Click to Download Ihyaussunna Application Form
 

 

സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍

വളരെ അപൂര്‍വ്വമായി ചില സമരൂപ ഇരട്ടകള്‍ ശരീരങ്ങള്‍ തമ്മില്‍ പലരീതിയില്‍ ഒട്ടിപ്പിടിച്ച നിലയില്‍ ഉണ്ടാവാറുണ്ട്. ഇത്തരം ഇരട്ടകളെ സയാമീസ് ഇരട്ടകള്‍ (ടശമാലലെ ഠംശി), സംയുക്ത ഇരട്ടകള്‍ (ഇീിഷീശിലറ ഠംശി) എന്നൊക്കെ വിളിച്ചുവരുന്നു. ഇത്തരം ഇരട്ടകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നിരിക്കുകയും ചില അവയവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സംയോജനം സാധാരണ, ഉടലിലോ തലയുടെ മുന്‍ഭാഗത്തോ പിന്‍ഭാഗത്തോ വശങ്ങളിലോ ആയിരിക്കും.

സയാമീസ് ഇരട്ടകള്‍ രണ്ടുവിധമുണ്ട്. ഒന്ന്, പ്രതിസമതയുള്ള സയാമീസ് (ട്യാാലൃശരമഹ ടശമാലലെ ഠംശി). സംയോജനം നടന്ന ഭാഗമൊഴിച്ചു മറ്റുഭാഗങ്ങളിലെല്ലാം സാധാരണ നിലയിലുള്ള ഇരട്ടകളാണിവ. ശസ്ത്രക്രിയ വഴി ഇത്തരം ഇരട്ടകളെ വേര്‍പ്പെടുത്തിയ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1811 ല്‍ സയാമില്‍ ചൈനീസ് മാതാപിതാക്കള്‍ക്കു ജനിച്ച യഥാര്‍ഥ സയാമീസ് ഇരട്ടകളായ ചാങ്, എങ് (ഇവമിഴ മിറ ഋിഴ) എന്നിവര്‍ മാറെല്ല് മുതല്‍ പൊക്കിള്‍ വരെയുള്ള ഒരു അസ്ഥിബന്ധത്താല്‍ ഒട്ടിച്ചേര്‍ന്നവരായിരുന്നു. ഇവര്‍ വര്‍ഷങ്ങളോളം സ്വയം പ്രദര്‍ശനം നടത്തി ജീവിച്ചശേഷം നോര്‍ത്ത് കരോലിനയില്‍ വിശ്രമജീവിതം നയിക്കവെയാണ് വിവാഹിതരാവുകയും നിരവധി കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കുകയും ചെയ്തത്. രണ്ട്, പ്രതിസമതയില്ലാത്ത സയാമീസ് (അ്യാാലൃശരമഹ ടശമാലലെ ഠംശി). ഇവരില്‍ ഒരാള്‍ പൊതുവെ സാധാരണ നിലയിലുള്ള ആതിഥേയന്‍ അഥവാ സ്വാശ്രയന്‍ (ഠവല വീ ീൃ അൌീശെലേ) ആയിരിക്കും. അപരനാകട്ടെ തീര്‍ത്തും വികാസം പ്രാപിക്കാത്ത, പോഷണത്തിന് ആദ്യത്തെയാളെ ആശ്രയിക്കുന്ന പാരസൈറ്റുമായിരിക്കും. ഇത്തരം പാരസൈറ്റുകളെ മിക്കപ്പോഴും ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്. (ഋിര്യരഹീുലറശമ ആൃശമിേശരമ. ഢീഹ: കത. ജ: 177)

ഒരേ ഹൃദയമുള്ള സംയുക്ത ഇരട്ടകളുമുണ്ട്. ഇത്തരം ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്താവതല്ല (അഖില വിജ്ഞാനകോശം: വാ. 4. പേ. 501). ചിലപ്പോള്‍ ഒരു തലയും രണ്ട് ഉടലുമായോ അല്ലെങ്കില്‍ രണ്ടുതലയും ഒരു ഉടലുമായോ സയാമീസ് ഇരട്ടകള്‍ ഉണ്ടായെന്നുവരാം. സിക്താണ്ഡങ്ങള്‍ പലരീതിയില്‍ വേര്‍പ്പെട്ടും ചേര്‍ന്നും വളര്‍ന്നാണ് ഇത്തരം വിചിത്രരൂപങ്ങള്‍ ഉണ്ടാകുന്നത് (പാരമ്പര്യവും ക്ളോണിങും. പേ. 33).


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല