Click to Download Ihyaussunna Application Form
 

 

ക്ളോണിങ്ങിന്റെ രഹസ്യം

മനുഷ്യശരീരത്തിന്റെ പ്രാരംഭം ഏകകോശമാണ്. അതു പുരുഷന്റെ ബീജവും സ്ത്രീയുടെ അ ണ്ഡവും സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡമാണ്. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള ഈ കോശം ആദ്യം രണ്ടായും പിന്നീട് രണ്ടു നാലായും നാല് എട്ടായും വിഭജിക്കാന്‍ തുടങ്ങുന്നു. അങ്ങനെ ഭ്രൂണമായി പരിണമിക്കുന്നു. പിന്നീടു ഭ്രൂണം ശിശുവും ശിശു പൂര്‍ണ്ണ മനുഷ്യനുമാകുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യ ശരീരത്തില്‍ ആകെ 60 ട്രില്യണ്‍ (60 ലക്ഷം കോടി) കോശങ്ങളുണ്ടായിരിക്കും. ഇഷ്ടികകള്‍ കൊണ്ടു നിര്‍മ്മിച്ച ഒരു വീടിന്റെ ഘടകങ്ങള്‍ ഇഷ്ടികകളായിരിക്കുമെന്ന പോലെ മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് ഈ കോശങ്ങള്‍.(1) ശരീരത്തിലെ ഒരോ ഭാഗവും നിര്‍വ്വഹിക്കേണ്ട കൃത്യത്തിനു യോജിച്ച രീതിയിലാണ് അവിടെയുള്ള കോശങ്ങളുടെ രൂപവും സംവിധാനവും. ഇങ്ങ നെ സമാനമായിരിക്കുന്ന കോശങ്ങളുടെ സമൂഹത്തെ കല (Tissue) എന്നു പറയുന്നു. വിവിധ കലകള്‍ സംയോജിച്ച് അവയവങ്ങളായിത്തീരുന്നു. ശരീരത്തില്‍ പത്തിരുപത് അവയവങ്ങളുണ്ട്. (2)

കോശത്തിന്റെ മര്‍മ്മം ന്യൂക്ളിയസാണ്. ന്യൂക്ളിയസ്സില്‍ ക്രോമസോമുകളും ക്രോമസോമുകളില്‍ ജീനുകളും സ്ഥിതി ചെയ്യുന്നു. ജീനുകളില്‍ ജനിതക വസ്തുവായ ഉചഅ (ഡിയോക്സിറൈബോ ന്യൂക്ളിക്കാസിഡ്) നിലകൊള്ളുന്നു. അന്തിമമായി കോശധര്‍മം നിര്‍ണ്ണയിക്കുന്നതു ഉചഅ യാണെന്നു കാണാം.(3)

ഒരു സാധാരണ കോശത്തില്‍ 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ടായിരിക്കും. ഒരു കോശം രണ്ടായി വിഭജിക്കുമ്പോള്‍ ഓരോന്നിലും തഥൈവ. എന്നാല്‍ ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങളില്‍ ഓരോന്നിലും 23 ക്രോമസോം മാത്രമാണ് ഉണ്ടായിരിക്കുക. 23 ക്രോമസോമുകള്‍ മാത്രമുളള അണ്ഡം ഒരു തരം സുഷുപ്തിയിലായിരിക്കും. ബീജത്തിലെ 23 ക്രോമസോമുകള്‍ അണ്ഡത്തോടു ചേര്‍ന്നു 46 തികയുമ്പോള്‍ അത് ഊര്‍ജ്ജസ്വലമാവുകയും വിഭജനം തുടങ്ങുകയും ചെയ്യുന്നു. ഈ രഹസ്യം മനസ്സിലാക്കി, ജനിതക ഗവേഷകര്‍ അണ്ഡത്തിലെ ക്രോമസോമുകള്‍ നീക്കി ഒരു സാധാരണ  കോശത്തിലെ 46 ക്രോമസോമുകള്‍ എടുത്ത് ആ ശൂന്യമായ അണ്ഡത്തില്‍ വച്ചു; അതു യുഗളമായി; വിഭജിച്ചു ഭ്രൂണമായി; ഗര്‍ഭാശയത്തില്‍ വച്ചു പൂര്‍ണ്ണ ശിശുവുമായി. ഇങ്ങനെയാണ് വില്‍മുട്ടും അനുയായികളും ക്ളോ ണിങ് പ്രതിഭാസം കണ്ടെത്തിയത്.

അടുത്ത കാലം വരെ സസ്യങ്ങളിലും സസ്തനികളല്ലാത്ത ജീവികളിലും മാത്രം നടത്തിയിരുന്ന ഈ കാര്‍ബണ്‍ കോപ്പി പ്രക്രിയ സസ്തനികളായ വലിയ ജീവികളിലും നടപ്പാക്കാമെന്ന് വില്‍മുട്ടിന്റെ പരീക്ഷണം തെളിയിച്ചു. അദ്ദേഹത്തിന്റെ ഡോളിയെന്ന ചെമ്മരിയാടാണ് ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഒന്നാമത്തെ സസ്തനി. പിന്നീടു മറ്റു പല സസ്തനികളിലും ഒടുവില്‍ മനുഷ്യരിലും ക്ളോണിങ് നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കിത്തരുന്നത്.

……………………………………………..

(1) മനുഷ്യശരീരം എന്ന അത്ഭുതയന്ത്രം പേ: 49-56

(2) മനോരമ ഇയര്‍ ബുക്ക് 2003 പേ:472

(3) ജീവശാസ്ത്രം പ്രൊ:എസ്. രാമചന്ദ്രന്‍ നായര്‍ ഭാഗം 11 വാല്യം 1 പേ: 20


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല