Click to Download Ihyaussunna Application Form
 

 

ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍

ഭ്രൂണം വളരുന്ന ആദ്യഘട്ടത്തില്‍ ഏതു കോശത്തിനും പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവുണ്ട്. വളര്‍ച്ച പുരോഗമിക്കുമ്പോള്‍ ഈ കോശങ്ങള്‍ പ്രത്യേക ധര്‍മ്മം മാത്രം നിര്‍വ്വഹിക്കാന്‍ പറ്റിയ വിധത്തില്‍ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിവ പ്രത്യേക ധര്‍മം നിര്‍വ്വഹിക്കാന്‍ വേണ്ടി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങള്‍ക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാന്‍ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളില്‍ നിന്നു ന്യൂക്ളിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ളോണ്‍ ചെയ്യുന്നതില്‍, ഡോളിക്കു ജന്മം നല്‍കുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ വില്‍മുട്ട് വിജയിച്ചിരുന്നു. ഈ രീതിയിലാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. ഡോണ്‍ വൂല്‍ഫ് ആദ്യത്തെ ക്ളോണ്‍ കുരങ്ങുകളായ നേറ്റി (ചലശേ), ഡിറ്റോ (ഉശീ) എന്നിവയ്ക്കു ജന്മം നല്‍കിയത്. (1)

എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു ജന്തുവിന്റെ ശരീരകോശത്തില്‍ നിന്നു ക്ളോണിങ് നടത്താമോ? ഇതായിരുന്നു ശാസ്ത്ര ലോകത്തിന്റെ സംശയം. തുടര്‍ന്നു നടന്ന ഗവേഷണങ്ങള്‍ ഈ സംശയത്തിനു തിരശ്ശീലയിട്ടു. ജന്തുവര്‍ഗ്ഗത്തില്‍ തവളകളിലാണ് ആദ്യമായി ക്ളോണിങ് നടന്നത്. 1962 ല്‍ ഓക്സ്ഫോര്‍ഡിലെ ഡോ. ജോണ്‍ഗര്‍ഡന്‍ എന്ന ശാസ്ത്രജ്ഞനാണ് അതു സാധിച്ചത്. അദ്ദേഹം സീനോപ്പസ് (Synopus) എന്ന തവളയുടെ അണ്ഡത്തിലെ ന്യൂക്ളിയസ്, അള്‍ട്രാവയലറ്റ് രശ്മികളുപയോഗിച്ചു നശിപ്പിച്ചു; പകരം മറ്റൊരു തവളയുടെ കുടലിലെ കോ ശത്തില്‍ നിന്നെടുത്ത ന്യൂക്ളിയസ് കടത്തിവിട്ടു. അതായത് അണ്ഡത്തിലെ ഒരു സെറ്റു ക്രോമസോമിനു പകരം രണ്ടു സെറ്റു ക്രോമസോമുള്ള കുടല്‍കോശത്തിലെ ന്യൂക്ളിയസ് സ്ഥാപിച്ചു. രൂപാന്തരത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് അവസാനം രണ്ടാം തവളയുടെ തനിപ്പകര്‍പ്പായ മറ്റൊരു തവളയുണ്ടായി. ന്യൂക്ളിയസ് മാറ്റിവെക്കപ്പെട്ട അണ്ഡങ്ങളില്‍ ഒരു ശതമാനം മാത്രമേ ഇവ്വിധം പൂര്‍ണ്ണവളര്‍ച്ചയെത്തിയ തവളകളായിത്തീര്‍ന്നുള്ളൂ.(1)

പക്ഷേ, തവളകളില്‍ വിജയിച്ച ക്ളോണിങ് സസ്തനികളില്‍ വിജയിക്കുമോ എന്നു ശാസ്ത്രജ്ഞര്‍ സംശയിച്ചു. കാരണം, ബീജസംയോഗവും ഭ്രൂണ വളര്‍ച്ചയും ശരീരത്തിനു പുറത്തുനടക്കുന്ന ഒരു ജീവിയാണു തവള. സസ്തനികളുടെ ഭ്രൂണം ഗര്‍ഭപാത്രത്തിലാണു വളരുന്നത്. ചൂടുള്ള രക്തം, നട്ടെല്ല്, ചര്‍മ്മം, രോമം, സ്വേദ ഗ്രന്ഥികള്‍, സ്ത്രീ സ്തനങ്ങള്‍, ശിശുക്കള്‍ ജീവനോടെ ജനിച്ചു മുല കുടിച്ചു വളരുക തുടങ്ങിയ കാര്യങ്ങളാണു സസ്തനികളുടെ സവിശേഷതകള്‍. മനുഷ്യന്‍, നരി, പുലി, പൂച്ച, നായ, കന്നുകാലികള്‍, ചുണ്ടെലി, തിമിംഗലം, വവ്വാല്‍ എന്നിവയെല്ലാം സസ്തനികളാണ്. സസ്തനികളില്‍ ക്ളോണിങ് വിജയിക്കുകയില്ലെന്നായിരുന്നു പല ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം. ഡോളിയുടെ ജനനം ഈ അഭിപ്രായം തിരുത്തി.

(1) പാരമ്പര്യവും ക്ളോണിംഗും എന്ന ശീര്‍ഷകം കാണുക


RELATED ARTICLE

 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • മുസ്ലിം ലോകത്തിന്റെ പ്രതികരണം
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ക്ലോണിങ് പ്രകൃതി വിരുദ്ധം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
 • മനുഷ്യപ്പട്ടി
 • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
 • ഇരട്ടകളുടെ പ്രാധാന്യം
 • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
 • ബഹുജനനം
 • എന്താണു ക്ളോണിങ്?
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?