Click to Download Ihyaussunna Application Form
 

 

ക്ലോണിങ് മനുഷ്യരില്‍

മനുഷ്യനില്‍ ഇതു വിജയിക്കുന്നുവെങ്കില്‍ ‘ആള്‍ഡസ് ഹക്സലി’യുടെ ‘ദ ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന നോവലില്‍ പറഞ്ഞ സാങ്കല്‍പിക ധീരനൂതന ലോകം നിലവില്‍ വരുമെന്നു ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി.പക്ഷേ, ലോകത്തെ ആശങ്കയോടെയാണ് അധിക പേരും കാണുന്നത്. വംശം നിലനിര്‍ത്താന്‍ ആണും പെണ്ണും കൂടിച്ചേര്‍ന്നാലേ കഴിയൂ എന്ന ജൈവശാസ്ത്ര പാരമ്പര്യതത്വത്തെ ക്ളോണിങ് കടപുഴക്കിയെറിയുന്നു. ഇതാണ് ലോകത്തെ അത്യധികം വിസ്മയിപ്പിച്ച കാര്യം. നിലവിലുളള സകല നിയമശാ സ്ത്രങ്ങളുടെയും ചട്ടക്കൂട്ടിനു പുറത്താണ് ഇത് എന്നതാണു പലരും ഇതിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാവാന്‍ കാരണം.

ജനിതക വിദഗ്ധരില്‍ ചിലര്‍ ഇതിനെ ജനിതക വൈദ്യശാസ്ത്ര രംഗത്തെ കുതിച്ചുചാട്ടമായി കാണുമ്പോള്‍ മറ്റു ചിലര്‍ സദാചാര നീതിശാസ്ത്രങ്ങളുടെ ലംഘനമായിട്ടാണു വിലയിരുത്തുന്നത്. അമേരിക്ക, ബ്രിട്ടണ്‍, സ്പെയിന്‍, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ പല രാഷ്ട്രങ്ങളും മനുഷ്യരില്‍ ക്ളോണിങ് നിരോധിച്ചിരിക്കുകയാണ്. സ്കോട്ട്ലാന്റില്‍ ഡോളിയെന്ന ആട്ടിന്‍കുട്ടി ക്ലോണിങിലൂടെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ളിന്റണ്‍ മനുഷ്യരില്‍ ഇതു പാടില്ലെന്നു പറഞ്ഞു രംഗത്തു വരികയും ഉടന്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഇതു സംബന്ധിച്ച ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു (മാതൃഭൂമി ദിനപത്രം14/11/1998). മനുഷ്യ ക്ലോണിങ്ങിനു ശ്രമിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കാന്‍ പാകത്തില്‍ ബ്രിട്ടന്‍ പുതിയ നിയമം തന്നെ കൊണ്ടുവരികയുണ്ടായി. പത്തു വര്‍ഷം വരെ തടവു ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു അടിയന്തര ബില്ലിനു ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ ‘പ്രഭുസഭ’ അനുമതി നല്‍കി. വൈദ്യശാസ്ത്രഗവേഷണത്തിനു പരിമിതമായ രീതിയില്‍ ക്ലോണിങ് അനുവദിക്കുന്നതിനുളള വ്യവസ്ഥ ഈ ബില്ലിലുണ്ട് (മാതൃഭൂമി ദിനപത്രം 28/11/2001). മനുഷ്യരില്‍ പ്രത്യുല്‍പാദനപരമായ രീതിയില്‍ ക്ലോണിങ് പരീക്ഷണങ്ങള്‍ നടത്തുന്നതിനെ എതിര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു തീര്‍ത്തും സദാചാരവിരുദ്ധമാണെന്നാണ് ആരോഗ്യമന്ത്രി ലോര്‍ഡ് ഫിലിപ്പ് പറഞ്ഞത് (സിറാജ് ദിനപത്രം 28-11-2001).

എന്നാല്‍ എല്ലാ വിലക്കുകളേയും അതിലംഘിച്ചു ജനിതക ഗവേഷകര്‍ തങ്ങളുടെ ശ്രമം തുടരുകയാണുണ്ടായത്. മനുഷ്യരില്‍ ക്ലോണിങ് നടത്താനനുവദിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ളിന്റന്റെ നിലപാടിനോടു യോജിക്കാനാവില്ലെന്നു ഷിക്കാഗോവിലെ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് സീഡ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയുണ്ടായി. വേണ്ടിവന്നാല്‍ വിദേശത്തു പോയി ഗവേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 5,000 മുതല്‍ 10,000 വരെ ഡോളറിനു ക്ളോണ്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്നും അതിനായി ക്ളിനിക്ക് തുടങ്ങുമെന്നുമുള്ള ഡോ. സീഡിന്റെ പ്രഖ്യാപനം ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്ത ദമ്പതികള്‍ തനിക്കു പിന്തുണ നല്‍കുന്നുണ്ടെന്നു ഡോ. സീഡ് അവകാശപ്പെട്ടു. അമേരിക്കയില്‍ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞന്മാരും ധാര്‍മ്മിക വാദികളുമുള്‍പ്പെടെ വലിയൊരു സംഘം ഡോ. സീഡിനെതിരെ രംഗത്തുവരികയുണ്ടായി (മാതൃഭൂമി ദിനപത്രം 14/1/98).

മാത്രമല്ല, മനുഷ്യരില്‍ ക്ളോണിങ് നടത്താനൊരുങ്ങിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് സീഡിനെതിരെ ലോകമെങ്ങും എതിര്‍പ്പുകള്‍ ശക്തിപ്പെടുകയുണ്ടായി. ഡോ. സീഡിനെ പരീക്ഷണം നടത്താനനുവദിക്കില്ലെന്ന് അമേരിക്കന്‍ ആരോഗ്യ-മനുഷ്യസേവന സെക്രട്ടറി ‘ഡോണോഇ ഷലാല’ വ്യക്തമാക്കി. ഡോ. സീഡിനെ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍ എന്നാണവര്‍ വിശേഷിപ്പിച്ചത്. അതിനിടെ, 19 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ക്ളോണിങ് നിരോധിക്കാനുള്ള ഉടമ്പടി ഒപ്പുവെയ്ക്കാന്‍ മുമ്പോട്ടുവരികയുണ്ടായി. ലോ കമെങ്ങും മനുഷ്യക്ളോണിങ് നിരോധിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ‘ഴാങ് ഷിറാക്ക്’ ആവശ്യപ്പെടുകയുണ്ടായി(മാതൃഭൂമി ദിനപത്രം 14/1/98).


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല