Click to Download Ihyaussunna Application Form
 

 

കാളപ്പോരും കാളപൂട്ടും

കാളകളെ ഉപയോഗിച്ചു കൊണ്‍ടുള്ള പല വിനോദങ്ങളുമുണ്‍ട്. കാളയോട്ട മത്സരം, കാളകുത്തു മത്സരം, കാളപ്പോര്, കാളപൂട്ട് എന്നിവ അവയില്‍പ്പെടുന്നു. കുതിരപ്പുറത്തെന്ന പോലെ കാളപ്പുറത്തു കയറിയിരുന്ന് ഓട്ടമത്സരം നടത്തുക ഇതാണ് കാളയോട്ട മത്സരം. പണം വെക്കാതെ, പന്തയ സ്വഭാവമില്ലാതെ, ഇവ്വിധം മത്സരം നടത്തുന്നത് സാധാരണ ഗതിയില്‍ അനുവദനീയമാണ് (തുഹ്ഫ 9/399). എന്നാല്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നുവെങ്കില്‍ അതു നിഷിദ്ധമാകും. കാരണം ജീവികളെ അനാവശ്യമായി വേദനിപ്പിക്കല്‍ ഹറാമാണ് (ഹാശിയതുത്തുഹ്ഫ: ശര്‍വാനി 8/370, ഇബ്നുഖാസിം 8/371, സവാജിര്‍ 2/84,87). കാളകുത്ത് മത്സരം രണ്‍ടു കാളകളെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുകയാണ്. ഇവ്വിധം മൃഗങ്ങളെ കടികൂട്ടുന്ന വിനോദങ്ങളെല്ലാം നബി(സ്വ) നിരോധിച്ചിട്ടുണ്‍ട് (അബൂദാവൂദ്, തുര്‍മുദി). കൂറ്റനാടുകളെ ഇങ്ങനെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുന്നതും ഈയിനത്തില്‍ പെടുന്നു. അത്തരം വിനോദങ്ങള്‍ ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല (തുഹ്ഫ 9/399). അങ്ങനെയുള്ള കളികള്‍ കണ്‍ടാസ്വദിക്കലും ഹറാമാണ് (ശര്‍വാനി 10/216). കാളപ്പോര് എന്ന വിനോദം ഇന്നും പലയിടങ്ങളില്‍ നടന്നുവരുന്നു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര് കുപ്രസിദ്ധമാണ്. ഗുരുതരമായ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടവരുത്തുന്ന ഒരു കളിയാണിത്. ചില വാര്‍ത്തകള്‍ കാണുക: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി, തമിഴ്നാട്ടിലെ അലഗനല്ലൂരില്‍ നടന്ന കാളപ്പോര് (ജെല്ലിക്കെട്ട്) മത്സരത്തില്‍ ഒരാള്‍ കാളയുടെ കുത്തേറ്റ് മരിച്ചു, 182 പേര്‍ക്കു പരിക്കുണ്‍ട്. ഈ പരമ്പരാഗത കായിക മത്സരത്തില്‍ 500 കാളകളാണ് പങ്കെടുത്തത്. കാണികളായി ഇരുപതിനായിരത്തോളം പേരും. മൂനാന്ദിപ്പാട്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പതിമൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്‍ട് (മാതൃഭൂമി ദിനപത്രം 18-1-2002). തമിഴ്നാട്ടിലെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന കാളപ്പോരില്‍ (ജെല്ലിക്കെട്ട്) കാളയുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു (മാതൃഭൂമി ദിനപത്രം 19-1-2004). തമിഴ്നാട്ടിലെ പ്രശസ്തമായ ജെല്ലിക്കെട്ട്, പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചാണ് നടക്കുന്നത്. തമിഴ്നാട്ടിലെ മധുരൈ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, ആന്ധ്രാപ്രദേശിലെ ചില ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മത്സരാഘോഷം നടക്കുന്നുണ്‍ട്. അണിയിച്ചൊരുക്കിയ കാളക്കൂറ്റനെ ശാരീരികമായി പ്രകോപിപ്പിച്ച് അക്രമാസക്തനാക്കുന്നു. പിന്നീട് കാളകളെ കീഴടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപകടകരമാണ് ഈ ആഘോഷം. ഇക്കൊല്ലവും ജെല്ലിക്കെട്ടില്‍ ആളപായമുണ്‍ട ായി. സ്പെയിനിലെ കാളപ്പോരാണ് ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്തം. സ്പെയിനിലെ ദേശീയാഘോഷം കൂടിയാണ് കാളപ്പോര് (മാതൃഭൂമി തൊഴില്‍ വാര്‍ത്താ സപ്ളിമെന്റ് 4-3-2006). പ്രത്യേകം തയ്യാറാക്കിയ അരങ്ങില്‍ വെച്ച് ടാറസ് – 1 ഇനത്തില്‍ പെട്ട കാട്ടുകാളകളുമായി മനുഷ്യര്‍ ഏറ്റുമുട്ടി അവയെ വധിക്കുന്നു. സ്പെയിനിന്റെ സ്വന്തമെന്നവകാശപ്പെടാവുന്ന ഈ വിനോദം പില്‍ക്കാലത്ത് മെക്സിക്കോ, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും ജനപ്രീതി നേടി. ഓരോ സ്ഥലത്തും മത്സരത്തിന്റെ രീതിക്ക് അല്‍പാല്‍പം വൈജാത്യം കാണുന്നുണ്‍ട്. ബി. സി. 95നും 45നുമിടക്കാണ് റോമില്‍ ആദ്യമായി കാളപ്പോരു നടത്തിയത്. നവംനവങ്ങളായ വിനോദങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നതില്‍ അത്യധികം തല്‍പരനായിരുന്ന ജൂലിയസ് സീസറാണ് ആദ്യമായി റോമില്‍ കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിനു വേദിയൊരുക്കിയത്. കൊറിഡാ (കാളപ്പോര്) ക്കുവേണ്‍ടി പ്രത്യേകമായി കാളകളെ വളര്‍ത്തി എടുക്കുകയാണ് ചെയ്യുന്നത്. പാലുകുടി മാറുന്ന പ്രായത്തില്‍ പ്രതിരോധ കുത്തിവെയ്പും കാച്ചലും നടത്തിയ ശേഷം കാളക്കുട്ടികളെ തുറന്ന വയലുകളിലൂടെ ഓടിച്ച് ശക്തി പരിശോധിക്കുന്നു. ലക്ഷണവും ഉശിരും ഉള്ളവയെ പ്രത്യേകം തിരഞ്ഞെടുത്തു വളര്‍ത്തി മൂന്നു വയസാകുമ്പോള്‍ പലതരം പരീക്ഷണങ്ങളിലൂടെ ഇവയുടെ വീറു വീണ്‍ടും പരിശോധിക്കുന്നു. ഏറ്റവും നല്ലവയെ മാറ്റിയ ശേഷം ബാക്കി മൂരികളെ അറവുശാലയിലേക്കു അയക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട മൂരിക്കുട്ടികളെ 15 കൊല്ലം വരെ സംരക്ഷിക്കുന്നു. ഇതിനിടയില്‍ ചെറുതരം അരങ്ങുകളില്‍ വിട്ട് ഇവയുടെ വീറ് പരീക്ഷിക്കാറുണ്‍ട്. ഒരേ കാളയെ ഒരിക്കലും രണ്‍ടു തവണ പോരിന് ഇറക്കാറില്ല. അവയുടെ ഓര്‍മശക്തി സൂക്ഷ്മമായതിനാല്‍ പഴയ അനുഭവം അവയുടെ വീറു നശിപ്പിക്കുമെന്നതാണിതിനു കാരണം (സര്‍വവിജ്ഞാനകോശം 7/416-417). ഒരു സംഘമായാണ് പ്രൊഫഷണല്‍ കാളപ്പോരുകാര്‍ പോരില്‍ പങ്കെടുക്കാറുള്ളത്. ഇവര്‍ മിക്കവരും സ്പെയിന്‍കാരായിരിക്കും. ഇവരില്‍ പ്രധാനിയെ മറ്റഡോര്‍ (ങമമേറീൃ) എന്നു പറയുന്നു. ഘാതകന്‍ എന്നാണ് മറ്റഡോര്‍ എന്ന വാക്കിനര്‍ഥം. കാളയെ വധിക്കാനുള്ള ചുമതല മറ്റഡോറിനാണ്. അയാളുടെ സഹായികളാണ് ബാന്‍ഡെറില്ലെറോ (ആമിറലൃശഹഹലൃീ) കളും പിക്കഡോര്‍ (ജശരമറീൃ) കളും. മുനയുള്ള വടി (ബാന്‍ഡെറില്ലെ) കൊണ്‍ടു കാളയെ എറിയുകയും ചുവന്ന ക്യാപ് കാണിച്ചു വിരട്ടുകയുമാണ് ഇവര്‍ ചെയ്യേ ണ്‍ടത്. കുതിരപ്പുറത്തേറിയ സഹായികളാണ് പിക്കഡോര്‍കള്‍. ഇവരുടെ കൈയില്‍ ചെറുതരം കുന്തങ്ങള്‍ ഉണ്‍ടായിരിക്കും. ഒരു കാളപ്പോരു മത്സരത്തില്‍ സാധാരണ ആറു സഹായികള്‍ കാണും. 20നും 35നും ഇടയ്ക്കു പ്രായമുള്ള യുവാക്കളാണ് കാളപ്പോരില്‍ പങ്കെടുക്കുന്ന അഭ്യാസികള്‍. കാളപ്പോരുകാര്‍ 12-ാമത്തെ വയസിലാണ് അഭ്യാസം ആരംഭിക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പലതരം കാളകളോടു വിവിധ ഋതുക്കളില്‍ പൊരുതി ശീലിക്കുന്നു. ഇടത്തരം അരങ്ങുകളില്‍ മാത്രമേ ഇക്കാലത്ത് അവരുടെ പ്രദര്‍ശനം നടത്തുകയുള്ളൂ. പ്രത്യേക ചടങ്ങുകളോടെയാണ് അരങ്ങേറ്റം നടത്തുക. അരങ്ങില്‍ വെച്ചു മൂത്ത അഭ്യാസി ഇളമുറക്കാരന് ആചാരപ്രകാരം തൊപ്പിയും വാളും സമ്മാനിക്കുന്നതോടെ അയാള്‍ക്ക് വലിയ കാളക്കൂറ്റന്‍മാരോടു പൊരുതാനുള്ള അവകാശം ലഭിക്കുന്നു (ശയശറ 7/417). വിജയശ്രീലാളിതനായ മറ്റഡോര്‍ അരങ്ങിനു ചുറ്റും നടന്നു ഹര്‍ഷപുളകിതരായി ആക്രോശം പുറപ്പെടുവിക്കുന്ന കാണികളുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്നു സമ്മാനം ഏറ്റുവാങ്ങും. 25,000 ഡോളറില്‍ (ഏതാണ്ട് രണ്ടര ലക്ഷം രൂപ) കുറയാത്ത സംഖ്യയാണ് സാധാരണ സമ്മാനമായി നല്‍കുന്നത്. മികച്ച രീതിയില്‍ വധം നടത്തുന്ന മറ്റഡോര്‍ക്ക് പണത്തിനു പുറമെ വധിക്കപ്പെട്ട കാളയുടെ ചെവിയും അറുത്തു നല്‍കാറുണ്ട്. ഏറ്റവും മെച്ചമായ പ്രകടനം നടത്തിയാല്‍ രണ്‍ടു ചെവിയും നല്‍കും. പ്രകടനം അസാധാരണമാംവിധം ഭംഗിയായാല്‍ രണ്‍ടു ചെവിയും വാലും നല്‍കും. ഇവ മറ്റഡോറിന്റെ വാസസ്ഥലത്തേക്ക് ആരാധകര്‍ തോളിലേറ്റി, ഘോഷയാത്രയായി കൊണ്‍ടുകൊടുക്കുകയാണ് പതിവ് (ശയശറ 7/418). മെക്സിക്കോ നഗരത്തിലെ പ്ളാസാ മെക്സിക്കോയാണ് ലോകത്തിലെ ഏറ്റവും വലിയ കോറിഡാ തീയേറ്റര്‍. ഇവിടെ 50,000 കാണികള്‍ക്ക് ഇരിക്കാം. 1500 മുതല്‍ 23,000 വരെ പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള 400 അരങ്ങുകള്‍ സ്പെയിനിലുണ്‍ട്. വിദഗ്ധനായ മറ്റഡോര്‍ ഒരു സീസണില്‍ 100 കാളപ്പോരുകള്‍ വരെ നടത്താറുണ്‍ട്. 25,000 വരെ ഡോളര്‍ ഓരോ കളിക്കും സമ്മാനം ലഭിക്കുന്നു. 20-ാം ശതകത്തില്‍ പ്രശസ്തിയിലേക്കുയര്‍ന്ന മിക്ക മറ്റഡോര്‍മാരും മത്സരത്തുക വാങ്ങി കോടീശ്വരന്‍മാരായിത്തീര്‍ന്നിട്ടുണ്‍ട് (സര്‍വവിജ്ഞാനകോശം 7/416). ചുരുക്കത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്‍ടി ഒരു പറ്റം ആളുകള്‍ ഹിംസ്രമായ മൃഗീയതയിലേക്ക് ഇറങ്ങിച്ചെന്ന് നിരപരാധികളായ മിണ്‍ടാജീവികളെ നിഷ്ഠൂരമായി ഉപദ്രവിക്കുന്ന ഒരു ക്രൂരമായ വിനോദമാണ് കാളപ്പോര്. മുകളില്‍ വായിച്ച പത്ര റിപ്പോര്‍ട്ടുകള്‍ പറഞ്ഞപോലെ, മനുഷ്യജീവിതം അനാവശ്യമായി അപകടപ്പെടുത്തുന്ന സാഹസിക വിനോദവും കൂടിയാണിത്. സാധാരണഗതിയില്‍ കാളയുടെ വധം അല്ലെങ്കില്‍ പോരുകാരന്റെ നാശം. രണ്‍ടാലൊന്നിലാണ് ഇതവസാനിക്കുന്നത്. രണ്‍ടായിരുന്നാലും ഗുരുതരമായ തെറ്റാണ്. അപകടസാധ്യതയുള്ള വിനോദങ്ങള്‍ സുരക്ഷ സാധാരണമാണെങ്കില്‍ മാത്രമേ അനുവദനീയമാകൂ (തുഹ്ഫ 9/398, ശര്‍വാനി 10/221). ഇനി പോരുകാരന്‍ സാധാരണയായി രക്ഷപ്പെടുമെന്നുവന്നാല്‍ തന്നെ ജീവികളെ ഇവ്വിധം ഉപദ്രവിക്കുന്ന വിനോദങ്ങള്‍ ഹറാമാണ് (തുഹ്ഫ 9/399, 10/216 നോക്കുക). കാളപൂട്ട് നമ്മുടെ കേരളത്തില്‍ പ്രാചീനകാലം മുതലേ നിലനില്‍ക്കുന്ന ഒരു വിനോദമാണ്. കലപ്പ കൊണ്‍ടു പൂട്ടിയ കാളകളുടെ ഓട്ടമത്സരമാണ് കാളപൂട്ട്. വംശഗുണമുള്ള കാളകളെ സ്വന്തമായി വളര്‍ത്തിയോ അമിത വിലക്കു വാങ്ങിയോ കാളപൂട്ടിനു സജ്ജമാക്കി നിര്‍ത്തുന്നു. രണ്‍ടായാലും ഭീമമായ ഒരു സംഖ്യ ചെലവിടുന്നത് തികച്ചും അനാവശ്യമായ ഒരു കാര്യത്തിനാണ്. വയലില്‍ പ്രത്യേകമായ സ്ഥലങ്ങള്‍ തന്നെ മറ്റൊന്നിനുമുപയോഗിക്കാതെ കാളപൂട്ടിനായി തയ്യാര്‍ ചെയ്തു നിര്‍ത്താറുണ്‍ട്. കാളപൂട്ടുകൊണ്‍ട് മൃഗത്തിനോ ഉടമസ്ഥനോ സമൂഹത്തിനോ യാതൊരു ഗുണവും കിട്ടാനില്ല. കാണികള്‍ക്ക് ഒരു നൈമിഷികമായ മിഥ്യാഹരം. ഉടമസ്ഥനു തന്റെ മൃഗം മുന്നിലെത്തിയാല്‍ ഒരു ദുരഭിമാനവും. ഇതില്‍ കവിഞ്ഞു മറ്റൊരു നേട്ടവും പറയാനില്ല. മാത്രമല്ല, കുറച്ചു നേരത്തേക്കാണെങ്കിലും മൃഗത്തെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. തന്റെ മൃഗം ശീഘ്രം ഓടി മുമ്പിലെത്തണമെന്ന വാശിയില്‍ അതിനെ അടിച്ചും ഇടിച്ചും കടിച്ചും പീഡിപ്പിക്കുന്നു. ചിലപ്പോള്‍ മൃഗത്തിനു അപകടം പിണയാറുമുണ്‍ട്. അതു അംഗഭംഗത്തിലോ ജീവഹാനിയിലോ അവസാനിക്കുന്നു. കാളപൂട്ട് എന്ന ഈ വിഡ്ഢി വിനോദം പണം വെച്ചാണെങ്കില്‍ ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ പണം വെയ്ക്കാതെയുള്ള മത്സരമാണെങ്കിലും ഇതു തെറ്റാണെന്നു എളുപ്പം മനസിലാക്കാവുന്നതാണ്. കാരണം ഇത്തരം അപകട സാധ്യതകളോ, ചെലവു ഭാരങ്ങളോ ഇല്ലാത്ത ഒരു വിനോദമാണ് കുരങ്ങു കളി. അഥവാ കുരങ്ങുകളെ നൃത്തം ചെയ്യിക്കുന്ന വിനോദം. ഇതു ഹറാമാണ് (മുഗ്നി, ശര്‍വാനി 10/216). അപ്പോള്‍ കാളപൂട്ട് ഹറാമാണെന്നു പറയേണ്‍ടതില്ലല്ലോ. ജീവികളെ അനാവശ്യമായി പീഡിപ്പിക്കുന്ന എല്ലാ വിനോദവും നിഷിദ്ധമാണ്. അതുകൊണ്‍ടാണല്ലോ കോഴിപ്പോരും മറ്റും ഹറാമായത്. കാളപ്പുറത്തു കയറിയുള്ള കാളയോട്ട മത്സരം, പണം വെയ്ക്കാതെയാണെങ്കില്‍ അനുവദനീയമാണെന്ന വിധി കാളപൂട്ടിനു ബാധകമാക്കാവതല്ല. അതു യുദ്ധത്തിനുപകരിക്കില്ലെങ്കിലും വാഹനത്തിനും യാത്രികനും പരിശീലനം നല്‍കുന്നുണ്‍ട്. പ്രസ്തുത വിധി ഉദ്ധരിച്ചുകൊണ്‍ട് തുഹ്ഫ (9/399) നടത്തിയ പ്രസ്താവനയില്‍ നിന്നു ഇക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാം. :പണം വെച്ചു കാളയോട്ട മത്സരം അനുവദനീയമല്ല, അഥവാ പണം വെക്കാതെ അനുവദനീയമാണ്. ഈ വിധിയില്‍ നിന്നും കാളകളുടെ പുറത്തു കയറി യാത്ര ചെയ്യുന്നതിനു വിരോധമില്ലെന്നു ഗ്രഹിക്കാവുന്നതാണ്.


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും