Click to Download Ihyaussunna Application Form
 

 

വ്യാജ ശൈഖുമാര്‍

നല്ല ഏത് വസ്തുവിനും ഡ്യൂപ്ളിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്റ്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതില്‍ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാര്‍ ഉപജീവനം ശരിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ നടത്തുന്ന ചടങ്ങുകള്‍ ഡ്യൂപ്ളിക്കറ്റ് അല്ല, ഒറിജിനല്‍ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പല ചെപ്പടി വിദ്യകളും വ്യാജന്മാര്‍ വശം ഉണ്ടാവും. ഗൈബ് പറഞ്ഞുകൊണ്ട് ചിലപ്പോള്‍ അവര്‍ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേള്‍ക്കുമ്പോള്‍ നാടന്മാര്‍ ധരിക്കും ഇത് കറാമതാണെന്ന്.

‘കറാമത്’ എന്നാല്‍ അല്ലാഹുവിന്റെ ആദരിക്കല്‍ എന്നാണര്‍ഥം. അല്ലാഹു ശിര്‍കിന്റെ വക്താക്കളെ ആദരിക്കില്ലെന്നുറപ്പല്ലേ. അപ്പോള്‍ ഇത്തരത്തില്‍പെട്ട ചില സ്ത്രീ പുരു ഷന്മാര്‍ക്ക് ‘കറാമത്’ ഇല്ലാതിരുന്നിട്ടും ഗൈബ് പറയാന്‍ കഴിയുന്നത് എന്ത് കൊ ണ്ടാണ്? മറുപടി:

വലിയ ദജ്ജാല്‍ ആഗതമാവും മുമ്പ് കുറെ മിനി ദജ്ജാലുകള്‍ വരാനുണ്ടെന്നും അവരെല്ലം ഓരോ പൊള്ളയായ ത്വരീഖുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുമെന്നും ഹദീസില്‍ വന്നിരിക്കുന്നു.

ഇതില്‍ നിന്ന് വ്യാജന്മാര്‍ക്ക് പൊതു ജനങ്ങളെ പറ്റിക്കാന്‍ സഹായകമാവുന്ന മട്ടില്‍ ഗൈബ് പറച്ചിലും മറ്റ് അത്ഭുതങ്ങളും കാഴ്ചവെയ്ക്കാനാവുമെന്ന് മനസ്സിലായല്ലോ. എന്നാല്‍ അത് അല്ലാഹു അവരെ ‘കറാമത്’ (ആദരവ്) കൊണ്ട് അനുഗ്രഹിക്കലല്ല. പിന്നെയോ, അല്ലാഹു ഇറക്കുന്ന പരീക്ഷണമാണ്. അത്തരക്കാര്‍ വലിയ ദജ്ജാലിന്റെ വരവിന്റെ മുമ്പായി ഇറങ്ങിയ ഒരു ‘മിനികള’ാകുന്നു ആകുന്നു. നാട്ടിലുള്ള എല്ലാ വ്യാജ ശൈഖന്മാരും ഒന്നുകില്‍ മിനിയോ അല്ലെങ്കില്‍ മിനിയുടെ മിനിയോ ആണ്. അവര്‍ക്ക് പരീക്ഷണാര്‍ഥം അല്ലാഹു കൊടുത്ത ചില പ്രകടനങ്ങള്‍ കാട്ടി അല്‍പ്പബുദ്ധികളെ പറ്റിക്കുന്നു. അബൂയസിദില്‍ ബിസുത്വാമി (റ) പറയുന്നത് കാണുക:

ഒരാളെ അന്തരീക്ഷത്തില്‍ ചക്രം പടഞ്ഞിരിക്കുന്ന കാഴ്ചയില്‍ പോലും ശരീഅത് വിധി വിലക്കുകളുടെ കാര്യത്തില്‍ അയാളുടെ നിലപാട് എന്ത് എന്ന് പരിശോധിച്ച് ഉറപ്പാവുന്നത് വരെ വലിയ്യാണെന്ന് വിശ്വസിക്കരുത്. ഒരു പക്ഷേ, അയാളുടെ ആ ഇരുത്തം അ ല്ലാഹു അയാളെ കെണിയില്‍ കുടുക്കാനോ ചൂണ്ടയിടാനോ ഒരുക്കിയതാവാം. വഴി പിഴച്ച ജിന്നിന്റെ സേവയോ പിശാചിന്റെ സേവയോ പിടിച്ചവന്ന് ഗൈബുകളില്‍ ചിലത് വിളമ്പരപ്പെടുത്തി പൊതുജനത്തെ പറ്റിക്കാന്‍ കഴിയും. ഇത്തരക്കാര്‍ ജനം അടുത്തുകൂടുമ്പോള്‍ കളഞ്ഞുപോയ വസ്തു എവിടെയുണ്ടെന്നും നാടുവിട്ട് പോയ മകന്‍ എവിടെയുണ്ടെന്നും വീടിന്റെ കിഴക്ക് വശത്ത് പുളി മരമുണ്ടെന്നും തെക്ക് വശത്ത് ഒരു കിലോമീറ്റര്‍ അകലം ചുടലയുണ്ടെന്നു മറ്റും മറ്റും വിളമ്പരപ്പെടുത്തിയെന്ന് വരാം.

വഴി പിഴച്ച ജിന്നിന്റെ സേവയും പിശാചിന്റെ സേവയും അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യമല്ല. പിന്നെങ്ങനെ അല്ലാഹു ഈ സേവകനെ ആദരിക്കും? ഇല്ല. ഈ സേവകര്‍ക്ക് ‘കറാമത്’ ഇല്ല. അവരുടെ വിളമ്പരപ്പെടുത്തലിനെ നാം കാണേണ്ടത് കെണിവലയായാണ്.

ശരീഅത് വിധി വിലക്കുകള്‍ പാലിക്കുന്നുണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുണ്ടായിരിക്കെ ശരീഅത് വിധി വിലക്കുകള്‍ക്ക് കീഴില്‍ വരുന്ന ഒരാള്‍ അത് പാലിക്കുന്നില്ലെങ്കില്‍ എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും വ്യാജന്‍ തന്നെ. ആ തട്ടിപ്പുകാരന്‍ നടത്തുന്ന ദിക്റും സ്വലാതും റാതീബും നേര്‍ച്ചയും തന്റെ തട്ടിപ്പിന് മറ ഒരുക്കലാണ്.

പോക്കറ്റടിക്കാരന്‍ ത്വവാഫിനെ മറയാക്കി കഅ്ബക്ക് ചുറ്റും റൌണ്ടടിക്കുന്നതു പോലെ. കാണുന്നവര്‍ക്ക് തോന്നുക അയാള്‍ ഭക്തിയുടെ നിറവില്‍ കഅ്ബയെ ത്വവാഫ് ചെയ്യുകയാണെന്നാണ്. സത്യത്തില്‍ അയാള്‍ പോക്കറ്റടിക്ക് തക്കം നോക്കി റൌണ്ടടിക്കുകയാണല്ലോ. ഇത് പോലെ വ്യാജ ശൈഖ് റാതീബിലും ദിക്റിലും കണ്ണടച്ചും മലച്ചും ആടിയുലയുമ്പോള്‍ കാണികളില്‍ ചിലര്‍ ധരിക്കും ഭക്തിയുടെ നിറവിലാണെന്ന്. സത്യത്തില്‍ അവന്‍ തട്ടിപ്പിന് മുറുക്കം കൂട്ടുകയാണ്.

പോക്കറ്റടിക്കാരുടെ ശല്യം പെരുകി എന്നത് കൊണ്ട് ത്വവാഫ് എന്ന ചടങ്ങ് ഇല്ലാതാക്കിക്കൂടാ. കഅ്ബഃ പൊളിച്ചു നീക്കകയും ചെയ്തുകൂടാ. എന്നതുപോലെ വ്യാജശൈഖന്മാരുടെ ശല്യം മൂത്തതിനാല്‍ റാതീബ് ചടങ്ങ് നിര്‍ത്തിക്കൂടാ. പോക്കറ്റടിക്കാരനെ നിരീക്ഷിക്കാനും കുത്തിപ്പിടിച്ചു കൊണ്ടു പോയി ശിക്ഷ നല്‍കാനും സംവിധാനമുണ്ടാക്കണം. അപ്രകാരം വ്യാജ ശൈഖിനെ കുത്തിപ്പിടിക്കാനും സംവിധാനമുണ്ടാക്കുക തന്നെ. തട്ടിപ്പില്ലാത്ത റാതീബും, ദിക്റും തുടരുക തന്നെ വേണം.

വ്യാജന്മാര്‍ ഓരോ കാലഘട്ടത്തിലും ഓരോ പുതിയ വാദവുമായ്ി ഇറങ്ങുന്നുണ്ട്. ചിലപ്പോള്‍ പണ്ടൊരു വ്യാജന്‍ പറഞ്ഞത് പുറത്തെടുത്ത് ഊതിക്കാച്ചി നോക്കാറുമുണ്ട്.

സുന്നത് ജമാഅതിന്റെ വിശ്വാസത്തോടും കര്‍മ്മത്തോടും എതിര് നില്‍ക്കുന്ന എഴുപത്തിരണ്ട് പാര്‍ട്ടികളെ വെറുക്കാതെയും അകറ്റാതെയും കഴിഞ്ഞ് കൂടുകയെന്നത് വ്യജന്മാരില്‍ ചിലരുടെ ലൈന്‍ ആകുന്നു. സുന്നിയാണെന്ന് പറയുകയും സുന്നി ആചാരങ്ങളില്‍ ചിലത് പൊടിപ്പോടെ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടാവും ഈ വ്യാജ സംഘം. എന്നാല്‍ സുന്നത് ജമാഅത് മാത്രമേ രക്ഷപ്പെടുന്ന പാര്‍ട്ടിയുള്ളു എന്ന് അവര്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, സുന്നത് ജമാഅതിന്റെ എതിര്‍ പാര്‍ട്ടികള്‍ ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ പേരിലും തറാവീഹ് എട്ടാക്കിയതിന്റെ പേരിലും തറാവീഹ് തന്നെ നിഷേധിക്കുന്നതിന്റെ പേരിലും ഒരു സുന്നി വിമര്‍ശിച്ചാല്‍ ആ വിമര്‍ശം ഗീബത് പറയലായി പരിഗണിക്കപ്പെടുമെന്നും ഗീബത് പറഞ്ഞതിന്റെ പേരില്‍ വിമര്‍ശിച്ചവന്‍ നരകത്തില്‍ പോവുമെന്നും ഖുത്വുബ പരിഭാഷപ്പെടുത്തിയവര്‍ ഏതെങ്കിലും വജ്ഹിന്റെ മറ പറ്റി സ്വര്‍ഗത്തിലെത്തുമെന്നും വിശ്വസിക്കുന്നവര്‍ വ്യാജ സംഘത്തിലുണ്ട്.

നമ്മുടെ ഈ (ദീന്‍) കാര്യത്തില്‍ അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടാന്‍ സാധിക്കാത്ത വല്ലതിനെയും ആരെങ്കിലും പുതുക്കിയാല്‍ അവന്‍ തള്ളപ്പെടേണ്ടവനാണെന്ന് നബി (സ്വ) പഠിപ്പിക്കുന്നു. അതേസമയം ഖുത്വുബ പരിഭാഷയുണ്ടാക്കിയവരെ തള്ളിപ്പറഞ്ഞുകൂടെന്ന് വ്യാജന്മാരും പഠിപ്പിക്കുന്നു. എല്ലാ ബിദ്അതും (മേല്‍പ്പറഞ്ഞ ഹദീസില്‍ പരാമര്‍ശിച്ചതാണ് വിവക്ഷ) വഴികേടാണെന്നും എല്ലാ വഴികേടും നരകത്തിലാണെന്നും നബി (സ്വ) പഠിപ്പിക്കുന്നു. എന്നിരിക്കെ സുന്നിയുടെ ബോര്‍ഡും വെച്ച് നടക്കുന്ന വ്യജന്മാര്‍ പറയുന്നു; മേല്‍വാതഗതിക്കാര്‍ നരകത്തിലെത്തുകയില്ലെന്ന്! ചുരുക്കിപ്പറഞ്ഞാല്‍ സുന്നത് ജമാഅത് പറയുന്നവര്‍ ഗീബത് പറഞ്ഞതിന്റെ പേരില്‍ നരകത്തിലും ദീനിലില്ലാത്തത് ഉണ്ടാക്കിയ 72 ഗ്രൂപ്പുകളും ഏതെങ്കിലും വജ്ഹിന്റെ മറപറ്റി സ്വര്‍ഗത്തിലുമെത്തുമെന്നാണ് ഈ വ്യജസംഘം വിശ്വസിക്കുന്നത്.

ഇവിടെ ഒരു തമാശ, ഈ സംഘത്തിന്റെ വാദപ്രകാരം ഇവര്‍ സ്വര്‍ഗത്തിലും നരകത്തിലുമെത്താതെ തങ്ങുന്നു എന്നതാണ്. കാരണം, അവരുടെ വാദമനുസരിച്ച് സ്വര്‍ഗത്തിലെത്തുന്നത് സുന്നികളല്ല. മേല്‍ ഗ്രൂപുകളാണ്. എന്നാല്‍ അവര്‍ സ്വന്തത്തെക്കുറിച്ച് പറയുന്നത് ഞങ്ങള്‍ അത്തരം ഗ്രൂപുകളില്‍ പെട്ടവരെല്ലന്നും. നരകത്തിലെത്തുന്നതാവട്ടെ, അവരുടെ വാദപ്രകാരം അവരെ കുറ്റം പറയുന്ന സുന്നിയാണ്. ഇവരാകട്ടെ, അങ്ങനെ കുറ്റം പറയാന്‍ തയ്യാറുമല്ല. അങ്ങനെ നരകവും സ്വര്‍ഗവും കെട്ട ഒരു വര്‍ഗമാണ് തങ്ങളെന്ന് സ്വന്തം വാദത്തിലൂടെ അവര്‍ തെളിയിക്കുന്നു.

മേല്‍ ഗ്രുപുകളുടെ പള്ളികളിില്‍ വെള്ളിയാഴ്ച ജുമഅക്ക് പോവാന്‍ മാത്രം തൊലിക്കട്ടിയുള്ളവരെ എങ്ങനെ അഹ്ലുസുന്നത് വല്‍ ജമാഅതില്‍ മെംബറായി ഗണിക്കും? ആയുസ്സ് മുഴുക്കെ നവീന വാദക്കാരുമായി ഖണ്ഡനത്തിന് നീക്കിവെച്ച ഇ.കെ. ഹസന്‍ മുസ്ലിയാരും പതി അവര്‍കളും മറ്റും ഇത്തരക്കാരുടെ തനി നിറം ജനങ്ങളോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ നരകത്തിലായരിക്കുമെന്ന് വിശ്വസിക്കുന്ന വിഭാഗം എന്തെങ്കിലും സുന്നി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന്റെ പേരിലോ സുന്നി ഡ്രസ്സ് ധരിക്കുന്നതിന്റെ പേരിലോ പണ്ട് ധരിച്ചിരുന്നതിന്റെ പേരിലോ സുന്നിയാവില്ല. അവര്‍ സുന്നി വിരുദ്ധര്‍ തന്നെ. ഏത് വ്യാജന്മാരും സുന്നി വിരുദ്ധര്‍ തന്നെയായിരിക്കുമല്ലോ.

കാര്യങ്ങളെ നേര്‍ക്കുനേര്‍ സമീപിക്കുകയെന്നതാണ് ശരി. പിന്‍വാതിലിലൂടെ സമീപിക്കലല്ല. വ്യാജ ശൈഖുമാര്‍ പിന്‍വാതില്‍ സമീപനക്കാരാണ്. ശരീഅതിന്റെ റൂളുകള്‍ അവര്‍ക്ക് പുച്ഛമാണ്. ശരീഅതിലൂടെ അകത്ത് കയറാന്‍ പറഞ്ഞാല്‍ അവര്‍ കൂട്ടാക്കില്ല. പിന്‍വാതിലേ അവര്‍ക്ക് ഇഷ്ടപ്പെടൂ. പണ്ട് മക്ക കുഫ്ഫാറിനുണ്ടായിരുന്നു ഇത്തരം സ്വഭാവം. അവര്‍ വീട്ടില്‍ കയറിചെല്ലുക മുന്‍വാതിലിലൂടെയല്ല; പിന്‍വാതിലിലൂടെയാണ്. ഖുര്‍ ആന്‍ പറഞ്ഞു:

നിങ്ങള്‍ ഭവനങ്ങളെ അവയുടെ വാതിലുകളിലൂടെ (മുന്‍) സമീപിക്കുക.

വ്യാജ ശൈഖുമാര്‍ക്ക് ഇടയ്ക്കിടെയുണ്ടാവുന്ന വെളിപാടുകളുടെ ഉറവ ഏതാണെ ന്നോ? നിങ്ങള്‍ക്ക് ഞാന്‍ അറിവ് “തരട്ടെയോ” ആര്‍ക്ക് മേല്‍ ആണ് പിശാചുക്കള്‍ അവതരിക്കുന്നതെന്ന്? എല്ലാ ഓരോ കുറ്റവാളിയായ നുണ നിര്‍മ്മിച്ചുണ്ടാക്കിപ്പറയുന്നവന്റെ മേലിലുമാണ് പിശാചുക്കള്‍ അവതരിക്കുന്നത്. ഊ സൂക്തത്തില്‍ നിന്ന് നുണ നിര്‍മ്മാതാക്കളും പിശാചും തമ്മിലുള്ള അടുപ്പം ബോദ്ധ്യപ്പെട്ടല്ലോ. ശൈബാനി പറയുന്നു. ദുന്‍യാവില്‍ വല്ലവരും തന്റെ കണ്ണ് കൊണ്ട് അല്ലാഹുവിനെ കണ്ടു എന്ന് പറഞ്ഞാല്‍ അവന്‍ മത നിരാസിയാണ്. മാര്‍ഗഭ്രംശത്തിനപ്പുറം അവന്‍ ധിക്കാരിയാണ്.

‘അല്‍മബാഹിസുല്‍ അസ്വ്വ്ലിയ്യ’ എന്ന കൃതിയില്‍, അശ്ശൈഖ് ഇബ്നുല്‍ ബിനാ പറയുന്നു: “സൂഫിയാക്കളുടെ” നേതാക്കന്മാര്‍ നബി (സ്വ) യുടെ കാലത്തുണ്ടായിരുന്ന അഹ്ലുസ്സുഫ്ഫത് ആണ്. അവര്‍ ഭൌതികമായി പലതും കയ്യിലുണ്ടായിരുന്നത് ഒഴിവാക്കി അമല്‍ ചെയ്തു ജീവിതം കഴിച്ചു.

അപ്പോള്‍ സുഫ്ഫതിന്റെ അഹ്ലുകാരുടെ ശൈലിയിലായിരിക്കണം ഇന്നുള്ള സൂഫികളും ജീവിക്കുന്നത്. നബി (സ്വ) യുടെ അരികിലിരുന്ന് ഫിഖ്ഹ് വശമാക്കുകയായിരുന്നു അവര്‍. ഫിഖ്ഹ് വശമാക്കാതെ അതിനെ തള്ളിപ്പറയുകയാണ് ഇന്ന് വ്യാജന്മാര്‍. ഫിഖ്ഹ് വശമാക്കാന്‍ ചിലരെയെങ്കിലും ഇരുത്താതെ മുഴുവന്‍ പേരും യുദ്ധത്തിന് പോയതിനെ വിമര്‍ശിക്കുന്ന പരാമരര്‍ശവും ഖുര്‍ആനിലുണ്ട്.

ത്വരീഖതും ഹഖീഖതും കുട്ടിക്കളിയാണെന്നാണ് വ്യാജന്മാരുടെ ധാരണ. മുമ്പ്കാലത്ത് അവയെല്ലാം അത്യുന്നത നിലവാരം പുലര്‍ത്തുന്ന വെള്ളി നക്ഷത്രങ്ങളായിരുന്നു. ഇന്ന് ചിലര്‍ അതിനെ മത്തിക്കച്ചവടം പോലെയാക്കിക്കൊണ്ടിരിക്കുന്നു. മേല്‍കൃതിയ വീണ്ടും വായിക്കുക.

മുമ്പ് ത്വരീഖതും ഹഖീഖതും ശരീഅതുമെല്ലാം വീര്യത്തിലും പ്രകാശത്തിലും നക്ഷത്ര തുല്യമായിരുന്നു. ഇന്ന് അവ ചെറുമതിലായിക്കഴിഞ്ഞു. ആര്‍ക്കും പ്രയാസരഹിതമായി അകത്ത് കടക്കാം. പഴയ ത്വരീഖതുകാര്‍ വ്രതത്തിന്മേല്‍ തന്നെ. ഇന്നത്തെ ത്വരീഖതുകാരോ? തീറ്റമേല്‍ മാത്രം.

മറ്റൊരുവരി ശ്രദ്ധിക്കുക

“ഞാന്‍ ഫഖീറാണെന്ന് ഒരു സൂഫി പരിചയപ്പെടുത്തല്‍ യഥാര്‍ഥ ഫഖീറിന്റെ നിലപാടില്‍ നിന്ന് വ്യതിചലിച്ച് ജനങ്ങളിലേക്ക് വെളിപ്പെടുത്തുന്നതിന്റെ ചൂണ്ടുപലകയാണ്.” യഥാര്‍ഥ ഫഖീര്‍ എല്ലാം അല്ലാഹുവിലേക്ക് വിടുമ്പോള്‍ ഇയാള്‍ ജനങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടു. അവരെക്കൊണ്ട് കളിക്കാനുള്ള ഭാവത്തിലാണ്. ആദ്ധ്യാത്മിക ചട്ടമനുസരിച്ച് അത് പങ്ക് വെക്കലാണ്. മഹാരാജാക്കന്മാര്‍ തങ്ങളുടെ എഴുത്തുകളില്‍ തങ്ങളുടെ അധികാര സ്ഥാനാമങ്ങല്‍ ചേര്‍ത്തു ജനത്തെക്കൊണ്ട് വായിപ്പിക്കുന്നത് പോലെ സൂഫികളും ഫഖീറുകളും സ്വന്തത്തെ ആ സ്ഥാനപ്പേരില്‍ വായിപ്പിക്കരുത്.

ഏത് തരം ഭക്ഷണവും (ശുബ്ഹതാവട്ടെ, അല്ലാതിരിക്കട്ടെ.) തിന്നാനുള്ള സന്നദ്ധത കാണിച്ചാല്‍ ഉറപ്പിച്ചോളൂ. ആ ശൈഖ് അല്ലാഹുവിലേക്കുള്ള വുസ്വൂല്‍ പ്രാപിക്കാന്‍ പോവുന്നില്ല. അല്ലാഹുവിനെ കണ്ണ് കൊണ്ട് വെളിവായി കാണുമെന്നോ അല്ലെങ്കില്‍ അല്ലാഹുവിന് അവതാരമുണ്ടെന്നോ ഒരാള്‍ പറഞ്ഞാല്‍ അത് ബിദ്അതാണ്. അതാവട്ടെ വുസ്വൂലിന് ചേരില്ല. തഖ്വയില്ലാതിരിക്കെ തനിക്ക് ലദുന്നിയായ വിജ്ഞാനമുണ്ടെന്ന് വല്ലവനും വാദിച്ചാല്‍ അവന്‍ സുന്നിയല്ല.

എല്ലാ വ്യജശൈഖന്മാരുടെയും വായ എടുത്താലുള്ള ഒരു സ്ഥിരം പല്ലവി പ്രത്യേകം ശ്രദ്ധിക്കുക. ശരീഅതിന്റെ പണ്ഢിതരോട് അവര്‍ പറയും; അതൊന്നും നിങ്ങള്‍ക്ക് തിരിയില്ല എന്ന്. വ്യാജന്‍ തട്ടിവിടുന്ന ഓരോ കള്ള പ്രസ്താവനയെയും ശിഷ്യന്മാര്‍ ഏറ്റുപാടുന്നതിന് ഊന്ന് വടിയാക്കലും ഇതേ  പല്ലവിതന്നെ.

അബ്ദുറഹ്മാന്‍ അല്‍ അഖ്ളരി പറയുന്നു:

അവര്‍ അവകാശപ്പെടും; തങ്ങള്‍ക്ക് രഹസ്യങ്ങളുണ്ടെന്ന്, അന്തര്‍ പ്രഭയുണ്ടെന്ന് അവര്‍ വീമ്പ് പറയും; തങ്ങള്‍ക്ക് പ്രത്യേക ചില ഹാലുകളുണ്ടെന്ന്, അവര്‍ പൂര്‍ണ്ണത വരിച്ചെന്ന്. ഈ സാധുക്കള്‍ക്കുണ്ടോ അറിയുന്നു, ഹാലുകള്‍ എന്താണെന്ന്. അത്തരം ഹാലുകള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാവുക അസംഭവ്യമാണേ!


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • അജ്മീരിലെ പനിനീര്‍പൂക്കള്‍
 • ആത്മീയ ചികിത്സ
 • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ക്ലോണിങ് മനുഷ്യനിന്ദനം
 • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
 • സംശയത്തിന്റെ കരിനിഴല്‍
 • ജനിതക ശാസ്ത്രം
 • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
 • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
 • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
 • ക്ലോണിങ് മനുഷ്യരില്‍
 • ക്ളോണിങ്ങിന്റെ രഹസ്യം
 • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
 • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • ത്വല്‍സമാതും വ്യാജന്മാരും
 • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
 • ആത്മീയ ചികിത്സ
 • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
 • ഭീകരവാദം ഇസ്ലാമികമോ?
 • സമാധാനത്തിന്റെ പാത
 • തീവ്രവാദം പരിഹാരമല്ല
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം