Click to Download Ihyaussunna Application Form
 

 

ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം

നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്.
ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: ‘ഞാനിനി എല്ലാ ദിവസവും രാത്രി മുഴുവന്‍ നിസ്കരിക്കും’. മറെറാരാള്‍ പറഞ്ഞു: ‘ഞാനിനി എന്നും വ്രതം അനുഷ്ഠിക്കും’. മറെറാരാള്‍ പറഞ്ഞു: ഭാര്യയുമായി ഞാന്‍ വിട്ടുനില്‍ക്കും. ലൈംഗികസുഖം അനുഭവിക്കുകയില്ല. അവര്‍ ആ തീരുമാനത്തെക്കുറിച്ച് അറിയിക്കാന്‍ നബി (സ്വ) യുടെ വീട്ടില്‍ പോയി. അപ്പോള്‍ നബി അവിടെ ഉണ്ടായിരുന്നില്ല. അവര്‍ നബി (സ്വ) യുടെ ഭാര്യ ആയിശയോട് വിവരം പറഞ്ഞു. നബി (സ്വ) വന്നപ്പോള്‍ ആയിശ അവര്‍ വന്ന വിവരം നബിയെ അറിയിച്ചു. നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു. “ഞാന്‍ കുറച്ചു ഉറങ്ങി എഴുന്നേററു നിസ്കരിക്കും. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കില്ല. ഞാന്‍ ഭാര്യയുമൊത്ത് ജീവിക്കുന്നു. ഇതാണ് എന്റെ മാര്‍ഗ്ഗം. ഇതല്ലാത്ത മറെറാരു ജീവിതശൈലിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ അനുയായികളില്‍ പെട്ടവരല്ല”.

ഈ ലോകത്ത് അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത സുഖസൌകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം നബി (സ്വ) പഠിപ്പിച്ചിട്ടില്ല. “അല്ലാഹുവിന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കിയ സുഖസൌകര്യങ്ങള്‍ ആരാണ് അവര്‍ക്ക് നിഷേധിക്കുന്നത്” എന്നാണ് ഖുര്‍ആനിന്റെ ചോദ്യം. നബി (സ്വ) പറഞ്ഞു: “ഈലോകം മുഴുവന്‍ ആസ്വാദിക്കാനുള്ളതാണ്. ഇഹത്തിലെ ഏററവും നല്ല അനുഭവം നല്ല സ്ത്രീയത്രെ” (മുസ്ലീം) .
നബി(സ്വ) ജീവിതാസ്വാദനത്തോട് നിഷേധാത്മക സമീപനം കൈക്കൊണ്ടിട്ടില്ല. ആയിശ (റ) പറയുന്നു: “ഞാനും കുറെ പെണ്‍കുട്ടികളും കൂടി നബി (സ്വ) യുടെ സാന്നിധ്യത്തില്‍ കളിക്കാറുണ്ടായിരുന്നു. എനിയ്ക്കു ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ്വ) കടന്നുവരുമ്പോള്‍ അവര്‍ എഴുന്നേററുപോയാല്‍ അവിടുന്ന് അവരെ എന്റടുത്തേക്കുതന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍ കളി തുടരുകയും ചെയ്യും” (ബുഖാരി, മുസ്ലിം) . ആയിശയെ നബി വളരെ ചെറുപ്രായത്തിലാണല്ലോ വിവാഹം കഴിച്ചത്. അവരുടെ കളിപ്രായം മനസ്സിലാക്കിയാണ് നബി (സ്വ) പെരുമാറിയത്.
ആയിശ (റ) പറയുന്നു: “അല്ലാഹുവാണെ ഞാന്‍ അനുഭവിച്ച ഒരു കാര്യമാണ് പറയുന്നത്. അബ്സീനിയക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നബി (സ്വ) എന്റെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവിടുത്തെ തട്ടംകൊണ്ട് എനിക്കു മറയിട്ടുതരികയുണ്ടായി. അവിടുത്തെ ചുമലിനും ചെവിയ്ക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കണ്ടുകൊണ്ടിരുന്നത്. എനിയ്ക്ക് കളികണ്ട് മതിയാവുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിയ്ക്കുവേണ്ടി അങ്ങനെ നിന്നുതന്നു. അതുകൊണ്ട്് വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക” (ബുഖാരി, മുസ്ലീം) .

ആയിശ (റ) പറയുന്നു: “ഒരിക്കല്‍ ഞാനും നബി (സ്വ) യും ഒരു യാത്രക്കിടയില്‍ ഓട്ടമത്സരം നടത്തി. ഞാന്‍ ഓടി നബി (സ്വ) യെ തോല്‍പിച്ചു. എന്നാല്‍ എനിയ്ക്കു തടികൂടിയപ്പോള്‍ മറെറാരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ്വ) എന്നെ തോല്‍പിക്കുകയാണുണ്ടായത്. അവിടുന്ന് പറഞ്ഞു. ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്” (അബുദാവൂദ്) . നബി (സ്വ) തമാശ പറയുകയും കൂട്ടുകാരോടൊപ്പം ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ നബിയും കൂട്ടുകാരും ഈത്തപ്പഴം തിന്നുകൊണ്ടിരുന്നപ്പോള്‍ അലി (റ) ഈത്തപ്പഴം തിന്ന കുരു നബിയുടെ കുരുക്കളോടൊപ്പം ഇട്ടുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അലി (റ) പറഞ്ഞു. ‘നബി എത്രമാത്രം ഈത്തപ്പഴമാണ് തിന്നുന്നത്. കുരുക്കളുടെ കൂട്ടം കണ്ടില്ലേ’ ? ഉടനെ നബി പ്രതികരിച്ചു. ‘അലി കുരുവും കൂടിയാണ് തിന്നുന്നതല്ലേ. നിങ്ങളുടെ മുന്നില്‍ കുരു കാണുന്നില്ലല്ലോ’. ഒരിക്കല്‍ നബി (സ്വ) യോട് ഒരു വൃദ്ധ ചോദിച്ചു: ‘നബിയേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ? നബി പറഞ്ഞു: വൃദ്ധകളൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല. ഇതുകേട്ട് വൃദ്ധ നിലവിളിക്കാന്‍ തുടങ്ങി. ഉടനെ നബി പറഞ്ഞു: നല്ല സുന്ദരിയായ യുവതികളായിട്ടായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുക. അപ്പോള്‍ വൃദ്ധ പുഞ്ചിരിച്ചു.

പുഞ്ചിരി ധര്‍മ്മമാണെന്ന് നബി ഉപദേശിച്ചു. പരസ്പരം സല്‍ക്കരിക്കാന്‍ നബി (സ്വ) പ്രോത്സാഹിപ്പിച്ചു. സന്തോഷപ്രദമായ, ആസ്വാദ്യകരമായ ഒരു ജീവിതാന്തരീക്ഷം സൃഷ് ടിക്കാന്‍ സഹായകമായ കാര്യങ്ങളാണല്ലോ ഇവയെല്ലാം.


RELATED ARTICLE

 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • ആത്മീയ ചികിത്സ
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം