Click to Download Ihyaussunna Application Form
 

 

വുളൂഇന്റെ സുന്നത്തുകള്‍

മുന്‍കൈ കഴുകുകല്‍

ഇത് വുളൂഇന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഇമാം ബൂഖാരിയും(റ) മുസ് ലിമും(റ) അബ്ദുല്ലാഹി ബ്നു സൈദ്(റ) വിന്റേതായി ഉദ്ധരിച്ച ഹദീസാണ് ഇതിന്റെ തെളിവ്. നബി(സ്വ)തങ്ങളുടെ വുളൂഇനെ വിവരിക്കുമ്പോള്‍ അബ്ദുല്ലാഹിബ്നു സൈദ്(റ) പറഞ്ഞു: “ന ബി(സ്വ) വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അതില്‍ നിന്ന് കൈകളുടെ മേല്‍ വെള്ളമൊഴിച്ച് മൂന്ന് പ്രാവശ്യം കഴുകി.” ഖിബ്ലക്ക് അഭിമുഖമായി നിന്നുകൊണ്ടാണ് വുളുവിന്റെ എല്ലാ പ്രവൃത്തികളും നിര്‍വഹിക്കല്‍ സുന്നത്ത്. അഊദും ബിസ്മിയും താഴെ പറയുന്ന ദിക്റും ചൊല്ലിക്കൊണ്ടാണ് മുന്‍കൈ കഴുകേണ്ടത്. വുളുഇന്റെ സുന്നത്തിനെ ഞാന്‍ വീട്ടുന്നുവെന്ന് മുന്‍കൈ കഴുകാന്‍ ആരംഭിക്കുമ്പോള്‍ കരുതലും സുന്നത്തുകളില്‍ പെട്ടതാണ്.

ÃóÔúåóÏõ Çóäú áÇó Çöáóåó ÇöáÇøó Çááåõ æóÍúÏóåõ áÇó ÔóÑöíßó áóå õ æóÇóÔúåóÏõ Çóäø ãõÍóãøóÏðÇ ÚóÈúÏõåõ æóÑóÓõæáõåõ ÇóáúÍóãúÏõ ááåö ÇáøóÐöí ÌóÚóáó ÇúáãóÇÁó ØóåõæÑðÇ
ബിസ്മി ചൊല്ലല്‍

ഏത് നല്ല കാര്യം ആരംഭിക്കുമ്പോഴും ബിസ്മി ചൊല്ലിയാണല്ലോ ആരംഭിക്കേണ്ടത്. ബിസ്മി കൊണ്ട് ആരംഭിക്കപ്പെട്ടിട്ടില്ലാത്ത ഏത്  നല്ല കാര്യവും നന്മ കുറഞ്ഞതാണെന്ന് നബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. വുളൂഇല്‍ ബിസ്മി ചൊല്ലണമെന്ന് പ്രത്യേകമായിത്തന്നെ അവിടുന്ന് കല്‍പിച്ചിട്ടുണ്ട്. അനസ്(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിമാരില്‍ ചിലര്‍ വുളുഅ് നിര്‍വ്വഹിക്കാന്‍ വെള്ളത്തിനാവശ്യപ്പെട്ടു. നബി(സ്വ)ക്ക് വെള്ളം ലഭിച്ചില്ല. നബി(സ്വ) ചോദിച്ചു. നിങ്ങളിലാരെങ്കിലും വശം അല്‍പം വെള്ളമുണ്ടോ? അല്‍പം വെള്ളം ആരോ കൊണ്ടുവന്നു. അവിടുത്തെ പരിശുദ്ധമായ കരം വെള്ളമുള്ള പാത്രത്തില്‍ വെച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ബിസ്മി ചൊല്ലി വുളുഅ് നിര്‍വ്വഹിക്കുക. അങ്ങനെ നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ വെള്ളം ഉറവ പൊട്ടിയൊഴുകുന്നത് ഞാന്‍ കണ്ടു. എല്ലാവരും വുളുഅ് നിര്‍വ്വഹിച്ചു. അവര്‍ എഴുപതോ ളം ആളുകളുണ്ടായിരുന്നു (നസാഈ).

നബി തിരുമേനി(സ്വ) പറഞ്ഞു: “നിങ്ങള്‍ ബിസ്മി ചൊല്ലി വുളൂഅ് നിര്‍വ്വഹിക്കുക. ബിസ്മി ചൊല്ലാത്തവന്(പൂര്‍ണ്ണ)വുളൂഅ് ഇല്ല”. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ വുളൂഇന് വേണ്ടി ബിസ്മി ചൊല്ലുന്നത് സംബന്ധമായി നല്‍കിയ തലവാചകം ഇങ്ങനെയാണ്. ‘എല്ലാ നല്ല സന്ദര്‍ഭങ്ങളിലും, ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വേളയിലും ബിസ്മി ചൊല്ലണമെന്ന് പറയുന്ന അദ്ധ്യായം’.

വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നതിന് വളരെ പ്രാധാന്യമുണ്ട്. ബിസ്മി ചൊല്ലാത്തവന് വുളൂഅ് ഇല്ലെന്ന നബി(സ്വ)യുടെ ഉദ്ബോധനത്തിലെ ബാഹ്യാര്‍ഥത്തിന്റെ പശ്ചാത്തലത്തില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന വീക്ഷണം പ്രകടിപ്പിച്ച മഹാനാണ് ഇമാം അഹ്മ ദ്(റ). ബിസ്മി ചൊല്ലലിന്റെ ചെറിയ രൂപം ‘ബിസ്മില്ലാഹ്’ എന്ന് പറയലും പൂര്‍ണ്ണരൂപം ‘ബിസ് മില്ലാഹിര്‍റഹ്മാനിര്‍റഹീം’ എന്ന് പറയലുമാണെന്ന് മഹാന്മാര്‍ വിശദീകരിക്കുന്നു. തുടക്കത്തി ല്‍ ബിസ്മി മറന്നുപോയവര്‍  ഇടക്ക്  ‘ബിസ്മില്ലാഹി അവ്വലഹൂ വ ആഖിറഹൂ’ എന്ന് പറയുന്നത് സുന്നത്താണെന്നും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രഷ് ചെയ്യുക

വുളൂഅിന്റെ ഭാഗമായി ബ്രഷ് ചെയ്യല്‍ പ്രബലമായ സുന്നത്താണ്. നബി(സ്വ) ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: “എന്റെ സമുദായത്തിന് പ്രയാസമായി ഞാന്‍ ഗണിക്കുന്നില്ലെങ്കില്‍ എല്ലാ വുളൂഇന്റെ വേളകളിലും ബ്രഷ് ചെയ്യണമെന്ന് (നിര്‍ബന്ധപൂര്‍വ്വം) ഞാന്‍ കല്‍പിക്കുമായിരുന്നു.” ഇത്ര ശക്തമായ ഭാഷയില്‍ ഈ സുന്നത്തിനെ അവിടുന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പൊ തുവെ ബ്രഷ് ചെയ്യുന്നതിനെ സംബന്ധിച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞു.: “നിങ്ങള്‍ ബ്രഷ് ചെ യ്യുന്നത് ശീലമാക്കുക. അത് വായക്ക് ശുദ്ധിയും റബ്ബിന് ഇഷ്ടവുമാണ്”. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുവാനും കഫത്തിന്റെ ദൂഷ്യങ്ങള്‍ നീങ്ങാനും പല്ലുതേക്കുന്നത് കാരണമാകുമെന്ന് അലി(റ) പറഞ്ഞതായി ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പ്, ഉറക്കിന് പിറകെ, വായ പകര്‍ച്ചയാകുമ്പോള്‍, നിസ്കരിക്കുമ്പോള്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ ബ്രഷ് ചെ യ്യല്‍ സുന്നത്താണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വുളൂഇല്‍ നിര്‍വ്വഹിക്കുന്ന ബ്രഷിങ് സംബന്ധമായി ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു.

നബി(സ്വ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്. തീര്‍ച്ച, നിങ്ങളുടെ വായകള്‍ വിശുദ്ധ ഖുര്‍ആന്‍ വരുന്ന വ ഴികളാണ്. അതിനെ ബ്രഷിങ് കൊണ്ട് നിങ്ങള്‍ ശുദ്ധമാക്കുക. ഇക്കാരണത്താല്‍ ബ്രഷ് ചെയ്യു ന്ന സമയത്ത്, നിസ്കാരത്തിലെ ദിക്റുകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും വേണ്ടി വായ വൃ ത്തിയാക്കുന്നുവെന്ന ചിന്തയും കരുത്തുമുണ്ടാകേണ്ടതനിവാര്യമാണ് (ഇഹ്യാ).

ബ്രഷിങ് കൊണ്ട് സുന്നത്തിനെ കരുതുകയും ബ്രഷ് ചെയ്യുന്ന സ്വഭാവം കുട്ടികളെ പരിശീലിപ്പിക്കുകയും വേണമെന്ന് പണ്ഢിതന്മാര്‍ ഉപദേശിച്ചിരിക്കുന്നു. ബ്രഷ് ചെയ്ത ശേഷം വുളൂഇന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാം.

വെള്ളം കൊപ്ളിക്കലും മൂക്കില്‍ കയറ്റലും

വെള്ളം വായില്‍ കവിളുന്നതും മൂക്കില്‍ കയറ്റി ചീറ്റുന്നതും വുളൂഇന്റെ മറ്റൊരു സുന്നത്താണ്. ഇമാം ബുഖാരിയും(റ) മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിലെ, അബ്ദുല്ലാഹിബ്നു സൈദ്(റ)വിന്റെ വിശദീകരണം ഇതിന്റെ തെളിവായി ഇമാമീങ്ങള്‍ വിവരിച്ചിട്ടുണ്ട്. വായിലും മൂക്കിലും വെള്ളം ചേര്‍ക്കുന്നത് കൊണ്ട് ഇതിന്റെ സുന്നത്ത് പേരിന് ലഭിക്കുകയേ ഉള്ളൂ. പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ വെള്ളമെടുത്ത് വായില്‍ കൊപ്ളിക്കുകയും മൂക്കില്‍ വെള്ളം വലിച്ചുകയറ്റി ചീറ്റുകയും വേണം. മൂന്ന് പ്രാവശ്യം വെള്ളം കോരുകയും ഓരോ കോരലില്‍ നിന്നും കൊപ്ളിക്കലും കയറ്റി ചീറ്റലും രണ്ടും നിര്‍വ്വഹിക്കലുമാണ് ഏറ്റവും പൂര്‍ണ്ണമായ രൂപം.

മൂന്ന് പ്രാവശ്യമാക്കണം.

കഴുകലും തടവലുമെല്ലാം മുമ്മൂന്ന് പ്രാവശ്യം നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ്വ)യുടെ വുളൂഇല്‍ മിക്കപ്പോഴും മുമ്മൂന്ന് പ്രാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ധാരാളം ഹദീസുകളുണ്ട്. മുമ്മൂന്ന് തവണയായി വുളൂഅ് നിര്‍വ്വഹിച്ചുവെന്ന് ഉസ്മാന്‍(റ) വ്യക്തമാക്കിയതായി ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവായി പറഞ്ഞ ഈ വാചകത്തിന്റെ പരിധിയില്‍ തല തടവലും ഉള്‍പ്പെടുമെന്ന് ഇമാം ശാഫിഈ(റ)വും മറ്റു പല പ്രഗത്ഭരും വ്യക്തമാക്കുന്നു. മാത്രമല്ല, നബി(സ്വ) വുളൂഅ് നിര്‍വ്വഹിച്ചുവെന്നും തല മൂന്ന് പ്രാവശ്യം തടവിയെന്നും പ്രത്യേ കം ഉസ്മാന്‍(റ) എടുത്ത് പറഞ്ഞതായി അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് ശറഹുല്‍മുഹദ്ദബിലും മറ്റും വ്യക്തമാക്കിയിട്ടുമുണ്ട്. അബ്ദുല്ലാഹി ബ്നു അബീഔഫ്(റ)വും അബൂറാഫിഅ്(റ)വും നബി(സ്വ) തല മൂന്ന് പ്രാവശ്യം തടവിയെന്ന് വ്യക്തമാക്കിയതായി ഹാവിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പ്രാവശ്യം തടവിയതായി ചില റിപ്പോര്‍ട്ടുകള്‍ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. മൂന്ന് പ്രാവശ്യം തടവല്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ഒരു പ്രാവശ്യം തടവിയും വുളൂഅ് നിര്‍വ്വഹിക്കാമെന്ന് പഠിപ്പിക്കാന്‍ വേണ്ടി നബി(സ്വ) ചെയ്തതാകാമിതെന്ന് പണ്ഢിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് ഹാവിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വുളൂഇലെ മൂന്ന് പ്രാവശ്യം നിര്‍വ്വഹിക്കേണ്ട വല്ലതിനെ സംബന്ധിച്ചും മൂന്ന് പ്രാവശ്യം നിര്‍വ്വഹിച്ചുവോ(അതോ രണ്ട് പ്രാവശ്യമോ) എന്ന് സംശയിക്കുന്നവന്‍ രണ്ട് പ്രാവശ്യമായി പരിഗണിച്ച് ഒരു തവണകൂടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത.് വുളൂഅ് പൂര്‍ണ്ണമായി നിര്‍വ്വഹിച്ച ശേ ഷമുള്ള സംശം പരിഗണിക്കോണ്ടതേയില്ല. സാധാരണ നിലക്ക്  മൂന്ന് പ്രാവശ്യത്തേക്കാള്‍ ചുരുക്കുന്നത് നല്ലതല്ല. എന്നാല്‍ കൂടുതലാക്കുന്നത് കറാഹത്താണ്. സമുദ്രത്തില്‍ നിന്ന് വുളൂഅ് നിര്‍വ്വഹിക്കുകയാണെങ്കില്‍ പോലും വുളൂഇനെ ഉദ്ദേശിച്ച് മൂന്ന് പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് വിരോധിക്കപ്പെട്ടതാണ്.

സഈദ്(റ) വുളൂഅ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ നബി(സ്വ) അത്വഴി നടന്നുപോയി. നബി(സ്വ) ചോദിച്ചു. ഈ അമിതം എന്താണ്? വുളൂഇലും അമിതമുണ്ടോ? സഈദ്(റ) തിരിച്ചു ചോദിച്ചു. നബി(സ്വ) പറഞ്ഞു. “അതേ, ഒഴുകുന്ന പുഴക്കരികിലാണെങ്കിലും”. ഇമാം അഹ്മദ്(റ), ഇബ്നുമാജ(റ) തുടങ്ങിയവര്‍ ഉദ്ധരിച്ച ഈ ഹദീസ് മാവര്‍ദി(റ) ഇമാം രേഖപ്പെടുത്തിയിട്ടുണ്ട്.

“ആരെങ്കിലും വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ തെറ്റ് ചെയ്തു, അക്രമം കാണിച്ചു”വെന്ന് മറ്റൊരു റിപ്പോ ര്‍ട്ടുമുണ്ട്. എന്നാല്‍ പൊതു വെള്ളത്തില്‍ നിന്നാകുമ്പോള്‍ ഹറാമാകുന്നതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നു:

ഓരോ തവണ ഓരോ തവണയായി വൂളൂഅ് നിര്‍വ്വഹിക്കലാണ് നിര്‍ബന്ധമെന്ന് നബി(സ്വ) വിവരിച്ചിട്ടുണ്ട്. അവിടുന്ന് ഈരണ്ട് തവണ ഈരണ്ട് തവണയായും മുമ്മൂന്ന് പ്രാവശ്യമായും വൂളൂഅ് നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് പ്രാവശ്യത്തേക്കാള്‍ ഒരിക്കലും വര്‍ദ്ധിപ്പിച്ചിട്ടില്ല. വൂളൂഇല്‍ അമിതം പ്രവര്‍ത്തിക്കുന്നതും, നബി(സ്വ)യുടെ പ്രവര്‍ത്തനമായ മൂന്നിനപ്പുറം കടക്കുന്നതും വിവരമുള്ളവര്‍ വെറുത്തിരിക്കുന്നു (ബുഖാരി).

ചെവി തടവുക

ചെവിയുടെ ഉള്ളും പുറവുമെല്ലാം അതിന് വേണ്ടി പ്രത്യേകം വെള്ളമുപയോഗിച്ച് തടവുന്നത് സുന്നത്താണ്. അബ്ദുല്ലാഹിബ്നു സൈദ്(റ) പറഞ്ഞതായി ഇമാം ബൈഹഖി(റ)യും ഹാകിമും(റ) ഉദ്ധരിക്കുന്നു: നബി(സ്വ) വുളൂഅ് നിര്‍വ്വഹിക്കുന്നത് ഞാന്‍ കണ്ടു. അവിടുന്ന് തല തടവാന്‍ ഉപയോഗിച്ച വെള്ളത്തിന് പുറമെ ചെവി തടവാന്‍ പ്രത്യേകം വെള്ളമെടുക്കും (ഹാകിം).

തേച്ചുകഴുകല്‍

വെള്ളമൊഴുക്കിയ ഉടനെ അവയവങ്ങള്‍ക്കു മുകളില്‍ കൈകള്‍ നടത്തി തേച്ചുകഴുകല്‍ വളരെ പ്രധാനമുള്ള സുന്നത്താണ്. ഇത് നിര്‍ബന്ധമാണെന്ന വീക്ഷണം പോലും ചില പണ്ഢിതന്മാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

തിക്കകറ്റുക

തിങ്ങിയ താടിരോമങ്ങളുടെ തിക്കകറ്റല്‍ സുന്നത്താണ്. വലതു കൈവിരല്‍ കൊണ്ടാകുന്നതും വിരലുകള്‍ താടിയുടെ താഴ്ഭാഗത്തുകൂടി നടത്തി നിര്‍വ്വഹിക്കലും, പ്രത്യേകം വെള്ളം കോരിയാകലും ഏറ്റവും ശ്രേഷ്ടമാണ്. നബി(സ്വ) അങ്ങനെ ചെയ്യാറുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അനസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) വുളൂഅ് ചെയ്യുമ്പോള്‍ കയ്യില്‍ വെള്ളമെടുത്ത് താടിയുടെ ചുവട്ടിലൂടെ തിക്കകറ്റുമായിരുന്നു. ഇങ്ങനെ എന്റെ രക്ഷിതാവ് എന്നോട് കല്‍പിച്ചിരിക്കുന്നുവെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).

ഈ ഹദീസിന്റെ വെളിച്ചത്തില്‍ താടിയുടെ താഴ് ഭാഗത്ത് കൂടെ കൈ വിരലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് തിക്കകറ്റെണ്ടതെന്ന് ശര്‍ഹുല്‍മുഹദ്ദബ് ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളില്‍ ഇമാമീങ്ങള്‍ വിവരിക്കുന്നുണ്ട്. താടിയുടെ തിക്കകറ്റല്‍ എന്ന സുന്നത്ത് ഹജ്ജിനോ ഉംറക്കോ ഇഹ്റാം നിര്‍ വ്വഹിച്ച വ്യക്തി ഉപേക്ഷിക്കണം. അവന്റെ മുടി കൊഴിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. മുടി കൊ ഴിഞ്ഞുപോകുന്നത് സൂക്ഷിക്കല്‍ ഹജ്ജിലും ഉംറയിലും പ്രവേശിച്ചവന് നിര്‍ബന്ധമാണ്.

കൈകാലുകളുടെ വിരലുകള്‍ തിക്കകറ്റലും സുന്നത്താണ്. ഇബ്നു അബ്ബാസ്(റ), നബി(സ്വ) പറഞ്ഞതായി വ്യക്തമാക്കുന്നു: “നീ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ നിന്റെ കൈകാലുകളുടെ വിരലുകള്‍ തിക്കകറ്റുക”. കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ടും കാല്‍ വിരലുകള്‍ ഇടതുകയ്യിലെ ചെറുവിരല്‍ ഉപയോഗിച്ച് വിരലുകളുടെ താഴ്ഭാഗത്തുകൂടി തിക്കകറ്റുകയുമാണ് വേണ്ടത്. വലതു കാലിന്റെ ചെറുവിരലില്‍ തുടങ്ങി ഇടത് കാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കുകയാണ് ഇതിന്റെ പരിപൂര്‍ണ്ണരൂപം.

ഉസ്മാന്‍(റ) വുളൂഅ് നിര്‍വ്വഹിച്ചു. കാലിന്റെ വിരലുകള്‍ തിക്കകറ്റിയ ശേഷം ഇങ്ങനെ പറഞ്ഞു: “ഞാന്‍ പ്രവര്‍ത്തിച്ച പോലെ, റസൂലുല്ലാഹി(സ്വ) പ്രവര്‍ത്തിച്ചതായി ഞാന്‍ കണ്ടിരിക്കുന്നു” (ബൈഹഖി).

വലതിന് മുന്‍ഗണന

കൈകാലുകള്‍ കഴുകുമ്പോള്‍ വലതുഭാഗം ആദ്യം കഴുകല്‍ സുന്നത്താണ്. ഇമാം ബുഖാരിയും (റ) മുസ്ലിമും(റ) ഉദ്ധരിക്കുന്നു: ആഇശ(റ) പറഞ്ഞു, നബി(സ്വ) അവിടുത്തെ സര്‍വ്വത്ര കാര്യ ങ്ങളിലും ശുദ്ധീകരണത്തിലും മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലത് ഭാഗം മുന്തിക്കുന്നത് ഇഷ്ടപ്പെടാറുണ്ടായിരുന്നു. അബൂഹുറൈറ(റ) പറഞ്ഞതായി അബൂദാവൂദ്(റ) റി പ്പോര്‍ട്ട് ചെയ്യുന്നു: നിങ്ങള്‍ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ നിങ്ങളുടെ വലതുഭാഗങ്ങള്‍ കൊണ്ട് തുടങ്ങുക.

ഷര്‍ട്ട് ധരിക്കുക, ചെരിപ്പണിയുക, വാങ്ങുക, നല്‍കുക, നഖം മുറിക്കുക, സുറുമയിടുക തുടങ്ങിയ ആദരവര്‍ഹിക്കുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ വലതുഭാഗം കൊണ്ട് തുടങ്ങുന്നതും ചെരിപ്പ് അഴിക്കുക, വസ്ത്രം അഴിക്കുക തുടങ്ങിയവ ഇടത് ഭാഗം കൊണ്ട് ആരംഭിക്കലും ഇത്തരം ഹദീസുകളുടെ പശ്ചാത്തലത്തില്‍ സുന്നത്താണെന്ന് വിവരിക്ക പ്പെട്ടിട്ടുണ്ട്. മുന്‍കൈ കഴുകുമ്പോഴും ചെവി തടവുമ്പോഴും ഒന്നിച്ചാണ് നിര്‍വ്വഹിക്കേണ്ടതെന്ന് പണ്ഢിതന്മാര്‍ പ്രത്യേകം വിശദീകരിക്കുന്നു. മുഖം മേല്‍ഭാഗം കൊണ്ട് ആരംഭിക്കണമെന്നും അങ്ങനെയാണ് നബി(സ്വ)യുടെ ചര്യയെന്നും ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം മാവര്‍ദി(റ)വില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.

മുഖവും കൈകാലുകളും വിശാലമായി കഴുകല്‍

മുഖം, കൈകാലുകള്‍ എന്നിവയില്‍ നിര്‍ബന്ധമായി കഴുകേണ്ട ഭാഗത്തിനപ്പുറം കഴുകല്‍ പ്ര ത്യേകം സുന്നത്താണ്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു: എന്റെ സമുദായം അന്ത്യനാളില്‍ വുളൂഇന്റെ  ഫലങ്ങള്‍ കാരണമായി കൈ കാലുകള്‍ പ്രകാശിക്കുന്നവരേ എന്ന് വിളിക്കപ്പെടും. അതിനാല്‍ മുഖം വിശാലമായി കഴുകാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളട്ടെ.  ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു. നിങ്ങള്‍ വുളൂഅ് സമ്പൂര്‍ണ്ണമാക്കിയതിനാല്‍ അന്ത്യനാളില്‍ കൈകാലുകള്‍ പ്രകാശിക്കുന്നവരാണ്. അതിനാല്‍ നിങ്ങളില്‍ സാധിക്കുന്നവര്‍ മുഖവും കൈ കാലുകളും കഴുകുന്നത് വിശാലമാക്കട്ടെ. തോളന്‍ കയ്യും കണങ്കാലും പൂര്‍ണ്ണമായി കഴുകലാണ് ഈ വിശാലമാക്കലിന്റെ പരമാവധിയെന്ന് ഇമാം മഹല്ലി(റ) യും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി നിര്‍വ്വഹിക്കല്‍

വുളൂഇന്റെ കര്‍മ്മങ്ങളെ തുടര്‍ച്ചയായി നിര്‍വ്വഹിക്കല്‍ വളരെ പ്രാധാന്യമുള്ള സുന്നത്താണ്. കാലാവസ്ഥയും, വുളൂഅ് ചെയ്യുന്നവന്റെ പ്രകൃതിയും സാധാരണമായിരിക്കെ, അവയവങ്ങള്‍ കഴുകി ശുദ്ധിയാക്കുമ്പോള്‍, ഒരവയവത്തിലെ നനവ് രണ്ടാം അവയവം കഴുകുന്നതിന് മുമ്പ് ഉണങ്ങിപ്പോകുന്ന വിധം രണ്ട് അവയവങ്ങള്‍ക്കിടയില്‍ താമസം വരുത്താതിരിക്കുന്നതിനാണ് മുവാലാത്ത് അഥവാ തുടര്‍ച്ച എന്ന് പറഞ്ഞുവരുന്നത്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:

ഒരിക്കല്‍ ഒരാള്‍ നിസ്കരിക്കുന്നത് നബി(സ്വ) കണ്ടു. അദ്ദേഹത്തിന്റെ കാലില്‍ ഒരു വെള്ളിനാണയത്തി ന്റെ അളവില്‍ വെള്ളമെത്തിയിട്ടില്ല. വുളൂഉം നിസ്കാരവും മടക്കി നിര്‍വ്വഹിക്കാന്‍ ആ വ്യക്തിയോട് നബി(സ) കല്‍പിച്ചു. ഇവിടെ വുളൂഅ് തന്നെ മടക്കാന്‍ കല്‍പിച്ചത് തുടര്‍ച്ച നിര്‍ബന്ധമായത് കൊണ്ടായിരിക്കാമെന്ന വ്യാഖ്യാനത്തിലാകാം ഇമാം ശാഫിഈ(റ) ആദ്യകാലത്ത് തുടര്‍ച്ച നിര്‍ബന്ധമാണെന്ന വീക്ഷണത്തിന് മുന്‍ഗണന നല്‍കിയതെന്ന് ചില പണ്ഡിതന്മാര്‍ വി ശദീകരിച്ചിരിക്കുന്നു. വുളൂഅ് നിര്‍വ്വഹിച്ച ശേഷം ആവശ്യമില്ലാതെ വെള്ളം കുടയാതിരിക്കലും തോര്‍ത്താതിരിക്കലുമൊക്കെ സുന്നത്താണ.്

ഒരിക്കല്‍ വുളൂഇന്റെ വെള്ളം തോര്‍ത്താന്‍ ഉമ്മുസലമ(റ) നബി(സ്വ)ക്ക് വസ്ത്രം നല്‍കി. അവിടുന്ന് അത് സ്വീകരിച്ചില്ല. അവിടുന്ന് പറഞ്ഞു. എന്റെ വുളൂഇന്റെ വെള്ളത്തില്‍ നിന്ന് എന്റെ മേല്‍ അവശേഷിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു (ബുഖാരി). നബി(സ്വ) വെള്ളം തോര്‍ത്തിയ സംഭവവും ഹദീസിലുണ്ട്. ആവശ്യമുള്ളപ്പോള്‍ തോര്‍ത്താമെന്നും വെള്ളം തോര്‍ത്താതിരിക്കല്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്നും പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.

മടമ്പുകളും പീളക്കുഴികളും ചുളിഞ്ഞ സ്ഥലങ്ങലും പ്രത്യേകം ശ്രദ്ധിച്ചു കഴുകുന്നത് സുന്ന ത്താണ്. തണുപ്പുകാലത്തും മറ്റും മടമ്പുഭാഗങ്ങളില്‍ വെള്ളം ചേരാതിരിക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുക്കണം.

ഖിബ്ലക്ക് മുന്നിടലും സംസാരം ഉപേക്ഷിക്കലും സുന്നത്താണ്. എന്നാല്‍ സലാം ചൊല്ലുന്നതോ  മടക്കുന്നതോ തെറ്റില്ല.

വുളൂഅ് നിര്‍വ്വഹിച്ചു കഴിഞ്ഞ ശേഷം ബാക്കി വരുന്ന അനുയോജ്യമായ വെള്ളം കുടിക്കല്‍ സുന്നത്തുണ്ട്. അതില്‍ രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ചിലര്‍ വസ്ത്രത്തിലും മറ്റും എന്തെങ്കിലും ഉള്ളതായി സംശയിച്ചുകൊണ്ടിരിക്കും. ഇങ്ങനെ സംശയങ്ങളുള്ളവര്‍ക്ക് വസ്ത്രത്തില്‍ അല്‍പം വെള്ളം കുടയല്‍ സുന്നത്താണ്.

വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ സാധിക്കുന്നിടത്തോളം മറ്റൊരാളുടെ സഹായം സ്വീകരിക്കാതിരിക്കലാണ് സുന്നത്ത്. അബൂബക്ര്‍ സിദ്ധീഖ്(റ) നബിയുടെ കയ്യിന്മേല്‍ വെള്ളമൊഴിച്ചു കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: എന്റെ വുളൂഇല്‍ ഒരാളും കൂറാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

***************************             *********************************************

വുളൂഇന് ശേഷം ദിക്റ്

ഇമാം മുസ്ലിം ഉദ്ധരിക്കുന്നു: വുളൂഅ് നിര്‍വ്വഹിച്ച ശേഷം  ഒരാള്‍

എന്ന് പറഞ്ഞാല്‍ ÇóÔúåÏ Çä áÇ Çáå ÇáÇ Çááå æÍÏå áÇ ÔÑíß áå æÇÔåÏ Çä ãÍãÏÇ ÚÈÏå æÑÓæáå

സ്വര്‍ഗ്ഗത്തിന്റെ എട്ട് കവാടങ്ങളും അവന് വേണ്ടി തുറക്കപ്പെടും. അവന്‍ ഉദ്ദേശിച്ച കവാടത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ഇമാം തുര്‍മദി(റ)

Çááåã ÇÌÚáäí ãä ÇáÊæÇÈíä æÇÌÚáäí ãä ÇáãÊØåÑíä എന്ന് കൂടി പറയണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഹാകിം(റ) സ്വഹീഹാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു:

ãä ÊæÖà Ëã ÞÇá ÓÈÍÇäß Çááåã æÈÍãÏß áÇ Çáå ÇáÇ ÇäÊ ÇÓÊÛÝÑß æÇÊæÈ Çáíß ßÊÈ Ýí ÑÞ Ëã ØÈÚ ÈØÇÈÚ æáã íßÓÑ Çáì íæã ÇáÞíãÉ

വുളൂഅ് നിര്‍വ്വഹിച്ച ശേഷം മേല്‍ ദിക്റുകള്‍ ചൊല്ലിയാല്‍ അത് പ്രത്യേകമായി രേഖപ്പെടുത്തപ്പെടുകയും സീല്‍ പതിച്ച് സൂക്ഷിക്കപ്പെടുകയും ചെയ്യും. അന്ത്യനാള്‍വരെ അത് പൊട്ടിക്കപ്പെടുന്നില്ല. അതൊരിക്കലും നിഷ്ഫലമാകില്ലെന്നര്‍ഥം. ആകയാല്‍ വുളൂഅ് നിര്‍വ്വഹിച്ച ശേഷം

ÇóÔúåóÏõ Çóäú áÇó Çöáóåó ÇöáÇøó Çááåõ æóÍúÏóåõ áÇó ÔóÑöíßó áóåõ æóÇóÔúåóÏõ Çóäøó ãõÍóãøóÏðÇ ÚóÈúÏõåõ æóÑóÓõæáõåõ,  Çóááøóåõãøó ÇÌúÚóáúäöí ãöäó ÇáÊøóæøóÇÈöíäó æóÇÌúÚóáúäöí ãöäó ÇáúãõÊóØóåøöÑöíäó æóÇÌúÚóáúäöí ãöäú ÚöÈóÇÏößó ÇáÕøóÇáöÍöíäú .ÓõÈúÍóÇäóßó Çááøóåõãøó æóÈöÍóãúÏößó ÇóÔúåóÏõ Çóäú áÇó Çöáóåó ÇöáÇøó ÇóäúÊó ÇóÓúÊóÛúÝöÑõßó æóÇóÊõæÈõ Çöáóíúßú ¡

എന്ന ദിക്റ് നിര്‍വ്വഹിക്കുക. ശേഷം നബി(സ്വ)യുടെ പേരില്‍ സ്വലാത്തും സലാമും നിര്‍വ്വഹിക്കലും മൂന്ന് പ്രാവശ്യം ÇöäøóÇ ÇóäúÒóáúäóÇåõ എന്ന സൂറത്ത് ഓതലും സുന്നത്താണ്.

രണ്ട് റക്അത്ത് നിസ്കരിക്കുക

വുളൂഅ് നിര്‍വ്വഹിച്ച ഉടനെ രണ്ട് റക്അത്ത് നിസ്കരിക്കുന്നത് വളരെ പുണ്യമുള്ള സുന്നത്താണ്. ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക: ഉഖ്ബ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിം വുളൂഅ് നിര്‍വ്വഹിച്ചു. വേണ്ട വിധം വുളൂഇനെ ഭംഗിയുള്ളതാക്കി (എല്ലാ സുന്നത്തുകളും നിര്‍വഹിച്ച് കൊണ്ട് വുളൂഅ് പൂര്‍ണമാക്കി). പിന്നീട് ഹൃദയവും ശരീരവും അല്ലാഹുവിലേക്ക് തിരിച്ച് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം നിര്‍ ബന്ധമായി. (മുസ്ലിം).

വുളൂഇന് ശേഷം സുന്നത്ത് നിസ്കാരം പതിവായി ചെയ്യുന്ന മഹാനായിരുന്നു സ്വഹാബി പ്രമുഖനായ ബിലാല്‍(റ).

നബി(സ്വ) ഒരിക്കല്‍ ബിലാല്‍(റ) വിനോട് പറഞ്ഞു: ഓ, ബിലാല്‍, നിങ്ങള്‍ ഇസ്ലാമിലേക്ക് വന്ന ശേഷം പ്രവര്‍ത്തിച്ച ഏറ്റം പ്രതീക്ഷയുള്ള കര്‍മ്മമേതെന്ന് എന്നോട് പറയൂ, തീര്‍ച്ച, സ്വര്‍ഗത്തില്‍ വെച്ച് എന്റെ മുന്നില്‍ നിന്ന് നിങ്ങളുടെ ചെരിപ്പിന്റെ ശബ്ദം ഞാന്‍ കേട്ടിരിക്കുന്നു. ബിലാല്‍(റ) പറഞ്ഞു, ഞാന്‍ പ്രത്യേകിച്ച് കര്‍മ്മമൊന്നും ചെയ്തിട്ടില്ല. പക്ഷേ, രാത്രിയോ പകലോ ഏത് സമയം വുളൂഅ് നിര്‍വ്വഹിച്ചാലും ആ വുളൂഅ് മുഖേന എനിക്ക് കണക്കാക്കപ്പെട്ട റക്അത്തുകള്‍ ഞാന്‍ നിസ്കരിക്കുമായിരുന്നു (ബുഖാരി, മുസ്ലിം). ഈ നിസ്കാരത്തിലെ ആദ്യ റക്അത്തില്‍

æóáóæú Ãóäøóåõãú ÅöÐú ÙóáóãõæÇ ÃóäÝõÓóåõãú ÌóÇÁõæßó ÝóÇÓúÊóÛúÝóÑõæÇ Çááøóåó æóÇÓúÊóÛúÝóÑó áóåõãú ÇáÑøóÓõæáõ áóæóÌóÏõæÇ Çááøóåó ÊóæøóÇÈðÇ ÑóÍöíãðÇ (Ç áäÓÇÁ 64)

എന്ന ആയത്തും രണ്ടാം റക്അത്തില്‍

æóãóäú íóÚúãóáú ÓõæÁðÇ Ãóæú íóÙúáöãú äóÝúÓóåõ Ëõãøó íóÓúÊóÛúÝöÑú Çááøóåó íóÌöÏú Çááøóåó ÛóÝõæÑðÇ ÑóÍöíãðÇ  (Ç áäÓÇÁ 110)

എന്ന ആയത്തും ഓതല്‍ സുന്നത്താണ്.

കുടിക്കാന്‍ വേണ്ടി വെക്കപ്പെട്ട പൊതുവെള്ളവും എന്തിന് വേണ്ടിയുള്ളതാണെന്ന് അറിയാത്ത വെള്ളവും ഉപയോഗിച്ച വുളൂഅ് നിര്‍വ്വഹിക്കാന്‍ പാടില്ല.

സമ്പൂര്‍ണ്ണ വുളൂഅ്

നബി(സ്വ) വിവിധ രൂപത്തില്‍ വുളൂഅ് നിര്‍വ്വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ചില സന്ദ ര്‍ഭങ്ങളില്‍ ഒരു പ്രാവശ്യം മാത്രം കഴുകുകയും തടവുകയും ചെയ്തുകൊണ്ട് നബി(സ്വ) വുളൂഅ് നിര്‍വ്വഹിക്കും. ഇമാം ബുഖാരി(റ) ‘വുളൂഇല്‍ ലഘൂകരണം നടത്തുന്നതിനെ സംബന്ധിച്ച അദ്ധ്യായം’ എന്ന പേരില്‍ ഒരദ്ധ്യായം തന്നെ തന്റെ സ്വഹീഹില്‍ നല്‍കിയിട്ടുണ്ട്. നബി(സ്വ) ഒരു തവണയായും രണ്ട് തവണയായും വുളൂഅ് നിര്‍വ്വഹിച്ച റിപ്പോര്‍ട്ടുകളും ഹദീസ് പണ്ഢിതന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ വിധത്തിലെല്ലാം വുളൂഅ് നിര്‍വ്വഹിക്കുന്നത് അനുവദനീയമാണെന്ന് പഠിപ്പിക്കലാകാം ഇതിന്റെ ഉദ്ദേശ്യം. വെള്ളത്തിന് ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളിലും യാത്രയുടേയോ മറ്റോ പ്രയാസങ്ങളുള്ള വേളകളിലുമാകാനും സാധ്യതയുണ്ട്. വുളൂഅ് ഉള്ളതോടൊപ്പം വീണ്ടും വുളൂഅ് ചെയ്യുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാം.

എന്നാല്‍ വുളൂഇനെ സമ്പൂര്‍ണ്ണമാക്കിയ ധാരാളം സന്ദര്‍ഭങ്ങളും നബി(സ്വ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ മഹത്വത്തെ സംബന്ധിച്ച് നിരന്തരം അവിടുന്ന് ഉദ്ബോധിപ്പിച്ചിട്ടുമുണ്ട്.

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ്വ) ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു. തെറ്റുകള്‍ അല്ലാഹു മായ്ച്ചുകളയും, പദവികള്‍ അല്ലാഹു ഉയര്‍ത്തുകയും ചെയ്യും, അങ്ങനെയുള്ള ഒരു വിഷയം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ? അവര്‍ പറഞ്ഞു: അതെ പ്രവാചകരെ, അവിടുന്ന് പറഞ്ഞു. വുളൂഇനെ സമ്പൂര്‍ണ്ണമാക്കുക. പള്ളിയിലേക്ക് ധാരാളമായി നടന്നുപോവുക. നിസ്കാരത്തിന് പിറകെ മറ്റൊരു നിസ്കാരത്തിന് കാത്തിരിക്കുക. ഇതാണ് രിബാത്വ്, ഇതാണ് രിബാത്വ് (പൈശാചികതക്കെതിരെ ജാഗ്രത).

നബി(സ്വ) ധാരാളം ഉല്‍ബോധിപ്പിച്ച സമ്പൂര്‍ണ്ണ വുളൂഅ് ജീവിതത്തിലൊരിക്കലെങ്കിലും നാം നിര്‍വ്വഹിച്ചിട്ടുണ്ടാകുമോ? നമുക്ക് വെള്ളം സുലഭമാണ്. സമയവും സന്ദര്‍ഭവുമുണ്ട്. പ്രയാസങ്ങളൊന്നുമില്ല. എന്നാലും ഇത്തരം കര്‍മ്മങ്ങള്‍ നമ്മുടെ അറിവും കഴിവും അനുസരിച്ച് പോലും അനുഷ്ടിക്കാന്‍ നാം സന്നദ്ധരാകുന്നില്ല. ഇതിന് മാറ്റം വരുത്താന്‍ ഭാവി ജീവിതത്തില്‍ നമുക്ക് ശ്രമിക്കാം. റബ്ബ് അനുഗ്രഹിക്കട്ടെ.

ചെറിയ വുളൂഅ്

നിസ്കാരത്തിന്റെ സമയം കഴിഞ്ഞുപോകാനിരിക്കെ വുളൂഅ് നിര്‍വ്വഹിക്കുന്ന വ്യക്തി സുന്നത്തുകള്‍ നിര്‍വ്വഹിച്ച് നിസ്കാരം ഖളാആയിപ്പോകുന്ന സാഹചര്യം ഉണ്ടാക്കരുത്്. നിര്‍ബന്ധം മാത്രമെടുത്ത് സുന്നത്തുകളൊഴിവാക്കി നിസ്കാരം ഖളാആകാതിരിക്കാന്‍ ശ്രമിക്കണം. പൂര്‍ണ്ണ വുളൂഅ് നിര്‍വ്വഹിക്കാന്‍ മാത്രം വെള്ളം കയ്യിലില്ലെങ്കിലും ബാക്കി വെള്ളം കുടിക്കാന്‍ ആവശ്യമായി വരുമ്പോഴും നിര്‍ബന്ധം മാത്രം എടുത്ത് വുളൂഅ് ചുരുക്കണം. സുന്നത്തുകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ജമാഅത്തായി നിസ്കാരിക്കാന്‍ സാധിക്കാതെ വരുമെങ്കില്‍ വുളൂഇന്റെ സുന്നത്തുകളുപേക്ഷിച്ച് ജമാഅത്ത് ലഭിക്കാന്‍ ശ്രമിക്കണമെന്ന് ഇമാമീങ്ങള്‍ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ അവയവങ്ങള്‍ തേച്ച് കഴുകുകപോലെ നിര്‍ബന്ധമാണെന്ന് അഭിപ്രായമുള്ള സുന്നത്തുകള്‍ ജമാഅത്ത് നഷ്ടപ്പെടുമെന്ന് ഭയന്നാലും പരിഗണിക്കണമെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


RELATED ARTICLE

  • വുളൂഇന്റെ ചരിത്രം
  • വുളൂഇലെ വസ്വാസ്
  • വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
  • ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും
  • വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
  • വുളൂഇന്റെ സുന്നത്തുകള്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍
  • വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
  • നിയ്യത്ത് എന്ത്? എങ്ങനെ?
  • വുളൂഇന്റ്െ ഫര്‍ളുകള്‍
  • വുളൂഇന്റെ ശര്‍ത്വുകള്‍
  • വുളൂഅ്