Click to Download Ihyaussunna Application Form
 

 

ക്ലോണിങ് മനുഷ്യനിന്ദനം

ഭൌതിക പദാര്‍ഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേവല പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവര്‍ത്തനമാണു ക്ളോണിങ്. കാരണം, ക്ലോണിങ്ങില്‍ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറുണ്ട്. 1962-ല്‍ ഡോ. ജോണ്‍ ഗര്‍ഡന്‍ ജന്തുവര്‍ഗത്തിലെ ആദ്യത്തെ ക്ലോണിങ് സാധിച്ചതു തവളകളിലായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ ഒരു ശതമാനം മാത്രമാണു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തവളകളായി വിജയം വരിച്ചത്. ഡോ.എ.എന്‍. നമ്പൂതിരി എഴുതുന്നു: ന്യൂക്ളിയസ് മാറ്റിവെയ്ക്കപ്പെട്ട അണ്ഡങ്ങളില്‍ ഒരു ശതമാനം മാത്രമേ ഈ വിധം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തവളകളായിത്തീര്‍ന്നുള്ളൂ. ബാക്കിയുളളതില്‍ ഒരു വിഭാഗം വേര്‍ തിരിയാത്ത അവയവങ്ങളോടുകൂടിയ വികല ഭ്രൂണങ്ങളായി. മറ്റൊരു വിഭാഗത്തില്‍ വിഭജനം തന്നെ നടന്നില്ല(പരിണാമത്തിന്റെ പരിണാമം പേ:91).

1996 ജൂലൈയില്‍ ഡോ. ഇയാന്‍ വില്‍മുട്ട് ഡോളിയെന്ന ചെമ്മരിയാടിനെ ക്ലോണ്‍ ചെ യ്തപ്പോള്‍ 276 ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു ശേഷം 277-ാമത്തെ ഒന്നു മാത്രമാണു വിജയിച്ചത്. (പാരമ്പര്യവും ക്ലോണിങ്ങും പേ:130) ഈ ഡോളിയുടെ അന്ത്യമാകട്ടെ അതീവ ദയനീയമായിരുന്നു.അകാല വാര്‍ദ്ധക്യവും ഭേദമാക്കാന്‍ കഴിയാത്ത ശ്വാസകോശരോഗവും നിമിത്തം ശാസ്ത്രജ്ഞര്‍ അതിനെ ദയാവധം നടത്തുകയായിരുന്നു (മാതൃഭൂമി 16-2 2003). 2001 ഡിസംബര്‍ 22-നു ശാസ്ത്രജ്ഞന്മാര്‍ കോപ്പിക്യാറ്റ് (ഇീു്യ ഇമ) എന്ന ഒന്നാമത്തെ ക്ലോണ്‍ പൂച്ചയ്ക്കു ജന്മം നല്‍കിയപ്പോള്‍ അവര്‍ ക്ലോണ്‍ ചെയ്തുണ്ടാക്കിയ 87 ഭ്രൂണങ്ങളില്‍ ഒന്നു മാത്രമാണു സാഹചര്യങ്ങളെ അതിജീവിച്ചു പൂച്ചക്കുട്ടികളായി രൂപപ്പെട്ടത് (മാതൃഭൂമി 16-2 2003).

പരാജയപ്പെടുന്ന പരീക്ഷണങ്ങളില്‍ രൂപപ്പെടുന്ന വികലവും വികൃതവുമായ ജീവികളെ ശാസ്ത്രജ്ഞന്മാര്‍ കൊന്നുനശിപ്പിക്കുകയാണു പതിവ്. മനുഷ്യക്ലോണിങ്ങിലും വികല വികൃത രൂപങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രജ്ഞര്‍ ഇവയെ എന്തുചെയ്യും? കൊന്നു നശിപ്പിക്കുന്നുവെങ്കില്‍ അതു മനുഷ്യത്വത്തോടു ചെയ്യുന്ന ഗുരുതരമായ പാതകമാണ് (അല്‍ ആലമുല്‍ ഇസ്ലാമി 2-6-2003). ഇനി കൊല്ലുന്നില്ലെങ്കിലോ? ഈ വികൃത രൂപങ്ങള്‍ സൃ ഷ്ടിക്കുന്നത് അതിനേക്കാള്‍ വലിയ പാതകമാണ്. ചുരുക്കത്തില്‍, മനുഷ്യന്റെ പവിത്രതയ്ക്കും പരിപാവനതയ്ക്കും ആദരണീയതയ്ക്കും നിരക്കാത്ത ഒരു കാര്യമാണ് അവനെ ഇവ്വിധം ഗവേഷണ വസ്തുവാക്കുകയെന്നത്. അല്ലാഹു പറയുന്നു:

“നിശ്ചയമായും ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും നാം അ വരെ വാഹനമേറ്റുകയും പരിശുദ്ധമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്കു നാം ആഹാരം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ള മിക്കവരേക്കാളും അവര്‍ക്കു നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു (17:70).

ക്ലോണിങ് അരാജകത്വത്തിന്റെ കവാടം

പ്രത്യുല്‍പാദനത്തിനു, സാധ്യമായ പലമാര്‍ഗങ്ങളുമുണ്ട്. അവയില്‍ ചിലതു പ്രകൃതിപരവും മറ്റു ചിലതു പ്രകൃതി വിരുദ്ധവുമാണ്. പ്രകൃതിപരമായതില്‍ തന്നെ നിയമാനുസൃതവും നിയമവിരുദ്ധവുമുണ്ട്. പ്രകൃതിപരവും നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെ മാത്രമേ പ്രത്യുല്‍പാദനം നടത്താവൂ. അതാണു ശരിയായ മാര്‍ഗം; ദൈവിക മാര്‍ഗം. അതു മാത്രമാണു സദാചാരത്തിന്റെ, ധര്‍മ്മത്തിന്റെ, സമാധാനത്തിന്റെ മാര്‍ഗം. മറ്റു വക്രമാര്‍ഗങ്ങള്‍, മനുഷ്യനെ അപകടത്തില്‍ ചാടിക്കുന്നതുകൊണ്ട് പരിവര്‍ജ്ജ്യങ്ങളാണ്.

“ഇതത്രേ എന്റെ നേരായ മാര്‍ഗം. അതു നിങ്ങള്‍ പിന്തുടരുക; മററു മാര്‍ഗങ്ങള്‍ പിന്തുടരരുത്. അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു നിങ്ങളെ വ്യതിചലിപ്പിച്ചു കളയും; നിങ്ങള്‍ ദോഷപാതയെ സൂക്ഷിക്കുന്നവരാകുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശമാണത്”(6:153).

വ്യഭിചാരം തുടങ്ങിയ അസാന്മാര്‍ഗിക മാര്‍ഗേണയോ ക്ലോണിങ് തുടങ്ങിയ പ്രകൃതി വിരുദ്ധമാര്‍ഗേണയോ പ്രത്യുല്‍പാദനം നടത്താന്‍ സാധിച്ചേക്കാം. പക്ഷേ, അതു വക്ര മാര്‍ ഗമാണ്. അതു മനുഷ്യനെ അധമരില്‍ അധമനാക്കി തരം താഴ്ത്തിക്കളയും.

നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ക്കുന്നു; വിശ്വസിക്കുകയും സദ്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കു നിലയ്ക്കാത്ത പ്രതിഫലമുണ്ട്” (95:4).

ശാസ്ത്രീയ നേട്ടങ്ങളെ മതധാര്‍മിക മൂല്യങ്ങളുടെ മൂശയില്‍ വാര്‍ത്തു, സദുദ്ദേശ്യത്തോടെ, നേരായ മാര്‍ഗത്തില്‍ മാത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മനുഷ്യന്റെ സകല അധഃപതനത്തിനും അതു വഴിതെളിക്കും. ഡോ.അലക്സിസ്കാറല്‍ അദ്ദേഹത്തിന്റെ ങമി വേല ഡിസിീിം എന്ന ഗ്രന്ഥത്തില്‍ (പേ:38) പറയുന്നു: ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ മനുഷ്യനു സൃഷ്ടിച്ചു തന്ന മാധ്യമം മനുഷ്യ പ്രകൃതിക്കിണങ്ങുന്നില്ല. കാരണം അതു കൃത്രിമമാണ്; സുചിന്തിതമോ മുന്‍വിചാരത്തോടു കൂടിയുള്ളതോ അല്ല; മനുഷ്യ വ്യക്തിത്വത്തോടുള്ള താദാത്മ്യം അതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. നമ്മുടെ ബുദ്ധിയുടെയും കണ്ടു പിടുത്തങ്ങളുടെയും സന്തതിയായ ഈ മാധ്യമം നമ്മുടെ ശരീരങ്ങളോടു പൊരുത്തപ്പെടുന്നില്ല. നാം അസംതൃപ്തരാണ്, നാം സാംസ്കാരികവും ധൈഷണികവുമായ അധഃപതനത്തിലാണ്. വ്യാവസായിക നാഗരികത തഴച്ചു വളര്‍ന്ന ജനസമൂഹങ്ങളാണ് ഏറ്റം ദുര്‍ബലര്‍. അവര്‍ അതിവേഗം മൃഗീയതയിലേക്ക് അവരറിയാതെ പ്രയാണം ചെയ്തുകൊണ്ടിരിക്കുകയാണ് (അല്‍ ബഅ്സുല്‍ ഇസ്ലാമി 49:2).

ഡോ.എ.എന്‍ നമ്പൂതിരിയുടെ പ്രസ്താവന കാണുക: സയന്‍സും സാങ്കേതിക വിദ്യയും സൃഷ്ടിച്ച ലോകം സ്വര്‍ഗമല്ലെന്നു തെളിയാന്‍ അധിക സമയമെടുത്തില്ല. മരുഭൂമി കൃഷിഭൂമി ആയെങ്കിലും വനങ്ങള്‍ മരുഭൂമിയായും മാറിത്തുടങ്ങി. ഭക്ഷ്യോല്‍പാദനം വര്‍ധിച്ചെങ്കിലും പട്ടിണിക്കാരുടെ എണ്ണം വര്‍ഷം തോറും കൂടിവന്നു. പരിസരമലിനീകരണവും അതില്‍ നിന്നുടലെടുത്ത ഗ്രീന്‍ഹൌസ് പ്രഭാവവും ഓസോണ്‍ മണ്ഡലക്ഷയവും ജീവന്റെ നിലനില്‍പിനുതന്നെ ഭീഷണിയായി. മുമ്പെങ്ങുമില്ലാത്ത വിധം സംഹാര ശേ ഷിയുള്ള ആയുധങ്ങള്‍ മനുഷ്യനു കൈവന്നു. സംഘട്ടനങ്ങള്‍ സാര്‍വത്രികമായി (പരിണാമത്തിന്റെ പരിണാമം പേ: 90).

ക്ലോണിങ് മനുഷ്യന്റെ പിറവിക്കു മുമ്പുള്ള അവസ്ഥയെക്കുറിച്ചാണിവര്‍ ഇത്രയധികം പരിതപിക്കുന്നത്. എന്നാല്‍ ക്ലോണിങ് ജനറേഷന്‍ നിലവില്‍ വന്നാല്‍ നാല്‍ക്കാലികളേക്കാള്‍ അധഃപതിച്ച ഇരുകാലികളെയാണു നാം ഭൂമുഖത്തു കാണുക. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. സുഖകരമായ പാരസ്പര്യമാണു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനും പുരോഗതിക്കുമുള്ള നിദാനം. സാമൂഹിക പാരസ്പര്യത്തിന്റെ അടിത്തറ കുടുംബമാണ്. കുടുംബത്തിന്റെ മൂലശില ദാമ്പത്യമാണ്. ശരിയായ ദാമ്പത്യബന്ധത്തില്‍ നിന്നാണു മാതാവും പിതാവും പുത്രനും പുത്രിയും സഹോദരനും സഹോദരിയും ജനിക്കുന്നത്; അതിന്റെ വികാസമാണു പിതാമഹന്മാരെയും പിതാമഹിമാരെയും പൌത്രന്മാരെയും പൌത്രിമാരെയും അമ്മാവന്മാരെയും അമ്മാവിമാരെയും അമ്മായിയപ്പന്മാരെയും അമ്മായിയമ്മമാരെയും കുടുംബബന്ധ ശൃംഖലയിലെ മറ്റു കണ്ണികളെയും സൃഷ്ടിക്കുന്നത്.

ദാമ്പത്യബന്ധമില്ലാതെ ലൈംഗികേതര മാര്‍ഗത്തിലൂടെ ശരീര കോശങ്ങള്‍ ഏതെങ്കിലും സ്ത്രീകളുടെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡങ്ങളോടു ചേര്‍ത്തു വാടക ഗര്‍ഭപാത്രങ്ങളില്‍ നിക്ഷേപിച്ച് ആര്‍ക്കും എത്രയും കാര്‍ബണ്‍ കോപ്പികള്‍ സൃഷ്ടിക്കാം. തന്റെ അനേക പകര്‍പ്പുകളോ മരിച്ചവരുടെ പകര്‍പ്പുകളോ നിര്‍മിക്കാം. ഇഷ്ടം പോലെ ശത്രുക്കളെ വകവരുത്താന്‍ പട്ടാളത്തെ, ഇറച്ചിക്കോഴികളെ നിര്‍മ്മിക്കുന്നതു പോലെ സൃഷ്ടിക്കാം. ഇതാണു ക്ലോണിങ് പ്രസ്ഥാനം നല്‍കുന്ന സന്ദേശം. ഇവിടെ മാതാവില്ല, പിതാവില്ല, സഹോദരനില്ല, സഹോദരിയില്ല. എല്ലാ സാമൂഹ്യബന്ധങ്ങളും സദാചാരചട്ടങ്ങളും തകര്‍ന്നടിയുന്നു. അതോടെ കുടുംബത്തിലും നാട്ടിലും തദ്ഫലമായി സമൂഹത്തിലും അരാജകത്വം അരങ്ങേറും എന്ന കാര്യത്തില്‍ സന്ദേഹമില്ല.


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • അജ്മീരിലെ പനിനീര്‍പൂക്കള്‍
 • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ക്ലോണിങ് മനുഷ്യനിന്ദനം
 • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
 • സംശയത്തിന്റെ കരിനിഴല്‍
 • ജനിതക ശാസ്ത്രം
 • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
 • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
 • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
 • ക്ലോണിങ് മനുഷ്യരില്‍
 • ക്ളോണിങ്ങിന്റെ രഹസ്യം
 • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
 • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • ത്വല്‍സമാതും വ്യാജന്മാരും
 • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
 • ആത്മീയ ചികിത്സ
 • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
 • ഭീകരവാദം ഇസ്ലാമികമോ?
 • സമാധാനത്തിന്റെ പാത
 • തീവ്രവാദം പരിഹാരമല്ല