Click to Download Ihyaussunna Application Form
 

 

ആള്‍ ദൈവങ്ങള്‍

മുസൈലിമത്തുല്‍ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സര്‍വ്വര്‍ക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങള്‍ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്ണ്ട്. അതാത് കാലത്തെ പണ്ഢിത സമൂഹം അവരെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട് . ജനങ്ങളുടെ ആത്മീയദാഹം ചൂഷണം ചെയ്ത് പണവും പ്രശസ്തിയും സമ്പാദിച്ചു സുഖിക്കാനാണ് ആചാര്യപദവി അഭിനയിച്ച് രംഗത്ത് വരുന്നവരൊക്കെ ശ്രമിച്ചിട്ടുളളത്. അത്ഭുതങ്ങള്‍ കാട്ടിയതായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ബ്രോക്കര്‍മാരാണ് അവര്‍ക്ക് ഇരയെ എത്തിച്ചു കൊടുത്ത് പ്രചാരം നേടിക്കൊടുക്കുക. മയക്കുമരുന്നും മയക്കുമന്ത്രവും പിശാച് സേവയും ജിന്നുബാധയുമൊക്കെ കൈമുതലാക്കിയ വമ്പന്മാരും അവരില്‍ കുറവല്ല. ഇതരസമുദായങ്ങളിലെ ആള്‍ ദൈവങ്ങളെ ക്ണ്ട് പഠിച്ചിട്ടാണ് മുസ്‌ലിംകങ്ങളിലെ പണമോഹികളും ഈ രംഗത്തിറങ്ങിയിട്ടുളളത്. ജനങ്ങള്‍ ആത്മീയ ഗുരുക്കള്‍ക്കായി ദാഹിക്കുന്നു. പക്ഷേ, അവര്‍ ആരാണ്? എന്താണ് ലക്ഷണങ്ങള്‍?  തുടങ്ങിയവ അറിയാതെ നട്ടം തിരിയുകയാണ്. യഥാര്‍ഥ ശൈഖുമാരെ വിലയിരുത്താന്‍ നിരവധി ലക്ഷണങ്ങള്‍ പണ്ഢിത ലോകം പഠിപ്പിച്ചിട്ടു്. അവയില്‍ പ്രധാനമായ ചിലത് ഇവിടെ കൊടുക്കാം.

ഒന്ന് : ശൈഖുമാര്‍ ‘മജ്ദൂബ്’ (അല്ലാഹുവിലുളള പ്രേമപാരവശ്യത്താല്‍ മനസ്സിന്റെ സമനില തെററിയവര്‍) അല്ലാത്തവരാണെങ്കില്‍ നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കു പുറമെ സുന്നത്തു കര്‍മ്മങ്ങള്‍ കയ്യും കണക്കുമില്ലാതെ അനുഷ്ഠിക്കുന്നവരായിരിക്കും. വാക്കും പ്രവൃത്തിയും മനസ്സും സ്വഭാവവുമെല്ലാം തിരുനബി (സ്വ) യില്‍ നിന്ന് പഠിച്ചതനുസരിച്ച് മാത്രമേ ചെയ്യുകയുളളൂ. സുന്നത്തുകളില്‍ ഒന്നുപോലും കൈവിടാതെ സൂക്ഷിക്കുന്നതില്‍ ശക്തമായ നിഷ്‌കര്‍ഷത പാലിക്കുന്നവരായിരിക്കും. ജീവിതത്തിന് അകം, പുറം എന്നീ ര്ണ്ട് മുഖമുണ്ടായിരിക്കില്ല. സദുപദേശമല്ലാതെ ദുസ്വഭാവങ്ങളോ ദുരുദ്ദേശ്ശ്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. (ജാമിഉല്‍ ഉസൂല്‍, ശഅ്‌റാനി പേജ് 13)

ര്ണ്ട്: ശരീഅത്തിനു വിരുദ്ധമായ യാതൊരു പ്രവൃത്തിയും യഥാര്‍ഥ ശൈഖുമാര്‍ ചെയ്യുകയില്ല. ബുദ്ധിയുളള ഔലിയാക്കളെ കുറിച്ചാണീ പറയുന്നത്. അല്ലാഹുവിനെ പ്രേമിച്ച് ബുദ്ധിയുടെ സമനില തെററിയ മസ്താന്മാരെ കുറിച്ചല്ല. അവരുടെ മതജീവിതനിയമവും അവരുമായി ബന്ധപ്പെടുന്നതിന്റെ നിയമവും വ്യത്യസ്തമാണ്. മജ്ദൂബായ വലിയ്യിനെ ശിഷ്യന്മാര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ഗുരുവായി സ്വീകരിക്കാന്‍ പറ്റുകയില്ല. സമനില തെറ്റിയ മനസ്സുകാരന്‍ സ്വന്തം കാര്യത്തില്‍തന്നെ പരുങ്ങലിലാണ്. പിന്നെയെങ്ങനെ മററുളളവരുടെ പരുങ്ങല്‍ മാറ്റാന്‍ കഴിയും എന്ന് അവാരിഫുല്‍ മആരിഫിലും (പേജ്”:79) ജാമിഉല്‍ ഉസൂലിലും (പേ:5) ചോദ്യമുന്നയിച്ചിട്ടുണ്ട്.   മുര്‍ശിദായ ശൈഖ് ഹറാമായ പ്രവൃത്തികളും ഹറാമാണോ എന്ന് സംശയമുളള കാര്യങ്ങളും വര്‍ജ്ജിക്കുന്നവരാണ്. ശരീഅത്ത് വിരുദ്ധപ്രവൃത്തികളുമായി കഴിയുന്നവര്‍ ഒരിക്കലും ആത്മീയ ഗുരുവിന്റെ പദവിയിലേക്കുയരുകയില്ല. കാരണം പടച്ചവന്റെ പരമമായ സ്‌നേഹവും പൊരുത്തവും തേടിയിറങ്ങിയവരാണ് ആത്മീയ നേതാക്കള്‍. വഞ്ചിയില്‍ കയറി ആഴക്കടലില്‍ മുങ്ങി തപ്പിയാലേ മുത്തെടുക്കുവാന്‍ സാധിക്കുകയുളളൂ. ശരീഅത്തെന്ന വഞ്ചിയില്‍ യാത്ര തുടര്‍ന്നാല്‍ തിരിച്ചു കരയ്ക്കണയുവാനും അതേ വഞ്ചി തന്നെ വേണം. നടുക്കടലില്‍ വെച്ച് വഞ്ചി ഉപേക്ഷിച്ചാല്‍ കടലില്‍ മുങ്ങിച്ചാവുകയല്ലാതെ രക്ഷപ്പെടുകയില്ല, എന്നതുപോലെ ശരീഅത്തിന്റെ നിയമങ്ങളുപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തം തേടുന്നവര്‍ ലക്ഷ്യസ്ഥാനത്തെത്തുകയില്ല. ലക്ഷ്യം പൂര്‍ത്തിയാക്കുന്നവര്‍ അതിന് ശേഷവും മതനിയമങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സൂക്ഷിച്ചു ജീവിക്കണം. ഹിജ്‌റ മൂന്നാം നൂററാണ്ടിലെ പ്രമുഖ സ്വൂഫിയാണ് അബൂയസീദുല്‍ ബിസ്താമി (റ). അദ്ദേഹം ശിഷ്യന്മാരോട് പറഞ്ഞു:   ഇവിടെ ശൈഖാണെന്നും വലിയ്യാണെന്നുമൊക്കെ പ്രചരിപ്പിച്ച് ഒരാള്‍ വന്നതായി കേള്‍ക്കുന്നു. നമുക്കയാളെ ഒന്ന് സന്ദര്‍ശിക്കാം. യഥാര്‍ഥത്തില്‍ ഇയാള്‍ ഭൗതിക വിരക്തിയില്‍ പ്രസക്തനായിരുന്നു. അദ്ദേഹം പളളി ലക്ഷ്യം വെച്ച് വീട്ടില്‍ നിന്നിറങ്ങി പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ച് ഖിബ്‌ലയുടെ നേരെ തുപ്പുന്നതാണ് ബിസ്താമി കത്. കമാത്രയില്‍ തന്നെ ബിസ്താമി ശിഷ്യന്മാരോട് പറഞ്ഞു. പിരിഞ്ഞു പോവുക. നമുക്കദ്ദേഹത്തെ പററില്ല. തിരുനബി (സ്വ) യുടെ സുന്നത്താണ് ഖിബ്‌ലഃ യുടെ നേരെ തുപ്പാതിരിക്കല്‍, ആ പ്രാഥമിക സുന്നത്തു പോലും ശ്രദ്ധിക്കാത്ത ഇദ്ദേഹം അതീവ സൂക്ഷ്മമായ ആത്മീയ ത്യാഗത്തിനു ശിക്ഷണം നല്‍കാന്‍ യോഗ്യനല്ല. (രിസാലത്തുഖുശൈരി (പേജ് 14) അവാരിഫ്, നാലാം അധ്യായം) .

മൂന്ന് :ശൈഖിന്റെ ഗുണവിശേഷങ്ങളില്‍ മൂന്നാമത്തേത് മുസ്‌ലിം ഉമ്മത്തിലെ സത്യവിശ്വാസികളോട് യാതൊരുവിധ പകയും വിദ്വേഷവും അയാളുടെ ഹൃദയത്തിലുാവുകയില്ല എന്നതത്രെ. അദ്ദേഹത്തെ ഉപദ്രവിക്കുന്നവരോടു പോലുംസ്‌നേഹത്തോടെ മാത്രമേ പെരുമാറുകയുളളൂ. (ഇബ്‌രീസ് 235). നാല് : ഭൗതിക താല്‍പര്യം തീരെ ഇല്ലാതിരിക്കുക. സ്വര്‍ണ്ണ കൂമ്പാരം മുന്നിലിട്ടു കൊടുത്താല്‍ പോലും അത് വാങ്ങാന്‍ തയ്യാറാവുകയില്ല. (ഇബ്‌രീസ്) സത്യസന്ധനായ സ്വൂഫിയുടെ ലക്ഷണം പ്രശസ്തിയില്‍ നിന്ന് ഒളി ജീവിതം, സമ്പന്നതയില്‍ നിന്ന് ദാരിദ്ര്യം, പ്രൗഢിയില്‍ നിന്ന് ലാളിത്യം എന്നിങ്ങനെയുളള മാററങ്ങളാകുന്നു. വ്യാജന്മാരുടേത് നേര്‍ വിപരീതവും (ഈഖാളുല്‍ ഹിമമം പേജ് 5) ഈ വക ഗുണവിശേഷങ്ങളൊന്നും ജീവിതത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്യാത്തവരെ വലിയ്യും സ്വൂഫിയും ശൈഖുമൊക്കെയാക്കി അവരോധിക്കുകയും കൊുനടക്കുകയും ചെയ്യുന്നത് വലിയ വിഡ്ഢിത്വമാണ് ! തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളുടെ വിവിധ വര്‍ണ്ണ ശലഭങ്ങള്‍ മാത്രമാണ് യഥാര്‍ഥ ശൈഖുമാര്‍.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • മുഹര്‍റം
  • ലേഖനങ്ങള്‍
  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • കൃത്രിമാവയവങ്ങള്‍
  • ഡയാലിസിസ്
  • വിവാഹം നേരത്തെയായാല്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • കുടുംബ ഭദ്രത
  • കുടുംബ ബന്ധങ്ങള്‍
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം