Click to Download Ihyaussunna Application Form
 

 

ജനിതക ശാസ്ത്രം

സന്താനങ്ങള്‍ മാതാപിതാക്കളുടെ വംശപാരമ്പര്യം നിലനിര്‍ത്തുകയും അതോടൊപ്പം ചില വ്യതിയാനങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ സ്വഭാവ വിശേഷങ്ങള്‍ സന്താനങ്ങളിലേക്കു പകരുന്ന പ്രക്രിയക്കാണ് വംശപാരമ്പര്യം (ഒലൃലറശ്യ) എന്നു പറയുന്നത്. മാതാപിതാക്കളില്‍ നിന്നു ഭിന്നമായി സന്താനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങള്‍ക്കു വ്യതിയാനങ്ങള്‍ (ഢമൃശമശീിേ) എന്നും  പറയുന്നു. ഈ വംശ പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന ജീവ ശാസ്ത്രശാഖയാണ് ജനിതക ശാസ്ത്രം (ഏലിലശേര). കൃഷി, മൃഗസംരക്ഷണം, വൈദ്യ ശാസ്ത്രം- തുടങ്ങിയ മേഖലകളില്‍ ജനിതകശാസ്ത്രം സൃഷ് ടിച്ച വിപ്ളവകരമായ മാറ്റങ്ങള്‍ മനുഷ്യരാശിക്കു വലിയ അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട്.

ഓസ്ട്രിയക്കാരനായിരുന്ന ഗ്രിഗര്‍മെന്‍ഡല്‍ (1822-1884) എന്ന ശാസ്ത്രജ്ഞനാണ് ഈ ശാസ് ത്രശാഖയുടെ പിതാവ്. പയര്‍ ചെടികളില്‍ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണു ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത്. മെന്‍ഡല്‍ തന്റെ പരീക്ഷണങ്ങള്‍ 1865 ല്‍ പ്രസിദ്ധപ്പെടുത്തിയെങ്കിലും 1900 വരെ അത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അങ്ങനെ 20-ാം നൂറ്റാണ്ടു പിറന്നു. ഈ നൂറ്റാണ്ട് ജനിതക ശാസ്ത്രത്തിന്റെ അപ്രതിഹതമായ മുന്നേറ്റത്തിന്റെ യുഗമായിത്തീര്‍ന്നു. മാതാപിതാക്കളുടെ പ്രത്യുല്‍പ്പാദന കോശങ്ങളിലെ ചില ഘടകങ്ങളാണ് സന്താനങ്ങളുടെ സ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്നതെന്ന് മെന്‍ഡല്‍ സമര്‍ഥിച്ചിരുന്നു. പക്ഷേ, പാരമ്പര്യ സ്വഭാവങ്ങളുടെ വാഹകര്‍ ക്രോമോസോമുകളില്‍ അടങ്ങിയിരിക്കുന്ന ജീനുകളാണെന്ന് 1903 ല്‍ വാള്‍ട്ടര്‍ എസ്. സട്ടണ്‍ എന്ന ശാസ്ത്രജ്ഞനാണു കണ്ടെത്തിയത്. ഇതിന്റെ സഹായ ത്തോടെ പില്‍ക്കാലത്ത് ജനിതക എഞ്ചിനീയറിംഗ് രൂപം കൊണ്ടു (ഏലിലശേര ഋിഴശിലലൃശിഴ).  ആവശ്യമായ ജീനുകള്‍ നീക്കം ചെയ്തോ കൂട്ടിച്ചേര്‍ത്തോ ഒരു ജീവിയുടെ ജനിതക സ്വഭാവത്തില്‍ സ്ഥിരമായ മാറ്റമുണ്ടാക്കുന്ന പ്രക്രിയയാണ് ജനിതക എഞ്ചിനീയറിംഗ്. രോഗ കാരണങ്ങളായ ജീനുകളെ നീക്കം ചെയ്തു പകരം അരോഗ ജീനുകളെ പ്രതിഷ്ഠിച്ചു പാരമ്പര്യ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ‘ജനിറ്റിക് എഞ്ചിനീയറിംഗ്’ വെട്ടിത്തെളിച്ചിരിക്കുന്നു. ചികില്‍ സയ്ക്കും പ്രതിരോധത്തിനും ആവശ്യമായ ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, ആന്റിബോഡികള്‍ എന്നിവ ജനിതക എഞ്ചിനീയറിംഗിന്റെ സഹായത്തോടെ ഇന്നു വന്‍തോതില്‍ നിര്‍ മ്മിച്ചു വരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ സായാഹ്നം ഈ രംഗത്ത് ഒരു മുന്നേറ്റമല്ല, എടുത്തു ചാട്ടം തന്നെ സൃഷ്ടിക്കുകയുണ്ടായി. 1952 ല്‍ റോബര്‍ട്ട് ബ്രഗ്സ്, തോമസ് കിംഗ് എന്നീ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ ആദ്യമായി ജന്തുക്കളില്‍ ക്ലോണിങ് നടത്തി. തവളമുട്ടയില്‍ നിന്നും അതിന്റെ ന്യൂക്ളിയസ് പറിച്ചെടുത്ത് അതിനു പകരം, തവളയുടെ ശരീരകോശത്തില്‍ നിന്നു പറിച്ചെടുത്ത മറ്റൊരു ന്യൂക്ളിയസ് അവിടെ സ്ഥാപിച്ചു. മുട്ട വളര്‍ത്തി മറ്റൊരു തവളയ്ക്ക് അവര്‍ ജന്മം നല്‍കി. 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോണ്‍ കര്‍ഡോണ്‍ ഈ രീതിയില്‍ തവളയുടെ അനേകം കാര്‍ബണ്‍ കോപ്പികള്‍ നിര്‍മ്മിച്ചു. 1978 ജൂലൈ 25 നു ലണ്ടനിലെ ഓള്‍ഡാം ഹോസ്പിറ്റലില്‍ പ്രഥമ ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നല്‍കിക്കൊണ്ടു ശാസ്ത്രം അതിന്റെ നേട്ടങ്ങളുടെ രാജപാതയില്‍ ഒരു നാഴികക്കല്ലുകൂടി നാട്ടി. പക്ഷേ, അത് നാളിതുവരെ അംഗീകരിച്ചു വന്ന ജനിതക തത്വങ്ങള്‍ക്ക് ഒരു വെല്ലുവെളിയായിരുന്നില്ല. സ്ത്രീയുടെ അ ണ്ഡവും പുരുഷന്റെ ബീജവും പുറത്തെടുത്തു ഒരു ടെസ്റ്റ്റ്റ്യൂബില്‍ ഭ്രൂണം രൂപപ്പെടുത്തി ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച് ഒരു ശിശുവിനു ജന്മം നല്‍കുകയാണ് ഇവിടെ ഉണ്ടായത്. അകത്തു നടക്കേണ്ട ബീജസങ്കലനം പുറത്തെടുത്തു നടത്തിയെന്നു മാത്രം.

എന്നാല്‍ 1997 ഫെബ്രുവരിയില്‍ സ്കോട്ട്ലന്റുകാരനായ ഇയാന്‍ വില്‍മുട്ട് ലോകത്തിനു കാഴ്ചവെച്ച ഡോളി എന്ന ക്ലോണിങ് മൃഗം ജനിതകശാസ്ത്രത്തിന്റെ ഏറ്റം വലിയ ഇന്ദ്രജാലവും ഇരുപതാം നൂറ്റാണ്ടിലെ മാഹാദ്ഭുതവും തന്നെയായിരുന്നു. ആഗോളതലത്തില്‍ ക്ലോണിങ് ഇതോടെ ഒരു ബേണിങ് മാറ്ററായിത്തീര്‍ന്നു. മത-ശാസ്ത്ര- സാമൂഹിക വേദികളിലെല്ലാം കോലാഹലങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അതു നാന്ദികുറിച്ചു.

എന്താണ് ഇവ്വിഷയകമായി ഇത്രയും ഊഷ്മളമായ സാര്‍വ്വത്രിക ചര്‍ച്ച നടക്കാനുള്ള കാരണം? അതു മറ്റൊന്നുമല്ല; ഒരു സസ്തനിയായ ചെമ്മരിയാട്ടിലാണ് വില്‍മുട്ടിന്റെ ക്ലോണിങ് വിജയിച്ചത്. അപ്പോള്‍ മനുഷ്യനില്‍ അതു വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ “ഇന്നു ഡോളി നാളെ ഇടയന്‍” എന്നു വില്‍മുട്ട് സധൈര്യം പ്രഖ്യാപിക്കുകയുമുണ്ടായി. അതു സംഭവിക്കുകയും ചെയ്തു. ലോകത്തെ നടുക്കിക്കൊണ്ട്, 2002 ഡി സംബറില്‍ ഒന്നാമത്തെ ക്ലോണ്‍ മനുഷ്യന്‍ പിറവി കൊണ്ടതായി റിപ്പോര്‍ട്ടു വന്നു. എന്താണു ക്ലോണിങിന്റെ രഹസ്യം? അതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയാണ്? അതു മനുഷ്യരിലേക്കു ബാധകമാക്കുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ? ആണെങ്കിലും അല്ലെങ്കിലും ക്ലോണിങ് ശിശു ജനിക്കാനിടവന്നാല്‍ അവനു മാനുഷിക അവകാശങ്ങളും ബാധ്യതകളുമുണ്ടോ? അവന് അച്ഛനമ്മമാര്‍ ഉണ്ടായിരിക്കുമോ? താഴെ ശീര്‍ഷകങ്ങള്‍ വായിക്കുക.

(1) പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും.

(2) എന്താണു ക്ലോണിങ്?

(3) ക്ലോണിങ്ങിന്റെ രഹസ്യം

(4) ക്ലോണിങ് ജന്തുവര്‍ഗങ്ങളില്‍

(5) ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തില്‍


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • അജ്മീരിലെ പനിനീര്‍പൂക്കള്‍
 • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ക്ലോണിങ് മനുഷ്യനിന്ദനം
 • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
 • സംശയത്തിന്റെ കരിനിഴല്‍
 • ജനിതക ശാസ്ത്രം
 • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
 • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
 • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
 • ക്ലോണിങ് മനുഷ്യരില്‍
 • ക്ളോണിങ്ങിന്റെ രഹസ്യം
 • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
 • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • ത്വല്‍സമാതും വ്യാജന്മാരും
 • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
 • ആത്മീയ ചികിത്സ
 • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
 • ഭീകരവാദം ഇസ്ലാമികമോ?
 • സമാധാനത്തിന്റെ പാത
 • തീവ്രവാദം പരിഹാരമല്ല