Click to Download Ihyaussunna Application Form
 

 

ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും

ബ്രഷിങ്ങിനെ ഇസ്ളാം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വുളൂഇന് വേണ്ടി മാത്രമല്ല, നിസ്കാരത്തിനും ബ്രഷിങ് സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഹുമൈദി(റ) ഉ ദ്ധരിച്ച ഹദീസില്‍ ബ്രഷ് ചെയ്തുകൊണ്ട് നിര്‍വ്വഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരം ബ്രഷ് ചെയ്യാതെ എഴുപത് റക്അത്ത് നിസ്കരിക്കുന്നതിനേക്കാള്‍ പുണ്യമാണെന്ന് വന്നതായി ഫത്ഹുല്‍ മുഈനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം, ഹദീസ് പാരായണം, ഇസ്ലാമിക പഠനം, ഉറക്ക് എന്നിവക്ക് വേണ്ടി മിസ്വാക്ക് ചെയ്യല്‍ സുന്നത്താണ്. ഭക്ഷണം കഴിക്കാതിരിക്കുക, നീണ്ട സമയം മൌനം ദീക്ഷിക്കുക, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ദുര്‍ഗന്ധമുള്ള വല്ലതും കഴിക്കുക തുടങ്ങിയ കാരണങ്ങളാല്‍ വായയുടെ നിറത്തിനോ രുചിക്കോ വാസനക്കോ മാറ്റം വന്നാലും മിസ് വാക്ക് ചെയ്യല്‍ സുന്നത്താകും. പല്ലിന് മഞ്ഞനിറം ബാധിക്കുക, ഉറക്കത്തില്‍ നിന്ന് ഉണരുക, പളളിയില്‍ പ്രവേശിക്കുക, വീട്ടില്‍ എത്തിച്ചേരുക ഇതെല്ലാം മിസ്വാക്ക് സുന്നത്താകാനുള്ള കാരണങ്ങളായി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

രാത്രിയോ പകലോ ഉറങ്ങി എഴുന്നേറ്റാല്‍ നബി(സ്വ) വുളൂഅ് നിര്‍വ്വഹിക്കുന്നതിന് മുമ്പ് ഒരിക്കലും ബ്രഷ് ചെയ്യാതിരുന്നിട്ടില്ലെന്ന് ആയിശ(റ) വ്യക്തമാക്കിയിട്ടുണ്ട്(അഹ്മദ്, അബൂദാവൂദ്). പ്രതിഫലം ലഭിക്കാന്‍ ബ്രഷ് ചെയ്യുന്ന വേളകളില്‍ സുന്നത്തെന്ന ഉദ്ദേശപൂര്‍വ്വമാകണമെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

സുഗന്ധമുള്ള മരക്കമ്പുകളുപയോഗിച്ച് ബ്രഷ് ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ടം. നബി(സ്വ) അറാക്ക് എന്ന മരത്തിന്റെ കമ്പും ഈത്തപ്പനക്കഷ്ണവും സൈത്തൂന്‍ കഷ്ണവും പല്ല് തേക്കാന്‍ ഉപയോഗിച്ചതായി വിവിധ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. അറാക്കിനാണ് പ്രഥമസ്ഥാനമുള്ളതെന്ന് പഢ്ഢിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രഷിങ് എന്ന പ്രയോഗത്തില്‍ നിന്ന് ആധുനിക ബ്രഷിനാണ് പ്രാധാന്യമെന്ന് വായനക്കാര്‍ തെറ്റ്ധരിക്കരുത്.

ശുദ്ധമായ ഉമിനീര്‍ തുപ്പിക്കളയുന്നത് ആരോഗ്യകരമല്ല. ഇക്കാരണത്താല്‍ മിസ്വാക്കിന് മുമ്പ് ശുദ്ധമായ ഉമിനീര്‍ വായിലുണ്ടെങ്കില്‍ അത് ഇറക്കണമെന്ന് ഫത്ഹുല്‍ മുഈന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദുര്‍വ്യാഖ്യാനം ചെയ്ത് കിതാബുകളെ പരിഹസിക്കുന്നത് ആഴമേറിയ അജ്ഞതയും ധിക്കാരവുമാണ്.

ബ്രഷിങ് കൊണ്ട് ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്ന് കിതാബുകളില്‍ വിവരിക്കുന്നു. വായ ശുദ്ധീകരിക്കും, റബ്ബിനെ സന്തോഷിപ്പിക്കും, പല്ലുകള്‍ക്ക് ശക്തി പകരും, വെ ണ്‍മ നല്‍കും, വായക്ക് സുഗന്ധമുണ്ടാകും, നടു വളയുന്നത് സംരക്ഷിക്കും, മോണകള്‍ക്ക് ശക്തി പകരും, അകാല നരയില്‍ നിന്ന് മോചനം നല്‍കും, ബുദ്ധിക്ക് കൂര്‍മ്മത ലഭിക്കും, മരണസമയത്ത് ആയാസ രഹിതമായി ആത്മാവ് വേര്‍പിരിയും, ശഹാദത്ത് ഓര്‍മ്മിപ്പിക്കും, ജീവിതത്തില്‍ ഐശര്യം പ്രധാനം ചെയ്യും, തലവേദന ശമിപ്പിക്കും, തല സംബന്ധമായ വിഷമങ്ങള്‍, കഫം തുടങ്ങിയവ ഇല്ലാതാകും, കണ്ണിന് തെളിച്ചം നല്‍കും, നന്മകള്‍ വര്‍ദ്ധിപ്പിക്കും ഇങ്ങനെ പോകുന്നു ബ്രഷിങ് വര്‍ദ്ധിപ്പിക്കുന്നതിന്റെ നേട്ടങ്ങള്‍.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്