Click to Download Ihyaussunna Application Form
 

 

ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും

സസ്യങ്ങളില്‍ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നുണ്ട്. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാര്‍ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗര്‍ മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള നല്ല ജെനുസ്സില്‍ പെട്ടതും സങ്കര വര്‍ഗ്ഗത്തില്‍ പെട്ടതുമായ സസ്യങ്ങളെ ഉല്‍പാദിപ്പിച്ചു കാര്‍ഷിക രംഗത്തു വന്‍ വിപ്ളവം തന്നെ സൃഷ്ടിക്കുവാന്‍ ക്ളോ ണിങ്ങിനു സാധിച്ചിട്ടുണ്ട്. ഇത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്നു പറയാവതല്ല. അതുകൊണ്ടു തന്നെ മത പണ്ഢിതരാരും ഈ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനാവശ്യമായ ചിലയിനം സസ്യങ്ങള്‍ക്കു വംശനാശം വരാതെ സൂക്ഷിക്കണമെന്നു മാത്രം.

ജന്തുക്കളിലും ക്ലോണിങ് നടത്തുന്നതു കൊണ്ടു നിരവധി ഗുണങ്ങളുണ്ട്. ജനപ്പെരുപ്പം മുഖേനയുണ്ടാകുന്ന ധാന്യക്ഷാമം പരിഹരിക്കാന്‍ സസ്യങ്ങളിലെ ക്ലോണിങ് സഹായകമാവുമ്പോള്‍ മാംസക്ഷാമം പരിഹരിക്കുവാന്‍ ജന്തുക്കളിലെ ക്ലോണിങ് സഹായകമാകും. മാത്രമല്ല, വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പരീക്ഷണത്തിനായി വന്‍ തോതില്‍ മൃഗങ്ങളെ ആവശ്യമുണ്ട്. ഈ ആവശ്യം എളുപ്പം നിറവേറ്റാന്‍ അവയുടെ ‘കാര്‍ബണ്‍ കോപ്പി’കള്‍ക്കു കഴിയും. ജീനുകള്‍ വേണ്ട വിധം കൈകാര്യം ചെയ്തു ജന്തുക്കളെ, മനുഷ്യര്‍ക്കു ചികിത്സക്കും പ്രതിരോധത്തിനും ആവശ്യമായ ഹോര്‍മോണുകള്‍, എന്‍ സൈമുകള്‍, ആന്റിബോഡികള്‍, പ്രോട്ടീനുകള്‍ മുതലായവ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി ഉപയോഗിക്കാവുന്നതാണ്.

ഭൂമിയും ഭൂവസ്തുക്കളുമെല്ലാം മനുഷ്യന്റെ ഗുണത്തിനും ആവശ്യത്തിനുമാണു സൃഷ്ടിക്കപ്പെട്ടതെന്നു വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. മനുഷ്യനില്‍ ക്ലോണിങ് നടത്തുമ്പോള്‍ പുനഃസൃഷ്ടിയില്‍ വരുന്ന നഖശിഖാന്ത സാമ്യത മനുഷ്യന്റെ വ്യക്തിത്വം നശിപ്പിക്കുന്നു. അവന്റെ മാനുഷികതയും ബുദ്ധിയും പുനഃസൃഷ്ടിക്കപ്പെടാതെ വരുമോ എന്നു നാം ആശങ്കിക്കുന്നു. മനുഷ്യന്റെ മാന്യതയ്ക്ക് അതു കളങ്കം ചാര്‍ത്തുകയും മനുഷ്യ കുടുംബത്തില്‍ അവന് അന്യത്വം വരുത്തിത്തീര്‍ക്കുകയും സാമൂഹിക സാംസ് കാരിക നൈതിക ധാര്‍മ്മിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു മനുഷ്യരില്‍ ക്ലോണിങ് നിഷിദ്ധമാണെന്നു പറഞ്ഞത്.

എന്നാല്‍ മൃഗങ്ങളില്‍ ബുദ്ധിയുടേയോ മാന്യതയുടേയോ കുടുംബത്തിന്റേയോ ധാര്‍മ്മികതയുടേയോ വ്യക്തിത്വത്തിന്റേയോ പ്രശ്നങ്ങളില്ലാത്തതുകൊണ്ട് ഈ വിലക്ക് മൃഗക്ളോണിങ്ങിനു ബാധകമല്ല. പുനഃസൃഷ്ടിയില്‍ വരുന്ന നിരുപദ്രവകരമായ സാമ്യതയ്ക്കു യാതൊരു വിരോധവുമില്ല.

മൃഗങ്ങള്‍ വര്‍ഗ്ഗങ്ങള്‍മാറി ഇണചേരുന്നതിന് അവസരം സൃഷ്ടിച്ചു സങ്കരജീവികളെ സൃഷ്ടിക്കുന്ന സമ്പ്രദായം നേരത്തേ നിലവിലുണ്ടായിരുന്നു. ബഗ്ല് ഈയിനത്തില്‍ പെട്ടതാണ്. ‘കോവര്‍ കഴുത’ അല്ലെങ്കില്‍ ‘തട്ടുകുതിര’ (ങഡഘഋ) എന്നാണ് ഇതിന്റെയര്‍ഥം. കഴുതയും കുതിരയും തമ്മില്‍ ഇണ ചേര്‍ന്നുണ്ടാകുന്ന സങ്കര സന്തതിയാണിത്. ഈ സമ്പ്രദായത്തെ നബി (സ്വ) വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. അപ്പോള്‍ മനുഷ്യന്റെ വാഹന-ഭക്ഷണ- ഔഷധ- ഗവേഷണാദി ആവശ്യങ്ങള്‍ക്കായി ക്ലോണിങ്ങിലൂടെ “ബ്ളൂപ്രിന്റ്” ജന്തുക്കളെ ഉണ്ടാക്കുന്നതിനു വിരോധമില്ല. ഇതു ഹറാമായ പ്രതിരൂപ നിര്‍മ്മാണത്തില്‍ പെടില്ല. കാരണം, ഏതെങ്കിലും ഒരു ജീവിയുടെ പ്രതിമയോ ഛായാപടമോ മുഖേന അതിന്റെ ജീവനില്ലാത്ത പ്രതിരൂപം ഉണ്ടാക്കുന്നതാണ് ഹറാമായ പ്രതിബിംബ നിര്‍മ്മാണം. ഒരു ജീവിയില്‍ നിന്നു മറ്റൊരു ജീവി ജനിക്കുന്നതിനു സാഹചര്യമൊരുക്കല്‍ ഈയിനത്തില്‍ പെടില്ല. എന്നാല്‍ എല്ലാ ജീവജാലങ്ങളോടും കനിവു കാണിക്കണമെന്നും ക്രൂരത കാണിക്കരുതെന്നുമുളള ഇസ്ലാമിന്റെ ശ ക്തമായ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായിക്കൊണ്ടായിരിക്കണം ഇത്തരം പരീക്ഷണ പ്രവ ര്‍ത്തനങ്ങള്‍. മനുഷ്യന്റെ രക്ഷയും മൃഗത്തിന്റെ രക്ഷയും തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ അഥവാ മനുഷ്യരക്ഷയ്ക്കായി മൃഗത്തെ നശിപ്പിക്കേണ്ടി വന്നാല്‍ അവിടെ, പ്രപഞ്ചത്തിന്റെ ആകെത്തുകയായ മനുഷ്യന്റെ രക്ഷയ്ക്കാണ് ഇസ്ലാമിക ദൃഷ്ട്യാ മുന്‍ഗണനയെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

ശാസ്ത്രത്തിന്റെ മറ്റേതു കണ്ടുപിടുത്തങ്ങളെയും പോലെ ഇതിനും രണ്ടു മുഖങ്ങളുണ്ട്. ക്ലോണിങ് മനുഷ്യേതര ജീവികളില്‍ നടത്തി മനുഷ്യന് ഒട്ടേറെ നന്മകള്‍ ചെയ്യാന്‍ വൈദ്യശാസ്ത്രത്തിനു കഴിയുമെന്നാണല്ലോ ജനിതക വിദഗ്ധര്‍ തെളിയിച്ചിട്ടുള്ളത്. അപ്പോള്‍ ഇതു ഗുണത്തിനു വേണ്ടി ഉപയോഗിക്കുന്നത് അനുവദിക്കുകയും തിന്മയ്ക്ക് ഉപയോഗിക്കുന്നതു തടയുകയുമാണു വേണ്ടത്. മനുഷ്യരില്‍ ഇതിന്റെ പ്രയോഗം തിന്മ വരുത്തുമെന്നു നാം കണ്ടു. അതുകൊണ്ടു മനുഷ്യരില്‍ ക്ളോണിങ് നിരോധിക്കുകയും ജന്തുക്കളില്‍ മനുഷ്യസമൂഹത്തിന്റെ ഗുണത്തിനുപയുക്തമായ വിധം അത് അനുവദിക്കുകയും ചെയ്യാം. അഗ്നി ദുരന്തമുണ്ടായതു കൊണ്ട് അഗ്നിയുടെ പ്രയോഗം തന്നെ തടയണമെന്നു പറയുന്നതു ബാലിശമാണ്. അപ്രകാരം തന്നെ മനുഷ്യക്ളോണിങ്ങിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിച്ചു മൃഗങ്ങളിലും അതു നിരുപാധികം നിരോധിക്കണമെന്നു പറയുന്നത് അര്‍ഥ ശൂന്യമാണ്.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല