Click to Download Ihyaussunna Application Form
 

 

മനുഷ്യപ്പട്ടി

ത്തു മാസം പേറ്റുനോവനുഭവിച്ചു കുഞ്ഞിനെ ലാളിക്കാന്‍ കാത്തിരുന്ന അമ്മ, കൂര്‍ത്ത നഖം കൊണ്ടുള്ള ക്ഷതമേറ്റു പുളഞ്ഞു. ചൂണ്ട പോലുള്ള പല്ലുകളുടെ കടിയേറ്റു മുറിഞ്ഞു. തലോടിയപ്പോള്‍ മൃദുല ചര്‍മത്തിനു പകരം പരുപരുത്തരോമങ്ങള്‍ കൈ വെള്ളയില്‍ ഉടക്കിയപ്പോഴാണ് അമ്മ പിഞ്ചോമനയെ നോക്കുന്നത്.കുഞ്ഞ് കിള്ളേ വിളിച്ചു കരയുകയല്ല; കുരയ്ക്കുകയാണ്.

തെക്കേ അമേരിക്കയിലെ വെനിസുല എന്ന സ്ഥലത്താണു ‘സോറായിഡ’ എന്ന ഇരുപത്തിയഞ്ചുകാരിക്കു ലോകത്തിലാദ്യമായി ഒരു പട്ടിക്കുട്ടിയെ പ്രസവിക്കേണ്ടി വന്നത്.

20-ാം വയസ്സില്‍ സോറായിഡ വന്ധ്യയാണെന്നറിഞ്ഞു. മക്കളുണ്ടാവില്ലെന്ന് എല്ലാ ഡോ ക്ടര്‍മാരും വിധിയെഴുതി. ഒടുവില്‍ കൃത്രിമ ഗര്‍ഭോല്‍പാദനത്തിനു സ്പെഷല്‍ ക്ളിനിക്കിലെത്തി. അവിടെ വച്ചാണ് നായയുടെ ബീജം ഗര്‍ഭ പാത്രത്തിലെത്തിയത്.

എന്നാല്‍ പട്ടിക്കുട്ടിയെ പ്രസവിച്ചപ്പോള്‍,സോറായിഡയെ ഭര്‍ത്സിക്കാന്‍ കുറച്ചു പേര്‍ രം ഗത്തു വന്നു. അനുമോദിച്ചവരാണു കൂടുതലെന്നതു സത്യം. അമ്മയാകട്ടെ, കുഞ്ഞിനെ വലിച്ചെറിയുന്നില്ലെങ്കിലും ഡോക്ടര്‍മാരെയാണു പഴിചാരുന്നത്.

ക്ളിനിക്കില്‍ ഹിറ്റ്ലറുടെ ഛായാപടമുള്ള മുറിയിലാണത്രേ സോറാഡിയയെ പ്രവേശിപ്പിച്ചത്. ലബോറട്ടറിയില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് അവള്‍ക്കറിയില്ല. കൂറ്റന്‍മാരായ നായ്ക്കള്‍ അവിടെയുണ്ടെന്ന് ഹിറ്റ്ലറുടെ ഛായാപടം ധ്വനിപ്പിക്കുന്നു. ഒടുവില്‍ ഡോക്ടര്‍മാരെത്തി കൃത്രിമ ഗര്‍ഭോല്‍പാദനം നടത്തിയെന്നു പറഞ്ഞപ്പോഴാണു സോറായിഡക്കു സ്ഥലകാല ബോധമുണ്ടായത്. ഇന്ത്യയില്‍ 300 രൂപയ്ക്കു തുല്യമായ തുകയാണു പ്രതിഫലമായി ഈടാക്കിയത്. ഇത്രയും കുറഞ്ഞ സംഖ്യ മതിയോയെന്ന് ആരാഞ്ഞപ്പോള്‍ വേറെ മാര്‍ഗ്ഗങ്ങളില്‍ നിന്നു സാമ്പത്തികവും മറ്റുമായ സഹായം കിട്ടുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്.

ജീന്‍ കൊണ്ടു തന്നിഷ്ടം കളിക്കുന്ന ക്ളിനിക്കുകാര്‍ എത്രപേരെ ഇതിനകം ചതിച്ചുവെന്നു സോറായിഡയ്ക്ക് അറിയില്ല. വിശദീകരണം ഇങ്ങനെയാണെങ്കിലും നായയുമായി കാമുകബന്ധവും ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട് (ചന്ദ്രിക ദിനപത്രം 7-10-1989, അല്‍ ബയാന്‍. യു.എ.ഇ 30-9- 1989).

ലോകത്ത് അറിയപ്പെട്ട പ്രഥമ മനുഷ്യപ്പട്ടിയെ സംബന്ധിച്ച പത്ര റിപ്പോര്‍ട്ടാണു നാമിപ്പോള്‍ വായിച്ചത്. സൂപ്പര്‍മാന്റെ ബീജമെന്ന വ്യാജേന നായയുടെ ബീജം കുത്തിവെച്ചതു കൊണ്ടോ നായയുമായി കാമുക ബന്ധം പുലര്‍ത്തിയതു കൊണ്ടോ ഇവിടെ സോറായിഡയെന്ന വെനിസുലക്കാരിയ്ക്കു നായയുടെ ആകൃതിയിലുള്ള കുഞ്ഞു പിറന്നു. ഇനി നാലഞ്ചു വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഒരു മനുഷ്യപ്പട്ടിയുടെ കഥകൂടി വായിക്കുക.

“മനുഷ്യക്കുഞ്ഞിനു നായയുടെ മുഖമോ? സംശയിക്കേണ്ട; സംഭവം സത്യമാണെന്നു ബ്രിട്ടീഷ് പത്രമായ ‘സണ്‍’ പറയുന്നു. അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലാണത്രേ സംഭവം.

മുപ്പത്തിയൊന്നുകാരി പ്രസവിച്ചപ്പോള്‍ കുഞ്ഞിന്റെ മുഖത്തിനു നായയോടു പൂര്‍ണ സാദൃശ്യം. ഒരു പക്ഷേ, മനുഷ്യ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഈ അപൂര്‍വ ജന്മത്തെക്കുറിച്ചു പഠിക്കണമെന്നുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. അവര്‍ കുഞ്ഞിനെ നിരീക്ഷണമുറിയില്‍ വച്ചു. ഇതില്‍ കുപിതയായ അമ്മ കുഞ്ഞിനെയുമെടുത്തു വീട്ടിലേക്കു പോയി. ‘ എന്റെ കുഞ്ഞു മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എങ്ങനെയാണെന്നത് എനിക്ക് പ്രശ്നമേയല്ല. അവള്‍ ആരോഗ്യവതിയാണ്. മുഖത്തിന്റെ ആകാരമൊഴിച്ചാല്‍ വേറെ കുഴപ്പമില്ല. അവളെ ഞാന്‍ മരണം വരെ സ്നേഹിക്കും. അവളെ എന്നില്‍ നിന്ന് എടുത്തു കൊണ്ടു പോകാമെന്ന് ആരും മോഹിക്കേണ്ട. മറ്റേതൊരു കുട്ടിയെയും പോലെ അവളെ ഞാന്‍ വളര്‍ത്തും. പരീക്ഷണത്തിനുള്ള ഗിനിപ്പന്നിയല്ല അവള്‍’- അമ്മ എയ്ഞ്ചലാബാര്‍ക്ക് പറയുന്നു.

നാല്‍പ്പത്തൊന്നുകാരനായ റോബര്‍ട്ട് ബാര്‍കാണു ഭര്‍ത്താവ്. അവര്‍ക്കു കുട്ടികളില്ല. തകരാറ് റോബര്‍ട്ടിനാണ്. അതിനാല്‍ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് എയ്ഞ്ചലാ ഗര്‍ഭിണിയായത്. ബീജസങ്കലനത്തില്‍ വന്ന തകരാറാവാം ഈ വിചിത്ര ജന്മത്തിനു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ മനുഷ്യ ബീജങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറിയുടെ സമീപത്താണത്രേ മൃഗങ്ങളില്‍ കൃത്രിമ ബീജസങ്കലനം നടത്താനുള്ള ബീജങ്ങളും സൂക്ഷിച്ചുവെച്ചിരിക്കുന്നത്. മനുഷ്യ ബീജങ്ങളും മൃഗബീജങ്ങളും കൂടിക്കലര്‍ന്നാവാം അബദ്ധം സംഭവിച്ചിട്ടുണ്ടാവുക. ബീജങ്ങള്‍ യഥാസ്ഥാനത്ത് വെയ്ക്കാനും മറ്റും ഇരു ലബോറട്ടറികളിലും സഹായിയായി ജോലി ചെയ്തിരുന്നത് ഒരു വ്യക്തിയായിരുന്നുവെത്രേ.

എയ്ഞ്ചലാ പ്രസവിച്ചപ്പോള്‍ ഡര്‍ബന്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഭയന്നു നിലവിളിച്ചു. പ്രസവിച്ചു കഴിഞ്ഞയുടനെ കുഞ്ഞു കരഞ്ഞപ്പോള്‍ അതു നായയുടെ കരച്ചിലായിരുന്നു. മനുഷ്യക്കുഞ്ഞിന്റെ കരച്ചിലായിരുന്നില്ല. തന്റെ മകളുടെ മൂക്കു കണ്ടപ്പോള്‍ പിതാവായ റോബര്‍ട്ട് ബാര്‍കിന് അതൊരു കടുത്ത ആഘാതമായി. അദ്ദേഹം ആശുപത്രി വിട്ടു നേരെ വീട്ടിലേക്കു പോയി. ഇപ്പോള്‍ അദ്ദേഹം സംതൃപ്തനാണ്. കുഞ്ഞു പ്രതീക്ഷിച്ച പോലെ ആയില്ലെങ്കിലും ആദ്യത്തെ ഷോക്കില്‍ നിന്നു ഞാന്‍ വിമുക്തനായി. ഞങ്ങളുടെ ജീവിതത്തിന് അവള്‍ പുതിയ അര്‍ഥം നല്‍കി. ‘കരോള്‍’ എന്നാണു കുഞ്ഞിന്റെ പേര്.

എയ്ഞ്ചലാ പ്രസവിച്ചയുടനെ കുഞ്ഞിനെ നിരീക്ഷണ മുറിയിലേക്കു മാറ്റിയിരുന്നു. നാലു ദിവസം ആശുപത്രിയില്‍ കഴിയണമെന്നു ഡോക്ടര്‍ അമ്മയെ ഉപദേശിച്ചു. പക്ഷേ, കുഞ്ഞിനെ കാണിച്ചുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കുഞ്ഞിന്റെ മുഖത്തിനു നായയുമായി സാദൃശ്യമുണ്ടെന്നും അതേക്കുറിച്ചു പഠിക്കാന്‍ ഡോക്ടര്‍മാര്‍ അവളെ നിരീക്ഷണമുറിയില്‍ വെച്ചിരിക്കുകയാണെന്നും ഒരു നഴ്സ് പറഞ്ഞാണ് അറിഞ്ഞത്. ഉടനെ എയ്ഞ്ചല കുഞ്ഞിനെ റാഞ്ചിയെടുത്തു വീട്ടിലേക്കു കടന്നു കളഞ്ഞു. ശസ്ത്രക്രിയ നടത്തി കുഞ്ഞിനു മനുഷ്യമുഖം നല്‍കാമെന്ന ഓഫര്‍ എയ്ഞ്ചലാ അതുവരെ സ്വീകരിച്ചിട്ടില്ലത്രേ (മാധ്യമം 25-6-1995).

ആധുനിക സംസ്കാരത്തിന്റെ ദുഷ്ടസന്തതിയായ മനുഷ്യപ്പട്ടിപ്പിറവികളുടെ ഒന്നു രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിത്. ഇത്തരം ശിശുക്കളുടെ പരമ്പര തന്നെ നമുക്കു പ്രതീക്ഷിക്കാം. ‘എടാ നായിന്റെ മകനേ നിന്റെ പേരെന്ത്’ എന്നു തമാശയായല്ല, കാര്യത്തില്‍ തന്നെ ചോദിക്കേണ്ട സ്ഥിതി വിശേഷത്തിലേക്കു ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്.


RELATED ARTICLE

 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • മുസ്ലിം ലോകത്തിന്റെ പ്രതികരണം
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ക്ലോണിങ് പ്രകൃതി വിരുദ്ധം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
 • മനുഷ്യപ്പട്ടി
 • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
 • ഇരട്ടകളുടെ പ്രാധാന്യം
 • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
 • ബഹുജനനം
 • എന്താണു ക്ളോണിങ്?
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?