പൈത്യക മഹത്വംഇസ്‌ലാമില്‍

ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ! മനുഷ്യന്‍ ഉരുവംകൊള്ളുന്നതില്‍ പങ്ക് ചേരുന്ന 3 ലക്ഷം ജീനുകള്‍ സ്വന്തംമാതാപിതാക്കളുടേത് മാത്രമല്ല. പത്തോഇരുപതോതലമുറ പിറകിലുള്ള നമ്മുടെ ബന്ധത്തില്‍പ്പെട്ട ഇഷ്ടക്കരുടേതും പൂര്‍വ്വമാതാപിതാക്കളുടേതുമാണ്. അവരുടെ പ്രത്യേകതകളുംകുട്ടിയില്‍കടന്നുവരാം. അതിനാല്‍, വെളുത്തസുന്ദരന്മാരായമാതാപിതാക്കള്‍ക്ക്കറുത്ത മക്കളുണ്ടാവും. ബുദ്ധിമതികളായ മാതാപിതാക്കള്‍ക്ക് മരമണ്ടന്മാരായമക്കള്‍ഉണ്ടാകും. പിഴച്ച തന്തക്കുംതള്ളക്കും നല്ല മക്കളുംഇതിന് വിപരീതവുമുണ്ടാവാംഎന്ന്ശാസ്ത്രം പറയുന്നു. ചുരുക്കത്തില്‍, സ്രഷ്ടിവര്‍ക്ഷങ്ങളിലുള്ളവൈവിധ്യംയാഥാര്‍ത്ഥ്യമാണ്. ആകൃതിയിലുംസ്വഭാവഗുണങ്ങളിലും പദവികളിലുമെല്ലാംവൈവിധ്യങ്ങള്‍ ദൃശ്യമാണ്. ജീവിവര്‍ക്ഷത്തില്‍വിവേകം നല്‍കപ്പെട്ട മനുഷ്യനാണ്കൂടുതല്‍ മഹത്വമുള്ളവനെന്ന് സമ്മതിക്കാത്തവരായിആരുമുണ്ടാവില്ല. അചേതന വസ്തുവായഎല്ലാകല്ലുകളുംഒരുപോലെയല്ല. എല്ലാ പഴങ്ങളും ഫലങ്ങളുംതഥൈവ. മാണിക്യവുംചരല്‍കല്ലുംഒരുപൊലെയെന്ന് (യാഖൂതുന്‍ഹജറുന്‍ ലാകല്‍ ഹജരി) മന്ദബുദ്ധികളേ വാദിക്കൂ.
ജന്തുവര്‍ക്ഷങ്ങളിലും പഴ വര്‍ക്ഷങ്ങളിലും മാത്രമല്ലഅചേതന വസ്തുക്കളില്‍വരെയുള്ള ഈ വൈവിധ്യവുംവൈജാത്യവുംഅംഗീകരിക്കുന്നവര്‍ക്ക് മനുഷ്യവര്‍ക്ഷത്തിലുള്ളവൈവിധ്യവും പദവിവ്യത്യാസവുംതള്ളിക്കളയാനും നിഷേധിക്കാനും കഴിയില്ല. മനുഷ്യരെല്ലാം ആദമിന്റെമക്കള്‍, ആദംമണ്ണിന്റെമക്കള്‍, അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല എന്നിങ്ങനെയുള്ള നബി വചനങ്ങളുടെതുണ്ടങ്ങള്‍ പൊക്കിപ്പിടിച്ച്അതിന്റെശരിയായ ആശയ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കാതെ പ്രകൃതിപരമായ അനിഷേധ്യ സത്യങ്ങളെ നിരാകരിക്കുന്നതുംതള്ളിക്കളയുന്നതും വങ്കത്തമല്ലേ? ആദം (അ) മണ്ണില്‍ നിന്നാണെന്ന്‌വാദിക്കുന്നവര്‍ക്ക്എല്ലാമണ്ണുംഒരുപോലെയാണെന്ന്‌സമര്‍ത്ഥിക്കാന്‍ കഴിയുമോ?
അറബിക്ക് അനറബിയെക്കാള്‍മഹത്വമില്ലെന്ന്‌സൂചിപ്പിക്കുന്ന ഹദീസിലുംതഖ്‌വ ചേരുമ്പോള്‍ മഹത്വവ്യത്യാസംവരുമെന്ന് പറയുന്നുണ്ട്. റസൂല്‍ (സ്വ) ചെയ്യാന്‍ പറഞ്ഞത് പ്രവര്‍ത്തിക്കുകയുംഅരുതെന്ന് പറഞ്ഞത് വര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ മഹത്വവുംമികവുംവരും. തഖ്‌വയില്ലെങ്കില്‍ഇരുകൂട്ടരുംഒരുപോലയാകുമെന്നാണ്ഹദീസിന്റെതാല്‍പര്യം. സത്യവിശ്വാസമില്ലെങ്കില്‍പൈതൃകവുംമറ്റ് മേന്മകളും പാരത്രികലോകത്ത് ഫലംചെയ്യില്ലതന്നെ. ഇതാണ്പ്രസ്തുതഹദീസിലെ പാഠം.
വിശുദ്ധ ഖുര്‍ആനിലെ 49 ാം അദ്ധ്യായം ഹുജുറാത്തിലെ 13-ാം വാക്യത്തില്‍, തഖ്‌വയുടെഏറ്റവ്യത്യാസത്തിനനുസരിച്ച്‌പൈതൃകവ്യത്യാസമുണ്ടെന്നാണ്അള്ളാഹു ഓര്‍മ്മപ്പെടുത്തുന്നത്. നിങ്ങളില്‍ഏറ്റവും സമാദരണീയന്‍ നിങ്ങളിലെഏറ്റവും ഭക്തനത്രെ!. ഏറ്റവുംസമാദരണീയനുണ്ടാവുന്നത് അവനു കീഴെ ആദരണീയന്‍ ഉണ്ടാവുമ്പോഴാണെല്ലോ?അടിസ്ഥാന ഭക്തിയാകുന്ന ഈമാന്‍ ഇല്ലാതിരുന്നാല്‍ മഹത്വമേയില്ല. അബുലഹബിന് നബി കുടുംബ മഹിമയില്ല.
നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ഏറ്റവും ഭക്തനും നിങ്ങളില്‍ നിന്ന്അള്ളാഹുവിനെ ഏറ്റവുംഅറിഞ്ഞവനും ഞാനാണ്. സൃഷ്ടികളില്‍ഏറ്റവും ഭക്തരായതിനാല്‍ഏറ്റവുംസമാദരണീയരായിത്തീര്‍ന്ന നബിയുടെസന്താന പരമ്പരയിലുള്ളവര്‍ക്കും ഭക്തി നിരാസമില്ലെങ്കില്‍ ആദരവ് നല്‍കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ 18 ാംഅദ്ധ്യായം അല്‍കഹ്ഫിലെ 82 ാം വചനം നല്‍കുന്ന പാഠം.
മതിലിനടിയില്‍ രണ്ട് അനാഥ ബാലര്‍ക്കുള്ള നിധി നിക്ഷേപമുണ്ട്. അവരുടെ പിതാവ്‌സജ്ജനങ്ങളില്‍പ്പെട്ടവനാണ്. ആയതിനാല്‍താങ്കളുടെരക്ഷിതാവിന്റെതാല്‍പര്യം, പ്രായപൂര്‍ത്തിയായി ആ നിക്ഷേപം അവര്‍എടുക്കണംഎന്നാണ്. ഇവിടെ പിതാവിന്റെ ഭക്തിജീവിതം കാരമണമായിമക്കള്‍ ആദരിക്കപ്പെടുന്നതാണ് നാം കാണുന്നത്. എന്നാല്‍അടിസ്ഥാന ഭക്തിയാകുന്ന ഈമാന്‍ ഇല്ലാതിരുന്നാല്‍മഹത്വമേയില്ലെന്നാണ് നൂഹ് നബി(അ)ന്റെ മകന്‍ കന്‍ആനിലൂടെഅല്ലാഹുബോധ്യപ്പെടുത്തുന്നത്.


RELATED ARTICLE

 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • ആത്മീയ ചികിത്സ
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം