Click to Download Ihyaussunna Application Form
 

 

ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം

ഡോളിയെന്ന ക്ലോണ്‍ ചെമ്മരിയാടിന്റെ ജന്മത്തോടെ ക്ലോണിങ്ങിന്റെ പുതുയുഗം പിറന്നെങ്കിലും  ക്ലോണിങ്ങിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ മൂലം ഒരു സ്ഥാപനവും ക്ലോണ്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നതും എന്നാല്‍ ജൈവ സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാകാന്‍ പോകുന്നതുമായ ഒരു റിപ്പോര്‍ട്ടു പുറത്തുവന്നത്. ക്ലോണിങ് വഴി മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി ഒരു അമേരിക്കന്‍ കമ്പനി പുറത്തു വിട്ട വാര്‍ത്തയായിരുന്നു അത്.

അമേരിക്കയില്‍ ‘മസാച്യൂസെറ്റ്സ്’ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘അഡ്വാന്‍സ്ഡ് സെല്‍ ടെക്നോളജി’ (എ.സി.ടി) യാണ് നിര്‍ണായകമായ ഈ മുന്നേറ്റം നടത്തിയത്. ക്ലോണിങ് വഴി മനുഷ്യനെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഫലപ്രദമായ കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കാന്‍ പാകത്തില്‍ വിത്തു കോശങ്ങള്‍ (സ്റ്റെംസെല്‍സ്) യഥേഷ്ടം ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കി. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തില്‍ അതിലുള്ള നൂറോളം കോശങ്ങളെയാണു വിത്തു കോശങ്ങള്‍ എന്നു പറയുന്നത്. കണ്ണും കരളും ത്വക്കും പേശികളും അസ്ഥികളുമൊക്കെ രൂപപ്പെടാനാവശ്യമായ പ്രാഥമിക കോശ രൂപങ്ങളാണിവ. ഈ വിത്തു കോശങ്ങളില്‍ നിന്നു ശരീരത്തിലെ ഏതിനം കോശത്തെയും വളര്‍ത്തിയെടുക്കാനാകും. പ്രമേഹം മുതല്‍ ‘പാര്‍ക്കിന്‍സണ്‍സ്’ രോഗം വരെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരമാകാന്‍ ഇത്തരം വിത്തുകോശങ്ങള്‍ക്കാകുമെന്നാണു ഗവേഷകരുടെ കണക്കു കൂട്ടല്‍. മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ, രാഷ്ട്രീയ- സാമൂഹിക- ശാസ്ത്രീയ മണ്ഡലങ്ങളില്‍ നിന്നു ശക്തമായ എതിര്‍പ്പുകളും ഇതിനെതിരെ ഉയരുകയുണ്ടായി. യു. എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഏതു തരത്തിലുള്ള മനുഷ്യക്ളോണിങ്ങിനെയും നൂറു ശതമാനവും എതിര്‍ക്കുന്നതായി വൈറ്റ്ഹൌസ് വക്താവ് അറിയിക്കുകയും ചെയ്തു.(1)

ഒന്നാമത്തെ ക്ലോണ്‍ മനുഷ്യന്‍

അമേരിക്കയുള്‍പ്പെടെ മിക്കരാഷ്ട്രങ്ങളും ക്ലോണിങ്ങിനെ പ്രതികൂലിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, മനുഷ്യനെ ക്ലോണ്‍ ചെയ്യാനുള്ള ശ്രമം 1998 മുതല്‍ വിവിധ ശാസ്ത്ര ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു. മനുഷ്യക്ലോണ്‍ ശിശുവിനുള്ള ശ്രമങ്ങള്‍ അന്ത്യഘട്ടത്തിലേക്കു നീങ്ങുകയാണെന്ന് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഡോ.’സെവെറിനോ ആന്റിനോറി’ 2002 ല്‍ പ്രഖ്യാപിക്കുകയുണ്ടായി. തന്റെ ചികിത്സയില്‍ കഴിയുന്ന ഒരു സ്ത്രീ 2003 ജനുവരിയില്‍ ക്ലോണ്‍ ശിശുവിനു ജന്‍മം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. എന്നാല്‍ ആന്റിനോറിയെ കടത്തിവെട്ടിക്കൊണ്ട്, ഫ്രഞ്ച് ജനിതക ശാസ്ത്രജ്ഞയായ ഡോ.ബ്രിജിത്ത് ആദ്യത്തെ മനുഷ്യ ശിശുവിനു ജന്മം നല്‍കിയെന്നു പ്രഖ്യാപിക്കുകയുണ്ടായി. (1)

ബ്രിജിത്തിന്റെ പ്രസ്തുത പ്രഖ്യാപനം 2002 ഡിസംബര്‍ 27 നാണുണ്ടായത്. ഹവ്വാ എന്ന ഈ ക്ലോണ്‍ ശിശുവിന്റെ അമ്മയും ഡോ.ബ്രിജിത്തും റെയ്ലിന്‍ വിഭാഗത്തില്‍ പെട്ടവരാണ്. പറക്കും തളികയില്‍ വന്ന ബാഹ്യലോക ജീവികളാണ് 25000 വര്‍ഷം മുമ്പ്, ഭൂമിയില്‍ ജീവന്‍ സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്ന റെയ്ലിന്‍ സമൂഹത്തിന്റെ സ്ഥാപകന്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ‘ക്ലോഡ്വൊറില്‍ ഹോണ്‍’ എന്ന കനേഡിയന്‍ നേതാവാണ്. റെയ്ല്‍ എന്നു സ്വയം പേരു സ്വീകരിച്ച ഇദ്ദേഹം സ്ഥാപിച്ചതാണ് ക്ളോണിങ് കമ്പനിയായ ‘ക്ലോണെയ്ഡ്’. അതിന്റെ പ്രസിഡന്റായ ബ്രിജിത്ത് എന്ന ശാസ്ത്രജ്ഞയാണ് പ്രഥമ മനുഷ്യ ക്ളോണ്‍ സൃഷ്ടിച്ചുവെന്നവകാശപ്പെട്ടത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ കുഞ്ഞിന് അമ്മയുടെ അതേ രൂപമാണെന്നു ബ്രിജിത്ത് പറഞ്ഞു. (2)

ഉല്‍പത്തി സംബന്ധിച്ച തങ്ങളുടെ വാദം ശരിയെന്നു സ്ഥാപിക്കാനാണ് റെയ്ലിയന്‍ മതവിശ്വാസികള്‍ ക്ലോണിങ്ങിനു താല്‍പര്യമെടുക്കുന്നത്. അതിനായി  ക്ലോണെയ്ഡ് സ്ഥാ പിക്കുകയും ചെയ്തിരിക്കുന്നു. 1973-ല്‍ ഒരു ഭൌമേതര ജീവി തന്നെ സമീപിച്ചുവെന്നും മനുഷ്യോല്‍പത്തിയുടെ കഥ വിശദമായി പറഞ്ഞുവെന്നുമാണു ഹോണ്‍ അവകാശപ്പെടുന്നത്. 25,000 വര്‍ഷം മുമ്പ് ക്ലോണിങ്ങിലൂടെ ഭൌമേതര ജീവികളാണ് മനുഷ്യരെ സൃഷ്ടിച്ചെതന്ന “വാസ്തവം”(?!) ഭൂമിയില്‍ പ്രചരിപ്പിക്കാന്‍ തന്നെ നിയോഗിച്ചിരിക്കുകയാണെന്നും റെയ്ല്‍ എന്ന പുതിയ പേര് ബഹിരാകാശ ജീവികള്‍ തനിക്കു നല്‍കിയതാണെന്നും വൊറില്‍ഹോണ്‍ പറയുന്നു. (1)

റെയ്ലിയന്‍ വിഭാഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ആകാശവാസികളോടു ചേരുകയെന്നതാണ്. അതിനു കൂടുതല്‍ ബുദ്ധിയുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കണം. ഇവ്വിഷയകമായി വൊറില്‍ഹോണ്‍ എഴുതിയ ഗ്രന്ഥത്തില്‍ മനുഷ്യവര്‍ഗ്ഗത്തെ മെച്ചപ്പെടുത്താനാണു തന്റെ യത്നമെന്നദ്ദേഹം പ്രഖ്യാപിക്കുന്നു. ഈ വിഭാഗത്തിനു വമ്പിച്ച സാമ്പത്തികാടിത്തറയുണ്ട്. അതു മുഖേന വലിയ തോതില്‍ ശാസ്ത്രജ്ഞന്മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിനു വശപ്പെടുത്തി എടുക്കാനും കഴിയുന്നു. 48 രാജ്യങ്ങളിലായി 55,000 അംഗങ്ങളുണ്ടത്രേ റെയ്ലിന്‍ സമൂഹത്തില്‍. മനുഷ്യക്ളോണിങ്ങിനു തടസ്സം സൃഷ്ടിക്കുന്നത് ശാസ്ത്രപുരോഗതിക്കു തടസ്സം സൃഷ്ടിക്കലാണെന്നാണു ക്ളോണെയ്ഡ് അദ്ധ്യക്ഷ പ്രസ്താവിച്ചത്. ഇവരുടെ നീക്കം മനുഷ്യ സംസ്കാരത്തിനും സദാചാര മൂല്യങ്ങള്‍ക്കും കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സകല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. (2)


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • അജ്മീരിലെ പനിനീര്‍പൂക്കള്‍
 • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ക്ലോണിങ് മനുഷ്യനിന്ദനം
 • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
 • സംശയത്തിന്റെ കരിനിഴല്‍
 • ജനിതക ശാസ്ത്രം
 • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
 • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
 • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
 • ക്ലോണിങ് മനുഷ്യരില്‍
 • ക്ളോണിങ്ങിന്റെ രഹസ്യം
 • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
 • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • ത്വല്‍സമാതും വ്യാജന്മാരും
 • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
 • ആത്മീയ ചികിത്സ
 • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
 • ഭീകരവാദം ഇസ്ലാമികമോ?
 • സമാധാനത്തിന്റെ പാത
 • തീവ്രവാദം പരിഹാരമല്ല