നാശത്തിന്റെ വക്കിലെത്തിയിരുന്നു. കാരണം നാഗരി കതയെ പടുത്തുയര്‍ത്തേണ്ട മതങ്ങളും ആദര്‍ശങ്ങളും അന്തസ്സാര ശൂന്യമായിത്തീര്‍ന്നിരുന്നു. പകരംവെക്കാന്‍ മറ്റൊന്ന് ഉണ്ടായിരുന്നില്ലതാനും. നിയമവും നിയന്ത്രണവുമില്ലാതെ കുത്തഴി ഞ്ഞ ജീവിതം നയിക്കുന്ന ജനങ്ങള്‍. മനുഷ്യനെ സംഘടിപ്പിക്കുകയും ക്രമീകരിക്കുകയും ചെ യ്യേണ്ട ക്രൈസ്തവതപോലെയുള്ള ദര്‍ശനങ്ങള്‍ അതിന് സജ്ജമായിരുന്നില്ല. മാത്രമല്ല അവര്‍ ഭിന്നിച്ചും അകന്നും കഴിയുന്ന വിരോധാഭാസവുമായിരുന്നു അന്നു കാണാന്‍ കഴിഞ്ഞത്. ഈ ദുര്‍ഘടസന്ധിയില്‍ നിന്ന് മാനവതക്ക് മോചനമാവശ്യമായിരുന്നു. അതാണ് മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗത്തിലൂടെ സാദ്ധ്യമായത് (ഉദ്ധരണം: മൌസ്വുഅതുന്നള്മിവല്‍ഹളാറത്തില്‍ ഇസ്ലാമിയ്യ: ഭാഗം3 പേജ് 23-34).

ഇസ്ലാമിന്റെ വിജയം വിലയിരുത്തി നെഹ്റു വിവരിക്കുന്നത് ശ്രദ്ധേയമാണ്: ഇസ്ലാമിന്റെയും അറബികളുടെയും ദ്വിഗ്വിജയത്തെ പരാമര്‍ശിക്കുന്നതിന് മുമ്പായി നമുക്ക് ചുറ്റുപാടുമൊന്ന് കണ്ണോടിക്കൂക. റോം തകരുന്നത് നാം കണ്ടു. പഴയ ഗ്രീക്ക് റോമന്‍ നാഗരികത അവസാനിക്കുകയും അത് കെട്ടിപ്പൊക്കിയിരുന്ന സമുദായ ഘടന മുഴുവന്‍ കടപുഴകി വീഴുകയും ചെയ്തു. പടിഞ്ഞാറ് യൂറോപ്പും കിഴക്ക് പേര്‍ഷ്യയും ദുരവസ്ഥയില്‍ പെട്ടുലയുകയായിരുന്നു. ക്രിസ്ത്യ ന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള കലഹത്തിനാണെങ്കില്‍ അറ്റമില്ല. പടിഞ്ഞാറും ആഫ്രിക്കയിലും ദൂ ഷിതവും കലഹാത്മകവുമായൊരു ക്രിസ്തുമതമാണ് നിലവിലുണ്ടായിരുന്നത്.പേര്‍ഷ്യയില്‍ സൌരാഷ്ട്രമതം ഭരണകൂടത്തിന്റെ ഭാഗമായിരുന്നതിനാല്‍ ജനങ്ങളുടെ മേല്‍ നിര്‍ബന്ധ പൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ടു. അതിനാല്‍ യൂറോപ്പിലും ആഫ്രിക്കയിലും പേര്‍ഷ്യയിലുമുള്ള സാധാരണക്കാര്‍ക്ക് നിലവിലുള്ള മതങ്ങള്‍  തന്നെ സാമാന്യം മടുത്തു കഴിഞ്ഞിരുന്നു (വിശ്വചരിത്രാവലോകം പേജ്: 237).


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം