ഹിജ്റ

പ്രബോധന വീഥിയില്‍ ത്യാഗത്തിനും ചിലപ്പോള്‍ പരിത്യാഗത്തിനും തയാറാകേണ്ടിവരും. വികാരത്തെക്കാള്‍ വിവേകത്തിനു പ്രാധാന്യം കല്‍പ്പിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയുകയുള്ളൂ. അതിസാഹസികതയും ആപല്‍കരമായ പ്രതികരണങ്ങളും വിപരീത ഫലങ്ങളാണുണ്ടാക്കുക. അതുകൊണ്ടു തന്നെ ശത്രുക്കള്‍ സംഘടിതമായ ആക്രമണത്തിനു മുതിരുമെന്ന ഘട്ടം വന്നപ്പോള്‍ വിശ്വാസികളോട് നാട് വിട്ട് പോകാനും എത്യോപ്യയിലെ നീതിമാനായ നജ്ജാശി രാജാവിന്റെ കീഴില്‍ അഭയം തേടാനും തിരുനബി ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി വിശ്വാസികള്‍ എത്യോപ്യയില്‍ സുരക്ഷിത സ്ഥാനം തേടി എത്തി. പ്രബോധനം സിദ്ധിച്ചവരുടെ പുനരധിവാസവും സംരക്ഷണവും ഏറെറടുത്തുകൊണ്ടുള്ള തിരുനബിയുടെ ഈ നടപടി വിശ്വാസികളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു.

മദീനയില്‍ ഏറെക്കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോള്‍ മക്കയിലെ സ്വഹാബികളോട് അങ്ങോട്ട് നീങ്ങാനാവശ്യപ്പെടുകയും എത്യോപ്യയിലെ അഭയാര്‍ഥികളെ മദീനയിലേക്കു മാററുകയും ചെയ്തു. അവസാനം തിരുനബിയും മദീനയിലേക്ക് പലായനം ചെയ്തു. ഹിജ്റഃ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചരിത്ര സംഭവം പ്രബോധന രംഗത്ത് ഏററവും പ്രായോഗികവും ഫലവത്തുമായ നടപടിയാണ്. ഇസ്ലാമിക പ്രചാരണരംഗത്ത് നിര്‍ണ്ണായകമായ അദ്ധ്യായമായിരുന്നു ഹിജ്റ.


RELATED ARTICLE

 • തിരുനബി സാമീപ്യം
 • തിരുമേനിയുടെ അനുയായികള്‍
 • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
 • നബി(സ്വ) യുടെ ആഹാര ക്രമം
 • നബി(സ്വ):രൂപഭാവങ്ങള്‍
 • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
 • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
 • കുടുംബം, മാതാവ്, പിതാവ്
 • ദേശം, ജനത, ഭാഷ
 • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
 • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
 • തിരുനബിയുടെ ബഹുഭാര്യത്വം
 • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
 • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
 • മുഹമ്മദ് നബി സാധിച്ച വിപ്ളവം
 • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
 • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
 • തിരുഭവനം ചരിത്രനിയോഗം
 • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
 • റൌള: കാലഘട്ടങ്ങളിലൂടെ
 • പ്രവാചക ദൌത്യം
 • നബി (സ്വ) യുടെ വ്യക്തിത്വം
 • ഹിജ്റ
 • നബിയിലെ സാരഥ്യം
 • മദീനത്തുര്‍റസൂല്‍
 • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
 • കുടുംബ ജീവിതം
 • പ്രവാചകന്റെ കുട്ടിക്കാലം
 • തിരുനബി സാമീപ്യം
 • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം