Click to Download Ihyaussunna Application Form
 

 

സമജാത ഇരട്ടകളും സഹജാത ഇരട്ടകളും

ഒരേ സിക്താണ്ഡം വിഭജിച്ചു വേര്‍പ്പെട്ടുണ്ടാകുന്ന ഇരട്ടകള്‍ക്ക് ഏകാണ്ഡ ഇരട്ടകള്‍, സമജാത ഇരട്ടകള്‍, സമരൂപ ഇരട്ടകള്‍ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന വിവിധ അണ്ഡങ്ങളോടു വിവിധ ബീജങ്ങള്‍ സംയോജിച്ചുണ്ടാകുന്ന ഇരട്ടകള്‍ക്കു ദ്വയാണ്ഡ ഇരട്ടകള്‍, ഭിന്നാണ്ഡ ഇരട്ടകള്‍, സഹജാത ഇരട്ടകള്‍, സഹോദര ഇരട്ടകള്‍ (ഉശ്വ്യഴീശേര, എൃമലൃിേമഹ ഠംശി) എന്നൊക്കെ പറയുന്നു.

സമജാത സഹജാത ഇരട്ടകള്‍ തമ്മില്‍ പലകാര്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ അന്തരങ്ങളുണ്ട്. സമജാതര്‍ അഥവാ ഏകാണ്ഡ സന്തതികള്‍, ഒരേ അണ്ഡത്തില്‍ നിന്നുണ്ടായവരായതുകൊണ്ടു സര്‍വ്വഥാ സദൃശരായിരിക്കും. ഇരുവര്‍ക്കും ഒരേ ജനിതക ഘടനയാണുണ്ടാവുക. ഇവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കും. വിരലടയാളങ്ങളില്‍ ഒരു പോലിരിക്കും. രക്തഗ്രൂപ്പും ഒന്നായിരിക്കും. അത്യധികം സാദൃശ്യം പുലര്‍ത്തുന്നതുകൊണ്ട് ഇവരെ വേര്‍തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ഒരേ അണ്ഡത്തില്‍ നിന്നുണ്ടായതുകൊണ്ടാണ് ഇവര്‍ക്ക് ഏകാണ്ഡ ഇരട്ടകള്‍ എന്നുപറയുന്നത്. ആകൃതിയില്‍ സദൃശരായതുകൊണ്ടു സമരൂപ ഇരട്ടകളെന്നും പ്രകൃതിയില്‍ സാമ്യമുള്ളതുകൊണ്ടു സമജാത ഇരട്ടകളെന്നും.

സഹജാതര്‍ക്ക് അഥവാ ഭിന്നാണ്ഡസന്തതികള്‍ക്ക് പരസ്പരം സാദൃശ്യം ഉണ്ടാവില്ല. രക്തഗ്രൂപ്പുകള്‍ ഒന്നാകണമെന്നില്ല. ലിംഗസാമ്യതയും ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരേ മാതാപിതാക്കളുടെ മക്കള്‍തമ്മിലുള്ള സാദൃശ്യം മാത്രമേ ഇവര്‍തമ്മില്‍ സാധാരണ കാണാറുള്ളൂ (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ. പേ. 412). ഇരട്ടകള്‍ ഏകാണ്ഡ സന്തതികളോ ദ്വയാണ്ഡ സന്തതികളോ എന്നു ബാഹ്യപ്രകൃതികൊണ്ടുമാത്രം ചിലപ്പോള്‍ പറയാന്‍ സാധിച്ചില്ലെന്നുവന്നേക്കാം. അപ്പോള്‍  ഇവരെ തരംതിരിക്കാനുള്ള മാനദണ്ഡം ഒന്നുമാത്രമാണ്. ശരീരത്തില്‍ ഒരുതുണ്ടു ചര്‍മം ഒട്ടിച്ചാല്‍, ഏകാണ്ഡ സന്തതികളില്‍ മാത്രമേ ആ തുണ്ടു വളര്‍ന്നുവരികയുള്ളൂ. ഭിന്നാണ്ഡ സന്തതിയില്‍ ആ ചര്‍മം തിരസ്കരിക്കപ്പെടും. ഇത് ഒരിക്കലും തെറ്റുപറ്റാത്ത ഒരു പരീക്ഷണമാണ് (സര്‍വ    വിജ്ഞാനകോശം, വാ. 2. പേ. 345).


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല