Click to Download Ihyaussunna Application Form
 

 

എന്താണു ക്ളോണിങ്?

സ്കോട്ട്ലാന്റിലെ റോസ്ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാന്‍ വില്‍മുട്ട്  (Dr. Ian Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ളിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവുമായി സംയോജിപ്പിച്ചു. അങ്ങനെ ഒരു ഭ്രൂണം രൂപപ്പെടുത്തിയെടുത്തു. അതു മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. അതു കോശമെടുത്ത ചെമ്മരിയാടിന്റെ തനിപ്പകര്‍പ്പായ മറ്റൊരു ചെമ്മരിയാടിനെ പ്രസവിച്ചു. ഒന്നും രണ്ടും മൂന്നും നാലും പെണ്ണു തന്നെ. അതു കൊണ്ടു തന്നെ ഈ നവജാതക്കു ‘ഡോളീ പാര്‍ടണ്‍’ എന്ന അമേരിക്കന്‍ പോപ്പ് ഗായികയുടെ പേരു നല്‍കി. ഇതാണ് ഇവിടെ ചര്‍ച്ചാവിഷയമായ ക്ളോണിങ്ങിനടിസ്ഥാനം.

ഒരു ജീവിയില്‍ നിന്ന് അലൈംഗിക പ്രത്യുല്‍പാദനം വഴിയുണ്ടാകുന്ന സന്തതികളെ അതിന്റെ ക്ളോണുകള്‍ എന്നു പറയുന്നു. ചെടിയുടെ തണ്ട് എന്നര്‍ഥമുള്ള ക്ളോണ്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണു ക്ളോണിങ്ങിന്റെ ഉല്‍പ്പത്തിയെന്നാണ് ചിലരുടെ പക്ഷം. മറ്റു ചിലര്‍ ക്ളോണിങ് എന്ന ലാറ്റിന്‍ പദത്തിന്റെയര്‍ഥം ‘മുറിച്ചെടുക്കുക’ എന്നാണെന്ന് അഭിപ്രായപ്പെടുന്നു. രണ്ടായാലും ഇവിടെ പേരില്‍ ഔചിത്യമുണ്ട്. ഒരു ചെടിയുടെ തണ്ടുമുറിച്ചെടുത്ത് നട്ടു മറ്റൊരു ചെടി മുളപ്പിക്കുന്ന രീതിയാണല്ലോ നമ്മുടെ പ്രമേയമായ ക്ളോണിങിലുള്ളത്. ‘അല്‍ ഇസ്തിന്‍സാഖ്’ എന്ന പദമാണ് അറബീ പത്രമാസികകള്‍ ഇതിനുപയോഗിച്ചു കാണുന്നത്. ‘പകര്‍പ്പെടുക്കുക’ എന്നാണ് ഇതിന്റെ പദാര്‍ഥം.

ക്ളോണിങ് മൂന്നു വിധമുണ്ട്. ഒന്ന്, ബീജസങ്കലനം കൂടാതെയുള്ള പ്രത്യുല്‍പാദനമാണ്. അമീബ, ബാക്ടീരിയ തുടങ്ങിയ ഏകകോശ ജീവികള്‍ സ്വയം വിഭജിച്ചു രണ്ടു ജീവിയായിത്തീരുന്നത് ഈയിനത്തില്‍ പെടുന്നു. രണ്ടാമത്തേത് സമജാത ശിശുക്കളുടെ പ്രജനനമാണ്. ബീജ സങ്കലനത്തിനു ശേഷം രൂപം കൊള്ളുന്ന യുഗളം (ദ്യഴീലേ) ഒരു ഏകകോശമാണല്ലോ. ഇതു പിന്നീടു രണ്ടായും രണ്ടു നാലായും നാല് എട്ടായും അങ്ങനെ തുടര്‍ച്ചയായി വിഭജിച്ചു. അനേക കോശങ്ങളായി ഒന്നു ചേര്‍ന്ന് ഒരു ശിശുവാകുന്നതിനു പകരം യുഗളം രണ്ടായി പിരി ഞ്ഞു വേര്‍പ്പെട്ടുണ്ടാകുന്നതാണല്ലോ സമജാത ഇരട്ടകള്‍. ക്ളോണിങ്ങില്‍ മൂന്നാമത്തേത് മുകളില്‍ പറഞ്ഞപോലെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോട്, അതേ വര്‍ഗത്തില്‍ പെട്ട മറ്റൊരു ജീവിയുടെ സാധാരണ കോശത്തിലെ ന്യൂക്ളിയസ് സംയോജിപ്പിച്ചു മൂന്നാമതൊരു മൃഗത്തിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച് നാലാമതൊരു മൃഗത്തിനു ജന്മം നല്‍കുകയാണ്. ഇവിടെ ജന്മം കൊള്ളുന്ന ശിശു എല്ലാനിലക്കും കോശദാതാവിന്റെ തനിപ്പകര്‍പ്പായിരിക്കും; പൂര്‍ണ്ണമായ കാര്‍ബണ്‍ കോപ്പി.


RELATED ARTICLE

  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?