Click to Download Ihyaussunna Application Form
 

 

പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും

ജീവനുള്ള എല്ലാ വസ്തുക്കളും അവയുടെ വര്‍ഗ്ഗം നിലനിര്‍ത്തുന്നതിനായി പ്രത്യുല്‍പാദനം (Reproduction) നടത്തിവരുന്നു. ഈ പ്രക്രിയ സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും ദൃശ്യമാണ്. മനുഷ്യവര്‍ഗ്ഗവും അവരുടെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യമായ ഇതരജീവികളും -സസ്യങ്ങളും ജന്തുക്കളും- ഇവിടെ അനുസ്യൂതം നിലനില്‍ക്കുന്നതിനുവേണ്ടി പ്രകൃതി സംവിധായകനായ അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു സ്വാഭാവികമാര്‍ഗ്ഗമാണിത്. അതിനായി എല്ലാജീവജാലങ്ങളിലും അവന്‍ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. “ഭൂമി മുളപ്പിക്കുന്ന വസ്തുക്കളിലും മനുഷ്യരുടെ സ്വന്തം വര്‍ഗ ത്തിലും അവരുടെ അറിവില്‍ പെടാത്ത സൃഷ്ടിവര്‍ഗ്ഗങ്ങളിലും എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര വിശുദ്ധന്‍”! (വി.ഖു. 36/36).

പ്രത്യുല്‍പാദനം രണ്ടുവിധമുണ്ട്: ലൈംഗികം, അലൈംഗികം. രണ്ടു ലൈംഗികകോശങ്ങള്‍ സംയോജിച്ച് ഒരു പുതിയ ജീവിയുണ്ടാകുന്നതാണ് ലൈംഗിക പ്രത്യുല്‍പ്പാദനം. ലിംഗകോശങ്ങളുടെ സംയോജനം കൂടാതെ വിഭജനം, മുകുളനം, പുനരുല്‍പ്പത്തി, കായിക പ്രജനനം മുതലായ മാര്‍ഗങ്ങളിലൂടെ നടക്കുന്ന പ്രജനനമാണ് അലൈംഗിക പ്രത്യുല്‍പാദനം. അമീബ മുതലായ ഏകകോശജീവികള്‍ വിഭജിച്ചു രണ്ടോ രണ്ടില്‍ കൂടുതലോ ജീവികളുണ്ടാകുന്നു. ഇ താണ് വിഭജന പ്രജനനം. ഹൈഡ്ര മുതലായ ജീവികളുടെ ദേഹത്തില്‍ മുഴകള്‍ പോലെയുണ്ടാകുന്ന മുകുളങ്ങള്‍ വളര്‍ന്നു വേര്‍പ്പെട്ടു പുതിയ ജീവികളായിത്തീരുന്നു. ഇതാണ് മുകുളനപ്രജനനം. മണ്ണിരയെ രണ്ടായിമുറിച്ചാല്‍ രണ്ടു മണ്ണിരയുണ്ടാകുന്നു. പ്ളനേറിയ എന്ന ജീവിയെ മൂന്നായി മുറിച്ചാല്‍ തലഭാഗത്തു പിന്‍ഭാഗവും വാല്‍ഭാഗത്തു തലഭാഗവും നടുഭാഗത്തു തലയും വാലും മുളച്ച് മൂന്നു പ്ളനേറിയകളായിത്തീരുന്നു. ഇതാണു പുനരുല്‍പ്പത്തി. റോസ് ചെടി, മരച്ചീനി, മുരിങ്ങ മുതലായവയുടെ തണ്ടു മുറിച്ചുനട്ടാല്‍ പുതിയ ചെടികളുണ്ടാകുന്നു. ഇതാണ് കായികപ്രജനനം. ഇതെല്ലാം അലൈംഗിക പ്രത്യുല്‍പാദനം തന്നെ.

ലൈംഗികപ്രത്യുല്‍പാദനം നടത്തുന്ന ജീവികള്‍ രണ്ടുവിധമുണ്ട്. ഏകലിംഗ ജീവികള്‍, ഉഭയലിംഗജീവികള്‍ (ഡിശലൌെഃമഹ, യശലൌെഃമഹ). ഒരുതരം ലിംഗകോശങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന മനുഷ്യന്‍, നായ, പക്ഷി, മത്സ്യം മുതലായ ജന്തുക്കളും കരിമ്പന, ജാതിമരം തുടങ്ങിയ സസ്യങ്ങളും ഏകലിംഗജീവികളില്‍പ്പെടുന്നു. രണ്ടുതരം ലിംഗകോശങ്ങളും ഒരേ ജീവിയില്‍ തന്നെയുണ്ടാകുന്ന മണ്ണിര, നാടവിര തുടങ്ങിയ ജന്തുക്കളും തെങ്ങ്, വെള്ളരി മുതലായ സസ്യങ്ങളും ഉഭയലിംഗജീവികളില്‍പ്പെടുന്നു.

ലൈംഗികപ്രത്യുല്‍പാദനം നടത്തുന്ന ഏകലിംഗ ജീവിയാണല്ലോ മനുഷ്യന്‍. പ്രായപൂര്‍ത്തിയോടെ സ്ത്രീപുരുഷന്മാരില്‍ പ്രത്യുല്‍പാദനശേഷി സജീവമാകുന്നു. പുംബീജകോശങ്ങള്‍ (Sperms) പുരുഷന്മാരുടെ ഇരു വൃഷണങ്ങളിലും സ്ത്രീകോശമായ അണ്ഡം (Ovum) സ്ത്രീകളുടെ അണ്ഡാശയത്തിലുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഓരോ വൃഷണത്തിനകത്തും നീണ്ടുചുരുണ്ട സൂക്ഷ്മങ്ങളായ നിരവധി കുഴലുകളുണ്ട്. ഇവയാണ് ബീജാണുജനന നാളികകള്‍. അവയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന  ബീജങ്ങള്‍  ബീജവാഹിനിയിലൂടെ മൂത്രനാളിയിലെത്തുന്നു. സ്ത്രീകളുടെ ഗര്‍ഭാശയത്തിനിരുവശങ്ങളിലായി ഒരു ജോടി അണ്ഡാശയങ്ങളുണ്ട്. ബദാം കുരുവിന്റെ ആകൃതിയിലുള്ള ഈ അണ്ഡാശയങ്ങളെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നത് അണ്ഡവാഹിനികളാണ്. ഗര്‍ഭാശയത്തിന്റെ രണ്ടു കവാടങ്ങള്‍ ഇരുവശങ്ങളിലായി അണ്ഡനാളങ്ങളുമായി ബന്ധിച്ചിരിക്കുന്നു.  സ്ത്രീയുടെ ജനനവേളയില്‍ അണ്ഡാശയത്തില്‍ ലക്ഷക്കണക്കിന് അണ്ഡങ്ങളുണ്ടായിരിക്കുമെങ്കിലും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവയില്‍ അധികവും നശിച്ച് ആയിരങ്ങളായി ചുരുങ്ങുന്നു. ഈ ആയിരക്കണക്കിനു പ്രാഥമിക അണ്ഡകോശങ്ങളില്‍ സ്ത്രീയുടെ ജീവിതകാലത്ത് നാനൂറിനും അഞ്ഞൂറിനുമിടക്കുള്ള അണ്ഡങ്ങള്‍ മാ ത്രമേ പൂര്‍ണ്ണദശ പ്രാപിക്കുന്നുള്ളൂ. രണ്ട് അണ്ഡാശയങ്ങളില്‍ നിന്നും ഇടവിട്ട് ഇരുപത്തെട്ടു ദിവസത്തിനകം ഒന്ന് എന്ന തോതില്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച അണ്ഡം

അണ്ഡവാഹിനിയിലേക്കു പ്രവേശിക്കുന്നു. ഇതിനാണ് അണ്ഡോല്‍സര്‍ജനം(Ovul ation) എന്നുപറയുന്നത്. സംയോഗസമയത്ത് 5-8 മി.ലിറ്റര്‍ ശുക്ളം പുറത്തുവരുന്നു. ഒരു പ്രാവശ്യം പുറത്തുവരുന്ന ശുക്ളത്തില്‍ 200 മില്യന്‍ മുതല്‍ 500 മില്യന്‍ വരെ പുരുഷബീജങ്ങളുണ്ടാകും. ഈ ബീജാണുക്കളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെങ്കിലും അതിലൊന്നു മാത്രമാണ് അണ്ഡവുമായി സംഗമിച്ചു വിജയം വരിക്കുന്നത്. മറ്റുള്ളതെല്ലാം നാശമടയുന്നു.

ബീജം ഒരു മിനുട്ടില്‍ 3.5 മില്ലിമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു ഗര്‍ഭാശയത്തിന്റെ അടിഭാഗത്തുള്ള കവാടത്തിലൂടെ ഒരു മണിക്കൂറിനകം ഗര്‍ഭാശയത്തിലും  രണ്ടോമൂന്നോ  മണിക്കൂറിനകം അണ്ഡവാഹിനിയിലുമെത്തുന്നു. അണ്ഡവാഹിനിയില്‍ അഥവാ അണ്ഡനാളത്തില്‍ വെച്ചാണ് ബീജസങ്കലനം (എലിശേഹശ്വമശീിേ) നടക്കുന്നത്. അപ്പോള്‍ ബീജത്തിലെ ന്യൂക്ളിയസും അ ണ്ഡത്തിലെ ന്യൂക്ളിയസും തമ്മില്‍ സംഗമിച്ചു സിക്താണ്ഡം എന്ന കോശം ഉണ്ടാവുന്നു. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള സി ക്താണ്ഡം തുടര്‍ച്ചയായി വിഭജിച്ചു വള ര്‍ന്ന് ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഒരാഴ്ചക്കകം ഗര്‍ഭാശയത്തിലെത്തി അതിന്റെ ഉള്‍ഭിത്തിയിലെ സ്തരത്തില്‍ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. 280 ദിവസം (40 ആഴ്ച) കൊണ്ട് ഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവുകയും പ്രസവം നടക്കുകയും ചെയ്യുന്നു.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല