Click to Download Ihyaussunna Application Form
 

 

ഭീകരവാദം ഇസ്ലാമികമോ?

സമാധാനം എന്ന അര്‍ഥം വരുന്നതും പ്രവാചകന്മാരെല്ലാം നടപ്പിലാക്കിയതുമായ മതമാണ് ഇസ്ലാം. അന്ത്യപ്രവാചകരായ മുഹമ്മദ്(സ്വ) ആയിരുന്നു അതിന് വിരാമം കുറിച്ചത്. അവിടുത്തെ പരിചയപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് “അങ്ങയെ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല” (21/107). ലോകപരിപാലകനായ നാഥന്‍ സൂറത്തുല്‍ ഫാത്വിഹയില്‍ ലോകരക്ഷിതാവ് എന്ന് പരിചയപ്പെടുത്തിയത് പോലെ ഇസ്ലാമിന്റെ പ്രവാചകരായ തിരുദൂതരെ ലോകത്തിന് അനുഗ്രഹം എന്ന് പരിചയപ്പെടുത്തിയത് ബുദ്ധിജീവികള്‍ വിലയിരുത്തിയതാണ്. അത്തരം ഒരു സുവിശേഷത്തോടെ ജാതനായി അറുപത്തിമൂന്ന് വര്‍ഷം ജനങ്ങള്‍ക്കിടയില്‍ മാതൃയോഗ്യനായി ജീവിക്കുകയും ലോകചരിത്രത്തില്‍ മറ്റേതൊരു ചരിത്രപുരുഷനെക്കുറിച്ചും കണ്ടെത്താ ന്‍ സാധിക്കാത്ത വിധം എ. മുതല്‍ ഇസഡ് വരെ മുഴുജീവിതവും പകര്‍ത്തിവെച്ചിട്ടുള്ള തുറന്ന പുസ്തകമാണ് അവിടുത്തെ സമ്പൂര്‍ണ ചരിത്രം. പ്രസ്തുത വസ്തുത പാശ്ചാത്യ ചിന്തകന്മാരെല്ലാം ലിഖിതം ചെയ്ത് പ്രശംസിച്ചതുമത്രെ. ഇവിടെ ലോകത്തിന് അനുഗ്രഹം എന്ന വാചകം മതങ്ങളുടെയോ ജീവജാലങ്ങളുടെയോ വ്യത്യാസമന്യേ സര്‍വചരാചരങ്ങള്‍ക്കും അനുഗ്രഹം എന്ന് വ്യക്തമാക്കുന്നു. ലോകത്തിന്റെ രക്ഷിതാവ് ലോകത്തിന് അനുഗ്രഹം എന്ന് വിശേഷിപ്പിക്കുകയാണല്ലോ ചെയ്തത്.

ചരിത്രതാളുകളെ അവഗണിച്ച് ഇതിനിടെ ഡന്മാര്‍ക്കിലെ ഒരു പത്രം 12 രൂപങ്ങളിലായി ചിത്രീകരിച്ചു പ്രസിദ്ധീകരിച്ച കാര്‍ട്ടൂണും ഇരുപതോളം പാശ്ചാത്യ നാടുകള്‍ അത് പുനഃപ്രസിദ്ധീകരിച്ചതും ചരിത്രത്തോടുള്ള വെല്ലുവിളിയായിട്ടു മാത്രമേ പരിഗണിക്കാന്‍ സാ ധിക്കുകയുള്ളൂ.

ഇസ്ലാമിനു നേരെ നൂറ്റാണ്ടുകളായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണത്തിന്റെ പതിനെട്ടാമത്തെ അടവ് എന്നുമാത്രം അതിനെ വിശേഷിപ്പി ക്കാവുന്നതത്രെ. അവിടുത്തെ ചരിത്രം പരിശോധിച്ച ഏതെങ്കിലും ബുദ്ധിജീവി അതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. പ്രഥമ കാര്‍ട്ടൂണ്‍ തന്നെ പരിശോധിക്കുക. ഒരു ഭീകരന്‍ തലപ്പാവു ധരിച്ച് അതില്‍ ബോംബ് പ്രതിഷ്ഠിച്ച രൂപം തന്നെ വിളിച്ചോതുന്നത് ഒരു ഭീകരനായുള്ള ചിത്രീകരണമാണല്ലോ. അത് സ്ഥാപിക്കലാണ് കാര്‍ട്ടൂണുകാരുടെ ലക്ഷ്യമെന്ന് ബോധ്യമാകുന്നതാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പലരൂപങ്ങളും ചിത്രീകരിച്ച് ജനഹൃദയങ്ങളില്‍ പ്രവാചകരെ ഉന്നത വ്യക്തിയെന്നത് പരിഗണിക്കുന്നത് പോകട്ടെ ഒരു മാന്യ വ്യക്തിയെന്ന് പരിഗണിച്ചാല്‍ പോലും മാന്യതയുള്ള ഒരു മനുഷ്യജീവി ചെയ്യുമെന്ന് ഊഹിക്കാന്‍ വയ്യ. അതുവഴി ലോകത്തിലെ ഒരു ഗണ്യമായ ജനതയുടെ വികാരം ഉദ്ദീപിപ്പിച്ചു രോഷമിളക്കി വിടുകയും എന്നിട്ടതിനെ ഭീകരതയായി ചിത്രീകരിക്കുകയുമാണ് ലക്ഷ്യമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഭീകരത ചാര്‍ത്തി ഒരു സമുദായത്തോട് വെറുപ്പ് ഉത്തേജിപ്പിക്കുകയും താറടിക്കുകയും ചെയ്യുന്നത് പാശ്ചാത്യന്‍ ലോകത്തിന്റെ അന്തിമ അടവ് എന്ന് മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. സയണിസ്റ്റ് ക്രിസ് തീയ ഗൂഢാലോചനയുടെ അവസാന ഗര്‍ഭമായി പ്രസവിച്ച ജാരസൃഷ്ടിയായി അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. 2001 സപ്തംബര്‍ പതിനൊന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സയണിസ്റ്റ് ഗൂഢതന്ത്രത്തെക്കുറിച്ച് സൂചന ചില പത്രങ്ങളിലെങ്കിലും പ്രകടമായത് മുസ് ലിംകളുടെ മേല്‍ ഭീകരത ചാര്‍ത്താനുള്ള നിഗൂഢതന്ത്രമായി ഗണിക്കാവുന്നത് പോലെ ഈ പ്രക്രിയയും മുസ്ലിം വികാരം ഇളക്കിവിട്ട് ഭീകരതയായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയായി ധരിക്കുന്നത് അപ്രസക്തമല്ല.

ഇസ്ലാമിനെതിരെ പതിനാല് നൂറ്റാണ്ടുകളായി സയണിസ്റ്റ് തന്ത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പയറ്റി പരാജയപ്പെട്ട ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ടുതന്നെ ഭീകരഹൃദയത്തില്‍ നിന്നും മഷിത്തുള്ളികളില്‍ നിന്നും അടര്‍ന്നുവീണ കാര്‍ട്ടൂണിന്റെ ഫലവും പരാജയപ്പെടുമെന്നതില്‍ സംശയമില്ല. “അങ്ങയെ ജനതയില്‍ നിന്നും നാഥന്‍ സംരക്ഷിക്കും” (5/67). “അങ്ങയെ പരിഹസിക്കുന്നവരെ നാം തടയുന്നതാണ്” (15/95) തുടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ യഥാര്‍ഥ വിശ്വാസിക്ക് സാന്ത്വനം നല്‍കുന്നുവെന്നത് ആശ്വാസമത്രെ. അവിടുത്തെ പ്രവാചകത്വത്തിന്റെ നിതാന്ത ലക്ഷ്യവും തെളിവുമായ വിശുദ്ധഖുര്‍ആനിനെക്കുറിച്ചും നാഥന്‍ സമാശ്വസിപ്പിക്കുന്നുണ്ട്. “ഖുര്‍ആന്‍ നാമാണ് അവതരിപ്പിച്ചത്. നാം അതിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്” (15/9).

ഈ പ്രവണത, പരിശുദ്ധാത്മാക്കളായ സ്വഹാബത്തിന്റെ കാലം മുതല്‍ക്കുതന്നെ ആരംഭിച്ച ചരിത്രമാണ് ഇസ്ലാമിനുള്ളത്. ഭീകരത എന്നും ഇസ്ലാമിനെതിരില്‍ പയറ്റുകയും ഇസ്ലാമിന്റെ പേരില്‍ പഴിചാരുകയുമാണ് പ്രതിയോഗികളുടെ അടവുതന്ത്രം. മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ നിഷ്ഠൂര വധത്തിനിടയാക്കിയത് ഇബ്നുസബാ എന്ന ജൂതന്റെ ദുഷ്പ്രചാരണ തന്ത്രത്താല്‍ ഇളകിവശായ ഒരുപറ്റം യുവാക്കളുടെ ഭീകരതയത്രെ. പ്രസ്തുത ഭീകരതയെ തടയാന്‍ സമാധാനത്തിന്റെ ദൂതരുടെ ശാന്തനായ അനുയായി മൂന്നാം ഖലീഫ സമ്മതിക്കാന്‍ തയ്യാറായില്ല അങ്ങനെയാണ് ഭീകരര്‍ ഖലീഫയെ വെട്ടിക്കൊന്നത്. തുടര്‍ന്ന് നാലാം ഖലീഫയായിരുന്ന ഹ. അലി(റ)വിനെ ആദ്യം അംഗീകരിച്ചു മുസ്ലിംകളില്‍ ചേരിതിരിച്ചശേഷം ഹ. അലിയുടെ പാര്‍ട്ടിയായി രംഗത്തുവന്ന് ശീഈ വിഭാഗത്തിന് അടിത്തറ പാകുകയും പിന്നീട് ഒറ്റപ്പെട്ട് ഖവാരിജി എന്ന നാമത്തിലറിയപ്പെടുന്നതും പ്രസ്തുത ഭീകരതയുടെ മറ്റൊരു മുഖമത്രെ.

അനന്തരം മുസ്ലിം ഭരണാധികാരികള്‍ക്കിടയില്‍ ഉണ്ടാക്കിയ കുടിപ്പകകളുടെയെല്ലാം പിന്നില്‍ സൂക്ഷ്മ പരിശോധനകള്‍ നടത്തുമ്പോള്‍ സയണിസ്റ്റ് ഗൂഢതന്ത്രങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ തമ്മിലടിപ്പിച്ചു മാത്രം ഈ സമുദായത്തെ നാമാവശേഷമാക്കാന്‍ സാധ്യമല്ലെന്ന പരാജയബോധമാണ് പിന്നീട് ലോകജനതയില്‍ മുന്നിട്ടുനില്‍ക്കുന്ന ക്രിസ്തീയ സമുദായത്തെ പ്രചോദനം നല്‍കിയും പ്രചാരണം വഴിയും കുരിശുയുദ്ധത്തില്‍ ഇളക്കിവിട്ടത്. 1095 മുതല്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശു യുദ്ധവും നാഥന്റെ അനുഗ്രഹത്താല്‍ പരാജയത്തില്‍ കലാശിക്കയായിരുന്നു. യറൂശലമിന്റെ വിമോചനം എന്ന മുദ്രാവാക്യമായിരുന്നു ലക്ഷ്യമായി പ്രചരിപ്പിച്ചതെങ്കിലും പ്രസ്തുത ദുരാഗ്രഹം പൂവണിയാന്‍ സാധിച്ചില്ലെന്നത് ചരിത്രസത്യമത്രെ. ഏതാണ്ട് 92 വര്‍ഷക്കാലം മുസ്ലിംകളുടെ രക്തപ്പുഴ ഒഴുക്കി ക്രിസ്ത്യാനികള്‍ യറൂശലം പിടിച്ചുനിന്നെങ്കിലും മഹാനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും നാസ്വിറുദ്ദീനിന്റെയും കരങ്ങളാല്‍ വീണ്ടെടുക്കുകയായിരുന്നു. കുരിശു യുദ്ധത്തിന്റെ ഭീകരത ചരിത്രത്തില്‍ അയവിറക്കുന്ന ക്രൈസ്തവ യൂറോപ്പ് ഇന്നും മുസ്ലിംകളോട് പകയും വിദ്വേഷവും വെച്ചുപുലര്‍ത്തി ഭീകരത ഹൃദയത്തില്‍ അടിയറയിട്ട് സൂക്ഷിക്കുകയും എന്നിട്ട് ഭീകരത മുസ്ലിംകളിലേക്ക് വെച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്. അവസാനം ഗ്വാണ്ടനാമോ, അബൂഗുറൈബ് ജയിലുകളിലെ കാഴ്ച അതനുദാഹരണം മാത്രം.

പതിമൂന്നാം നൂറ്റാണ്ടോടെ തന്നെ ആധുനിക പദപ്രയോഗമായ ഇസ്ലാമോഫോബിയ യൂറോപ്പിന്റെ ലോകവീക്ഷണത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. മുസ്ലിം ശക്തികളെ ക്കുറിച്ചുള്ള ഭയമായിരുന്നു കൊളോണിയല്‍ വെട്ടിപ്പിടുത്തങ്ങളുടെ കാരണത്തിലൊന്ന്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ യൂറോപ്യന്‍ കോളണിയന്‍ ശക്തികള്‍ ശാസ്ത്രീയവും ആധുനികവുമായ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുകയാ യിരുന്നു. ഒരു ഭാഗത്ത് ഓറിയന്റലിസ്റ്റുകളെ സൃഷ്ടിച്ച് മതഗ്രന്ഥങ്ങളും മതമൂല്യങ്ങളും അലങ്കോലപ്പെടുത്തി അവതരിപ്പിക്കുകയും മറുഭാഗത്ത് മുസ്ലിം നാടുകള്‍ ഒന്നൊന്നായി അവരുടെ കാല്‍ക്കീഴിലാക്കി കോളനി ഭരണം നടപ്പിലാക്കുകയുമായിരുന്നു. ഒന്നും രണ്ടും മഹായുദ്ധങ്ങളോടെ തുര്‍ക്കി ആസ്ഥാനമായി നാമമാത്ര മുസ്ലിം ഖലീഫയായി അറിയപ്പെട്ട ഉസ്മാനി ഖലീഫമാരെ (ഓട്ടോമന്‍ സാമ്രാജ്യം) കമാല്‍ അത്താത്തുര്‍ക്കി എന്ന സയണിസ്റ്റ് പാളയത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട വ്യക്തി യെ ആയുധമാക്കി നശിപ്പിക്കുകയും അതോടെ മുസ്ലിം പ്രദേശങ്ങള്‍ ഒന്നൊന്നായി പാശ്ചാത്യന്‍ ആഭിമുഖ്യത്തിലൊതുക്കി തുണ്ടുതുണ്ടാക്കിത്തീര്‍ക്കുകയും ചെയ്തത് രാ ഷ്ട്രീയ ഭീകരതയുടെ അന്തിമ ഫലമത്രെ. ഇന്നും മുസ്ലിം രാഷ്ട്ര തലവന്മാര്‍ സംഘടിക്കാനോ സ്വതന്ത്രമായി നയരൂപീകരണത്തിനോ സാധ്യമല്ലാത്തവിധം യൂറോ അമേരിക്കന്‍ വിധേയത്തിനടിമപ്പെട്ട് കഴിയുകയാണ്. പ്രസ്തുത ഭീകര ഗൂഢതന്ത്രത്തില്‍ നിന്ന് ലോക ജനതയെ വിശിഷ്യാ ലോക മുസ്ലിംകളെ രക്ഷിക്കാന്‍ ഭരണാധികാരികളില്‍ ഉത് ബുദ്ധത ഉടലെടുക്കുമോ?

അല്ലാതെ ബുഷിന്റെ ഭീഷണിക്ക് വിധേയമായി ഭീകരതക്കെതിരെ എന്ന പാഴ് മുദ്രാവാക്യം ദീനരോദനമായി അവശേഷിക്കും. മുസ്ലിംകള്‍ക്ക് ഇമാം മഹ്ദിയുടെ ആഗമനം ചിന്തിച്ചെങ്കിലും ആശ്വസിക്കാം. ഭീകരത ലോകത്തിന് നാശമേ വിതക്കൂ എന്ന്  ഉണര്‍ത്തി സമാധാനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യാം.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല