Click to Download Ihyaussunna Application Form
 

 

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. ഖുര്‍ആന്‍ തന്നെ ഒരു ചികിത്സയാണല്ലോ.

അല്ലാഹുവിന്റെ നാമങ്ങള്‍, അവന്റെ വചനങ്ങളായ ഖുര്‍ആന്‍ തുടങ്ങിയവ കൊണ്ട് മന്ത്രിക്കല്‍, എഴുതി ദേഹത്ത് കെട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അസ്മാഅ ചികിത്സ. ഈ ചികിത്സ അനുവദനീയമാണെന്ന് മുന്‍ഗാമികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ബുഖാരി 5735:ആം   ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഫത്ഹുല്‍ ബാരി പറയുന്നു: “മൂന്ന് നിബന്ധനകള്‍ ഒരുമിച്ചുകൂടുമ്പോള്‍ മന്ത്രം (രോഗശമനം, നാശത്തില്‍ നിന്നുള്ള മുക്തി തുടങ്ങിയവ സാധ്യമാക്കുന്ന പ്രത്യേക വചനങ്ങള്‍ ഉരുവിടല്‍) അനുവദനീയമാണെന്നതില്‍ പണ്ഢിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

(1) മന്ത്രങ്ങള്‍ അല്ലാഹുവിന്റെ നാമങ്ങള്‍, വചനങ്ങള്‍, ഗുണങ്ങള്‍ എന്നിവ കൊണ്ടായിരിക്കുക. (2) അറബി ഭാഷയിലാവുകയോ അല്ലാത്തവയുടെ അര്‍ഥം അറിയുകയോ ചെയ്യുക.

(3) മന്ത്രത്തിന് സ്വയം കഴിവില്ലെന്നും അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ എന്നും വിശ്വസിക്കുക.

ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ടു ചെയ്യുന്നു. “ഔഫ്(റ) പറയുന്നു: ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. അതിനെകുറിച്ച് നബി(സ്വ)യോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു. നിങ്ങള്‍ അത് അവതരിപ്പിക്കുക. ശിര്‍ക്കില്ലെങ്കില്‍ തെറ്റില്ല.”

ഇമാം മുസ്ലിം(റ) ജാബിര്‍(റ)ല്‍ നിന്ന്  റിപ്പോട്ടു ചെയ്യുന്നു. നബി(സ്വ) തങ്ങള്‍ മന്ത്രം നിരോധിച്ചതറിഞ്ഞപ്പോള്‍ അംറുബ്ന്‍ ഹസ്മിന്റെ ഗോത്രം നബി(സ്വ)യെ സമീപിച്ചു പറഞ്ഞു. നബിയേ, തേള്‍ കുത്തിയാല്‍ മന്ത്രിക്കുന്ന മന്ത്രം ഞങ്ങളുടെ  പക്കലുണ്ട്. നബി  (സ്വ) പറഞ്ഞു: നിങ്ങള്‍ അവതരിപ്പിക്കുക. അവര്‍ ആ മന്ത്രം നബിക്ക് കേള്‍പ്പിച്ചപ്പോള്‍ ആ മന്ത്രത്തില്‍ തെറ്റില്ലെന്ന് നബി(സ്വ) പറഞ്ഞു. തന്റെ സഹോദരന് ഗുണം ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവനത് ചെയ്തു കൊള്ളട്ടെ (ഫത്ഹുല്‍ബാരി 12/304).

ഈ വിവരണത്തില്‍ നിന്ന് ശാരീരിക രോഗങ്ങള്‍ക്കും മന്ത്ര ചികിത്സ നടത്താവുന്നതാണെന്ന് ഗ്രഹിക്കാം. സ്വയം കഴിവില്‍ വിശ്വസിക്കാതെ രോഗി ഖുര്‍ആന്‍ എഴുതി കഴുത്തില്‍ കെട്ടുന്നതില്‍ യാതൊരു വിലക്കും ഇല്ല(ഖുര്‍തുബി 10/317, ഇസ്റാഅ: 82). ഏലസ് കെട്ടല്‍ അനുവദനീയമാണെങ്കിലും മെഴുക്, തോല് പോലെ കട്ടിയുള്ള വല്ലതും കൊണ്ട് പൊതിഞ്ഞിരിക്കണം. മുന്‍ഗാമികള്‍ പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി മായിച്ച് വെ ള്ളം രോഗശമനത്തിനുപയോഗിക്കാറുണ്ടായിരുന്നു (ഖുര്‍ത്വുബി 1/42). ഖുര്‍ആന്‍, ദിക്റ് എന്നിവ എഴുതി മായിച്ച വെള്ളം രോഗശമനത്തിന് കുടിക്കാവുന്നതാണെന്ന് ഇബ്നുതൈമിയ്യ പോലും അംഗീകരിച്ചിരിക്കുന്നു (ഫതാവാ ഇബ്നുതൈമിയ്യ, 19/64).

നക്ഷത്ര, ഗ്രഹങ്ങളുമായി ബന്ധമുണ്ടെന്ന് അതിന്റെ വക്താക്കള്‍ പറയുന്ന നാമങ്ങള്‍ ലോഹത്തിലോ മറ്റോ എഴുതുന്നതാണ് ത്വല്‍സമാത് (സവാജിര്‍ 394). നക്ഷത്രങ്ങള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ച് സഹായം തേടുക പോലുള്ള കുഫ്റിന് കാരണമാകുന്നത് കുഫ്റും, ഹറാം ചെയ്യേണ്ടിവരുന്നവ ഹറാമും അല്ലാത്തവ നിഷിദ്ധമല്ലാത്തതുമാണ് (സവാജിര്‍). അസ്മാഅ ത്വല്‍സമാത് എന്ന പേരില്‍ ജനങ്ങളില്‍ പ്രചരിച്ചവയില്‍ ചിലത് സിഹ്റിന്റെ ഭാഗമാണ്.

പിശാചിന്റെ സാമീപ്യവും സഹായവും മുഖേനയുള്ള പ്രവര്‍ത്തനമാണ് സിഹ്ര്‍ (ഇത്ഹാഫ് 1/46). സിഹ്ര്‍ യാഥാര്‍ഥ്യമാണ്. അത് ചെയ്യല്‍ വന്‍ദോഷമാണെന്നതില്‍ പണ്ഢിതര്‍ ഒറ്റക്കെട്ടാണ്. നബി(സ്വ) ഏഴ് വന്‍ദോഷങ്ങളില്‍ സിഹ്റിനെയും എണ്ണിയിട്ടുണ്ട്. കുഫ്റിന്റെ വചനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉള്ളവ കുഫ്റും അല്ലാത്തവ കുഫ്റല്ലാത്തതുമാണ്. ഇത് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നാണ് പണ്ഢിതാഭിപ്രായം.

സിഹ്ര്‍ ബാധിച്ചവനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുഫ്റില്ലാത്ത സിഹ്ര്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സിഹ്ര്‍ അല്ലാത്തതുകൊണ്ട് സിഹ്റില്‍ നിന്ന് മോചിപ്പിക്കാവുന്നതിനാല്‍ ഒരിക്കലും ഇതനുവദനീയമല്ല എന്നതാണ് പ്രബലം (തുഹ്ഫ 9/62).

ജിന്നുകളുടെ സഹായത്താലോ അല്ലാതെയോ അദൃശ്യങ്ങള്‍ അറിയുമെന്നോ, മോഷ്ടാക്കളെയും, നഷ്ടപ്പെട്ട വസ്തുക്കളുടെ സ്ഥാനത്തെയും അറിയുമെന്നോ വാദിക്കുന്നവരെയും നക്ഷത്രഫലം (നക്ഷത്ര ഉദയാസ്തമയ സഞ്ചാരങ്ങള്‍ മൂലം ഭാവി കാര്യങ്ങള്‍ അറിയുക) പ്രവചിക്കുന്നവരെയും സമീപിക്കലോ, അംഗീകരിക്കലോ, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടലോ, അവര്‍ക്ക് പണം കൊടുക്കലോ പാടില്ല. അത് നിഷിദ്ധമാണെന്നാണ് പണ്ഢിതാഭിപ്രായം (മുര്‍ശിദുത്ത്വുല്ലാബ് 3/204 സൈനുദ്ദീന്‍ മഖ്ദൂം).

ഈ വിവരണത്തില്‍ നിന്നും ശറഇന് വിരുദ്ധമല്ലാത്ത അസ്മാഉ ചികിത്സ പോലുള്ളവ അനുവദനീയമാണെന്നും അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാണല്ലോ.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല