Click to Download Ihyaussunna Application Form
 

 

അതുല്യ നേതാവ്

മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണോ? മനുഷ്യനാണ്. മനുഷ്യനല്ലേ? മനുഷ്യനല്ല. മുഹമ്മദ് നബി(സ്വ) ഒരു നേതാവാണോ? നേതാവാണ്. നേതാവല്ലേ? നേതാവല്ല. ദാര്‍ശനികനാണോ? ദാര്‍ശനികന്‍. ദാര്‍ശനികനല്ലേ? ദാര്‍ശനികനല്ല. ഈ ചോദ്യോത്തരം ഒരു തമാശയോ? അല്ല കാര്യം തന്നെ. വിശദം പറയാം.

ദൈവിക നിയമ വ്യവസ്ഥിതിയായ മതം, ബുദ്ധിജീവികളായ മനുഷ്യരെ പ്രബോധിക്കുന്നതിന് സ്രഷ്ടാവായ അല്ലാഹു മനുഷ്യകുലത്തില്‍ നിന്ന് അതതു കാലങ്ങളില്‍ പ്രത്യേകം തിരഞ്ഞെടുത്ത് സന്ദേശവും അല്‍ഭുത സിദ്ധികളും നല്‍കി നിയോഗിക്കുന്ന ഏറ്റവും വിശുദ്ധരും പ്രഗല്‍ഭരും പ്രതിഭാധനരും ത്യാഗി വര്യന്മാരുമായ മഹാ പുരുഷന്‍മാരാണു പ്രവാചകന്‍മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണു ലോക പ്രവാചകനും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ്വ).

മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണ്. മനുഷ്യ കുലത്തില്‍ ജനിച്ചു. മനുഷ്യനായി വളര്‍ന്നു തിന്നുക, കുടിക്കുക, പരിഗ്രഹിക്കുക, സന്തത്യുല്‍പാദനം നടത്തുക ആദിയായ മാനുഷിക പ്രകൃതം പ്രകടിപ്പിച്ചു. പ്രവാചകരെല്ലാം അങ്ങനെത്തന്നെയായിരുന്നു. ഒന്നേകാല്‍ ലക്ഷത്തി ല്‍പരം വരുന്ന പ്രവാചക ശൃംഖലയില്‍ ഈ മാനുഷിക പ്രകൃതം പ്രകടിപ്പിക്കാത്ത ഒരു പ്ര വാചകനും ഉണ്ടായിട്ടില്ല. എന്നാല്‍ മുഹമ്മദ് നബി(സ്വ) മറ്റു പ്രവാചകന്മാരെപ്പോലെ തന്നെ, ഇതര മനുഷ്യരില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തനാകുന്നു. പ്രവാചകന്മാരുടെ നേതാവ്, ലോക പ്രവാചകന്‍, അന്ത്യ പ്രവാചകന്‍ എന്നീ പദവികളില്‍ നിലകൊള്ളുന്നതു കൊണ്ട് ഈ അസാധാരണത്വത്തിനു മാറ്റു കൂടിയിരിക്കുന്നു.

മനുഷ്യ രാശിക്ക് അവരുടെ ഇഹപരക്ഷേമം ഉറപ്പു വരുത്തുന്ന വിധം എല്ലാരംഗത്തും വിദ ഗ്ധ നേതൃത്വം നല്‍കുന്ന സാക്ഷാല്‍ നേതാവാണു മുഹമ്മദ് നബി(സ്വ). എന്നാല്‍ ഈ നേ തൃത്വം, പ്രവാചകത്വവും ദൈവ ദൌത്യവുമായതുകൊണ്ട്, കേവലം നേതൃമാനദണ്ഡം വെച്ച് അളക്കാനോ കേവല നേതാക്കളുമായി പ്രവാചകനെ തുലനം ചെയ്യാനോ പാടില്ല. അതു മിന്നാമിനുങ്ങിനെ ഒരു ജ്യോതിര്‍ ഗോളവുമായി തുലനം ചെയ്യുന്നതിലേറെ വിഡ്ഢിത്തമാണ്. എന്നാല്‍ ഏത് അളവുകോലുപയോഗിച്ച് ഏതു വിധം അളന്നാലും സകല നേതാക്കളി ല്‍ നിന്നും അത്യധികം വ്യത്യസ്തനാണു പ്രവാചകന്‍(സ്വ) എന്നു നിഷ്പ്രയാസം കാണാവുന്നതാണ്.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹത്തായ ഒരു ദര്‍ശനം മുഹമ്മദ് നബി(സ്വ) ലോകത്തിനു കാഴ്ച വെച്ചു എന്ന അര്‍ഥത്തില്‍ ഒരു ‘ദാര്‍ശനികന്‍’ എന്ന് ആലങ്കാരികമായി പറയാമെങ്കി ലും ഇസ്ലാം ഒരു ദര്‍ശന ശാസ്ത്രമോ മുഹമ്മദ് നബി(സ്വ) ഒരു ദാര്‍ശനികനോ അല്ല. രാ ഹുല്‍ സാംകൃത്യയന്‍, തന്റെ ‘വിശ്വദര്‍ശനങ്ങള്‍’ എന്ന കൃതിയില്‍ ദാര്‍ശനികനായി എണ്ണിയിട്ടുണ്ട്. എന്നാല്‍ ഇസ്ലാം തന്റെ ‘ദര്‍ശനം’ അല്ലെന്നും ദൈവദത്തം മാത്രമാണെന്നും പ്ര വാചകര്‍ അടിക്കടി പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ്.

മനുഷ്യന്‍ തന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇഹപര സൌഭാഗ്യം ഉറപ്പുവരുത്താന്‍ സര്‍വ്വാത്മനാ പ്രവാചകനെ ഏല്‍പ്പിക്കണമെന്നു മതം പറയുന്നു. എങ്കില്‍ സത്യാവസ്ഥ ബോധ്യം വരും വിധം പ്രവാചകനെക്കുറിച്ചുള്ള വ്യക്തമായ വിവരം ഓരോ വ്യക്തിയും നേടിയിരിക്കണം. ചരിത്രാതീത കാലത്തു ജീവിച്ചു എന്നു സങ്കല്‍പ്പിക്കുന്ന ഒരു ഇതിഹാസ പുരുഷനല്ല, മറിച്ചു ചരിത്ര കാലത്തു ജീവിച്ച ഒരു ചരിത്ര പുരുഷനാണ് മുഹമ്മദ് നബി(സ്വ).

മറ്റൊരു വ്യക്തിയെക്കുറിച്ചും ലോകത്ത് ഇത്രയധികം പഠനം നടന്നിട്ടില്ല. മറ്റൊരു വ്യക്തിയെക്കുറിച്ചും ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല. വംശപരമ്പര, ജനനം, മുലകുടി, ശൈ ശവം, കൌമാരം, യൌവനം, വിവാഹം ആദിയായ കാര്യങ്ങള്‍ മാത്രമല്ല ഭൂമിയില്‍ കാലു കു ത്തിയതു മുതല്‍ മരണം വരെയുള്ള സകല ചലന നിശ്ചലനങ്ങളും വാക്കുകളും കര്‍മ്മങ്ങ ളും സൂക്ഷ്മ പഠനം നടത്തി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തും യാത്രയി ലും യുദ്ധത്തിലും സമാധാനത്തിലും ഭരണത്തിലും നിയന്ത്രണത്തിലും ശത്രുക്കളോടും മിത്രങ്ങളോടും സ്വീകരിച്ച നിലപാടുകളും നടപടികളും വ്യക്തമായി രേഖപ്പെടുത്തി വച്ചിരിക്കുന്നു. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളുടെ ജീവചരിത്രങ്ങള്‍കൂടി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രവാചകനെക്കുറിച്ചു റിപ്പോര്‍ട്ടു ചെയ്യാനുള്ള യോഗ്യതയുണ്ടോയെന്നു പരിശോധിക്കുന്നത് ഇത്തരം ഗ്രന്ഥങ്ങള്‍ നോക്കിയാണ്. കണ്ടതും കേട്ടതും അപ്പടി ചരിത്രമാക്കുന്ന രീതി മുസ്ലിം പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടില്ല.

പതിനായിരക്കണക്കിനു ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ വിവിധ കാലഘട്ടങ്ങളിലായി രചിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൂടി ഒരിടത്തു ശേഖരിക്കുന്നുവെങ്കില്‍ ‘മുഹമ്മദ് അബ്ദുല്‍ ഹയ്യില്‍ കത്താനി’ പറഞ്ഞതു പോലെ അതു തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഗ്ര ന്ഥാലയം. ലോക ചരിത്രത്തില്‍ ഇവ്വിധം പഠനം നടത്തപ്പെട്ട ഒരു ചരിത്ര പുരുഷനെ വേറെ കാണാന്‍ കഴിയുമോ?

ജീവിത പുസ്തകം തുറന്നു വെച്ച് എല്ലാ രഹസ്യവും പരസ്യവും പഠിച്ചു റിപ്പോര്‍ട്ടു ചെയ്യാ ന്‍ അവിടുന്ന് അനുവാദം നല്‍കി. അല്ല; കല്‍പിച്ചു. ശക്തമായി കല്‍പിച്ചു. മണിയറ രഹസ്യങ്ങള്‍ മുഴുവന്‍ പഠിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ വിവിധ പ്രായത്തിലും വ്യത്യസ്ത കുടുംബത്തി ലും നിന്നുമുള്ള സ്ത്രീകളെ വിവാഹം ചെയ്തു. രഹസ്യ പരസ്യ ഭേദമെന്യേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചു റിപ്പോര്‍ട്ടു ചെയ്തു രേഖപ്പെടുത്തിവെക്കുകയും ചെ യ്തു. ലോക ചരിത്രത്തില്‍ ഇവ്വിധം ഒരു നേതാവിനെ വേറെ കാണാനൊക്കുമോ?!

മൂടുറച്ച അന്ധവിശ്വാസങ്ങളുടെ വടവൃക്ഷങ്ങള്‍ കടപുഴക്കിയെറിഞ്ഞപ്പോള്‍, എണ്ണമറ്റ സാ ങ്കല്‍പിക ദൈവങ്ങളുടെയും വിഗ്രഹ പ്രതിഷ്ഠകളുടെയും സ്ഥാനത്ത് ലോകനിയന്താവിനെ മാത്രം ആരാധിക്കുകയെന്ന ലളിത സുന്ദരമായ തൌഹീദ് പ്രബോധിച്ചപ്പോള്‍ ശത്രുക്കളുടെ കോപം അണപൊട്ടിയൊഴുകി. ക്ഷോഭത്തിന്റെ കല്ലോലജാലങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ആ ശത്രുപാരാവാരത്തില്‍ തനിക്കു കയറി നില്‍ക്കാനുള്ള ഏക അഭയ കേന്ദ്രമായിരുന്ന പിതൃവ്യന്‍ പോലും തന്നെ കയ്യൊഴിക്കാനൊരുങ്ങിയ ഒരു ഘട്ടത്തില്‍ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വച്ചു തന്നാലും പ്രസ്ഥാന പ്രബോധനം നിര്‍ത്തില്ലെ ന്നു പ്രഖ്യാപിച്ചു ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച ഒരു ധീരനെ, നൂറു ഖഡ്ഗങ്ങള്‍ ഒന്നി ച്ച് തന്നെക്കൊല്ലാന്‍ വീടുവളഞ്ഞപ്പോള്‍ പോലും ശാന്ത മനസ്കനായി മദീന പലായനം നടത്തിയ ഒരു ധീരനെ, ഹുനൈന്‍ പോര്‍ക്കളത്തില്‍ എല്ലാവരും ഒരു ഘട്ടത്തില്‍ ഓടേണ്ടിവന്നപ്പോള്‍ ഞാന്‍ സത്യപ്രവാചകനാണെന്നു പറഞ്ഞ് രംഗം വിടാതെ ആയുധമേന്തി ശത്രു പാളയത്തിലേക്കു മുന്നേറ്റം നടത്തിയ പ്രവാചകനെപ്പോലെ മറ്റൊരു ധീരനായ നേതാവിനെ കേള്‍ക്കാന്‍ കഴിയുമോ? കാണാന്‍ കഴിയുമോ?

ശത്രുക്കളെ അതിശയിക്കുന്ന സത്യസന്ധതയും വിശ്വസ്തതയും പ്രവാചകരുടെ സവിശേഷതയായിരുന്നു. എതിരാളികള്‍ അടങ്ങാത്ത ദേഷ്യത്തോടെ, ഒടുങ്ങാത്ത വൈരാഗ്യത്തോടെ നബി(സ്വ)യെ വധിക്കാന്‍ ശ്രമം നടത്തുമ്പോഴും അവരുടെ വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കാന്‍ അവര്‍ കണ്ടിരുന്ന ഏക സുരക്ഷിത വിശ്വസ്ത കേന്ദ്രം പ്രവാചകരുടെ വീടായിരുന്നു. ശത്രുക്കള്‍ കൊല്ലാന്‍ വീടു വളഞ്ഞപ്പോള്‍ തന്റെ പിത്യവ്യപുത്രനും ശിഷ്യനുമായ അലി(റ)യോട് അവിടുന്ന് നല്‍കിയ ഏറ്റവും വലിയ ഒസ്യത്ത് ഞാന്‍ മദീനയ്ക്കു പോകുന്നു; ഈ വിലപ്പെട്ട സാധനങ്ങളെല്ലാം അതിന്റെ ഉടമസ്ഥന്‍മാര്‍ക്കു തിരിച്ചു നല്‍കിയ ശേഷമേ നീ മദീനാ പലായനം നടത്താവൂ എന്നതായിരുന്നു. ബദ്ധവൈരികള്‍ പോലും ഇത്രയധികം വിശ്വസിച്ച ഒരു സത്യസന്ധന്‍ ചരിത്രത്തില്‍ എവിടെ?

സ്രഷ്ടാവിനോടും സൃഷ്ടിയോടും ഒരു പോലെ നീതി പുലര്‍ത്തണമെന്ന ഇസ്ലാമികാദര്‍ ശം ഉയര്‍ത്തിപ്പിടിച്ചു പ്രവാചക പുംഗവര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവരുടെ ഉദരപ്രശ്നത്തിലൊതുക്കാതെ ആവശ്യക്കാരെ എട്ടു വകുപ്പായി തിരിച്ചു, വരുമാനത്തിന്റെ നിശ്ചിത ഭാ ഗം സകാത്തായി ഈ എട്ടവകാശികള്‍ക്കും നല്‍കണമെന്നു നിര്‍ബന്ധ കല്‍പന നല്‍കിയപ്പോള്‍ തനിക്കും തന്റെ കുടുംബത്തിനും സകാത്ത് നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചു. ഇത്രയും വലിയ ഒരു നിഷ്കളങ്ക സേവകനെ അന്യത്ര കാണാന്‍ കഴിയുമോ?

പാവങ്ങളുടെ എല്ലാ അവകാശങ്ങളും നേടിക്കൊടുത്തു. സമരം ചെയ്യാതെ അപരന്റെ അവകാശം വകവെച്ചു കൊടുക്കാന്‍ സ്വയം പ്രേരിതരാകും വിധം സമുദായത്തെ സമുദ്ധരിച്ചു, സംസ്കരിച്ചെടുത്തു. എന്നിട്ടവിടുന്ന് ഒരു പ്രഖ്യാപനം. “വല്ല വ്യക്തിയും മരിക്കുമ്പോള്‍ വല്ല സമ്പാദ്യവുമുണ്ടെങ്കില്‍ അത് അവന്റെ അനന്തരാവകാശികള്‍ക്കുള്ളതാണ്. വല്ല വ്യ ക്തിയും വീട്ടാന്‍ കഴിയാത്ത കടബാധ്യതയോടെ മരിക്കാന്‍ ഇടവന്നാല്‍  ആ കടബാധ്യത എന്റേതാണ്. അതു വീട്ടേണ്ടവന്‍ ഞാനാണ്”. പല സാമുദായിക പരിഷ്കര്‍ത്താക്കളുടെയും ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഇവ്വിധം പ്രഖ്യാപിച്ച ജനക്ഷേമൈകതല്‍പരനായ ഒരു പരിഷ്കര്‍ത്താവിനെ വേറെ ചൂണ്ടിക്കാണിക്കാമോ?

വിഗ്രഹാരാധന ലോകത്ത് കൊടികുത്തിവാഴുമ്പോള്‍ ഒരു മുസ്ലിം ഭവനത്തിലും ഒരു മുസ് ലിം ആരാധനാലയത്തിലും ഒരൊറ്റ വിഗ്രഹവും കാണാത്ത വിധം മനുഷ്യ മനസ്സുകളെ കറകളഞ്ഞ തൌഹീദ് കൊണ്ട് സംസ്കരിച്ച പ്രവാചകനാണു മുഹമ്മദ് നബി(സ്വ). മതത്തെയും ദൈവത്തെയും തള്ളിപ്പറഞ്ഞ ഭൌതിക പ്രസ്ഥാനക്കാര്‍ വരെ തങ്ങളുടെ നേതാക്കളുടെ പ്രതിമകളും ചിത്രങ്ങളും പൂവിട്ടു പൂജിക്കുമ്പോള്‍ ലോക മുസ്ലിംകള്‍ തങ്ങളുടെ ജീവനില്‍ ജീ വനായ പ്രവാചകനെ ഒരു പ്രതിമയോ ചിത്രമോ കൂടാതെ തന്നെ അതുല്ല്യമായ വിധം സ്നേ ഹിക്കുകയും സ്മരിക്കുകയും അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതിനു സമാനമായി ഒരു ജനനായകനെ ചൂണ്ടിക്കാണിക്കാമോ?

ഒരു പ്രസ്ഥാനവുമായി രംഗത്തു വന്നു. ഒരനുയായി പോലുമില്ലാത്ത സാഹചര്യത്തില്‍ പ്ര ബോധനം തുടങ്ങി. അടിയും ഇടിയും കല്ലേറും പരിഹാസവും ബഹിഷ്ക്കരണവും വധഭീഷണിയും കൊണ്ടു സകലരും അലോസരപ്പെടുത്തി. ദിവസങ്ങളും മാസങ്ങളുമല്ല അനേക വര്‍ഷങ്ങള്‍ ത്യാഗത്തിന്റെ തീച്ചൂളയില്‍ കഴിയേണ്ടി വന്നു. നാടുവിടേണ്ടി വന്നു. ആയുധമേന്തേണ്ടി വന്നു. രക്തം കൊടുക്കേണ്ടി വന്നു. എന്നിട്ടും തളരാതെ നിതാന്ത പ്രവര്‍ത്തനത്തിലൂടെ ജീവിത കാലത്തു തന്റെ വിരല്‍ തുമ്പില്‍ ചലിക്കുന്ന ഏറ്റവും അച്ചടക്കമുള്ള ലക്ഷങ്ങള്‍ വരുന്ന ഒരു വലിയ മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുകയും ഒരു മാതൃകാ ഭരണകൂടം കാഴ്ചവെക്കുകയും ഇസ്ലാമിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിത കാലത്തു തന്നെ തന്റെ സന്ദേശത്തി ന്റെ ശബ്ദം എത്തിക്കുകയും ചെയ്തു. പ്രസ്ഥാന പ്രബോധന രംഗത്ത് ഇത്രയും വിജയം വരിച്ച ഒരു ജേതാവ് എവിടെ?


RELATED ARTICLE

 • ചിന്തയും ചിന്താ വിഷയവും
 • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • അന്ത്യ നിമിഷം
 • നബിദിനാഘോഷം പ്രമാണങ്ങളില്‍
 • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
 • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
 • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
 • മദീനത്തുര്‍റസൂല്‍
 • മൌലിദ് എന്നാല്‍ എന്ത്?
 • അബൂലഹബും ഥുവൈബയും
 • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
 • പുണ്യദിനാഘോഷങ്ങള്‍
 • പാക്ഷികങ്ങള്‍ കഥപറയുന്നു
 • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
 • മക്കാ വിജയം
 • അറേബ്യ : ഭൂതവും വര്‍ത്തമാനവും
 • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
 • സൂവ്യക്ത വിവരണം
 • എല്ലാവരുടെയും നബി
 • പ്രവാചകത്വത്തിലെ പ്രാഥമ്യം
 • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
 • പ്രകാശവും പ്രാഥമ്യവും
 • ശഫാഅത്ത്
 • പുനര്‍ജന്മവും വിശ്വാസവും
 • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
 • ഫത്റത്ത് കാലഘട്ടക്കാര്‍
 • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
 • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
 • മദീനത്തുര്‍റസൂല്‍
 • ലാളിത്യത്തിന്റെ വിശ്വരൂപം
 • ചരിത്ര പുരുഷന്‍
 • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
 • അതുല്യ നേതാവ്
 • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
 • ബാനത് സുആദ:വിവക്ഷയും വിശകലനവും
 • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
 • വീണ്ടും വസന്തം വന്നണഞ്ഞു
 • ആശൂറാപ്പായസവും സുറുമയും