Click to Download Ihyaussunna Application Form
 

 

ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും

ഹമ്മാദ്ബ്നുസലമ(റ) സാബിത്(റ)വില്‍ നിന്ന് ഉദ്ധരിച്ചതും അനസ്(റ)വില്‍നിന്നു നിവേദനം ചെയ്തതുമായ സംഭവം ഇമാം മുസ്ലിമും(റ) മറ്റും ഉദ്ധരിക്കുന്നു: “ഒരാള്‍ വന്നു നബി(സ്വ) തങ്ങളോട് ‘എന്റെ പിതാവ് എവിടെയാണ്’ എന്നു ചോദിച്ചു. നബി(സ്വ) പ്രതിവചിച്ചു: ‘അയാള്‍ നരകത്തിലാണ്’ ഇതു കേട്ടു തിരിച്ചു പോവുകയായിരുന്ന അദ്ദേഹത്തെ തിരിച്ചു വിളിച്ച് നബി(സ്വ) പറഞ്ഞു: എന്റെ അബും നിന്റെ അബും നരകത്തിലാണ്” (മുസ്ലിം).

മറ്റൊരു നിവേദനത്തില്‍ ഈ സംഭവം ഇങ്ങനെയാണു വന്നിട്ടുള്ളത്: മഅ്മര്‍ ഉദ്ധരിക്കുന്നു: “സത്യനിഷേധിയുടെ ഖബറിന്നരികിലുടെ നടന്നു പോവുകയാണെങ്കില്‍ അവനു നീ നരക ത്തെകുറിച്ച് സന്തോഷ വാര്‍ത്തയറിയിക്കുക”.

മറുപടി

(1) ഫത്റത്തിന്റെ ആളുകളുടെ വിധി അറിയിക്കുന്ന ആയത്തിറങ്ങുന്നതിന് മുമ്പാണിത് (അസ്സുബ്ലുല്‍ ജലിയ്യ, അദ്ദറജുല്‍ മുനീഫ്, അത്തഅ്ളീമു വല്‍ മിന്ന).

(2) ഈ രണ്ടു നിവേദനങ്ങളിലും സാബിത്(റ)വാണ് പരമ്പരയിലെ രണ്ടാം കണ്ണി. എന്നാല്‍ രണ്ടു പേരു(ഹമ്മാദ്, മഅ്മറ്)ടെയും പ്രയോഗങ്ങളില്‍ വലിയ അന്തരം കാണുന്നുണ്ട്. അതി നാല്‍ ഹദീസ് നിരൂപണ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും നിരീക്ഷി ക്കേണ്ടതായി വന്നിട്ടുണ്ട്. മഅ്മറിനാണ്  ഹദീസ് ലോകത്ത് ഹമ്മാദിനെക്കാള്‍ സ്വീകാ ര്യതയും പരിഗണനയുമുള്ളത്. മനഃപാഠമാക്കുന്ന വിഷയത്തില്‍ ഹമ്മാദിനു ചെറിയ ന്യൂനതയുണ്ടായിരുന്നു.

മഅ്മറിന്റെ സ്ഥിതി ഇതില്‍ നിന്നു വ്യത്യസ്തമാണ്. അദ്ദേഹത്തെ കുറിച്ച് എതിരഭിപ്രായങ്ങ ളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

പ്രസ്തുത സംഭവത്തില്‍ മഅ്മറിന്റെ നിവേദനത്തിനു ശക്തിപകരുന്ന വിധം മറ്റൊരു പരമ്പ രയിലുള്ള ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ബസ്സാര്‍(9/3), ത്വബ്റാനി(1/145,326), ബൈഹഖി(1/191) എന്നിവര്‍ ഇബ്ാറാഹീമുബ്നു സഅ്ദ് (റ) വഴി ഉദ്ധരിച്ചതാണിത്:  “ഗ്രാമീണനായ ഒരാള്‍ നബി(സ്വ) തങ്ങളുടെ സമീപത്തു വന്നു ചോദിച്ചു: എന്റെ പിതാവ് കുടുംബബന്ധം പുലര്‍ത്തുന്നയാളായിരുന്നു. അദ്ദേഹം എവിടെ യാണ്?. നബി(സ്വ) പറഞ്ഞു: നരകത്തിലാണ്. ഇത് കേട്ടപ്പോള്‍ ഗ്രാമീണനു മനഃപ്രയാസമനുഭവപ്പെട്ടപോലെ തോന്നി. അയാള്‍ തുടര്‍ന്നു ചോദിച്ചു: അങ്ങയുടെ പിതാവ് എവിടെയാണ്? അപ്പോള്‍ നബി(സ്വ) പറഞ്ഞു: നീ നിഷേധിയുടെ ഖബറിനു സമീപത്തുകൂടി നടന്നു പോകു മ്പോഴെല്ലാം അവനു നരകത്തെക്കുറിച്ചു സന്തോഷവാര്‍ത്തയറിയിക്കുക”.

നിവേദകര്‍ തുടരുന്നു: ആ ഗ്രാമീണന്‍ പില്‍കാലത്ത്  ഇസ്ലാം മതം സ്വീകരിച്ചു. പിന്നീടൊ രിക്കല്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: ‘നബി(സ്വ) വിഷമകരമായ ഒരു കാര്യമാണെ ന്നെ ഏല്‍പ്പിച്ചത്. ഏതു നിഷേധിയുടെ ഖബറിന്നരികെ നടന്നുപോയാലും നരകത്തെകുറിച്ച് ഞാനവന് സന്തോഷവാര്‍ത്തയറിയിക്കാതെയിരുന്നിട്ടില്ല’(മജ്മഉസ്സവാഇദ്:1/118).

ഇബ്നുമാജ(റ) ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്( ഹദീസ് നമ്പര്‍ :1573).

(3) ഒരു സംഭവത്തിന്റെ വ്യത്യസ്തപരമ്പരയിലുള്ള നിവേദനത്തില്‍ രണ്ടെണ്ണം ആശയത്തി ലും പദങ്ങളിലും ഒത്തുവന്നിരിക്കുന്നതു ശ്രദ്ധിക്കുക. അതോടൊപ്പംതന്നെ മറ്റൊരു വസ്തു തയും ഇവിടെ ശ്രദ്ധേയമാണ്. നബി(സ്വ) തങ്ങളുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ആ ഗ്രാമീ ണന്‍ ശുഷ്കാന്തി കാണിച്ചിരുന്നുവെന്നതാണത്. തന്നില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ആ ഗ്രാമീണന്‍  ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഒന്നാമത്തെ നിവേദനത്തിലില്ല. എന്നാല്‍ പിന്നെ അത് (ഒന്നാം നിവേദനത്തിലെ പരാമര്‍ശം) ആ നിവേദകന്റെ ഭാഗത്തു നിന്നുള്ള പദ പ്രയോഗമാവണം. ഇതാണ്  നിവേദനങ്ങള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്; പ്രത്യേകിച്ച് ഒന്നാമത്തെ നിവേദകനില്‍ ചില ന്യൂനതകള്‍ ആരോപി ക്കപ്പെട്ട നിലക്ക് (ആശയം:ഹാവി:2/226,227).

(4) എങ്ങനെയായാലും ഫത്റതിന്റെ അഹ്ലുകാരെപ്പറ്റി വന്ന മറ്റ് ആയത്, ഹദീസുകള്‍ കൊണ്ട് ഇവ മന്‍സൂഖാണ്. ഈ വിഷയകമായി വന്ന എല്ലാ ഹദീസുകളുടെയും വിധി ഇതു തന്നെയാണ് (അദ്ദറജുല്‍ മുനീഫ്, അത്തഅ്ളീമു വല്‍ മിന്ന).

ഇതുകൊണ്ട് തന്നെയാണ് ഖുര്‍ആന്‍ 26/218 സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്നു അ ബ്ബാസ്(റ) ഇങ്ങനെ പറഞ്ഞത്: തിരുനബി(സ്വ) പ്രസവിക്കുന്നതുവരെ ഏകദൈവ വിശ്വാസി കളുടെ മുതുകിലൂടെയാണ് നീങ്ങിക്കൊണ്ടിരുന്നത്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം ഇതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. (ഇബ്നു കസീര്‍ 3/332, റാസി 24/149, ഖുര്‍ത്വുബി 13/61, ദുര്‍റുല്‍ മന്‍സൂര്‍ 5/301, തഫ്സീര്‍ ബഗ്വി 3/304, ഫത്ഹുല്‍ ഖദീര്‍ 4/110, സാദുല്‍ മസീര്‍ 6/140, റൂഹുല്‍ മആനി 19/137, ത്വബഖാത് 1/24).

അല്ലാമാ ആലൂസി(റ) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ എഴുതുന്നു: തിരുനബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നുവെന്നതിന് പ്രസ്തുത സൂക്തം തെളിവാണെന്ന് അഹ്ലുസ്സുന്നയിലെ സമുന്നതരായ പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. നബിയുടെ മാതാപിതാക്കള്‍ക്ക് തര്‍ളിയത് (റദിയള്ളാഹു അന്‍ഹു) എന്നു ചൊല്ലുന്നതിന് എതിര് പറയുന്നതവര്‍ കാഫിറായിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു(തഫ്സീര്‍ റൂഹുല്‍ മആനി 19/137).

നബിയുടെ വിശുദ്ധ രക്തമോ മറ്റോ വയറ്റിലായാല്‍ നരകസ്പര്‍ശനം ഉണ്ടാകില്ലെന്ന് ഹദീ സില്‍ കാണാം. എങ്കില്‍ ആ പുണ്യശരീരം തന്നെയും ദീര്‍ഘനാള്‍ വഹിച്ച ഉദരം എങ്ങ നെയാണ് നരകത്തിലാവുക? ഗര്‍ഭ കാലം മുതല്‍ മലകുകളാല്‍ സന്തോഷവാര്‍ത്തയറിഞ്ഞ സ്വപ്നത്തിലും അല്ലാതെയും ഇലാഹിയ പൊരുളറിഞ്ഞ മലകൂത്തിയായ വിതാനത്തിലേ ക്കുയര്‍ന്ന ആത്മാവിന്റെ ഉടമായിരുന്നു അവിടത്തെ മാതാവെന്നല്ലേ വിശ്വാസികള്‍ മനസ്സി ലാക്കേണ്ടത് (ഇമാം ഇസ്മാഈലുല്‍ അജലൂനിയുടെ കശ്ഫുല്‍ കഫാ 1/181, ശിഹാബുല്‍ ഖഫ്ഫാജിയുടെ അല്‍മജാലിസ്).

(5) ഇനി ഒന്നാം നിവേദനത്തില്‍ പരാമര്‍ശിച്ച വിധം തന്നെയാണ് നബി(സ്വ) പറഞ്ഞത് എന്നു വന്നാല്‍ തന്നെയും അതു നബി(സ്വ) തങ്ങളുടെ പിതാവിനെതിരാവുന്നില്ല. കാരണം അബൂത്വാലിബ് നബി(സ്വ) തങ്ങളുടെ പിതൃവ്യനും വളര്‍ത്തുപിതാവുമാണ്. അദ്ദേഹം നരക ത്തിലായിരിക്കുമെന്നാണ് ഒരഭിപ്രായമുള്ളത്. തന്റെ മുമ്പില്‍ വന്നു ചോദ്യമുന്നയിച്ച ആളെ സമാധാനിപ്പിക്കാന്‍ നബി(സ്വ) അബ് എന്നു പ്രയോഗിച്ചതാവാനും ന്യായമുണ്ട്.

നബി(സ്വ)യെ സ്വന്തം പുത്രനേക്കാള്‍ വാല്‍സല്യത്തിലായിരുന്നു അബൂത്വാലിബ് വളര്‍ത്തി യതും സംരക്ഷിച്ചതും. പ്രബോധനത്തിന്റെ പ്രയാസകരമായ ആദ്യനാളുകളില്‍ അബൂത്വാലിബ് നബി(സ്വ)തങ്ങള്‍ക്ക് സംരക്ഷകനായതു നമുക്കറിവുള്ളതാണ്. അതിനാല്‍ തന്നെ അ ബൂത്വാലിബും നബി(സ്വ) തങ്ങളെ സ്വന്തം മകനെന്ന നിലയില്‍ പരിചയപ്പെടുത്തിയിരുന്നു.

ഒരു കച്ചവടയാത്രയില്‍ അബൂത്വാലിബ് നബി(സ്വ)യെ കൂടെകൂട്ടുകയുണ്ടായി. വഴിമദ്ധ്യെ ഒരു പുരോഹിതനുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ അന്വേഷണത്തിന് അബൂത്വാലിബ് മറുപടി പറഞ്ഞത് ‘ഇതെന്റെ പുത്രനാണ്’ എന്നായിരുന്നു. അബൂത്വാലിബിനെ സമീപിച്ചു നബി(സ്വ)യെ വിട്ടുകൊടുക്കാന്‍ ഖുറൈശികള്‍ സംസാരിച്ചപ്പോള്‍ അവര്‍ പ്രയോഗിച്ചതും പുത്രന്‍ എന്നു തന്നെയായിരുന്നു. ചുരുക്കത്തില്‍ ഹമ്മാദിന്റെ നിവേദനം പ്രബലപ്പെ ട്ടതായിരുന്നാലും ആശയം വ്യക്തമാണ്.

ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ)യുടെ പരാമര്‍ശം പലരും തെറ്റിദ്ധരിപ്പി ക്കാനായി ഉന്നയിക്കാറുണ്ട്. അതിനെകുറിച്ച് സ്വഹീഹ് മുസ്ലിമിനു വിശദീകരണമെഴുതിയ സുപ്രസിദ്ധ  പണ്ഢിതന്‍ അല്ലാമ അബിയ്യ്(റ) തന്റെ ശറഹ് മുസ്ലിമില്‍  ഇങ്ങനെ വിവരി ച്ചിരിക്കുന്നു: “ഫത്റത്ത് കാലത്തെ ജനങ്ങളില്‍ നരകാവകാശികളെയാണ് നവവി(റ) ഉദ്ദേ ശിച്ചിരിക്കുന്നത്. അതിനാല്‍ ഇമാം നവവി(റ)യുടെ പ്രയോഗത്തെ ഫത്റത്തുകാരുടെ മൂന്നു വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണ്” (ഹാവി:2/208).

അല്ലാമാ ഇബ്നുഹജറില്‍ ഹൈതമി(റ) തന്റെ ശറഹുല്‍ ഹംസിയ്യയില്‍ പറയുന്നു: മുസ്ലി ന്റെ ഹദീസിനെക്കുറിച്ച് നവവി(റ)  ഇങ്ങനെ  പറഞ്ഞിരിക്കുന്നു: നിശ്ചയം, ഫത്റത്ത് കാലത്ത് അറബികള്‍ക്കിടയിലുണ്ടായിരുന്ന ബിംബാരാധന സ്വീകരിച്ചു ജീവിച്ചു മരണപ്പെട്ടവര്‍ നരകത്തിലാണ്. പ്രബോധനമെത്തുന്നതിനു മുമ്പായി ശിക്ഷയുണ്ട്. കാരണം ഇവര്‍ക്ക് ഇ ബ്രാഹീം(അ)ന്റെയും മറ്റും പ്രബോധനം എത്തിയിട്ടുണ്ടായിരുന്നു”. എന്നാല്‍ ഈ അഭിപ്രായം വളരെ ദുര്‍ഗ്രഹമാണ്. കാരണം ഇബ്രാഹീം(അ)മിന്നു ശേഷമുള്ള പ്രവാചകരാരും അറ ബികളിലേക്കു നിയോഗിക്കപ്പെട്ടവരായിരുന്നില്ല എന്നത് ഏകകണ്ഠമായ അഭിപ്രായമാണ്. ഇസ്മാഈല്‍(അ)ന്റെ ദൌത്യമാകട്ടെ, അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇല്ലാതായിട്ടുമുണ്ട്. കാരണം, നബി(സ്വ) തങ്ങള്‍ക്കല്ലാതെ, മരണാനന്തരവും നിലനില്‍ക്കുന്ന നിയോഗം അറിയ പ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ ഇമാം നവവി(റ)യുടെ പ്രയോഗം നരകത്തിലാണെന്നു വ്യക്ത മാക്കപ്പെട്ടിട്ടുള്ള ബിംബാരാധകരെ കുറിച്ചാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഇമാം റാസി(റ) യുടെ വാക്കുകളില്‍ ഇമാം നവവി(റ)യുടേതിനു സമാനമായി വന്നിട്ടുള്ള അഭിപ്രായവും ഇതിനാല്‍ നിഷ്പ്രഭമാവുന്നുണ്ട് (അല്‍ മിനഹുല്‍ മക്കിയ്യ:1/154).


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു