Click to Download Ihyaussunna Application Form
 

 

ക്ലോണിങ് പ്രകൃതി വിരുദ്ധം

ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീര്‍പ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമില്‍ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നല്‍കുന്നുമില്ല.

“പരമാര്‍ഥിയായിക്കൊണ്ടു നിന്റെ വദനത്തെ മതത്തിലേക്കു ചൊവ്വെ തിരിച്ചു നിര്‍ ത്തുക; മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ അല്ലാഹു സൃഷ്ടിച്ചുവോ ആ പ്രകൃതിക്കനുസൃതമായ മതത്തെ- ഇസ്ലാം മതത്തെ- സ്വീകരിച്ചംഗീകരിക്കുക. അല്ലാഹുവിന്റെ സൃ ഷ്ടിപ്പിനു മാറ്റമില്ല. അതാണ് നേരായ മതം. പക്ഷേ, മനുഷ്യരില്‍ അധിക പേരും യാഥാ ര്‍ഥ്യം അറിയുന്നില്ല”(30:30).

എന്നാല്‍ ക്ളോണിങ് തികച്ചും പ്രകൃതി വിരുദ്ധമാണ്. സന്താനോല്‍പ്പാദനത്തിനു പ്രകൃതി നിശ്ചയിച്ച ബാഹ്യസംഗമവും ആന്തരിക സംഗമവും ഇവിടെ യഥാവിധി നടന്നിട്ടില്ല. രണ്ടു ലിംഗങ്ങള്‍- സ്ത്രീ പുരുഷന്മാര്‍- സ്നേഹ വായ്പോടെ, സുഖാസ്വാദനത്തോടെ സംഗമിച്ചതിനു ശേഷം തദ്ഫലമായി രൂപം കൊള്ളേണ്ട സിക്താണ്ഡം (ദ്യഴീലേ) ലൈംഗികേതര മാര്‍ഗേണയാണ് ഇവിടെ രൂപം കൊണ്ടത്. രണ്ടാം സംഗമമാവട്ടെ ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങള്‍ തമ്മില്‍ നടക്കേണ്ടതിനു പകരം ക്രോമസോമുകള്‍ നീക്കം ചെയ്ത അണ്ഡവും ഒരു ലൈംഗികേതര കോശവും തമ്മിലാണു നടന്നിട്ടുള്ളത്. (പിന്നീടു പറയുന്ന ഇസ്തിദ്ഖാലില്‍ ഒന്നാമത്തെ സംഗമം നടക്കുന്നില്ലെങ്കിലും ലൈംഗിക കോശങ്ങളായ ബീജാണ്ഡങ്ങള്‍ തമ്മിലുള്ള രണ്ടാം സംഗമം നടക്കുന്നുണ്ട്. അതുകൊണ്ട് അതു പൂര്‍ണ്ണമായും പ്രകൃതി വിരുദ്ധമാണെന്നു പറയാവതല്ല).

പ്രകൃതിയെ തൊട്ടാല്‍ അതു തൊട്ടവനെ തട്ടും. അപ്പോള്‍, പ്രകൃതിയില്‍ മനുഷ്യന്‍ കൈ കടത്തിയാല്‍ അതിന്റെ തിക്തഫലം ബാഹ്യമായോ ആന്തരികമായോ ദൃശ്യമാകും. ബാഹ്യമായ വൈകൃതം ഉറപ്പായിക്കഴിഞ്ഞു. ഡോളിയില്‍ അതു ദൃശ്യമാവുകയും ചെയ്തു. കോശദാതാവിന്റെ തനിപ്പകര്‍പ്പാകുന്നുവെന്നതാണ് ഇവിടത്തെ ബാഹ്യമായ വൈകൃതം. പ്രകൃതി സംഭാവന ചെയ്ത ഏറ്റം വലിയ വിസ്മയവും അനുഗ്രഹവുമാണു വൈവിധ്യമെന്നത്. മാതാപിതാക്കളുടെ ജീനില്‍ അടങ്ങിയ ചില പാരമ്പര്യ ഗുണങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഓരോ കുട്ടിയും മാതാപിതാക്കളില്‍ നിന്നു മാത്രമല്ല, മറ്റെല്ലാ മനുഷ്യരില്‍ നിന്നും വ്യതിരിക്തനായി പൂര്‍ണ്ണമായ വ്യത്യാസം പുലര്‍ത്തുന്നു. ലോകത്ത് ഇന്ന് അറുനൂറു കോടിയില്‍പരം ജനങ്ങളുണ്ട്. അവരില്‍ ഏതൊരു വ്യ ക്തിയെ എടുത്താലും അവനെപ്പോലെ മറ്റൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. മനുഷ്യോല്‍പത്തി മുതല്‍ ഇന്നോളം തിരഞ്ഞാലും കാണില്ല. എന്തൊരു വൈചിത്യ്രമാര്‍ന്ന വൈവിധ്യം! ഇതു പ്രകൃതിക്കു മാത്രം സാധിക്കുന്ന കാര്യമാണ്. പ്രകൃതിയില്‍ മനുഷ്യന്‍ കൈകടത്തിയപ്പോള്‍ അവന്‍ പരാജയപ്പെട്ടു. തനിപ്പകര്‍പ്പ് എന്ന നീരസ വൈ കൃതം പ്രത്യക്ഷപ്പെട്ടു. തന്നെപ്പോലെ മറ്റൊരാളുണ്ടാകുന്നതു ബുദ്ധിയുള്ളവരാരെങ്കിലും ഇഷ്ടപ്പെടുമോ? താന്‍ കാണുന്ന പല മുഖങ്ങള്‍ ഒന്നായിരിക്കുന്നത് ആരെങ്കിലും സഹിക്കുമോ? ഇല്ല; ഒരിക്കലുമില്ല.

ഈ വൈകൃതം ലാഘവത്തോടെ കാണാവതല്ല. അതു ദൂരവ്യാപകമായ വിപത്തുകള്‍ ക്കിടവരുത്തും. ഒരാളുടെ പത്തു കോശങ്ങള്‍ വഴി പത്തു സ്ത്രീകളിലൂടെ പത്തു ക്ളോ ണിങ് മനുഷ്യര്‍ ജനിച്ചെന്നിരിക്കട്ടെ. ഇവര്‍ കോശദാതാവിന്റെ തനിപ്പകര്‍പ്പുകളായതു കൊണ്ടു സര്‍വ്വസമന്മാരായിരിക്കുമല്ലോ. ഇവരിലൊരാള്‍ കുറ്റകൃത്യം ചെയ്താല്‍ അ യാളെ തിരിച്ചറിയാനും പിന്നീടു പിടികൂടാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും പ്ര യാസങ്ങള്‍ നേരിടും. പത്തിലോരോരുത്തര്‍ക്കും കുറ്റം മറ്റൊരാളിലാരോപിച്ചു രക്ഷപ്പെടാന്‍ എളുപ്പത്തില്‍ സാധിക്കും.

ഇവരിലൊരാളുടെ ഭാര്യയെ മറ്റൊരാള്‍ ഭര്‍ത്താവെന്ന വ്യാജേന സമീപിച്ചാല്‍ തിരിച്ചറിയാന്‍ പ്രയാസം നേരിടും. ഇനി ഇവര്‍ പത്തുപേര്‍ സ്ത്രീകളാണെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഇവരെ തിരിച്ചറിയാനും ഏറെ പ്രയാസപ്പെടേണ്ടിവരും. അവരിലേതെങ്കിലും ഒരു സ്ത്രീ മറ്റൊരാളെ ഭാര്യയെന്ന വ്യാജേന സമീപിച്ചാലും തിരിച്ചറിയുക പ്രയാസകരം തന്നെ. നിലവിലുള്ള നിയമങ്ങള്‍ നിര്‍വീര്യമാക്കുവാനും നിയമ വാഴ്ച തകരുവാനും തീരാപ്രശ്നങ്ങള്‍ തലപൊക്കാനും ഈ തനിപ്പകര്‍പ്പുകള്‍ ഇട വരുത്തും.

ഇത്രയും പറഞ്ഞത് ബാഹ്യമായ വൈകൃതമാണ്. ആന്തരികമായ വൈകൃതങ്ങളുമുണ്ടാകും. അതുകൊണ്ടാണു ശാസ്ത്രലോകം, ക്ളോണ്‍ മനുഷ്യനിലുണ്ടാകാനിടയുള്ള വൈകാരികവും സാംസ്കാരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കവച്ചു പുലര്‍ത്തുന്നത്. ഒരു പ്രതിഭാശാലിയുടെ ക്ളോണിങ് ശിശു അവന്റെ തനിപ്പകര്‍പ്പ് എന്ന ബാഹ്യമായ വൈരൂപ്യത്തില്‍ ഒതുങ്ങിനിന്നു കൊള്ളണമെന്നില്ല. പ്രത്യുത, സ്വഭാവത്തിലും പെരുമാറ്റത്തിലും ചിന്തയിലും പ്രവര്‍ത്തനത്തിലുമെല്ലാം ഗുരുതരമായ വൈകൃതങ്ങള്‍ കാഴ്ച വെച്ചേക്കാം. അതുകൊണ്ടുതന്നെയാണ് ഇന്നു നിലവിലുള്ള മനഃശാ സ്ത്രം പോലും ക്ളോണിങ് മനുഷ്യര്‍ക്കു വേണ്ടി തിരുത്തിയെഴുതേണ്ടി വരുമെന്നു മനഃശാസ്ത്ര വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെട്ടത്.

“ക്ളോണ്‍ ജനറേഷന്റെ സൈക്കോളജി ഇന്നത്തെ ഹ്യൂമണ്‍  സൈക്കോളജിയില്‍ നിന്നു ഭിന്നമാകും; പുതിയൊരു മനഃശാസ്ത്ര ശാഖ രൂപപ്പെടേണ്ടിവരും”(മനശാസ്ത്രം മാസിക 1997 മെയ്. പേ:9).ഇവിടെ ശ്രദ്ധേയമായ ഏതാനും ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക:

“നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നു തന്നെയുള്ള ഇണകളെ, നിങ്ങള്‍ അവരിലേക്ക് അടങ്ങി ആശ്വാസം കൊള്ളുന്നതിനു വേണ്ടി, സൃഷ്ടിച്ചു തരികയും നിങ്ങള്‍ക്കിടയില്‍ പരസ് പരം സ്നേഹ കാരുണ്യങ്ങള്‍ ഉണ്ടാക്കിത്തരികയും ചെയ്തുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രേ. ചിന്തിക്കുന്ന ജനതയ്ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്”(30:21).

സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളെ നിങ്ങള്‍ യ ഥേഷ്ടം സമീപിക്കുക. നിങ്ങള്‍ക്കു വേണ്ടതു നിങ്ങള്‍ മുന്‍കൂട്ടി സജ്ജീകരിച്ചിരിക്കണം. നിങ്ങള്‍ അല്ലാഹുവെ ഭയക്കുക. നിങ്ങള്‍ അവനെ കണ്ടുമുട്ടേണ്ടവരാണെന്നറിഞ്ഞിരിക്കുക. സത്യവിശ്വാസികള്‍ക്കു സുവിശേഷമരുളുക”(2:223).

“അല്ലാഹു നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നു തന്നെ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളെയും സന്താന സന്താനങ്ങളെയും സൃഷ് ടിച്ചു തന്നിരിക്കുന്നു. പരിശുദ്ധമായവയില്‍ നിന്നു നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കുകയും ചെയ്തിരിക്കുന്നു(16:72).

ഈ സൂക്തങ്ങള്‍ എന്താണു കുറിക്കുന്നത്? സ്ത്രീപുരുഷന്മാര്‍ പരസ്പരം സംഗമിച്ചു സമാശ്വാസം കൊള്ളണം. പുരുഷന്‍ ഉല്‍പാദനത്തിനായി വിത്തിറക്കണം. അതിനായി സ്ത്രീയാകുന്ന കൃഷിയിടം സമീപിക്കണം. ഇതാണു ശരിയായ റൂട്ട്. ഇതിനപ്പുറമുള്ള കുറുക്കു വഴികള്‍ പ്രകൃതി വിരുദ്ധമാണ്; ഇസ്ലാമിക ധാര്‍മ്മികതയ്ക്ക് അന്യമാണ്; നിഷിദ്ധമാണ്.


RELATED ARTICLE

  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?